Part-6
*✍🏻 رافي..*
*Part-6*
*«»«»«»«»«»∞∞∞«»«»«»«»«»«»*
......ഷഹീന്റെ കല്യാണം കൂടാൻ വന്നവരൊക്കെയും മറ്റൊരു കല്യാണക്കഥ കേട്ട് അന്താളിപ്പിലാണ്....
*
...... അള്ളാഹ്.... ഒരു പെണ്ണിന്റെ ജീവിതം തുടങ്ങുന്നത് അവള് ദാമ്പത്യത്തിലേക്ക് കടക്കുന്നത് തൊട്ടാണ്.... അവൾക്ക് കിട്ടുന്ന ഇണ എങ്ങനെ ആണോ അത് പോലിരിക്കും അവളുടെ ജീവിതം.... റബ്ബേﷻ.... എനിക്ക് ഇപ്പൊ പതിനെട്ട് വയസ്സായി...എന്റെ ജീവിതം ആരുടെ കയ്യിലാവും...... പണവും പത്രാസുമൊന്നുമില്ലേലും നിന്നെﷻഅനുസരിച്ചു നിന്റെ ഹബീബിനെﷺസ്നേഹിച്ചു ജീവിക്കുന്നൊരാളെ എനിക്ക് ഇണയാക്കി തരണേ.... ഇതൊക്കെ അവള് അഞ്ചുനേരം റബ്ബിന്ﷻമുന്നിൽ കൈഉയർത്തി പറയുന്നത് തന്നെയാണ്.... എനിക്ക് എവിടെങ്കിലും തെറ്റ്പറ്റുമ്പോൾ തിരുത്താൻ അറിവുള്ള ഒരാൾ.. അതാണ് ഹനയുടെ സങ്കല്പത്തിലുള്ള ഇണ....
ഇങ്ങനൊക്കെ ചിന്തിക്കുമെങ്കിലും കല്യാണത്തിനൊന്നും അവൾക്ക് ഇപ്പൊ താല്പര്യമില്ല..പഠിക്കണം അഫ്ളലുൽ ഉലമ പഠിക്കണം....കല്യാണമൊക്കെ കുറച്ചു കഴിഞ്ഞ് മതി.... ഇതായിരുന്നു അവളെ തീരുമാനം....
**
..... ആശീ.... നീ ഇങ്ങനെ വാശിപിടിച്ചിട്ടെന്താ കാര്യം .... മജീദാപ്പ പിന്നെ ഇതിനെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ.... ഇനിയും അങ്ങോട്ട് പോയി ചോദിക്കാൻ എനിക്ക് വയ്യ... എന്താ വിചാരിക്ക.. എത്ര കല്യാണക്കാരും മറ്റും ഹനക്ക് വരുന്നുണ്ട്.... അവരെയൊക്കെ മജീദാപ്പാ മടക്കിവിടാറാണ്.... അല്ലെങ്കിലും നീയൊന്ന് ആലോചിച് നോക്ക് .... ഹനയേക്കാൾ മൂത്തത് അല്ലെ ഷഹനയും,ഷംനയും, നിയയും ആമിനയുമൊക്കെ... എന്നിട്ട് അവരൊക്കെ ഇപ്പോഴും പഠിക്കുന്നവരാണ്... അവരെക്കാൾ എത്രയോ ചെറുതാണ് ഹന... പതിനെട്ട് വയസ്സ് തികഞ്ഞിട്ടേയുള്ളു....
ചെറിയ കുട്ടിയല്ലേ... നിനക്കോ ഇരുപത്തേഴ് തികഞ്ഞു.... അല്ല നീ എന്ത് കണ്ടിട്ടാ ഹനയെ വേണമെന്ന് പറയുന്നത്... അവൾക്ക് നിന്നെ പറ്റുമെന്ന് ഉറപ്പുണ്ടോ....
ഉമ്മാ... കല്യാണം കഴിഞ്ഞാലും അവൾക്ക് പഠിക്കാലോ.... പിന്നെ പതിനെട്ടുവയസ്സ് എന്നത് അത്ര ചെറുപ്പം ഒന്നുമല്ല.... മൂത്തവർ ഒക്കെ കല്യാണം കഴിക്കാതെ ഇവിടെ ഉള്ളപ്പോ നിങ്ങൾക് തോന്നുന്നതാ അവള് ചെറുതാണെന്ന്... ഒരു പെണ്ണിന് സമ്മതം ഉണ്ടെങ്കിൽ പ്രായപൂർത്തിയായാൽ അനുയോജ്യമായ ഒരു ഇണയെ കണ്ടെത്തികൊടുക്കൽ മാതാപിതാക്കളെ കടമയാണ്.... ന്തായാലും എല്ലാരും കൂടി തീരുമാനിക്ക്.... ആശിയുടെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഹന യായിരിക്കും.... തറപ്പിച്ചു പറഞ്ഞ അവന്റെ മുന്നിൽ ആ ഉമ്മാക്ക് മറ്റൊന്ന് പറയാനില്ലായിരുന്നു....
....*.....
..... സുമീ.... നീ എപ്പഴും പറയാറില്ലേ ആഷിയെപ്പോലെ ഒരാളെ ഹനക്ക് ഇണയായി കിട്ടണമെന്ന്.... ആഷിതന്നെ ആവുമെന്ന് നമ്മളാരും വിചാരിച്ചില്ലല്ലേ..... ഇക്കാ... ആശിക്ക് ഇങ്ങനൊരു ഇഷ്ടമുണ്ടെന്നു കേട്ടപ്പോ തന്നെ എനിക്ക് വല്ലാത്ത സന്തോഷം...ന്നാലും ഇപ്പൊ തന്നെ ഹനൂനെ കല്യാണം കഴിപ്പിച്ചു വിടാന്ന് പറഞ്ഞ... അതാണ് ചിന്തിക്കാൻ കഴിയാത്തെ... അതന്നെ സുമീ... ഞാനും ആലോചിക്കുന്നെ.... ആശിയുമായുള്ള ബന്ധം നാഥൻﷻതന്നൊരു അനുഗ്രഹം തന്നെയാണ്... ന്നാലും ഞമ്മളെ ഹനൂ കല്യാണം കഴിക്കാൻ ഒക്കെ വളർന്നു അല്ലെ.... എത്ര പെട്ടെന്നാ അവള് വലുതായത്...
