Part - 7
*✍🏻 رافي..*
*Part-7*
*______*
.......സുമിയുടെ ഇദ്ധയിരിക്കൽ എല്ലാം കഴിഞ്ഞു.... ഷഹീന്റെ ഭാര്യ ശാദിയ രണ്ട് മാസം ഗർഭിണിയാണ്.... വീണ്ടും സുകൃതങ്ങൾ അലയടിക്കുന്നു..... എല്ലാവരും വലിയ സന്തോഷത്തിലാണ്.....
***
..... ആഷി... അന്നാ
പോയതാണ്... പിന്നീട് ഇത് വരെ ഹനയും ആശിയും തമ്മിൽ കണ്ടിട്ടില്ല.....നാളെ ആശിയും കുടുംബവും വരുന്നുണ്ട്... കല്യാണം ഒന്നും ഇനി വേണ്ടെന്നാ തീരുമാനിച്ചത്....ഹനയെ കൊണ്ടുപോവുകയാണ്....
അതിന്റെ ഒരുക്കങ്ങളും തിരക്കും അതുമുണ്ടവിടെ....
..... ഷാദിയും ഹനയും വല്യ കൂട്ടാണ്.... ഹനയെ പോലെത്തന്നെ സുമിക്ക് ശാദിയും.....
...ശാദി ഉള്ളത് കൊണ്ട് ഉമ്മാക്ക് ഇനി ഞാന് പോയാലും വലിയ വിഷമമൊന്നും കാണില്ല...ഹന വലിയ സന്തോഷത്തിലാ... അഞ്ചുമാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം ആശിയെ നാളെ കാണുകയാണ്.... കൂടെ പോവുകയാണ്.... ഇനി എന്നും ഒരുമിച്ച്.... ഉള്ളിൽ ചെറിയ പേടിയൊക്കെ ഉണ്ടെങ്കിലും വല്ലാത്ത സന്തോഷത്തിൽ തന്നെ..... ഫോൺ സംഭാഷണത്തിലൂടെ രണ്ടാളും ഹൃദയം കൊണ്ട് ഒന്നായിട്ടുണ്ട്...... ഒരുമിക്കാൻ വേണ്ടി രണ്ടിടത്ത് ഇരുന്നിട്ട് രണ്ടാളും ഒരുപാട് കൊതിച്ചതാണ്.... അൽഹംദുലില്ലാഹ്.... നാളെ മുതൽ ഇനിയെന്നും രണ്ട്പേരും ഒരുമിച്ചു തന്നെയല്ലേ......
****-
........ നാളെമുതൽ ഞാൻ തനിച്ചല്ല... എന്റെ കൂടെ.. എന്റെ അടുത്ത് എന്റെ ഹനുവുമുണ്ടാവും.... ഇത് വരെ ഹൃദയം കൊണ്ട് ഒന്നിച്ച ഞങ്ങൾ നാളെ മുതൽ ശരീരം കൊണ്ടും ഒന്നാവുകയാണ്.....
.... മണിയറയൊരുക്കം രണ്ട് ദിവസം മുന്നേ തന്നെ കഴിഞ്ഞിട്ടുണ്ട് ..... ഹനൂന് വേണ്ട എല്ലാ സാധങ്ങളും ഇന്നലെ തന്നെ ഉമ്മയും ആമിയും ഷെൽഫിൽ സെറ്റ് ആക്കി വെച്ചിട്ടുണ്ട്..... എല്ലാം റെഡി ആണ്..... വീട്ടിൽ നിന്ന് ഇടാനുള്ള ചുരിദാറും തൈപ്പിച്ചത് തന്നെയാണ്.... റെഡിമെയ്ഡ് ആയാൽ ശെരിയാവൂല.... ഫുള്ള് കയ്യും ഓപ്പൺ ഇല്ലാത്ത ടോപ്പും നല്ല ഇറക്കവും വേണമെന്ന് ഹനൂന് നിർബദ്ധ.... അത്കൊണ്ട് തുണിയെടുത്ത് അടുത്തുള്ള ഇസ്ഹാക് ആണ് അതെല്ലാം തൈച്ചത്....പുറത്ത് പോകുമ്പോ ഇടാൻ നാലഞ്ചു പർദ്ധയുമുണ്ട്..... പിന്നെ നിഖാബ്..ഷോക്സ്.... കയ്യുറ... അങ്ങനെ എല്ലാം റെഡിയാക്കിയിട്ടുണ്ട്.....
