Part - 9
*✍🏻 رافي..*
*Part-9*
*«»«»«»«»«»∞∞∞«»«»«»«»«»*
....... രണ്ട് ദിവസം വീട്ടിൽ വല്ലാത്ത തിരക്കായിരുന്നു...മക്കത്തും മദീനത്തും പോയി വന്നതല്ലേ.. കാണാനും വിശേഷങ്ങൾ ചോദിക്കാനുമൊക്കെ അയൽവാസികളും കൂട്ടുകുടുംബവുമൊക്കെ എത്തിയിരുന്നു.... പലരോടും കഥകളും അനുഭവങ്ങളും പങ്കുവച്ചപ്പോൾ ഹനയും ആശിയും നിറമിഴികളാൽ ആ നല്ല ദിനങ്ങളെ മനസ്സിലിട്ടു താലോലിക്കുകയായിരുന്നു....
.
.....
... വീട്ടിലെത്തിയിട്ട്
ദിവസങ്ങൾ പലതും കഴിഞ്ഞെങ്കിലും രണ്ട്പേരും മനസ്സുകൊണ്ട് മദീനത്ത് തന്നെയാണ്..... കണ്ണിൽ ആ പച്ചഖുബ്ബ നിറച്ചു നടക്കുകയാണ്...
....
****
...... ഹനക്ക് ചെറിയ ക്ഷീണവും അസ്വസ്ഥതകളുമൊക്കെയുണ്ട്... മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുന്നു... സുമി ഒരുപാട് വിളിച്ചതാ.. ഹനു അങ്ങോട്ട് പോന്നോട്ടെ കുറച്ചുദിവസം അവിടെ നിന്നോട്ടെ എന്നൊക്കെ പറഞ്ഞ്... ആഷി അതിന് സമ്മതിച്ചില്ല... ആശിയെ വിട്ട് പോകാൻ ഹനക്കും മനസ്സില്ല..
... ഉമ്മ വളരെ ശ്രദ്ധയിലാണ് ഹനയെ നോക്കുന്നത്... അതികം അടുക്കളയിൽ വരാനോ ജോലിയിൽ സഹായിക്കാനൊ ഒന്നിനും ഹനയെ സമ്മതിക്കില്ല...എന്നാലും വെറുതെ കുടക്കുന്നത് നല്ലതല്ലെന്നും പറഞ് അവള് കഴിയുന്ന പോലെ എല്ലാ പണികളിലും ഉമ്മാക്ക് സഹായത്തിന് ഉണ്ടാകും....
....
..... ഹനൂ.... ഉം... എന്താ..ഇക്കാ...??
നമുക്ക് ജനിക്കാനിരിക്കുന്ന കുഞ് സ്വാലിഹായി വളരണമെങ്കിൽ നമ്മൾ ഇപ്പോൾ തന്നെ ശ്രദ്ധിക്കണം ട്ടോ....
... ഹാ.... കഴിയുന്ന പോലെയൊക്കെ നമ്മൾ ശ്രദ്ധിക്കുന്നില്ലേ ഇക്കാ...?
..അതൊക്കെ ഉണ്ട് ഹനൂ.... പിന്നെ നാളെ തൊട്ട് നമ്മൾ രണ്ട് പേരും ഖുർആനിലെ ഓരോ ജുസുഹ് ഓതി വയറിലേക്ക് ഊതണം... രണ്ട് പേരും കൂടു ആയാൽ ഒരു ദിവസം രണ്ട് ജുസ്ഹ് കിട്ടൂലെ... അങ്ങനെ നമുക്ക് പ്രസവിക്കുന്നത് വരെ തുടരണം ട്ടോ...
... ഹാ... ഇൻ ഷാ അള്ളാഹ്...
.... ഇക്കാ... എന്ത് കുട്ടിയാവും...?
.. അതങ്ങനെ നമുക്ക് അറിയുന്നത് ഹനൂ... എന്ത് കുട്ടി ആണെങ്കിലും നമ്മൾക്ക് സന്തോഷം തന്നെയല്ലേ....
അതൊക്കെ അങ്ങനെ തന്നെയാണ്..
... ന്നാലും വല്ലാത്തൊരു ആകാംഷയാണ്... പെൺകുട്ടികൾ എന്നും ഹൈറും ബറകത്തും ആണെന്നല്ലേ റസൂലുള്ളാഹിﷺ തങ്ങള് പഠിപ്പിച്ചത് .....
.... അത് അങ്ങനെ ആണ് ഹനൂ.... നമ്മൾക്ക് ഈ സമയം ഏത് കുട്ടിയാണോ ഹൈർ ... അതിനനുസരിച്ചാ റബ്ബ്ﷻ തരിക...
... എന്ത് പേര് ഇടും ഇക്കാ....