.....ഇല്ലെടീ.. എനിക്ക് എന്തായാലും ഇപ്പൊ അവളെ കല്യാണം കഴിപ്പിച്ചു വിടാൻ കഴിയൂല... അവള് പഠിക്കട്ടെ. ... കൊറച്ചുകൂടി കഴിഞ്ഞിട്ട് തീരുമാനിക്കാ കല്യാണത്തിനെ കുറിച് ഒക്കെ.... ന്നാലും ആഷി വിടുമെന്ന് തോന്നുന്നില്ല... അവന്ക് ഇപ്പൊ തന്നെ നടത്തണമെന്ന വാശിയിലാണ്....
ഇക്കാ... ഞാന് ഹനൂനോടൊന്ന് സംസാരിച്ചു നോക്കട്ടെ... എന്തായാലും എല്ലാം അവളെ ഇഷ്ടംപോലെയാക്കാം...
**
..... ഹന വല്ലാത്തൊരവസ്ഥയിലാണ്..........ആരൊക്കെയോ പറയുന്നേ കേക്കുന്നു.... ആഷിക്കാക്ക് എന്നെ ഇഷ്ടമാണെന്ന്.... കല്യാണം കഴിക്കണമെന്ന്....
അവരെ എന്നോ പണ്ട് കാലത്ത് കണ്ടതാ... ഓർമപോലും ഇല്ല... പിന്നെ എങ്ങനെ എന്നെ ഇഷ്ടമായി.... ഇപ്പൊ തന്നെ കല്യാണം... ന്നട്ട് ഈ വീട്ടിൽ നിന്നും ഞാൻ മറ്റൊരു വീട്ടിലേക്ക് അള്ളാഹ്... ഓർക്കാൻ വയ്യ.... ന്തായാലും എന്റെ സമ്മതം ഇല്ലാതെ ഒന്നും നടക്കില്ലല്ലോ.. കല്യാണം ഒന്നും ഇപ്പൊ വേണ്ട... ന്റെ ഉമ്മാന്റെ കൂടെ കൊറച്ചൂടെ കാലം ഇവിടെത്തന്നെ നിൽക്കണം... ന്റെ ഇക്കാക്കമാർ ഉപ്പ... അവരുള്ള ഈ വീട്ടിൽ നിന്ന് ഇപ്പൊ തന്നെ എനിക്ക് പോവാൻ കഴിയില്ല.... ഞാനില്ലെങ്കിൽ ഈ വീട് പിന്നെ എങ്ങനെ ആവും.... ന്റെ ഉമ്മാക്ക് ആരുണ്ടാവും.....ഓർത്തപ്പോ തന്നെ ഹനയുടെ കണ്ണ് നിറഞ്ഞു....
***
......
........ ഹനൂ.... മോളേ.... അവരൊക്കെ പറീണ് കേട്ടില്ലേ... നാജിയാന്റിന്റെ മൂത്ത മോന് ഇല്ലേ... ആഷി.. ഓനിക്ക് നിന്നെ ഇഷ്ടമാണ്.. കല്യാണം കഴിക്കണം എന്നൊക്കെ പറയുന്നു... എന്തായാലും എല്ലാവരും നീ എന്താണ് പറയുന്നേ അത്പോലെ ചെയ്യാം എന്ന തീരുമാനത്തിലാണ്....
..... എല്ലാവരും പറയുന്നേ കേട്ട് ആശിയെകുറിച് ഏകദേശം ഒക്കെ ഹനക്ക് അറിയാം...
ഉമ്മാ.... ആശിയെപ്പോലെ ഒരാളെ എനിക്ക് കിട്ടുന്നതൊക്കെ വലിയ ഭാഗ്യം തന്നെയാണ്... ന്നാലും... ന്നാലു മുമ്മാ.... ഇപ്പൊ തന്നെ കല്യാണം.... ഞാൻ ഇവിടുന്ന് പോയാൽ.... ഹനയുടെ മനസ്സ് ഉമ്മാക്ക് മനസ്സിലായി.... സുമി ഹനയെ ചേർത്ത് പിടിച്ചു.... വേണ്ട ഉമ്മാ... കല്യാണം ഒക്കെ കുറച്ചു കഴിഞ്ഞിട്ട് മതി.....
...
*
.......എല്ലാവരും ഹാളിലിരുന്ന് കാര്യമായിട്ടെന്തൊക്കെയോ സംസാരത്തിലാണ്... മക്കളും പെങ്ങമ്മാരും അളിയമ്മാരുമൊക്കെയുണ്ട്.....അതിനിടയിലേക്ക് ആഷി വളരെ ഗൗരവത്തിൽ വരുന്നത്....
...... മജിയാപ്പ..... ഹനക്ക് കല്യാണം ഇപ്പൊ വേണ്ട എന്നല്ലേ പറഞ്ഞത്... അല്ലാതെ ഞാനുമായിട്ടുള്ള ബന്ധത്തിന് താല്പര്യമില്ലെന്ന് പറഞ്ഞില്ലല്ലോ..... എനിക്ക് എന്തായാലും അവളോടൊന്ന് സംസാരിക്കണം.... അതിന് തെറ്റൊന്നുമില്ലല്ലോ... സംസാരിച്ചിട്ട് അവൾക്ക് സമ്മതം ആണെങ്കിൽ മതി കല്യാണമൊക്കെ... ഞാൻ അവളേം അവള് എന്നേം കണ്ടിട്ടില്ല... ആദ്യ പരസ്പരം ഒന്ന് കാണുക എന്നതും ഇതിൽ പറഞ്ഞ കാര്യം തന്നെയല്ലേ....