..... ന്റെ ഹനൂനെ..അവൾക്ക് അന്യനായിട്ടുള്ള ഒരാളെയും കാണിക്കൂല.... എനിക്ക് മാത്രം കാണാനുള്ളതാ ...... മറ്റൊരാളെ മുന്നിലും അവളെ സൗന്ദര്യം കാണാനിടവരരുത്....ഇനിമുതൽ അവളെ മേൽ എന്തെങ്കിലും തെറ്റുകളോ ഹറാമുകളോ വന്നുപോയാൽ... ഓരോന്നിനും എണ്ണി എണ്ണി നാളെ റബ്ബിന്ﷻമുന്നിൽ ഞാനും കൂടി കണക്ക് പറയേണ്ടിവരും . .... എന്നിൽ സൂക്ഷ്മത പാലിക്കുന്നതിനോടൊപ്പം ഹനൂന്റെ എല്ലാ കാര്യത്തിലും എന്റൊരു കണ്ണ് വേണം.... എന്നെക്കാളുപരി അവളെ ഞാൻ ശ്രദ്ധിക്കണം .......അതിന്റെയൊന്നും ആവശ്യമില്ലല്ലോ.... നാഥനെﷻ അനുസരിക്കുന്നതിൽ അവൾക്കുമുന്നിൽ ഞാൻ തോറ്റുപോകും.....അൽഹംദുലില്ലാഹ്.... നാഥാﷻ.... എല്ലാം ഹൈർ ആക്കിത്തരണേ....
ആ ഒരുരാത്രി ഒരുപാട് ദൈർഗ്യമുള്ളപോലെ.......
****..........
...........അള്ളാഹ്.... നാളെ മുതൽ ഞാനൊരു പുതിയജീവിതത്തിലേക്ക്.... എന്റെ മുന്നിൽ ഒരുപാട് കടമകൾ ഉണ്ട്..... ഭർത്താവ്.... ഭർത്താവിന്റെ ഉമ്മ..... ഭർത്താവിന്റെ ഉപ്പ.... പെങ്ങൾ.... ആ വീട്..... എല്ലാം ഇനി എന്റെ സ്വഭാവം പോലെയിരിക്കും.. .... എവിടെയും ഒരു ചാഞ്ചാട്ടത്തിനിടവരുത്തരുത്..... നല്ല ഭാര്യയാവണം .... നല്ലൊരു മരുമോളാവണം.... നല്ലൊരു നാത്തൂനാവണം....നല്ലൊരു കുടുംബിനിയാവണം..... നാഥാﷻ.. എന്നിലെവിടെയും തെറ്റ് വരുത്തരുതേ.. എല്ലാം ഹൈർ ആക്കി തരണേ.. ...
**
....... ഹനൂ.... നീ വേഗം പോയി കുളിച്ചോ ..... അവരിപ്പോ ഇങ്ങെത്തും..... സുമിയും ഷാദിയും അടുക്കളയിൽ വലിയ തിരക്കിലാണ്...
.......വണ്ടിയിറങ്ങിയതും നാജിയയുടെ കണ്ണൊന്നു നിറഞ്ഞു.... എല്ലാ വരവിനും സലാം പറഞ്ഞ് കൈപിടിക്കാൻ മജി ഉണ്ടാകും മുറ്റത്ത് തന്നെ.... ഇന്ന് അതില്ല....
ഹാ... എല്ലാം വിധി......
.........സ്വീകരിക്കാൻ ഹനതന്നെയുണ്ട് മുന്നിൽ.... വെളുത്ത ടോപ്പും ചുവപ്പ് പാന്റും ചുവപ്പ് ഷാളുമിട്ട് മൊഞ്ചത്തി ആയി നിക്കുന്ന അവളെ കണ്ടപ്പോ ആശിയുടെ കണ്ണൊന്നു തള്ളി.... ഉമ്മയും ആമിയുമൊക്കെ ഹനയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു.... ആശിക്ക് അതിനും പറ്റുന്നില്ല... എല്ലാവരുമില്ലേ....
ഹനയുടെ കൈ പിടിച്ചു സലാം പറഞ്ഞ്.... കൈ വിടാതെ കുറച്ചുനേരം അമർത്തി പിടിച്ചു....ഹന കൈ കുടഞ്ഞു മാറ്റി..... ബാക്കി ഞാൻ വീട്ടിലെത്തിയിട്ട് തരാന്നും പറഞ്ഞ് ഒരു നോട്ടോം നോക്കി അവനാ സോഫയിലിരുന്നു.....