ന്റെ ഹനൂ... അതിനൊന്നും ആയില്ലല്ലോ...ആൺകുട്ടിയാണെങ്കിൽ മുഹമ്മദ് ന്നും പെൺകുട്ടിയാണെങ്കിൽ ഫാത്തിമ ന്നും ഇടണം....... ആ... അതിലും നല്ല പേര് വേറെ ഇല്ലല്ലോ ഇക്ക.....
... ആണായാലും പെണ്ണായാലും ഇരുലോകത്തും ഉപകരിക്കുന്ന കുട്ടിയെ തരട്ടെ....!
...
**
.. സുബ്ഹിക്ക് മുന്നേ എണീക്കും... തഹജ്ജുദ് ഒഴിവാക്കാറേ ഇല്ല .. രണ്ട്പേരും ഒരുമിച്ച് നിസ്കരിക്കും.... കുറച്ചുനേരം ഖുർആൻ ഓതും.... പിന്നെ ഉറങ്ങില്ല....ആഷിയും ആമിയും ഉപ്പയുമൊക്കെ രാവിലെ പോകും... പിന്നെ ഉമ്മയും ഹനയും മാത്രം....രണ്ട്പേരും കുറേ സംസാരിച്ചിരിക്കും... പകല് ഉമ്മാക്ക് കൂട്ട് ഹനയും ഹനക്ക് കൂട്ട് ഉമ്മയുമാണ്.... രണ്ട്പേരും കൂട്ടുകാരികളെ പ്പോലെയാ.... സമയം പോകുന്നതൊന്നുമറിയില്ല...
ദുഹ്ർ ബാങ്ക് കൊടുത്താൽ പിന്നെ സമയം കളയില്ല... കുളിയെല്ലാം കഴിഞ്ഞ് റൂമിലെത്തും... ഉമ്മ നിസ്കാരം കഴിഞ്ഞു ഓതാനിരിക്കുന്ന സമയം ആണത്... ഹന നിസ്കാരം കഴിഞ്ഞു ഉറക്ക് നല്ലോണം ഉണ്ടെങ്കിൽ കുറച്ചുനേരം ഒന്നുറങ്ങും... അല്ലെങ്കിൽ വായിച്ചിരിക്കും... ചരിത്രങ്ങൾ വായിക്കുന്നത് കുഞ്ഞിലേ അവൾക്ക് ഇഷ്ടമാണ്....ഹബീബിﷺന്റെയും സ്വാഹബത്തിന്റെയും ചരിത്രംവായിച്ചു ആ നിറവയർകൊണ്ട് അവളിന്നും തേങ്ങും... അവരെ കൂടെ ജീവിക്കുന്നത് പോലെ അവൾക്ക് തോന്നും... ആ ഒരു അനുഭൂതി തന്നെയാണ് ഹനയെ വീണ്ടും വീണ്ടും വായനയിലേക്ക് കൊണ്ട് പോകുന്നത്.... അസർ ആയാൽ പിന്നെ റൂമിൽ ഇരിക്കില്ല.... താഴെ ഉമ്മാന്റെ അടുത്തേക്ക് ഇറങ്ങി വരും... പണിയൊന്നും ഇല്ലെങ്കിലും രണ്ടാളും സംസാരമൊക്കെ ആയിട്ട് അങ്ങനെ ഇരിക്കും... മഹ്രിബിന് മുന്നെയായി ആശിയും ഉപ്പയും ആമിയുമൊക്കെ എത്തും.... ഉപ്പാന്റേം ആശിയുടേം വക എന്തെങ്കിലുമൊക്കെ മധുരപലഹാരം എന്നും ഉണ്ടാവുന്നതാ...വൈകുന്നേരത്തെ ചായ എല്ലാവരും എത്തിയിട്ടേ ഹനയും ഉമ്മയും കുടിക്കൂ... അതാണ് അതിന്റെ ഒരു രസം.... മഹ്രിബിന് മുന്നേ എല്ലാവരും നിസ്കാരറൂമിലെത്തും.... പിന്നെ ഇഷാ വരെ അവിടെതന്നെ....ഹന ഗർഭിണി ആയത് മുതൽ ആശിയുടെയും ഹനയുടേം നിസ്കാരമൊക്കെ റൂമിൽ വെച്ചാണ്....