ആശിയുടെ തറപ്പിച്ചുള്ള സംസാരത്തിന് മുന്നിൽ ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല... ന്തായാലും അവനൊന്ന് സംസാരിക്കട്ടെ...
****
...... ഹനയെ ഒരുപാട് നിർബദ്ധിച്ചാണ് സുമി ആ റൂമിലേക്ക് പറഞ്ഞുവിട്ടത്...
... ഹനയെ കണ്ടതും കസേരയിൽ ഇരിക്കുന്ന ആഷി ഒന്ന് എണീറ്റ് നിന്നു....
.... ഹന തല പൊക്കിയതേയില്ല...
ആഷി ഒരു കസേരഎടുത്ത് നീക്കിയിട്ട് അവളോട് അതിൽ ഇരിക്കാൻ പറഞ്ഞു.... വേണ്ടന്ന് അവള് തലയാട്ടി....
.... ഹനൂ.... ഈ ഒരവസ്ഥയിൽ സംസാരിക്കാനുള്ള അവസരം റബ്ബ്ﷻനമുക്ക് അനുവദിച്ചത് തന്നെയാണ്...നിന്നെ നിർബന്ധിക്കൊന്നൊന്നുമില്ല... നിനക്ക് താല്പര്യം ആണെകിൽ മാത്രം മതി..... എന്റെ കഥ എല്ലാം നീ അറിഞ്ഞില്ലേ.. പത്തുവർഷമായി ഇങ്ങനെ ഒരാഗ്രഹം കൊണ്ട് നടക്കുന്നു ...... ഇനിയും വൈകിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നില്ല.... ഇനിയിപ്പോ കല്യാണം കുറച്ചുകാലത്തേക്ക് നീട്ടിവെച്ചാലും ആ സമയം വരെ നിന്റെ ഉള്ളിൽ ഞാനും എന്റെ ഉള്ളിൽ നീയുമുണ്ടാകും ... ഹറാമായ ചിന്തകൾക്ക് കാരണമാകും.. നിക്കാഹ് കഴുയുന്നത് വരെ നമ്മൾ തമ്മിൽ അന്യർ തന്നെയല്ലേ.... നിനക്ക് തീരുമാനിക്കാം കല്യാണം ഇപ്പൊ വേണോ വേണ്ടയോ എന്ന്....
... വളരെ പക്വമാർന്ന സംസാരം.... ഹനക്ക് എന്ത് പറയണമെന്നറിയുന്നില്ല...
... ഹനൂ....നീ ആദ്യം എന്നെയൊന്ന് നോക്ക്.....തലയൊന്ന് പൊക്കിയാൽ മുഖമൊന്ന് കാണാമായിരുന്നു ......ആഷി ചിരിച്ചു....
... ആദ്യമായിട്ടാ ഒരാണിന്റെ മുന്നിൽ ഇങ്ങനെ നിക്കുന്നത്... അതിന്റെ ബേജാറും പേടിയും അതുമുണ്ട്.....ഹന മെല്ലെ ഒന്ന് തല പൊക്കി... ആശിയെ ഇപ്പഴാണ് അവള് കാണുന്നത്.... ഒരു ഷർട്ടും... ഞെരിയാണിക്ക് മേൽ മടക്കിവെച്ച പാന്റും.... തലയിൽ എല്ലായിടത്തും ഒരുപോലെ ഇടതൂർന്ന മുടിയും... താടിയും... ഒക്കെ ആയി കാണാൻ നല്ല മൊഞ്ചുള്ള ചെക്കൻ..... ഒരൊറ്റ നോട്ടത്തിൽ തന്നെ അവള് തല താഴ്ത്തി....
..... ആഷി ഏതോ ഒരു ലോകത്ത്.....ഹനയുടെ ആ മുഖമൊന്ന് കണ്ടതും മനസ്സ് വല്ലാതെ കൊതിച്ചു.... വെളുത്ത് വലിയ തടി ഒന്നും ഇല്ലാത്ത അത്യാവശ്യം നീളമുള്ള ശരീരപ്രകൃതം.... മുൻകയ്യും കാൽപാതവും മുഖവുമൊഴികെ എല്ലാം മറച്ചിരുന്നു.... കണ്ടാൽ തന്നെ ആരും മയങ്ങിപോകും.... അത് കൊണ്ട് തന്നെയാ ആരും അവളെ കാണാത്തത്...
ന്റെ ഹനൂ... അറിയാതെ മനസ്സിൽ വിളിച്ചുപോയി.....
അള്ളാഹ്... ന്റെ ചിന്തകൾകളുടെയും മനസ്സിന്റെയും നിയന്ത്രണം നിന്നിലല്ലേ.... പിശാചിനെ തൊട്ട് കാക്കണേ..... ആഷി ഹൃദയം കൊണ്ട് റബ്ബിനോട് കാവൽ തേടി.....
.......
എനിക്ക് സമ്മതമാണെന്ന് എങ്ങനെ ഞാൻ പറയുക... അങ്ങനെ പറയാൻ എനിക്ക് മടിയാണ്... ഒന്നും പറയണ്ടേ.... എന്ന തീരുമാനത്തിൽ ആണ് ഹന...
.....
... ആ.. ഹനൂ... നീ ഒന്നും പറയുന്നില്ല.... എന്തായാലും ഉമ്മാനോടും ഉപ്പാനോടുമൊക്കെ നിനക്ക് കല്യാണത്തിനു സമ്മതമാണെന്ന് പറയട്ടെ.... ഹനക്ക് എന്ത് പറയണമെന്ന് അറിയുന്നില്ല....
ഹനൂ.... നീ പെട്ടെന്ന് പറയ്.... അതികസമയം ഇങ്ങനെ നിക്കുന്നത് ശെരിയല്ല... ഒരുമറുപടി തന്നാൽ നിനക്ക് വേഗം പോവാല്ലോ.....
... ഉം... എനിക്ക് എങ്ങനെ ആയാലും കുഴപ്പമൊന്നുല്ല.... ഹന പറഞ്ഞതും... ആഷി... അൽഹംദുലില്ലാഹ്.....