ഫോണിൽ ഒരുപാട് സംസാരിക്കുന്നതല്ലേ....എന്തൊക്കെയോ ഓർത്തിട്ട് ഹനക്ക് വല്ലാത്ത നാണമുണ്ട്....
...
....... എന്തിനാ സുമീ... ഇത്രയൊക്കെ ഒരുക്കിയത്. ..... കുറച്ചെന്തെങ്കിലും മതിയായിരുന്നില്ലേ... ആരുമില്ലല്ലോ.... ഞങ്ങൾ മാത്രം അല്ലെ ഒള്ളു.....
.. ഹാ.... അതൊന്നും പറഞ്ഞിട്ട് കാര്യല്ല നാജീ.... ഞങ്ങൾക്ക് ഇന്ന് കല്യാണം തന്നെയാ... ഹന ഇന്ന് പോവല്ലേ.....പിന്നെ പള്ളിയിലെ ഉസ്താദും വരും.... ഒന്ന് ദുആ ചെയ്യണ്ടേ.....
.....****
..... ആ... ഇവിടെ വന്ന പിന്നെ നാജിക്ക് പോരാനറീല... ഇപ്പൊ തന്നെ മൂന്നുമണി കഴിഞ്ഞു.... പെട്ടെന്നിറങ്ങണം.... വല്ലാതെ വൈകിയാൽ ഇനി ഇടിയും മഴയും ഒക്കെ ആവും....വർത്താനം ഒക്കെ പിന്നെ ആക്കാ.... ഹനയെ ഒരുക്കൽ കഴിഞ്ഞെങ്കിൽ പെട്ടെന്ന് ഇറങ്ങാൻ പറയ്. .....അഹ്‌മദ്‌ക തിരക്ക് കൂട്ടി...
....
........ ഷാദിയും ആമിയുമാണ് ഒരുക്കുന്നത്.... നല്ല മൊഞ്ചത്തി ആയിട്ടുണ്ട്.... നല്ല മോഡൽ പർദ്ദ... കയ്യും കാലും എല്ലാം മറച്ചിട്ടുണ്ട്..... നല്ല ബ്രാൻഡ് ശൂവും...
..... ഉസ്താദിന്റെ ദുആ കഴിഞ്ഞു .... മനസ് നിറഞ്ഞു എല്ലാവരും ആമീൻ പറഞ്ഞു.... എന്ന ഞങ്ങൾ ഇറങ്ങാട്ടോ.... അതികം ദൂരമൊന്നുമല്ലല്ലോ.... ആശിയുടെ കൂടെ എപ്പോ വേണേലും ഓൾക് ഇങ്ങോട്ട് വരാലോ..... നാജി ഒന്ന് സമാധാനിപ്പിച്ചു. ...... ഷഹിക്കാ.. ഷാനിക്കാ ഞാൻ പോവാട്ടോ.... ചങ്കൊന്ന് ഇടറിയെങ്കിലും ഹന തല താഴ്ത്തിപറഞ്ഞു..... ഇക്കാകമാരുടെ കണ്ണൊന്നു നിറഞ്ഞു.... കുഞ്ഞനിയത്തിയായി കയറി വന്ന.... ഹനു ഇന്ന് മറ്റൊരു ജീവിതത്തിലേക്ക്.... റബ്ബേﷻ.... അവളെ ഒരിക്കലും വേദനിപ്പിക്കരുതേ...
ഉമ്മാ..... ഞാൻ പോട്ടെട്ടോ .....
ഉമ്മ മോളെയൊന്ന് ചേർത്ത്പിടിച്ചു.... ഇരു ഹൃദയങ്ങളും ഒന്ന് വിങ്ങി..... ന്റെ മോള് പോയി വാ..... റബ്ബേﷻ.... ന്റെ കുട്ടിക്ക് നിന്റെ കാവൽ എപ്പോഴു കൊടുക്കണേ.....
... പുറത്തേക്ക് ഇറങ്ങിയതും മുന്നിൽ നിന്ന് ആഷിയുടെ ഒരു ആക്ഷൻ.... ഉയർത്തി വെച്ച നിഖാബ് താഴ്ത്താൻ പറഞ്ഞിട്ട്........ആരുമില്ലാത്തതിൽ നിന്നും ആരൊക്കെയോ ഉള്ള ആ മണിമാളികയിലേക്ക് കയറിവന്ന അവളിന്ന് മറ്റൊരു വീട്ടിലേക്ക്.....ആശിയുടെ പ്രിയ പത്നിയായി......