.... ഫാത്തിമ ബീവി(r)യുടെ പേരിൽ എന്നും ഒരു വാഖിഅ സൂറത്ത് ഓതൽ ഗർഭിണികൾക്ക് നല്ലതാണെന്ന് തുടക്കത്തിലെ ആഷി ഹനയെ ഓർമിപ്പിച്ചിരുന്നു.... അത് ഒരു ദിവസം പോലും അവള് മുടക്കാറില്ല.... പിന്നെ ആശിയുടെ ഓത്ത് കഴിഞ്ഞ് നിസ്കാരക്കുപ്പായത്തിന് മേലെ വയറിലേക്ക് അവന്റെ ഒരു ഊത്ത് ഉണ്ട്.... ഉപ്പയാണ് ഊതുന്നതെന്ന് അകത്ത് കിടക്കുന്ന കുഞ് അറിഞ്ഞിട്ടാവണം അന്നേരം വയറിനു ചെറിയൊരു തുളുമ്പൽ ഉണ്ടാവും..
.... ഇഷനിസ്കാരം കഴിഞ്ഞ ഉടൻ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കും..... അത് കഴിഞ്ഞ് ആശിക്ക് ഹനയേം കൂട്ടിയൊരു നടത്തമുണ്ട് ..... പരന്നുകിടക്കുന്ന മുറ്റത്തിലൂടെ ഹനയെയും ചേർത്ത്പിടിച്ചു സ്വപ്നസല്ലാപങ്ങളും കുശലങ്ങളുമൊക്കെയായി അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കും.... പകല് നടക്കുന്നത് എല്ലാവരും കാണും എന്ന പരാതി ഹനക്ക് ഉള്ളത് കൊണ്ടാണ് നടത്തം രാത്രിയിലാക്കിയത്....
നടത്തം കഴിഞ്ഞ് വിയർത്തിരിക്കുന്ന രണ്ടുപേർക്കും ഒരുമിച്ചൊരുകുളിയുണ്ട്... വയർകാരണം കുളിക്കാൻ ഒക്കെ ബുദ്ധിമുട്ട് അല്ലെ... ആഷിയുള്ളത്കൊണ്ട് ഹനക്ക് ആ ബുദ്ധിമുട്ടൊന്നും അറിയേണ്ടിവന്നിട്ടില്ല.....
കിടക്കാൻ നേരം സ്വലാത്തും സലാംമും ദികുറുകളും ദുആകളുമൊക്കെ കഴിഞ്ഞ് വീണ്ടും ആശിയുടെ ഒരു ഊത്ത്... ആ നിറവയറിലേക്ക്.....സ്നേഹത്തിന്റെയും ലാളനയുടെയും കരുതലിന്റെയും അങ്ങേയറ്റം എന്റെ ഇക്കയാണെന്ന് പലപ്പോഴും ഹനക്ക് തോന്നിയിട്ടുണ്ട്....ആ സ്നേഹനിറമായ ഇക്കയുടെ ചൂടിൽ അവളെറിയാതെയാണ് എന്നും അവളുടെ കണ്ണുകൾ നിദ്രയിലേക്ക് ആഴ്ന്ന്പോകുന്നത്....ഹനു ഉറങ്ങിയാലും നിറവയറിലൂയിടെ തലോടികൊണ്ട് സ്വപ്‌നങ്ങൾ നെയ്യുമ്പോൾ ആശിക്ക് വല്ലാത്തൊരു സുഖമാണ്...
......
... എല്ലാവരും വലിയ പ്രധീക്ഷയിലാണ്.... ആശിയുടെയും ഹനയുടെയും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പ്...ഡോക്ടർമാർ നിശ്ചയിച്ച സമയത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം...
അഹ്‌മദിക്കാന്റെ വീട്ടിൽ ആദ്യത്തെ പേരക്കുട്ടി.... എല്ലാവരും വലിയ ആകാംക്ഷയിലും പ്രധീക്ഷയിലും....അവസാനകാലം അങ്ങോട്ട് പോന്നോട്ടെ എന്ന് പറഞ് സുമി ഒരുപാട് വിളിച്ചതാ.... ഹനയെ അങ്ങോട്ട് വിടാൻ അഹ്‌മദ്കാക്കും ആഷിക്കും ഉമ്മാക്കുമൊന്നും തീരെ താല്പര്യം ഇല്ലായിരുന്നു...ഗർഭകാലം മുഴുവൻ ഹന എന്റെ കൂടെതന്നെ നിൽക്കട്ടെ എന്നായിരുന്നു ആശിയുടെ തീരുമാനം.... ഏതായാലും ഒരു ദിവസം പോലും ഹനയും ആശിയും വിട്ടുനിന്നില്ല.... ഇടക്ക് രണ്ട്പേരും വരും സുമിയുടെ അടുത്ത്.... ആ ഉമ്മ വല്ലാത്ത സന്തോഷത്തിലാണ്.... ജീവനക്കാളേറെ സ്നേഹിച്ചിരുന്ന പൊന്നുമോൾ ഉമ്മയാവാൻ പോകുന്നു....പ്രസവം കഴിഞ്ഞാലും ഹനയെ ആഷി അങ്ങോട്ട് തന്നെ കൊണ്ട്പോകും... അപ്പൊ കുറച്ചുദിവസം അവിടെപോയി നിക്കണം.. ഹനൂന്റേം കുട്ടിയുടേം കൂടെ....അള്ളാഹ്.. എന്തായാലും ഒക്കെ റാഹത്താക്കി തരണേ...