അവന്റെ കണ്ണും ഖൽബും നിറഞ്ഞു.....
...ഹന പോകാനൊരുങ്ങിയപ്പോൾ പിന്നിൽ നിന്ന് ആഷി...
ഹനൂ... ഇൻ ഷാ അള്ളാഹ്... നമ്മുടെ ജീവിതത്തിലെക്കുള്ള ആദ്യ പടിയിലാണ് നമ്മൾ ഇന്ന് നീയും ഞാനും റാഹത്താവുകയും ചെയ്തു... പറ്റുമെങ്കിൽ അള്ളാഹ്ﷻനോട് ശുക്റ് ചെയ്ത് രണ്ട് റകഹത് നിസ്കരിക്കാൻ മറക്കണ്ട ട്ടോ.....
..
**
ഹനയുടെ മനസ്സിൽ ആ മുഖം വല്ലാതങ് പതിഞ്ഞു....
....ഇരു ഹൃദയങ്ങളും വല്ലാത്ത റാഹത്തിലാണ്.... ആഷിക്ക് ഒരുപാട് നാളത്തെ സ്വപ്നം നിറവേറുന്നു.. .... ഹനൂന് ഒരിക്കലും പ്രധീക്ഷിക്കാതെ ആഗ്രഹിച്ചതിലും അപ്പുറം എന്തോ നേടിയ പോലെ....
രണ്ട് റകഹത് സുന്നത്ത് നിസ്കരിച്ചു നാഥനിലേക്ക് കൈ ഉയർത്തി.....റബ്ബേﷻ... എല്ലാം ഹൈറിലാക്കി തരണേ....
****
...... ഹാ... ആഷി ഇത് എവിടെ... ഹനയോടൊന്നും സംസാരിക്കണം ന്ന് പറഞ്ഞു പോയതല്ലേ....
.... ഹന മുകളിൽ റൂമിലും ആഷി താഴെയും മുസ്സലയിലാണ്..... എന്താപ്പോ ഇത് കഥ..... അത് കേട്ടപ്പോ തന്നെ മജീദ്ക്ക ഉറപ്പിചു... കാര്യം ഏതാണ്ട് സെറ്റായിട്ടുണ്ട് ന്ന്.....
......
...... മജിയാപ്പാ.... ഹനൂന് ഇപ്പോ കല്യാണത്തിനു സമ്മതമാണ്... ഇത് കേട്ടപ്പോ എല്ലാവരും ഒന്ന് ഞെട്ടി..... മജീദ്ക്കാന്റെ ഹൃദയം സന്തോഷത്തിലുപരി സങ്കടം കൊണ്ട് നിറഞ്ഞു.... അതൊന്നും അവിടെ കാണിച്ചില്ല.....ഹനു നിസ്കാരം കഴിഞ്ഞ് ആദ്യം വന്നത് സുമിയുടെ അടുത്ത്.... ആ ഉമ്മയും മോളും സന്തോഷത്തിന്റെയും നൊമ്പരത്തിന്റെയും കണ്ണുനീർ നിറച്ചു.... മോളേ... ഹനൂ.... ന്റെ കുട്ടിക്ക് എല്ലാം റബ്ബ്ﷻ ഹൈറിലാക്കി തരട്ടെ.....
........ ഷഹീന് തന്റെ കല്യാണത്തിന്റെ ആനന്ദമെല്ലാം തകർന്നടിയും പോലെ.... ഹനു പോയാൽ... ഈ വീട്ടിൽ പിന്നെ എന്ത് സന്തോഷം.... ഉള്ളിലെ സങ്കടം പുറത്ത് കാണിച്ചില്ല.....
ഷാൻ എല്ലാവരെ ഇടയിൽ നിന്നും എണീറ്റ് പെട്ടെന്ന് മുകളിലേക്ക് പോയി... ആരും കാണാതെ വാഷ്സ്‌പേസിനടുത്ത് നിന്ന് മുഖം ഒരുപാട് തവണ കഴുകി കൊണ്ടിരുന്നു.....
....... ആ... അപ്പൊ മജീദെ ഞമ്മക്ക് നിക്കാഹിനു ഡേറ്റ് അങ്ങട്ട് കുറിക്കാ.... ചങ്കിൽ എന്തോ കനം വന്ന പോലെ.. മജീദ്കാക്ക്.. ശബ്ദമൊന്നും പുറത്ത് വരുന്നില്ല..... ന്നാലും ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു... നിക്കാഹും ഷഹീന്റെ കല്യാണോം ഒരുമിച്ച് ആക്കാ... അന്നത്തേക്ക് നിക്കാഹ് കൂടി നിശ്ചയിക്കാം...
.... അത് വേണ്ട മജിയാപ്പ.... നിക്കാഹ് ആദ്യം നടത്തണം... ഷഹീന്റെ കല്യാണത്തിന്റെ കൂടെ കല്യാണോം നടത്താം...
അതേയ്.... എല്ലാവരും ഒരു വീട്ടിൽ തന്നെയല്ലേ....നിക്കാഹ് ആദ്യം കഴിഞ്ഞില്ലെങ്കിൽ കല്യാണ ഒരുക്കങ്ങൾക്ക് വേണ്ടി ഒരുമിച്ചു കാണലും മിണ്ടലും ഒക്കെ വേണ്ടി വരും.... അതിലൊക്കെ ഒരു റാഹത്ത് വേണമെങ്കിൽ ആദ്യം നിക്കാഹ് കഴിയണം.... റൂം കൂടലും മറ്റു ചടങ്ങുമൊക്കെ കല്യാണം കഴിഞ്ഞിട്ടാവട്ടെ... അതിനൊന്നും ദൃദിയില്ല മജിയാപ്പാ....എന്തായാലും എല്ലാവരും ഇവിടെ ഉണ്ടല്ലോ വൈകാതെ തന്നെ നിക്കാഹ് നടത്താം... വീട്ടിൽ വെച്ച് തന്നെ മതിയല്ലോ.... വലിയ പരുപാടി ഒന്നും വേണ്ട... ഒരു മാസം കഴിഞ്ഞാൽ കല്യാണം ആയി....ആഷി പറഞ്ഞു നിറുത്തി....