*
....... അറിയുന്ന വീട്.... പരിചയമുള്ളവർ....ഹനക്ക് ആശിടെ വീടും സ്വന്തം വീട് പോലെ തോന്നി.....
*
... ആമിയുമായി സംസാരത്തിലിരുന്ന് സമയം കുറേ ആയി... ആഷി വെള്ളം കുടിക്കാൻ എന്ന പോലെ അടുക്കളയിലേക്ക് വന്നു..... ഹന ഒന്ന് മുഖത്ത് നോക്കിയതും... ഇനി മതി... ഉറങ്ങാൻ പോര്...എന്നൊരാക്ഷൻ....
...... ഹനൂ.... ഇന്ന് ഫസ്റ്റ്നൈറ്റ് അല്ലെ.... പെട്ടെന്ന് പോയി കിടന്നോ...ആഷി കാത്തിരുന്നു മടുത്തു കാണും....ആമി കളിയാക്കി......മോളേ...പോയി കിടന്നോ ..... സുബ്ഹിയുടെ മുന്നേ എണീറ്റാൽ പിന്നെ നീ കിടക്കേം ഇല്ല.... വെറുതെ ഉറക്ക് കളയണ്ടന്ന് ഉമ്മയും.....
........
...... വല്ലാത്തപേടി.... അതിലേറെ നാണം..... ആദ്യമായിട്ട് ആശിയുടെ കൂടെ..... എന്തോ പേടിതോന്നുന്നു..... പോവാതിരിക്കാൻ പറ്റൂലല്ലോ....
.....
....റൂമിലേക്ക് കയറിയതും ആഷി വാതിൽ ലോക്ക് ചെയ്തു..മെല്ലെ അടുത്തേക്ക് വന്നു.... അവളുടെ തലയിൽ കൈവെച്ചു എന്തോ ചൊല്ലുന്നു..... ഹന നാണം കൊണ്ട് തല താഴ്ത്തി നിക്കുന്നു....
... ഹനൂ.... ഇന്നത്തെ രാത്രിയിൽ രണ്ട് റകഹത് നിസ്കാരം സുന്നത്തില്ലേ.....
.
.... നിസ്കാരം കഴിഞ്..ഒരുപാട് നേരം രണ്ട്പേരും മുസല്ലയിൽ തന്നെയിരുന്നു.....ഹൃദയമറിഞ്ഞു ദുആ ചെയ്തു.....അള്ളാഹ്....നിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങളെ നീ ഒന്നിപ്പിച്ചു...ദാമ്പത്യജീവിതത്തിന്റെ ആദ്യദിവസത്തിലാണ് ഞങ്ങളിന്ന്.....ആയുസ്സും ആഫിയത്തും തരണേ...സ്വാലിഹായ മക്കളെ തരണേ.... പൈശാചികതയിൽ നിന്നും രക്ഷ തരണേ... നിന്റെ കാവൽ തരണേ.... നിന്നെ അനുസരിച്ചു ജീവിക്കുന്നവരിൽ ഉൾപെടുത്തണേ..നിന്റെ റസൂലിന്റെﷺതിരു സുന്നത്തുകൾ മുറുകെ പിടിക്കാനും അവിടത്തോട്ﷺ ഇഷ്ഖ് വെക്കാനും ഞങ്ങൾക്ക് തൗഫീകേകണെ....ആമീൻ....
.... ദുആ കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോ നിറകണ്ണുകളോടെയിരിക്കുന്ന ഹനയെയാണ് കാണുന്നത്....
..... ഹനൂ.... എന്താ.... എന്തിനാ കരയുന്നെ..... ഒന്നും മിണ്ടുന്നില്ല..... നിസ്കാരകുപ്പായമിട്ടിരിക്കുന്ന ഹനയെ ആഷിയൊന്ന് ചേർത്ത് പിടിച്ചു .... ഹനൂ... പറയ്... എന്താണ്....
.... ഇക്കാ..... ഇങ്ങള് ദുആ ചെയ്തപ്പോ ഒരുകാര്യം പറഞ്ഞില്ല....
അതെന്താ....?