.....
.... ആദ്യമൊക്കെ ഹനയെ കാണിച്ചിരുന്നത് അടുത്തുള്ള ഹോസ്പിറ്റലിൽ തന്നെയാണ്.... പ്രസവസമയത്ത് കൂടെ ആഷിയും വേണം എന്നൊരു നിർബദ്ധം രണ്ട് പേർക്കും ഉള്ളത് കൊണ്ട്.. അവസാനമായപ്പോഴേക്കും അവിടെന്ന് നിന്ന് മാറി സിറ്റിയിലെ വലിയൊരു മൾട്ടിസ്പെശ്യാലിറ്റി ഹോസ്പിറ്റലിലേ ഡോക്ടറേ കാണിക്കാൻ തുടങ്ങി...
****
..... രാത്രി ഏറെ വൈകിയിട്ടും റൂമിൽ ലൈറ്റ് അണഞ്ഞിട്ടില്ല.... ഹനക്ക് ചെറിയ ഊരവേദനയും വയർവേദനയുമൊക്കെയുണ്ട്....ഉമ്മാനോടൊന്നും പറയാൻ ഹന സമ്മതിച്ചില്ല...വേദന കൂടുകയാണെങ്കിൽ പറയാം അല്ലെങ്കിൽ നേരം വെളുക്കട്ടെന്നും പറഞ് ഇരിക്കാണ്.... ആഷി ഒരുപാട് ദിക്‌റുകൾ ദുആകൾ ഒക്കെ ചൊല്ലി ഹനയുടെ മേൽ ആകെ ഊതുകയും തടവുകയുമൊക്കെ ചെയ്യുന്നുണ്ട്..... അതിന്റെയൊക്കെ ഒരു സുഖം കൊണ്ട് ഹനമെല്ലെ ആശിയെ ചാരിയിരുന്ന് ഉറങ്ങിയിട്ടുണ്ട്.... മെല്ലെ അവളെ താങ്ങി തലയണയിലേക്ക് കിടത്തി... ആശിക്ക് ആണേൽ ഉറക്കം വരുന്നില്ല.... വേദന ഹനക്ക് ആണെങ്കിലും ബേജാർ ആശിക്ക് ആണ്.... വല്ലാത്തൊരവസ്ഥ... നേരം സുബ്ഹിയോട് അടുക്കുന്നു... ആരും വിളിച്ചില്ലെങ്കിൽ തന്നെ ആ നേരം ആയാൽ ഹന ഉണരും....ഉറക്കം ഒരുപാട് പോയതല്ലേ...നല്ല ക്ഷീണവും അവൾക്കുണ്ട്....ഇന്ന് തഹജ്ജുദ്ധിന് അവളെ വിളിക്കണ്ടാന്ന് വിജാരിച് ആഷി എണീറ്റ് നിസ്കരിച്ചു.. ഒരുപാട് ദുആ ചെയ്തു..
റബ്ബേ... എന്റെ ഭാര്യയെ ഒരുപാട് വേദനിപ്പിക്കരുതേ... എല്ലാം ഹൈർആക്കി തരണേ....
.......
....... സുബ്ഹിബാങ്ക് കൊടുത്തപ്പോഴാണ് ഹന ഉണർന്നത്....
.. എന്താ ഇക്ക ഇങ്ങള് എന്നെ വിളിക്കാതെ... ഇന്നത്തെ തഹജ്ജുദ് പോയില്ലേ... അവള് ചിണുങ്ങി....
....
..... ചെറിയ വേദന ഒക്കെ കടിച്ചമർത്തി ആശിക്ക് പിറകിലായി ഹന ജമാഅത്തിന് നിന്നു...ചെറിയ വേദന തുടങ്ങിയാൽ തന്നെ നിസ്കാരിക്കേണ്ട എന്നുള്ള പെണ്ണുങ്ങളുടെ ധാരണയൊക്കെ ഹന തട്ടിമാറ്റി.... അശുദ്ധിആവുന്നത് വരെ നിസ്കാരം നിർബന്ധം അല്ലെ.... കഴിയാത്തവൻ കണ്ണ്കൊണ്ടെങ്കിലും നിസ്കരിക്കണം എന്നല്ലേ.... അപ്പൊ ആ നിസ്കാരത്തിന്റെ പ്രാധാന്യം എത്രയാണ്....
....