.... ആശിക്ക് എപ്പോഴും ഉറച്ച നിലപാടാണ്.... അവന് പറയുന്നതും ശെരിയാണെന്ന് അവർക്കൊക്കെ തോന്നി...എന്ന പിന്നെ നമ്മൾക്ക് അടുത്ത വ്യാഴായ്ച നിക്കാഹ് നടത്താം.....
എല്ലാം വളരെ പെട്ടെന്ന്....
.....
****
.. വെറും നാല് ദിവസം.... എല്ലാവരും വലിയ സന്തോഷത്തിൽ....എന്നാലും ഉള്ളിൽ നൊമ്പരമിട്ടമ്മാനമാടുന്ന മജീദ്ക്കയും മക്കളും സുമിയും ഹനയും.....
ആഷി റബ്ബിന്ﷻമുന്നിൽ ഒരുപാട് ശുക്റ് ചെയ്തു..... ഒരാണിന് ജീവിതത്തിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സൗഭാഗ്യം... അതെനിക്ക് കിട്ടിയിരിക്കുന്നു.... സ്വാലിഹത്തായ ഒരു ഇണ... അൽഹംദുലില്ലാഹ്....
....നാജിയാന്റിയും അഹ്മദ്ക്കയുമൊക്കെ വലിയ സന്തോഷത്തിൽ തന്നെ ...അവരുടെ മകന് വേണ്ടി ആഗ്രഹിച്ചതിലും വലുത് കിട്ടിയിരിക്കുന്നു...
**
മജീദ്ക്ക ചോറ് ഒന്നും അതികം കഴിച്ചില്ല.... പെട്ടെന്ന് പോയി കിടന്നു....
....... എന്റെ പൊന്നുമോളാണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ... നിക്കാഹിന് കൈകൊടുക്കണമെങ്കിൽ.... അവളെ മറ്റൊരാളെ കൈയ്യിൽ ഏൽപ്പിക്കണമെങ്കിൽ.. അവളുടെ രക്തബദ്ധം തന്നെ വേണം....
അതേ....ഹനയുടെ ഉപ്പച്ചി ഹനീഫ്ക്കയുടെ സഹോദരൻ നിസാർ വരാന്ന് പറഞ്ഞിട്ടുണ്ട്... കൂടെ ഹനീഫക്കയുടെ കുറച്ചു കുടുംബങ്ങളും ഉണ്ടാകും.... നിക്കാഹിന് കൈ കൊടുക്കാനുള്ളത് നിസാർ ആണ്....
അള്ളാഹ്.... ന്റെ മോളുടെ നിക്കാഹിന് കൈ കൊടുക്കാൻ എനിക്ക് ആവില്ല... ഇത്രകാലം പൊന്നുപോലെ പോറ്റിവളർത്തിയ ഞാൻ ആരുമല്ല... ഇത് വരെ ഒന്ന് വന്നു കാണുകപോലും ചെയ്യാത്ത അവർക്കൊക്കെ സ്വന്തം മകളെ പോലെ അവളെ മേൽ അവകാശവുമുണ്ട്..... അള്ളാഹ്... ഈ ദുനിയാവിൽ നീ എനിക്ക് തന്ന ഏറ്റവും വലിയ പരീക്ഷണം ആവണം ഇത്.... സ്നേഹബന്ധത്തിലൂടെ എനിക്ക് ഒരു പൊന്നുമോളെ തന്നിട്ട് ഞാനുമായിട്ടുള്ള രക്തബന്ധത്തിൽ നിന്നകറ്റി.... കൂടുതൽ ചിന്തിക്കാനായില്ല... കൊച്ചു കുട്ടികൾ വിതുമ്പുന്ന പോലെയാണ് മജീദ്ക്ക ആരും കാണാതെ വിങ്ങിപൊട്ടിയത്.....
മറുപുറത്ത് ഹനയും......
*
...... നിക്കാഹിന് അണിയാനുള്ള ഡ്രെസ്സും മറ്റുമൊക്കെ വാങ്ങിക്കാൻ ഹനയെയും കൂട്ടി ആമിനയും ഷഹനയും സുമിയും പിന്നെ നാജിയാന്റിയും മാത്രം പോയിട്ടുള്ളൂ... ഇപ്പൊ വല്യ ഷോപ്പിംഗ് ഒന്നും വേണ്ട... കല്യാണം വൈകാതെ ഉണ്ടല്ലോ.... ഏതായാലും ഏറ്റവും മുന്തിയ ഒരിനം ലഹങ്ക തന്നെ എടുത്തിട്ടുണ്ട്.....ഡ്രെസ്സെടുക്കാൻ പോയപ്പോ തന്നെ ആശിയുടെ ഒരു ഓർഡർ ഉണ്ടായിരുന്നു.... മുഖവും മുൻകൈയ്യും അല്ലാതെ വേറെ എവിടേം കാണാൻ പാടില്ല... നിക്കാഹ് ആയത് കൊണ്ട് അങ്ങനെ ഇടട്ടെ...പുറത്ത് എവിടേം ഇറങ്ങില്ലല്ലോ... വീട്ടിൽ തന്നെ അല്ലെ.... പുറത്ത് ഇറങ്ങുവാണേൽ അതും കാണിക്കാൻ പാടില്ല... അപ്പൊ അതിനൊക്കെ ഒക്കുന്ന ഡ്രസ്സ് എടുത്ത മതിയെന്ന്.....
പിന്നെ..
മഹർ ആഷി തനിയെ പോയി എടുത്തോളാന്നും.. അത് എല്ലാവർക്കും സർപ്രൈസ് ആണെന്നുമാണവൻ പറഞ്ഞത്...
നിക്കാഹിന് തന്നെ ഏകദേശം ആഭരണങ്ങളൊക്കെ വാങ്ങിക്കണം എന്ന് മജീദ്ക്കയുടെ നിർബന്ധം ആയിരുന്നു....