...... ഹബീബിനോട്ﷺഇഷ്ഖുള്ള ഹൃദയം വേണമെന്നേ പറഞ്ഞുള്ളു.... ഹബീബിന്റെﷺ ചാരെ അണഞ്ഞ നഫ്‌സ് വേണം ന്ന് പറഞ്ഞില്ല.....ഹബീബിനെﷺ കണ്ട കണ്ണ് വേണം ന്ന് പറഞ്ഞില്ല..... എനിക്കീ ദുനിയാവിലുള്ള ഏറ്റവും വലിയ ആഗ്രഹം ആണത്.... ആശിയുടെ നെഞ്ചിൽ ചാഞ്ഞിരിക്കുന്ന ഹന വിതുമ്പി.....
.... അള്ളാഹ്... ഞാനെത്ര ഭാഗ്യവാൻ..... ഹബീബ്ﷺഎന്ന് പറയുമ്പോഴേക്കും കണ്ണ് നിറയുന്ന ഒരു പെണ്ണിനെ നീയെനിക്ക് തന്നല്ലോ.... അവളുടെ ആഗ്രഹമെല്ലാം നീ നിറവേറ്റി കൊടുക്കണേ...
..... കല്യാണം കഴിഞ്ഞ് ആദ്യടൂർ മക്കയിലേക്കും മദീനയിലേക്കും പോവണമെന്ന് ആഷി ആദ്യേ ഉറപ്പിച്ചതാ...... ആ കാര്യം ഇപ്പൊ പറയണ്ട...ഇൻ ഷാ അള്ളാഹ്... എന്തായാലും വൈകാതെ പോകുമല്ലോ .... ഹനൂനൊരു സർപ്രൈസ് ആയിക്കോട്ടെ..
........ഹനൂ.... നീ എണീക്ക്... മുഖമൊക്കെയൊന്ന് കഴുകി വാ.... എല്ലാം നടക്കും ഹനൂ.... എല്ലാത്തിനും ഓരോ സമയമില്ലേ.....
.........കുറച്ചുനേരം സംസാരിച്ചിരുന്നു... അവളുടെ നാണം കുറെയൊക്കെ അവൻ മാറ്റിയെടുത്തു....
..പുറത്ത് നല്ല മഴയുണ്ട് ഹനൂ... ഇന്ന് ഉറങ്ങാൻ നല്ല സുഗമായിരിക്കും.... ആഷി ഉള്ളിൽ എന്തൊക്കെയോ ഉൾകൊള്ളിച്ചു പറഞ്ഞു.....
..... ആ ഇണക്കുരുവികളുടെ റൂമിൽ ലൈറ്റണഞ്ഞു.....
.......
**
......മജീദ്ക്കാ ഇല്ലാത്തത് കൊണ്ട് കല്യാണം ഒന്നും നടത്തണ്ട.. പരിപാടി ഒന്നും ഇല്ലാതെ തന്നെ ഹനൂനെ വന്നു കൂട്ടികൊണ്ടുപോയാൽ മതി ന്ന് എല്ലാവരും പറഞ്ഞതാ.... ആഷിയുടെ തീരുമാനവും അത് തന്നെയായിരുന്നു....
രണ്ട്പേരും ഒന്ന് കൂടിക്കഴിഞ്ഞതിന് ശേഷമേ ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊക്കെ വിരുന്നൊരുക്കൽ സുന്നത്തുള്ളു..... അതിന്റെ മുന്നേ തന്നെ കല്യാണന്നും പറഞ്ഞൊരു പരിപാടി വേണ്ടാന്ന് ആഷി പറഞ്ഞതാ....
...അവരെ ഒക്കെ ഇന്ന് വീട്ടിലോട്ട് ക്ഷണിച്ചതാ...ഓരോരുത്തരും ഓരോ ഒഴിവ്കഴിവുകൾ പറഞ്ഞ് നിരത്തി.... സൽക്കാരത്തിന് ഹനൂനേം ആഷിയേം വീട്ടിലോട്ട് വിളിക്കുന്നുണ്ട്... അപ്പൊ കാണാലോന്നും പറഞ്ഞിരിക്കാ അവരൊക്കെ... അത്കൊണ്ട് കല്യാണം കഴിഞ്ഞ വിരുന്ന് അടുത്തുള്ള അനാഥമന്ദിരത്തിലേക്ക് കൊടുക്കാന്നാണ് ആശിയുടെ തീരുമാനം....ഏത് പ്രവർത്തിയിലും റബ്ബിന്റെﷻ വിധിവിലക്കുകളുണ്ടോ.. എങ്കിൽ അതൊക്കെ കൃത്യമായി പാലിക്കാൻ ആഷി എപ്പഴും ശ്രമിക്കും......