.....നിസ്കാരം കഴിഞ്ഞു മുസല്ലയിൽ നിന്ന് എണീക്കാൻ ആഷി കൈ പിടിച്ചു....തുളുമ്പുന്ന വയറിൽ കൈവെച്ച് ആഷി ഹനയെ ചേർത്ത് പിടിച്ചു... വല്ലാത്ത സന്ദോഷം... അതിലേറെ ബേജാറും....
....
ഖുർആൻ എടുത്ത് ഓതാൻ ഇരുന്നതും ഹനക്ക് കഴിയുന്നില്ല... വേദന ഇരട്ടിക്കുന്നു.....
.... ഹനൂ.... ഇനി നിന്നാൽ ശരിയാവൂല... നമുക്ക് പോകല്ലേ.....
... ഇക്ക ഇപ്പൊ തന്നെ പോകണോ.. അവിടെ ആയാലും ഇവിടെ ആയാലും വേധന ഒക്കെ നമ്മൾ തന്നെ സഹിക്കണ്ടേ.. ഇതൊന്നും വലിയ വേദന ഒന്നും അല്ല ഇക്ക... മരണത്തിന്റെ പകുതിവേദന ഉണ്ടെന്നല്ലേ... അപ്പൊ അതിനൊക്കെ ഇനിയും സമയം എടുക്കൂലേ.....
.... എപ്പോഴും സമാധാനത്തിന്റെയും ക്ഷമയുടെയും വാക്കുകളെ ഹനക്കൊള്ളു....
.... ഹനൂ... അത് പറ്റില്ല... ഇനി നമുക്ക് പോകാ....
....
..... ആഷി പെട്ടെന്ന് ഹനയുടെ പർദ്ധയും തട്ടവും നിഖാബും എല്ലാം എടുത്ത് കൊടുത്തു.... ഉമ്മാനോട് പെട്ടെന്ന് റെഡി ആവാനും പറഞ്ഞു..... ഷഹീന്റെ കൂടെ സുമി ഹോസ്പിറ്റലിലേക്ക് വരാന്നും പറഞ്ഞിട്ടുണ്ട്....
അഹ്മദ്ക്ക ബാഗും സാധങ്ങളുമൊക്കെ വണ്ടിയിലേക്ക് എടുത്ത് വെക്കുന്ന തിരക്കിലാണ്....
....ഉപ്പ... ഞങ്ങൾ പോയി വര... ദുആ ചെയ്യിട്ടോ....
ഹനയുടെ ആ വാക്ക് കേട്ടപ്പോ സന്ദോഷവും സങ്കടവും ഒരുമിച്ച് വന്നു അഹ്മദ്ക്ക കണ്ണ് തുടച്ചു.....
*
.......കാത്തിരിപ്പിന്റെ നിമിഷങ്ങൾ......
ഹനയുടെ കൂടെ ആഷി ലേബർറൂമിൽ ആണ്....
രണ്ട് ഉമ്മമാരും പുറത്ത് ആകാംക്ഷയിലിരിക്കുകയാണ്.....
...ഹനക്ക് വേദന നല്ലോണം ഉണ്ടെന്നും പ്രസവം ഇപ്പൊ തന്നെ ഉണ്ടാവുമെന്നും നേഴ്‌സ് വന്നു അറിയിച്ചിട്ടുണ്ട്....
......
ആശിക്ക് ആദ്യമായിട്ട് ഇങ്ങനെ ഒരനുഭവം.... ഉള്ളിൽ വല്ലാത്ത പേടിയുണ്ട്.... പുറത്ത് കാണിക്കുന്നില്ല.... വേദനകൊണ്ട് പുളയുന്ന ഹന കൈകൊണ്ട് ആശിയെ ഇറുക്കിപിടിച്ചിരിക്കുന്നു.... തന്റെ പ്രിയതമയുടെ ഈ ഒരവസ്ഥ അവന് സഹിക്കാനാവുന്നില്ലെങ്കിലും അവൾക്ക് സമാധാനത്തിന്റെ തലോടലുകൾ കൊടുത്തുകൊണ്ടേയിരുന്നു...
.... ആശിയുടെ ചുണ്ടുകൾ ചലിക്കുന്നുണ്ട്... ഇടക്കിടക്ക് ഹനയുടെ മേലെ ഊതുകയും ചെയ്യുന്നു.....
.....
...... കയ്യിൽ ഹനയുടെ പിടുത്തം വല്ലാതൊന്ന് മുറുകിയതും കുഞ്ഞിന്റെ കരച്ചിൽ കേട്ടതും ഒപ്പമായിരുന്നു.....
ഒരു നേഴ്‌സ് പുറത്തേക്ക് ഓടി....
ഫാത്തിമ ഹന പ്രസവിച്ചു... ആൺകുട്ടിയാണ്....