......
....****
ഒരുക്കങ്ങൾ ഏകദേശം തുടങ്ങി......
...... നാളെയല്ലേ നിക്കാഹ്.... കയ്യിലും കാലിലുമൊക്കെ മൈലാഞ്ചി ചുവപ്പ് പരന്നു.... ഇല ഊരി അരച്ച മൈലാഞ്ചി തന്നെ വേണമെന്ന് ഹനയുടെ നിർബന്ധം ആയിരുന്നു... ട്യൂബ്മൈലാഞ്ചി ഇട്ടാൽ വുളു ശരിയാവൂലാന്നും പറഞ്ഞ് അതവൾ ഒഴിവാക്കി.....
.....മജീദ്ക്കയുടെ ആ വലിയ മണിമാളികയിൽ എങ്ങും ആനന്ദാഹ്ലാധങ്ങൾ മുഴങ്ങി.... ഹനയുടെ ഉപ്പച്ചി ഹനീഫക്കയുടെ ചില കുടുംബങ്ങളും എത്തിയിട്ടുണ്ട്. .....
സുമി വല്ലാത്തസന്തോഷത്തിൽ... തന്റെ മോളേ നിക്കാഹാണ് നാളെ.....
ഷാനു ഷഹീനും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പങ്കിടുന്നു.. കുഞ്ഞു പെങ്ങളായി കയറിവന്ന ഹനമോൾ നാളെ മണവാട്ടിയാകുന്നു.... വല്ലാത്തൊരാനന്ദം.....
.... തന്റെ രക്തത്തിൽ ഒരു പെൺകുഞ് പിറന്നില്ലെങ്കിലും... റബ്ബിന്റെﷻ അനുഗ്രഹം കൊണ്ട് ഒരുമോളേ വളർത്തുവാനും ഹൈറായ ഒരു ജീവിതം അവൾക്ക് കൊടുക്കാനും എന്നെക്കൊണ്ടായല്ലോ...
............
...
****
.... ഈ രാത്രി എത്ര കണ്ണടച്ചിട്ടും അടയുന്നില്ല.... ഉറക്ക് വരുന്നേയില്ല.... ആശിയും.... ഹനയും ഏതോ സ്വപ്നലോകത്ത് ..... നാളെ മുതൽ എന്റെ പതവികൾ മാറുന്നു.... ഞാൻ ഭാര്യയാകുന്നു... മരുമകൾ ആകുന്നു..... ചെറിയ പേടിയൊക്കെയുണ്ട്...എന്നാലും മനസ്സിൽ ഒരുപാട് മനക്കോട്ട കെട്ടുന്നു.... ഉറങ്ങാൻ കഴിയുന്നില്ല.....
...... ആഷി നേരാവണ്ണം ഉറങ്ങിയിട്ട് മൂന്നാല് ദിവസമായി.... കാണുന്ന സ്വപ്നങ്ങൾക്ക് അതിരില്ല...ഹന വന്നതിന് ശേഷം ഒരുപാട് ആഗ്രഹം ഉണ്ട്..... നിക്കാഹ് ഒന്ന് കയ്യട്ടെ... ആ ഒരു രാത്രി ഒരുപാട് ദൈർഗ്യമുള്ളത്പോലെ തോന്നി അവന്....
....
***
....... സുബ്ഹിന്റെ മുന്നേ തന്നെ ഒച്ചയും... ബഹളവും.... ആകെ തിരക്കും..... എല്ലാവരും വലിയ തിരക്കിലാണ്... പത്തുമണിക്ക് നിക്കാഹ്.... അപ്പഴേക്കും ഹനയെ ഒരുക്കി കഴിയണം.... പുതുനാരിയായി ചമഞ്ഞാലും ആരും ഫോട്ടോ എടുക്കരുതെന്ന് ഹനയുടെ നിർബന്ധം ആയിരുന്നു.... അവളുടെ ഫോണിൽ മാത്രം എടുക്കാന്ന്... ആ തീരുമാനം തന്നെ ആഷിക്കും... ഫോട്ടോ എടുക്കുവാണേൽ വാതിലടച്ചിട്ട് ഞാൻ മഹർ കെട്ടും ന്ന് അവന്....തന്റെ ഫോട്ടോ അന്യരായിട്ടുള്ള ആരും കാണാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധം ആണ്..... ഫോട്ടോയിൽ കാണിക്കാമെങ്കിൽ പുറത്തിറങ്ങുമ്പോ ശരീരം മറച്ചുനടക്കേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു ആഷിയുടെ നിലപാടും..... പെണ്ണ് അമൂല്യമാണ്.... അവളെ കാഴ്ചക്കാർക്ക് കാണിക്കാനുള്ളതല്ല.... ആഷിന്റെ മുന്നിൽ പിന്നെ ആർക്കും മറുപടി ഇല്ല....ഏതായാലും അങ്ങനൊക്കെ ആയത്കൊണ്ട് ഫോട്ടോ എടുക്കൽ ഒന്നും ഇല്ല.....
.......
...... ഹന കുളിച്ചിറങ്ങി..... ഷഹനിത്തയും ഷംനിത്തയും ആഷിന്റെ പെങ്ങൾ ആമിനിത്തയുമൊക്കെയാണ് ചമയിക്കുന്നതിൽ മുന്നിൽ ഉള്ളത്.....
.... വാതിലിൽ ആരോ മുട്ടുന്നു....നിയാ...ഒന്ന് നോക്ക്.... ആ... അത് ആഷിക്കയാണ്.... ആമീ.... ന്താ ആശീ.... ഇവിടെ വാ..... ഉള്ളിൽ ഹന മാറ്റുകയല്ലേ.... ആമിനയെ പുറത്തേക്ക് വിളിച്ചു .....
...... ഡ്രെസ്സിങ്ങിന്റെ മുന്നേ ഹനയോട് വുളു എടുക്കാൻ പറയ്..... ഇതും പറഞ്ഞ് ആഷി പോയി....