****
......അഹ്മദ്ക്കാന്റെ വീട്ടിൽ വല്ലാത്ത റാഹത്താണ്..... സുബ്ഹിക്ക് മുന്നേ എല്ലാവരും എണീക്കും തഹജ്ജുദ് പതിവാണ്.... നിസ്കരിക്കാൻ തന്നെ സപ്പറേറ്റ് റൂം ഉണ്ട്. ..എല്ലാവരും ഒരുമിച്ച് നിസ്കരിക്കും.... ആശിയുടെ അനിയൻ ആദിൽ നാട്ടിൽ ഇല്ല... അവന് ബാഗ്ലൂർ പഠിക്കാണ്... അത്കൊണ്ട് തന്നെ ഹനയും അവരുടെ കൂടെ ജമാഅത്തിൽ കൂടും. .....
... ഉമ്മയും ഹനയും ആമിയും... മൂന്ന്പേരും കുക്കിങിനും മറ്റു എല്ലാ പണിക്കും ഉഷാറാ... ആഷി ഓഫീസിലേക്കും... അഹ്‌മദ്‌ക്ക കടയിലേക്കും ആമി കോളേജിലേക്കും പോകും..... മഹ്രിബിന് മുന്നേ എല്ലാവരും വീട്ടിൽ തിരിച്ചെത്തും..... എന്നിട്ട് മഹ്രിബ് ബാങ്കിന് കുറച്ചു മുന്നേ എല്ലാവരും മുസ്സല്ലയിലുമെത്തും... ഇസ്തിഗ്ഫാറിന്റെ നേരമല്ലേ അപ്പൊ....പിന്നെ ഇഷാ വരെ എല്ലാവരും അവിടെ തന്നെ... ചൊല്ലലും ഓതലും ഒക്കെ ആയി അവിടെ കൂടും... ഇഷ നിസ്കാരം കഴിഞ്ഞേ എണീക്കു.... ബധ്രീങ്ങളുടെ മേൽ തവസ്സുലാക്കിയിട്ടുള്ള തവസ്സുൽ ബൈത് എന്നും പതിവാ.... അത്കൊണ്ട് തന്നെ ബധ്രീങ്ങളുടെ എല്ലാ കാവലും ആ വീട്ടിലുണ്ട്.... എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറ്.... പിന്നെ വലിയ കാര്യമൊന്നുമില്ലാതെ ഉറക്കിനെ വൈകിപ്പിക്കുന്നത് അവിടെ പതിവില്ല..... എല്ലാവരും എല്ലാം വളരെ സൂക്ഷ്മതയിൽ കൊണ്ടുനടക്കുന്നോരാണ്.... നാഥന്റെﷻഅനുഗ്രഹമുള്ളൊരു ഭവനം. .....
****
..... ഹനയോട് ആശിയും ഉമ്മയും അഹ്‌മദ്‌കയുമൊക്കെ പറഞ്ഞതാ.. താല്പര്യമുൻണ്ടെങ്കിൽ പഠിക്കാൻ പോവാമെന്നത്... ആമിയുടെ കൂടെപോയാൽ മതി.... നല്ല ഇസ്‌ലാമിക് വിമൻസ് കോളേജ് ആണ്... പടിക്കണേൽ പഠിക്കാം എന്നൊക്കെ പറഞ്ഞതാ....
....
... ഹനക്ക് എന്തോ വലിയ താല്പര്യമില്ല.... ആഷിക്കും അങ്ങനെ തന്നെ... അവൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ പോയിക്കോട്ടെ എന്ന് മാത്രമുള്ളു അവന്.... അത്യാവശ്യത്തിനുള്ള പഠിപ്പ് ഒക്കെ ഉണ്ടല്ലോ... ഇനി പോകണോ എന്നായിരുന്നു ആഷി.... ഹനയും ആ തീരുമാനത്തിലാ... കല്യാണം കഴിഞ്ഞപ്പൊ വീണ്ടും പഠിക്കാൻ പോവാനൊന്നും വലിയ താല്പര്യം ഇല്ല.....ഇസ്‌ലാമിൽ ഒരു ഉത്തമ വനിത എന്ന പേരുള്ളത്.. ഒരുപാട് പഠിച്ചവൾക്കോ...ജോലിയുള്ളവൾക്കോ.... സമൂഹത്തിൽ സ്ഥാനമുള്ളവൾക്കോ.... ബിരുധമുള്ളവൾക്കോ ഒന്നുമല്ല.....നല്ലൊരു ഭാര്യയാവൻ കഴിയണം.. നല്ലൊരു ഉമ്മയാവാനും മരുമകളാവാനും കഴിയണം.... തന്റെ ഇണയുടെ ഹൃദയത്തിൽ നല്ലൊരു സ്ഥാനം തന്നെ തനിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയണം..ഈ കഴിവുകളൊക്കെ ഉള്ള പെണ്ണല്ലേ ഇസ്‌ലാമിലെ വനിത.....ഹൈറായൊരു കുടുമ്പിനിയാവണം ... അതിനെന്തൊക്കെ പഠിക്കാൻഉണ്ടെന്ന് അന്വേഷിച് എല്ലാബുക്കുകളും ഹനു വായിക്കും.....
