എല്ലാം ഹബീബിൽ ﷺ നിന്ന് || ബുര്‍ദ ലൈന്‍ - 52 |*ആശയം, വിശദീകരണം - ⁦⁦5️⃣⁦2️⃣*

 


🔹🔸🔹🔸🔹🔸🔹🔸🔹🔸





* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦5️⃣⁦2️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി 5️⃣⁦2️⃣🌷*


*🌹وَكُلُّ آيٍ أَتَى الرُّسْـلُ الْكِرَامُ بِـهَا✨*

 *فَإِنَّـمَا اتَّـصَـلَتْ مِنْ نُورِهِ بِـهِـمِ🌹*


*ആദരണീയരായ മറ്റു നബിമാർ علیهم السلام കൊണ്ടുവന്ന ദൃഷ്‌ടാന്തങ്ങളോടൊക്കെയും മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ പ്രകാശം സംവദിച്ചിട്ടുണ്ട്.*

ಇತರ ಗೌರವಾನ್ವಿತ ಪ್ರವಾದಿಗಳು عليهم السلام ತಂದ ಎಲ್ಲಾ ಉದಾಹರಣೆಗಳೊಂದಿಗೆ  ಮುತ್ ರಸೂಲುಲ್ಲಾ ಹ್  ﷺ  ತನ್ನ ಬೆಳಕನ್ನು ಸಂವಾದ ಮಾಡಿದ್ದಾರೆ.

*மேன்மை மிகுந்த மற்ற தீர்க்கதரிசிகள் அனைவரும் கொண்டு வந்த அற்புதங்களனைத்துமே நபிகளாரின் பேரோளியிலிருந்து அன்னவர் பெற்றுக் கொண்டவையே.*

************************************

*പദാനുപദ അർത്ഥം*


وَكُلُّ آيٍ =

എല്ലാ ദൃഷ്ടാന്തങ്ങളും 


أَتَى بِهَا =

കൊണ്ടു വന്ന 


 الرُّسْـلُ =

മറ്റു നബിമാർ (علیهم السلام)


الْكِرَامُ =

ബഹുമാന്യരായ 


فَإِنَّـمَا اتَّـصَـلَتْ =

ആ ദൃഷ്ടാന്തത്തിനൊരു ബന്ധമുണ്ട് 


مِنْ نُورِهِ =

മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ പ്രകാശത്തിൽ നിന്നും 


 بِـهِـمِ =

അവരുമായി 


*************************************

_മറ്റു നബിമാരുടെعلیهم السلام സിദ്ധികളോട് തിരുനബിയുടെ  ﷺ വെളിച്ചം സന്ധിക്കുന്നതെങ്ങനെ... ? അവർ മുമ്പേ  നടന്നു പോയവരല്ലേ... ? എന്ന് പലർക്കും സംശയം തോന്നിയേക്കാം. എന്നാൽ തിരുനബിയുടെ ﷺ പ്രകാശം മറ്റെന്തിനേക്കാളും മുമ്പേ  സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്  എന്ന് വരുമ്പോൾ ആ സംശയത്തിന് പ്രസക്തിയില്ല. ആകാശവും ഭൂമിയും അവിടുത്തെ ﷺ വെളിച്ചത്തിൽ നിന്ന്,  സ്വർഗ്ഗവും നരകവും അവിടുത്തെ ﷺ വെളിച്ചത്തിൽ നിന്ന്; നബിമാരുടെ علیهم السلام  ദൃഷ്ടാന്തങ്ങൾ വരെയും  അവിടുത്തെ ﷺ പ്രകാശത്തിൽ നിന്ന്._


_അതായത്, തിരുനബി ﷺ ജനനം കൊണ്ട് മറ്റു നബിമാർക്ക്علیهم السلام പിറകിലാണെങ്കിലും അസ്ഥിത്വം കൊണ്ട് അവർക്കെല്ലാം മുന്നിലാണ്. അഥവാ മുത്ത് നബിയുടെ ﷺ നൂറ് അല്ലാഹു ആദ്യം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. അതിൽ പിന്നെയാണ് മറ്റെല്ലാ പ്രപഞ്ചകടാഹങ്ങളും സൃഷ്ടിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉൽക്കൃഷ്ട സ്ഥാനം മനുഷ്യർക്കാണ്. മനുഷ്യരിൽ മുമ്പിൽ നിൽക്കുന്നത് നബിമാരാണ്. നബിമാരുടെ പ്രത്യേകതയാണ് മുഅ്ജിസത്ത്. സകല സൃഷ്ടികളുടെയും അമ്പരിപ്പിക്കുന്ന മുഅ്ജിസത്തുകൾ നബിമാരിൽ നിന്ന് വെളിപ്പെടുമ്പോൾ അതിന്റെയെല്ലാം പോരിശ ചെന്നെത്തുന്നത് ഈ മഹത്വങ്ങൾക്കെല്ലാം തുടക്കമായ പുന്നാര നൂറിലേക്കാണ് ﷺ._


_മുസ്വന്നഫ് അബ്ദുൽ റസാഖിൽ  ജാബിർ رضي الله عنه വിൽ നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീസ് ഇങ്ങനെ വായിക്കാം. ജാബിർ رضي الله عنه പറയുന്നു : ഞാൻ ചോദിച്ചു ; അല്ലാഹുവിന്റെ റസൂലേ ﷺ,  എന്റെ പിതാവും മാതാവും അങ്ങേക്കായി  ﷺ സമർപ്പിക്കുന്നു. എല്ലാ വസ്തുക്കൾക്ക് മുമ്പേ അള്ളാഹു സൃഷ്ടിക്കപ്പെട്ട വസ്തു എന്താണെന്ന് എനിക്ക് പറഞ്ഞു തരൂ.  അവിടുന്ന് ﷺ പറഞ്ഞു : 'ജാബിർ, എല്ലാ വസ്തുക്കൾക്ക് മുമ്പേ അള്ളാഹു സൃഷ്ടിച്ചത് നിന്റെ നബിയുടെ  ﷺ  പ്രകാശമാണ്'._


_ആദം നബിയെ  عليه السلام സൃഷ്ടിക്കുന്നതിനു  പതിനാലായിരം വർഷങ്ങൾക്കു മുമ്പുതന്നെ എന്റെ റബ്ബിന്റെ അടുക്കൽ  ഞാൻ ﷺ പ്രകാശമായിരുന്നു,  എന്ന് മറ്റൊരു ഹദീസിലും കാണാം._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺകുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. ജന്നതുൽ ബഖീഇൽ കിടക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_ 

_*നീ തൗഫീഖ് ചെയ്യണേ الله...*_


*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️