.......ആഷി പറയാതെ തന്നെ അതൊക്കെ അവൾക്ക് അറിയായിരുന്നു... വുളു എടുത്തിട്ടാ ഒരുങ്ങാൻ നിന്നത്.....
..
****
.... പത്തുമണി... പള്ളിയിലെ ഉസ്താദ് വന്നിട്ടുണ്ട്.... വീട്ടിലെ ഹാളിൽ വലിയ മുസ്സല്ല വിരിച്ചിട്ടുണ്ട്... അവിടെയാ ഇരിക്കുന്നത്.... പാന്റും കൊട്ടുമൊക്കെയിട്ട് സുന്ദരനായി നിൽക്കുന്ന ആഷി.... എന്താ ലൂക്ക് നിയാസൊന്ന് കളിയാക്കി. .....
ആരും ഒന്ന് നോക്കി പോവും മൊഞ്ചൻ.....
......
...... ആരൊക്കെയോ ആരുടെയൊക്കെയോ കയ്യിൽ എന്റെ മോളേ ഏൽപ്പിക്കുന്നു ..... മജീദ്ക്കാക് എന്തോ വല്ലാത്തൊരവസ്ഥ.... ശാനും ഷഹീനുമൊക്കെ നിരയിൽ മുന്നിലുണ്ട്..... നിനക്ക് ഇണയാക്കി തന്നു... എന്ന് ഉസ്താദ് നിസാറിനോട് പറയാൻ പറഞ്ഞപ്പോൾ..... ആ ഇക്കാക്കമാരുടെ ഹൃദയം ഒന്ന് പൊട്ടി ........
........
..... നിക്കാഹ് കഴിഞ്ഞുട്ടോ.... ഹനയെ ഒരുക്കി കഴിഞ്ഞില്ലേ... പെട്ടെന്ന് താഴേക്ക് ഇറക്.... മഹർ കെട്ടണ്ടേ.....
..... മണവാട്ടിയെ കണ്ട് എല്ലാവരും ഒന്ന് കണ്ണ് തള്ളി....ശരീരം മുഴുവൻ ചുവപ്പ് നിറത്തിൽ വെട്ടിത്തിളങ്ങുന്ന ഒരു തുണികൊണ്ട് പൊതിഞ്ഞ പോലെ..... അതികം മേക്കപ്പൊന്നുമില്ല... അല്ലേലും ഹനക്ക് അതിന്റെ ആവശ്യം ഇല്ലല്ലോ.... കണ്ണെടുക്കാനാവാതെ എല്ലാവരും നോക്കി നിന്നു.... നാണത്തോടെ തലയും താഴ്ത്തി ആശിയുടെ മുന്നിൽ നിൽക്കുന്ന ഹന....രണ്ട് പേർക്കും വുളു ഉണ്ട്.... ഹനയുടെ മുഖത്ത് കൈ തട്ടാതെ മാല മെല്ലെ അവളെ കഴുത്തിൽ കെട്ടികൊടുത്തു......
അൽഹംദുലില്ലാഹ്.... നല്ല ശാന്തമായൊരു ചുറ്റുപാട്... പാട്ടും കൂത്തും ക്യാമറയുടെ ഒച്ചപ്പാടൊന്നുമില്ലാതെ നിക്കാഹ് കഴിഞ്ഞിരിക്കുന്നു....
..... ഹനാ.. നിനക്ക് വുളു ഇല്ലേ....
തല താഴ്ത്തി നിക്കുന്ന അവള്... ഉം.... എന്ന് മൂളി.... എന്ന വാ...എന്നും പറഞ്ഞ് ആഷി അവളെ ആ റൂമിലേക്ക് വിളിച്ചു..... നിസ്കരിക്കാൻ അല്ലെ...നാണത്തോടെ ഹന റൂമിലേക്ക്.....ആഷി വാതിൽ ലോക്ക് ചെയ്തു....
ഹനൂ.... നിസ്കാരത്തിലുള്ള ഔറത്ത് എല്ലാം മറഞ്ഞിട്ടില്ലേ..... അവനൊന്ന് അവളെ നോക്കി...... ലഹങ്ക ആയത്കൊണ്ട് മുൻകൈയ്യും മുഖവും അല്ലാത്ത എല്ലാം മറഞ്ഞിട്ടുണ്ട്.... ആശിക്ക് പിറകെ നിന്ന് ആദ്യ നിസ്കാരം.... മുല്ലപ്പൂവിന് മണം വീശും.... അത്തറിൻ സുഗന്തത്താൽ പൊതിഞ്ഞ മംഗല്യഉടുപ്പിൽ നിന്ന് കൊണ്ട് രണ്ട് പേരും നാഥന്റെﷻമുന്നിൽ ശുക്റ് ചെയ്തു.......
..... നിസ്കാരം കഴിഞ്ഞു.... ആഷി ഒരുപാട് ദുആ ചെയ്തു....
.......
... വാതിൽ ലോക്ക് ആണ് ഹനക്ക് ചെറിയൊരു പേടി.... നിസ്കാരം കഴിഞ്ഞതും ആഷി എണീറ്റു..... ഹനയുടെ അടുത്തേക്ക് നീങ്ങി നിന്നും.... കൈപിടിച്ചു സലാം പറഞ്ഞ്.... മൈലാഞ്ചി ചുവപ്പുള്ള കയ്യിലൊരു ഉമ്മ കൊടുത്തു..... ഹന ആകെ വല്ലാത്ത അവസ്ഥയിൽ.... വിയർക്കുന്നു... ആഷി അടുത്ത് വന്നപ്പോൾ തന്നെ നെഞ്ചിടിക്കുന്നു......
ആഷി മെല്ലെ കളിയാക്കി ചിരിച്ചു... ഞാൻ നിന്നെ കടിക്കൊന്നുല്ല.... പുറത്ത് എല്ലാരും കാത്ത് നിക്കാണ്ന്നും പറഞ്ഞ് ഹനയെ ഒന്ന് ചേർത്ത്പിടിച്ചു.... അൽഹംദുലില്ലാഹ്...... അൽഹംദുലില്ലാഹ്...... എല്ലാം ഹൈറാക്കി തരണേ... ഇരു ഹൃദയങ്ങളും നാഥനെﷻ സ്തുതിച്ചുകൊണ്ടേയിരുന്നു......