എന്ന് വെച്ച് പെണ്ണ് പഠിക്കാൻ പാടില്ല എന്നല്ല..... പെണ്ണിന് അനുയോജ്യമായിട്ടുള്ള ഒരുപാട് പടനാവസരങ്ങളുണ്ട്... അവിടൊക്കെയും പെണ്ണിന്റെ സാന്നിധ്യം തന്നെവേണം.... എന്തായാലും ഹനക്ക് പഠിക്കാൻ താല്പര്യമില്ല......
.........
*
.....
എല്ലാവരും സൽക്കരത്തിന് വിളിക്കുന്ന തിരക്കിലാ.... ശനിയും ഞായറും മാത്രമേ ആശിക്ക് ഒഴിവ് ഒള്ളു... ആ രണ്ട് ദിവസം എന്നും പോക്ക് തന്നെ..... ഒരു ദിവസം ഒരു സൽക്കാരെ പറ്റു... ഉച്ചക്ക് മാത്രം.... രാത്രിയിൽ എങ്ങോട്ടും വരില്ലാന്ന് ആഷി ആദ്ധ്യേ പറഞ്ഞതാ..... ഇഷാ മഹ്റിബിന്റെയൊക്കെ സമയം സൽക്കാരം കൂടി നടക്കാനുള്ളതല്ല എന്നതാണ് ആഷിപറയുക... അതിനാൽ തന്നെ സൽകാരങ്ങളുടെ വലിയൊരു നിരതന്നെ നീണ്ടു കിടക്കുന്നുണ്ട്......
..........
****
................ ഹനൂ.....ഉം.....
നീ ഉറങ്യോ.....?
ഇല്ല ന്താ...? ഇക്ക ഇങ്ങക്ക് ന്തോ പറയാനുണ്ടല്ലോ...? ഓഫിസ്ന്ന് വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട്.....
ഇങ്ങള് പറയാതെ ചോയ്ക്കാനാവൂല വിചാരിച്ചിട്ട...
... ഹാ... അനക്ക് മനസ്സിലായല്ലേ.....
.. ഹനൂ... മ്മള് എങ്ങോട്ടും ടൂർ ഒന്നും പോയില്ലല്ലോ....?
.... ആ എങ്ങനെ പോകാനാ... ആകെ രണ്ട് ദിവസം ലീവ് ഉണ്ട്...അന്നൊക്കെ സൽക്കാരം... സൽക്കാരം കഴിഞ്ഞിട്ട് പോകാൻ പറ്റും തോന്നുന്നില്ല.....
... ഹനൂ.. അങ്ങനെ പറയല്ലേ.... അനക്ക് എങ്ങോട്ട് പോകാനാ ഇഷ്ടം.....
... അങ്ങനെ ചോതിച്ചാൽ... നടക്കൂലെന്നറിയാം.. ന്നാലും ഇന്ക് ഇഷ്ടം മദീനത്ത് പോവാനാ.. ....
.... ന്നാ പിന്നെ ഞമ്മക്ക് അങ്ങോട്ട് തന്നെ പോയാലോ ഹനൂ.....
... ഇക്ക... ഇങ്ങള് വെറുതെ ഓരോന്ന് പറഞ്ഞ് സങ്കടം ആക്കല്ലി ട്ടോ...
... ഹനൂ... ഞാൻ ആദ്ധ്യേ തീരുമാനിച്ചതാ... കല്യാണം കഴിഞ്ഞ് നിന്നേം കൂട്ടി ആദ്യയാത്ര ഹബീബിന്റﷺടുത്തേക്ക് ആവണം ന്ന്.....