അൽഹംദുലില്ലാഹ്.... ആ മാതൃഹൃദയങ്ങൾ റബ്ബിനെ സ്തുധിച്ചു .....കുട്ടി പുറത്തേക്ക് വന്നതും നേരെ കുട്ടിയെ എടുത്ത് ഹനയുടെ നെഞ്ചത്തേക്ക് വെക്കാനൊരുങ്ങിയ നേഴ്സിനെ അതിന് സമ്മതിക്കാതെ വിറക്കുന്ന കൈകൊണ്ട് ആഷി കുഞ്ഞിനെ വാങ്ങി... മെല്ലെ ഒരു ഭാഗത്തേക്ക് മാറി ഖിബ് ലയിലേക്ക് തിരിഞ്ഞു നിന്ന് ബാങ്കും ഇഖാമത്തും കൊടുത്തു..... സന്തോഷത്തിന് അതീരില്ല....ആ കുഞ്ഞുമുഖം ചുണ്ടുകൾക്കടുത്തേക്ക് അടുപ്പിച്ചപ്പോൾ.... വേണ്ട ആദ്യ ന്റെ ഹനു മുത്തം കൊടുക്കട്ടെ... എന്നിട്ട് മതി ഉപ്പാന്റെ മുത്തം....
കുഞ്ഞിനെ മെല്ലെ ഹനയുടെ മാറത്തോട്ട് കിടത്തി...വാരിപ്പുണർന്ന് മുത്തം കൊടുക്കുന്നിടയിലും ഒരു കൈകൊണ്ട് ആശിയെ മുറുക്കി പിടിക്കുന്ന ഹനയെ അവനൊന്ന് ശ്രദ്ധിച്ചു.... ആ മുഖത്ത് എന്തൊരു സന്ദോഷം.... നേഴ്‌സ്മാരേ കണ്ണ് വെട്ടിച്ചു ഹനയുടെ നെറ്റിയിലൊരു സ്നേഹചുബനം കൊടുത്തു ...സന്തോഷകണ്ണുനീർ ഹനയുടെ കവിളിലേക്ക് ഉറ്റിവീണു.....
....ഇക്കാ നമ്മുടെ കുട്ടി.....ഹനൂ.. നിന്റെ കുട്ടിയെ ഞാനൊന്ന് എടുത്തോട്ടെ.... രണ്ട് പേരും ഒന്ന് ചിരിച്ചു ... വല്ലാത്തൊരു നിമിഷം....
...
****
....അഹ്മദ്ക്കാന്റെ വീട്ടിൽ സന്തോഷത്തിനതിരില്ല.... രണ്ട് ഉമ്മമാർ വീട്ടിലുണ്ടെങ്കിലും പണിയൊന്നും തീരുന്നില്ല....പേരക്കുട്ടിയെ എടുക്കുന്നേം കൊഞ്ചിപ്പിക്കുന്നെ തിരക്ക് തന്നെ.... ക്ലാസ് കഴിഞ്ഞ് വന്നാൽ പിന്നെ ഉറങ്ങുന്നത് വരെ കുട്ടി ആമിയുടെ കയ്യിൽ തന്നെ....
.... ദിനങ്ങൾ കൊഴിഞ്ഞുപോകുന്നു.... മുഹമ്മദ് സ്വാലിഹ് എന്ന ഹനയുടെയും ആശിയുടെയും പൊന്നുമോൻ വളരുകയാണ്....
......
*
.....ഇക്കാ... സാലിക്ക് നാളേക്ക് നാല് വയസ്സ് തികയുകയല്ലേ.... എത്ര പെട്ടെന്ന് ആണ് ദിവസങ്ങൾ കഴിയുന്നതല്ലേ.....
... ആ.. ഹനൂ... നമ്മടെ ആയുസ്സ് ആണ് കഴിഞ്ഞുപോകുന്നത്.... ദുനിയാവിൽ നമുക്ക് കണക്കാകിയതിൽ നിന്ന് ഓരോ നിമിഷം കഴിയുമ്പോഴും നമ്മൾ ഖേതിക്കണം ഹനൂ.... നാളേക്ക് വേണ്ടി എന്തെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കണം ഹനൂ....
.... ഇടക്കിടക്ക് രണ്ടുപേരും പരസ്പരം മരണത്തെ ഓർമിച്ചു കൊണ്ടിരിക്കും....
...
*
..... അഹ്മദ്ക്കാന്റെ വീട്ടിൽ വീണ്ടും വലിയ പന്തലും ആരവങ്ങളുമൊരുങ്ങി...
ആദിലിന്റെയും ആമിനയുടെയും കല്യാണമാണ്..... കൂട്ടവും കുടുംബവും എല്ലാവരും എത്തിയിട്ടുണ്ട്...
