ലോകർക്ക് വഴികാട്ടി തിരു ദൂതർ ﷺ || ബുര്‍ദ ലൈന്‍ - 53



🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - ‌5️⃣‌3️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣‌3️⃣🌷*

*🌹فَـإِنَّـهُ شَمْسُ فَضْلٍ هُـمْ كَوَاكِبُـهَا*✨
*يُـظْهِرْنَ أَنْوَارَهَا لِلنَّاسِ فِى الظُّـلَمِ*🌹

*തിരുനബി ﷺ പവിത്രതയുടെ സൂര്യനാകുന്നു; മഹത്തുക്കളായ മറ്റു നബിമാർعلیهم السلام നക്ഷത്രങ്ങളുമാണ്. അവ മാലോകർക്ക് ഇരുട്ടിൽ പ്രകാശം പരത്തുന്നു.*

*ತಿರು ನಾಬಿ ﷺ ಪವಿತ್ರತೆಯ ಸೂರ್ಯ; ಇತರ ಮಹಾನ್ ಪ್ರವಾದಿಗಳು عليهم السلام ನಕ್ಷತ್ರಗಳು. ಅವರು ಬಡವರಿಗೆ ಕತ್ತಲೆಯಲ್ಲಿ ಬೆಳಕನ್ನು ಬೆಳಗಿಸುತ್ತಾರೆ.*

ஏனெனில் அண்ணல் நபிகளார் மேன்மை எனும் சூரியனாக உள்ளார்கள். மற்ற நபிமார்கள் ஆன்மீகவானின் நட்சத்திரங்களாக உள்ளனர். அவை (நட்சத்திரங்கள்) இருளில் தான் பிரகாசிக்க முடியும்.


********
*പദാനുപദ അർത്ഥം*

فَـإِنَّـهُ =
തീർച്ചയായും ഹബീബായ മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ 

شَمْسُ فَضْلٍ =
ശ്രേഷ്ഠതയുടെ (പവിത്രതയുടെ) സൂര്യനാണ് 

هُـمْ =
അവർ (മറ്റു നബിമാർ)

 كَوَاكِبُـهَا =
ആ സൂര്യന്റെ ഉപഗ്രഹങ്ങളുമാണ് (നക്ഷത്രങ്ങൾ)

 يُـظْهِرْنَ =
അത് പരത്തുന്നു 

أَنْوَارَهَا =
അതിന്റ പ്രകാശം

لِلنَّاسِ = 
ജനങ്ങൾക്ക് വേണ്ടി 

فِى الظُّـلَمِ=
ഇരുട്ടിൽ 

********
_തിരുനബി ﷺ സ്വയം പ്രകാശിക്കുന്ന ഉജ്ജ്വലമായൊരു ഗ്രഹം. മറ്റു നബിമാർعلیهم السلام അവിടുത്തെ ﷺ വെളിച്ചത്താൽ ശോഭിക്കുന്ന നക്ഷത്രങ്ങൾ (ചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന ഉപഗ്രഹങ്ങളാണ് ഇവിടെ നക്ഷത്രങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്); അവിടുത്തെ ﷺ പവിത്രതയോട് നീതി പുലർത്തുന്ന ഒരു ഉപമയാണിത്. രാത്രികളിൽ നക്ഷത്രങ്ങൾ പ്രകാശബിന്ദുക്കളായി കാണപ്പെടുന്നു. സൂര്യനുദിക്കുമ്പോൾ അവയുടെ പ്രാധാന്യം നഷ്ടപ്പെടുന്നു. തിരുനബിയുടെ ﷺ ശരീഅത്ത് രംഗപ്രവേശം ചെയ്തതോടെ മറ്റെല്ലാ നിയമ സംഹിതകളും കാലഹരണപ്പെട്ടുപോയി._

_സത്യം എന്നും വെളിച്ചവും അസത്യം ഇരുട്ടുമാണ്. ഇരുട്ടിൽ ജനങ്ങൾക്ക്‌ വെളിച്ചം നൽകുന്ന വിളക്കാകുന്നു തിരുനബി ﷺ. അതു മാലോകർക്ക് ഒന്നടങ്കം - പൂർവ്വ സമുദായങ്ങൾക്കു പോലും - വെളിച്ചം കാണിക്കുന്നു, സൂര്യനെപ്പോലെ. യഥാർത്ഥത്തിൽ മറ്റു നബിമാർ علیهم السلامതിരുനബിയുടെ ﷺ പൂർവ്വ പ്രതിനിധികളാണ്. അവിടുന്ന് ﷺ അവസാനത്തെ നബിയും നുബുവ്വത്തിന്റെ പൂർണ്ണതയുമാണ്. തിരുനബിയാകുന്ന ﷺ സൂര്യൻ ഉദിച്ചപ്പോൾ മറ്റെല്ലാ നക്ഷത്രശോഭകളും അപ്രസക്തങ്ങളായി. ഇനി ഒരു വെളിച്ചമേയുള്ളു. ഒരേയൊരു വെളിച്ചം. മറ്റൊരു വെളിച്ചത്തിന്റെ ആവശ്യമില്ലെന്നു മാത്രമല്ല അങ്ങനെയൊന്ന് ഉണ്ടാവുകയുമില്ല. അല്ലാഹു തന്നെ സാക്ഷ്യപ്പെടുത്തുന്നു 'മുഹമ്മദ്‌ നബി ﷺ നിങ്ങളിലെ പുരുഷന്മാരിലാരുടേയും പിതാവല്ല. മറിച്ച് അവിടുന്ന് ﷺ അല്ലാഹുവിന്റെ റസൂലാണ്. നബിമാരിൽ അവസാനത്തവരും' (ഖുർആൻ 33:40)._

_അനസുബ്നു മാലിക് رضي الله عنه ഉദ്ധരിക്കുന്ന ഹദീസ് ഇമാം അഹ്‌മദ് رضي الله عنه നിവേദനം ചെയ്യുന്നു. തിരുനബി ﷺ അരുൾ ചെയ്തു : 'ദിവ്യസന്ദേശവും(വഹ്‌യ്) നുബുവ്വത്തും അവസാനിച്ചിരിക്കുന്നു. ഇനി എന്റെ ﷺശേഷം ഒരു റസൂലോ ﷺ ഒരു നബിയോ ഇല്ലതന്നെ '. ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത ഹദീസിൽ തിരുനബി ﷺ പറയുന്നു : 'എന്റെയും ﷺമറ്റു നബിമാരുടേയുംعلیهم السلام ഉപമ ഭംഗിയുള്ള ഒരു കെട്ടിടം പോലെയാണ്. അതിന്റെ എല്ലാ പണികളും കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഒരു ഇഷ്ടികയുടെ ഇടം മാത്രം ഒഴിഞ്ഞു കിടക്കുന്നു. അതിൽ കടന്നു ചെന്നു നോക്കുന്ന ആളുകളെല്ലാം പറയുന്നു; ഈ ഇടവും കൂടി നികത്തിയിരുന്നെങ്കിൽ ഇത് എത്ര മനോഹരമാകുമായിരുന്നു !. ആ ഇഷ്ടികയുടെ വിടവ് ഞാനാകുന്നു ﷺ. എന്നാലാണ് നബിമാരുടെ പരിസമാപ്തി '._

(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺകുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. ജന്നതുൽ ബഖീഇൽ കിടക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_ 
_*നീ തൗഫീഖ് ചെയ്യണേ الله...*_

*امين امين امين يا ارحم الراحمين...*

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️