നിനക്ക് സർപ്രൈസ് തരാന്ന് കരുതീട്ടാ ഇത് വരെ പറയാതിരുന്നേ.... എന്തായാലും അൽഹംദുലില്ലാഹ്.... എല്ലാ റെഡിആയിട്ടുണ്ട്.... ഇന് ഷാ അള്ളാഹ്...അടുത്തതിങ്കളാഴ്ച ഞാനും ന്റെ ഹനൂട്ടിയും ഹബീബിന്റെﷺഅടുത്തേക്ക് പോവാണ്..... ഉംറ ട്രാവൽസ് കാരോടൊപ്പമൊന്നുമല്ല പോകുന്നത്.... നമ്മൾ തനിച് വിസിറ്റിങ് വിസയിലാണ് പോകുന്നത്... മൂന്ന് മാസം സമയം ഉണ്ട്.....അവിടെ വലിയ പരിചയം ഇല്ലാത്തതല്ലേ ഒരു ഗൈടിനേം സെറ്റ് ആക്കീട്ടുണ്ട്...
ട്രാവൽസ്കാരോപ്പം പോയാൽ കുറഞ്ഞ ദിവസല്ലേ കിട്ടുള്ളു.... അതാ ഇങ്ങനെ ആകാന്ന് വിജാരിച്ചേ..... നമുക്ക് മക്കേം മദീനേം മുഴുവൻ കാണണ്ടേ.....
ഹനൂ.... നീ എന്താ ഒന്നും മിണ്ടാതെ. ..... ഹബീബിന്റെﷺ എല്ലാ ചരിത്ര സ്ഥലവും നിനക്ക് കാണണ്ടേ. ?? .........
....
.......... ആശിയെയും കെട്ടിപ്പിടിച് കരയുകയാണ് ഹന.....
ഹനൂ.... ഇതിനും നീ കരയാണോ.....
... ഇക്കാ..... ഓർമവെച്ചനാൾ മുതലേ കേൾക്കാൻ തുടങ്ങിയതാ... മുത്ത് നബിﷺ.....
കുഞ്ഞിലേ മദീനത്തേക്ക് പോകാൻ ഒരുങ്ങിയതാ.... ...റബ്ബിന്റെﷻ ഓരോ പരീക്ഷങ്ങളുമായി ഇതുവരെ അതിനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല......ഇപ്പൊ.... ഇപ്പൊ... പെട്ടെന്ന് ഞാൻ മദീനത്ത്ക്ക് പോകുന്നു പറഞ്ഞപ്പോ എനിക്ക് സഹിക്കാൻ ആവുന്നില്ല ഇക്കാ...... ഹബീബിന്റെﷺചാരെ പോകുമ്പോൾ കൊണ്ടുപോകാൻ എനിക്ക് എന്താണ് ഉള്ളത്..... ഹബീബിന്റെﷺമേൽ ഒരുദിവസം നാല്പത്തിനായിരം സ്വലാത്ത് വരെ ചൊല്ലിയിരുന്ന ആളുകൾ ഉണ്ടായിരുന്നു....എനിക്ക് അതൊന്നില്ലല്ലോ.....ഒന്നുമില്ലാതെ ചെന്നാൽ ഹബീബ്ﷺഎന്നെ പരിഗണിക്കോ.....ഇനിയുള്ള നേരത്തിനെങ്കിലും നമുക്ക് സ്വലാത്ത്കൊണ്ട് നിറക്കണം ഇക്കാ....എന്നാലും ഞാനും ഹബീബിﷺനടുത്തേക്ക് പോകുന്നു.... വിശ്വസിക്കാനാവുന്നില്ല......
ഇക്കാ.... റബ്ബ്ﷻ നമുക്ക് തരുന്ന വലിയൊരു അനുഗ്രഹമാണിത്...അതിന് പകരമായി അവനോട്ﷻശുക്ർ ചെയ്യണ്ടേ..... ഇങ്ങള് എണീക്കി... നമുക്ക് രണ്ട് റകഹത് നിസ്കരിച്ചിട്ട് ഉറങ്ങ....
.... ആഷി.. തന്റെ എല്ലാമെല്ലാമായ ഹനയെ ചേർത്ത്പിടിച്ചു കണ്ണ് തുടച്ചു.... അൽഹംദുലില്ലാഹ്......
.......
നാഥന്റെ ഇണക്കുരുവികൾ ഹബീബിൻﷺചാരത്തേക്ക്....
*(തുടരും..)*
ان شاء ﷲ....
💚💚💚💚💚💚💚💚💚💚💚
Post a Comment