ആകാര ഭംഗിയിലും സ്വഭാവ മഹിമയിലും അത്യുൽകൃഷ്ടർ ﷺ || ബുര്‍ദ ലൈന്‍ - 54
🔹🔸🔹🔸🔹🔸🔹🔸🔹🔸
*ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 5️⃣4️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 5️⃣4️⃣🌷*
*🌹أَكْـرِمْ بِـخَلْقِ نَبِـيٍّ زَانَـهُ خُـلُقٌ*✨
*بِالْحُسْـنِ مُشْـتَمِـلٍ بِالْبِشْـرِ مُـتَّسِـمِ*🌹
How noble are the physical qualities of our prophet s.w which are adorned with good characteristics. Our prophet s.w is dressed with beauty. And distinguished by pleasent Nature.
*മുത്ത് നബിയുടെ ﷺ ആകാരം (ശരീര സൗന്ദര്യം) എത്ര മനോഹരം! പ്രസന്ന വദനത്താൽ വിശേഷിതവും സൗന്ദര്യത്താൽ അലങ്കരിച്ചതുമായ സ്വഭാവം അവിടുത്തെ ﷺ ആകാരത്തിനു മോടി കൂട്ടുന്നു.*
*******************************
*പദാനുപദ അർത്ഥം*
أَكْـرِمْ =
എത്ര മനോഹരം
بِـخَلْقِ نَبِـيٍّ =
ഒരു നബിയുടെ ﷺ ആകാരം (ശരീര സൗന്ദര്യം)
زَانَـهُ =
അതിനെ മോടി കൂട്ടിയിരിക്കുന്നു
خُـلُقٌ=
ഒരു സ്വഭാവം
بِالْحُسْـنِ =
സൗന്ദര്യം കൊണ്ട്
مُشْـتَمِـلٍ =
ചുറ്റപ്പെട്ട / അലങ്കരിച്ച
بِالْبِشْـرِ=
പ്രസന്ന വദനത്താൽ
مُـتَّسِـمِ=
വിശേഷിതവുമായ
********************************
_മനോഹരമായ ആകാരം! പ്രൗഢഗംഭീരമായ തലയെടുപ്പ്! സൗന്ദര്യവും മുഖപ്രസന്നതയും ഒത്തിണങ്ങിയ സ്വഭാവമോ, അതിനു പത്തരമാറ്റിന്റെ കാന്തി നൽകുന്നു. അല്ലാഹുവിന്റെ സാക്ഷ്യപത്രം കാണുക: 'തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ തന്നെയുള്ള ഒരു റസൂൽ ﷺ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവരുംﷺ നിങ്ങളുടെ കാര്യത്തിൽ അതീവ തൽപ്പരരുമാണ് അവിടുന്ന് ﷺ. അവിടുന്ന് ﷺ സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവും ഉള്ളവരുമാണ്. (വി.ഖു: സൂറത്തുൽ തൗബ/128)_
_അല്ലാഹുവിന്റെ ഹബീബിന്റെ ﷺ സ്വഭാവം ഖുർആൻ തന്നെയായിരുന്നു എന്ന് ആയിഷ ബീവി رضي الله عنها സാക്ഷ്യപ്പെടുത്തിയല്ലോ. ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്ത ഹദീസിൽ അനസ് رضي الله عنه പറയുന്നു: ''അല്ലാഹുവിന്റെ റസൂലിനെ ﷺ പത്തു കൊല്ലം ഞാൻ സേവിച്ചു. അനിഷ്ടമായ ഒരു വാക്ക് പോലും അവിടുന്ന് ﷺ പറഞ്ഞില്ല. ഞാൻ ചെയ്ത ഒരു കാര്യം എന്തിനു ചെയ്തെന്നോ ചെയ്യാത്ത ഒരു കാര്യം എന്തിനു ചെയ്തില്ലെന്നോ അവിടുന്ന് ﷺ ചോദിച്ചില്ല . ജനങ്ങളിൽവെച്ച് ഏറ്റവും നല്ല സ്വഭാവത്തിന് ഉടമയാണ് പുണ്യറസൂൽ ﷺ. തിരുനബിയുടെ ﷺ കൈപ്പത്തിയേക്കാൾ മാർദ്ദവമേറിയ ഒരു പട്ടു വസ്ത്രവും ഞാൻ സ്പർശിച്ചിട്ടില്ല. തിരു നബിയുടെ ﷺ വിയർപ്പിനോളം സുഗന്ധമുള്ള ഒരു കസ്തൂരിയും അത്തറും ഞാൻ മണത്തിട്ടുമില്ല.''_
_അബൂ ഇസ്ഹാഖ് അൽബറാഇൽ رضي الله عنه നിന്നും നിവേദനം ചെയ്തതായി ബുഖാരി ഉദ്ധരിക്കുന്നതായി കാണുക. ''അല്ലാഹുവിന്റെ റസൂൽ ﷺ ജനങ്ങളിൽവെച്ച് ഏറ്റവും സുന്ദരമായ വദനത്തിനുടമയായിരുന്നു. ഏറ്റവും മനോഹരമായ സ്വഭാവത്തിനുടമയും. അധികം നീണ്ടവരോ കുറിയവരോ ആയിരുന്നില്ല അവിടുന്ന് ﷺ''._
_അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇമാം അഹ്മദ് رضي الله عنه പറയുന്നു. അല്ലാഹുവിന്റെ ദൂതർ ﷺ പറഞ്ഞു : ''ഉൽകൃഷ്ടമായ പെരുമാറ്റച്ചട്ടങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടിയാണ് ഞാൻ നിയോഗിക്കപ്പെട്ടത്'' എന്ന്. നല്ല സൗന്ദര്യമുള്ള ചിലരുടെ സ്വഭാവം നന്നായിക്കൊള്ളണമെന്നില്ല. നല്ല സ്വഭാവമുള്ളവർ സുന്ദരന്മാരായെന്നും വരില്ല. എന്നാൽ മുത്ത് നബിയിൽ ﷺ ഇവ രണ്ടും പൂർണമായും മേളിച്ചിട്ടുണ്ട്, സൗന്ദര്യത്തിനും അലങ്കാരമായിരുന്നു അവിടുന്ന് ﷺ._
(തുടരും, إن شاء الله).
▪▪▪▪▪▪▪▪▪▪▪
_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺകുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. ജന്നതുൽ ബഖീഇൽ കിടക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪▪▪▪▪▪▪▪▪▪▪
Post a Comment