ആകെ തിരക്കും ബഹളവുമാണ്.... ഓരോ കുസൃതികൾ കാണിച്ചു സാലി മോനും എല്ലായിടത്തും ഓടിയെത്തുന്നുണ്ട്.....
.....ആമിപോകുന്നതിൽ വളരെ സങ്കടത്തിൽ ആണ് ഹന.... കൂട്ടുകാരികളെപ്പോലെ എപ്പോഴും കൂടെ ഉണ്ടായിരുന്നതാ... അവളിന്ന് മറ്റൊരു വീട്ടിലേക്ക്....
പകരം കൂട്ടിന് ആദിയുടെ പെണ്ണായി നാസിയ വരുന്നു...ആ സന്തോഷം മറ്റൊരു ഭാഗത്ത്....
...
... വൈകുന്നേരമായപ്പോഴേക്കും ഏതാണ്ട് ഒച്ചയും ബഹളവുമൊക്കെ അടങ്ങി.. ഒക്കെ റാഹത്തായി നടന്നു.... ആമി പോയി..... നാസി വന്നു..... അങ്ങനെ തന്നെ അല്ലെ എല്ലാവരുടെയും ജീവിതം.... അവനവനക് ഏകിയയിടത്തേക്ക് ആ നേരമാവുമ്പോൾ പോകേണ്ടി വരില്ലേ... അത് തന്നെയല്ലേ ജീവിതം....അന്നത്തെ ക്ഷീണം കാരണം വീട്ടിൽ നേരത്തെ ലൈറ്റ് അണഞ്ഞു. .....
**
...... അഹ്മദ്ക്കാന്റെ വീട്ടിൽ ഇപ്പൊ രണ്ട് കുടുംബമായി.... മൂത്തമകനും ഭാര്യയും കുട്ടിയും....
രണ്ടാമത്തെ മകനും ഭാര്യയും.....
പലരുടെയും ചോദ്യങ്ങൾ വന്നുതുടങ്ങി.... ആഷി വീട് വെക്കുന്നൊന്നുമില്ലേ ന്ന്....
......
.... ഹനൂ.... നമുക്ക് വീട് വെക്കാനൊക്കെ ഒരുങ്ങണ്ടേ....??? സാലി വളരുകയാണ്....
... ഹാ ..... ഇക്കാ.... വീടൊക്കെ വേണം....
... ഉപ്പ വാങ്ങിയിട്ട സ്ഥലം ഇല്ലേ ടൗണിന് അടുത്ത്.... അവിടെ വീട് വെക്കാലോ എന്നൊക്കെ ആണ് ഉമ്മ പറയുന്നേ.....
...ഇക്കാ.... നമുക്ക് പുതിയ വീട് തന്നെ വേണോ....??
... അതെന്താ ഹനൂ അങ്ങനെ ചോയ്ക്കുന്നെ ....?
... അല്ല ഇക്കാ... എനിക്ക് സ്വന്തമായി വീടും തൊടിയും പറമ്പും ഒക്കെ ഇല്ലേ..... കാണാൻ പഴയത് ആയി എന്നൊള്ളു.... നല്ല വീട് തന്നെയല്ലേ അതും.... അങ്ങനെ ഒരു വീട് നമുക്ക് ഉണ്ടായികൊണ്ട് വേറൊരു വീട് നമ്മൾ വെക്കണോ.... വീട് വെക്കാൻ ഉദ്ദേശിച്ച പണം കൊണ്ട് മറ്റെന്തെങ്കിലും ഒക്കെ ചെയ്തൂടെ.... അനാവശ്യമായി ഇനിയൊരു വീട് വേണോ ....??
ആഷി അപ്പോഴാണ് അത് ഓർത്താത്... ഹന ജനിച്ചുവളർന്ന വീട്... ഫാത്തിമയുടെയും ഹനീഫ്ക്കയുടെയും വീട്.... അത്യാവശ്യം നല്ല വലിപ്പമുള്ള ഇരുനില വീട് തന്നെയാണല്ലോ അത്.... അങ്ങനെ ഒരു വീട് അവിടെ ഉണ്ടാവുമ്പോൾ വേറെ ഒരു വീട് വെക്കേണ്ട ആവശ്യം ഇല്ലല്ലോ... അതൊന്ന് പെയിന്റ് അടിച്ചു ഉഷാറാക്കിയാൽ മതി.... ആഷിക്കും അത് തന്നെയാണ് നല്ലതെന്ന് തോന്നി....
....ഹനൂ.... എന്നാ പിന്നെ നമുക്ക് ആ വീട് മതി.... ഞാനത് പാടെ മറന്നിരുന്നു...അങ്ങനെ ഒരു വീട് ഉണ്ടായിട്ട് ഇനിയും ഒരു വീട് വെക്കുക എന്നത് അഹങ്കാരം ആണ് ഹനൂ....
ആദ്യം വീടൊന്ന് ഉഷാറാക്കണം... ഉപ്പാനെയും ഉമ്മാനേയും ഒക്കെ കൂട്ടി അവിടം വരെ ഒന്ന് പോയി കാണിച്ചുകൊടുക്കണം.... അവരുടെ അഭിപ്രായത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ഒക്കെ ഉണ്ടെങ്കിൽ അവര് പറയട്ടെ......
**
പഴയവീട്ടിലേക്ക് മാറുക എന്നത് അഹ്മദ്ക്ക ആദ്യമൊന്ന് നിരസിച്ചെങ്കിലും പിന്നെ മകൻ പറയുന്നത് തന്നെയാണ് ശെരി എന്ന് മനസ്സിലായി.....
....ഉപ്പാന്റേം ഉമ്മാന്റെ ഒകെ താല്പര്യം അനുസരിച് വീടിന് ചില മാറ്റങ്ങൾ ഒക്കെ വരുത്തി..... മുറ്റം ഒക്കെ ഒന്ന് ഉഷാറാക്കി...
...... പണിക്കാരുടെ എല്ലാ തിരക്കും പെട്ടെന്ന് തന്നെ കഴിഞ്ഞു.....
.....
കണ്ടാൽ പഴയ വീടാണെന്ന് ഒരിക്കലും തോന്നില്ല....റോഡിനോട് ചേർന്ന് തന്നെയാണ്...അത്യാവശ്യം വലിപ്പമുള്ള പുതിയ ഒരു വീട്.... ഇന്റർലോക്ക് ചെയ്ത മുറ്റം....
...പണിയെല്ലാം കഴിഞ്ഞതല്ലേ ഇനി അതികം അടച്ചിടണ്ട എന്ന് എല്ലാവരും പറയുന്നു...
അങ്ങനെ ഒരു ദിവസം കുറിച് പുതിയവീട്ടിലേക്ക് താമസം മാറ്റി......
.... വലിയ പരിപാടി തന്നെ ഉണ്ടാക്കി.... കൂട്ടുകാരേം കുടുംബക്കാരേം ഒക്കെ വിളിച്ചു മൗലീദ് നടത്തി.... റാഹത്തായി തന്നെ കുടിയിരിക്കൽ കഴിഞ്ഞു....
രണ്ടാഴ്ചയോളം വീട്ടിൽ നിന്നിരുന്ന ഉപ്പയും ഉമ്മയും സങ്കടത്തോടെയാണ് തിരിച്ചുപോയത്.... അവരൊക്കെ വിട്ട് പോവാനും അവർക്ക് മനസ്സില്ല.... അഹ്മദ്കക്ക് പോവാതിരിക്കാനും വയ്യ....ഹനയെയും ആശിയെയും.... സാലിമോനെയുമൊക്കെ വിട്ട് പോകുന്നതിൽ ആ ഉമ്മാക്കും ഉപ്പാക്കും വലിയ സങ്കടം ഉണ്ടായിരുന്നു.... എപ്പോ വേണമെങ്കിലും ഇങ്ങോട്ട് വരാല്ലോ എന്നൊരാശ്വാസത്തിലാണ് അവര് പോയത്.....
..... പുതിയ വീട്ടിൽ.... ഹനയും ആശിയും.... പൊന്നുമോൻ സാലിയും..... അവരുടേതായ ജീവിതം.... കാണാൻ പുതിയത് ആണെങ്കിലും ഹനക്ക് ആ വീട് പഴയതാണ്... ഒരുപാട് ഓർമ്മകൾ ഉള്ളതാണ്..... എങ്ങോട്ട് നോക്കിയാലും ഉമ്മാന്റേയും ഉപ്പാന്റെയും ഓർമ്മകൾ ഉറങ്ങികിടക്കുന്ന വീടാണത്....
.... റബ്ബേﷻ... അൽഹംദുലില്ലാഹ്.... അതികം ബുദ്ധിമുട്ടിക്കാതെ ഞങ്ങൾക്കൊരു വീട് തന്നല്ലോ.... ഇങ്ങനെ ഒരു വീടിന് വേണ്ടി കൊതിക്കുന്നവർ എത്ര ആളുകൾ ഉണ്ടാവും.... ഈ വീട്ടിൽ നീ ഹൈറും ബറകത്തും ചൊറിയണേ....
....ഓരോ അനുഗ്രഹത്തിന് മുന്നിലും റബ്ബിനെﷻ സ്തുതിക്കാൻ അവർ മറന്നില്ല.....
*(തുടരും..)*
ان شاء ﷲ....
💚❤️💚❤️💚❤️💚❤️💚❤️💚
CLICK HERE TO GET FULL PART
🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11
Post a Comment