****
..... പുറത്ത് എല്ലാവരും കാത്ത് നിക്കുന്നു.... വാതിൽ തുറന്ന് പുറത്ത് ഇറങ്ങിയതും എല്ലാവരും മഹർ കാണാനുള്ള തിടുക്കത്തിൽ ആണ്.... എല്ലാവരുമുണ്ട്.... സുമി മോളേ ഒന്ന് ചേർത്ത് പിടിച്ചു...... ആ നെറ്റിയിൽ ഒരു ഉമ്മകൊടുത്തു.... മാമിമാരും ആന്റിമാരും ഇത്താത്തമാരും ഒക്കെ ഹനയെ തിരിച്ചും മറിച്ചും നോക്കുന്ന തിരക്കിൽ ...... ഹനൂ.. നല്ല ചൂടല്ലേ...കൊറേ നേരം ആയില്ലേ.. ഇനി ആ ഡ്രസ്സ് ഒക്കെ ഒന്ന് അഴിച് ഫ്രഷായി വാ... ഷഹനിത്താന്റെ ഓർഡർ .....
പോകാൻ തിരിഞ്ഞപ്പോഴേക്കും ബാക്കിൽ നിന്ന്.....
.
. മോളേ..... ഹനൂ...... തിരിഞ്ഞു നോക്കുമ്പോ....ഉപ്പയും.. ശാനും ഷഹീനും...... വർഷങ്ങൾ ആയിട്ട് ആ ഉപ്പയും ഇക്കാക്കമാരും ഹനയും അത്ര അടുത്ത് നിന്നിട്ടില്ല.....ന്റെ ഉപ്പ.... ന്റെ ഇക്കാകമാര്.... ഹനക്ക് സഹിക്കാൻ കഴിഞ്ഞില്ല.... നാഥൻﷻവരച്ച വരകൾ ആ സ്നേഹത്തിന് മുന്നിൽ മാഞ്ഞുപോകും പോലെ..... അള്ളാഹ് ...നീ റഹ്മാനും റഹീമുമല്ലേ... ഞങ്ങൾക്ക് പൊറുത്ത് തരണേ..... പരിസരബോധം മറന്ന് ഹന ആ മൂന്ന് പേരുടെയും നെഞ്ചത്തേക്ക് വീണുപോയി ...... ആ പൊന്നുപ്പയുടെ പൊന്നുമോളായി...... ഇക്കാകമാരുടെ അനിയത്തികുട്ടിയായി .....
വർഷങ്ങൾക്ക്മുൻപ് അവർക്കിടയിലേക്ക് കയറിവന്ന... അവർ അവരെക്കാൾ സ്നേഹിക്കുന്ന ഹനമോളായി.........
ഉപ്പാ....... ഇക്കാക്കാ........
ആ നാല് ഹൃദയങ്ങളും വിതുമ്പി.....എല്ലാവരും കണ്ണ് തുടക്കുന്നു..... സന്തോഷവും നൊമ്പരവും നിറഞ്ഞൊരു കാഴ്ച.......
....സന്തോഷവും... സങ്കടവും... നൊമ്പരവും എല്ലാം പേറിയ ആ ഉപ്പാക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..... എല്ലാരും നോക്കി നിൽക്കെ മജീദ്ക്ക ബോധമറ്റ് താഴെ വീണു...... ഉപ്പാ..... ഉപ്പാ..... ആരൊക്കെയോ കൂടി താങ്ങിയെടുത്ത് ഏതോ ഒരു വണ്ടിയിൽ കിടത്തി പെട്ടെന്ന് തന്നെ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു...... അനിയൻ നജീബ് ഷഹീന് ആഷിക് ഒക്കെ ഒപ്പമുണ്ട്..... നജീബാപ്പാ.... ഉപ്പാക്ക് അനക്കമില്ല..... ഷഹീന് അട്ടഹസിച്ചു...... ഉപ്പാ.... ഉപ്പാ.....
....
.....***
.... പൊന്നുമോളുടെ നിക്കാഹ് രാവിൽ.... സ്നേഹത്തിന്റെ പ്രതീകമായ ആ പൊന്നുപ്പ നാഥന്റെﷻവിളിക്ക് ഉത്തരം നൽകിയിരിക്കുന്നു......
.... ഇത് കേട്ടതും.... ഹന തളർന്നു വീണു..... ചുണ്ടുകൾ മെല്ലെ അനക്കുന്നു... ഉപ്പാ......
......ഹനയെ പിടിച്ചു എണീപ്പിച്ചു മെല്ലെ ഒരു റൂമിൽ കിടത്തി അവളെ ഡ്രെസ്സൊക്കെ ആരൊക്കെയോ മാറ്റികൊടുത്ത് മറ്റൊന്ന് ഡ്രസ്സ് ചെയ്തു കൊടുത്തു അവിടെ കിടത്തി....മറുഭാഗത്ത് സുമി തളർന്നു കിടക്കുന്നു......
.....
..... ആ വലിയ മനസ്സുള്ള.. മജീദ്ക്ക ഇന്ന് മയ്യത്താണ്... ആ വലിയ വീടിന്റെ വലിയ ഹാളിന് നടുവിൽ മയ്യിത്ത് വെച്ചിരിക്കുന്നു.... കുളിപ്പിക്കൽ ഒക്കെ കഴിഞ്ഞിട്ടുണ്ട്.... ഇപ്പൊ മയ്യത്തെടുക്കും..... പെങ്ങമ്മാരും മക്കളുമൊക്കെ ആകെ തളർന്നിരിക്കുന്നു........ മജീ.. ........
.....
ഹനക്ക് ഒന്നൂടെ ആ മുഖം കാണണമെന്ന് പറഞ്ഞപ്പോ ആരൊക്കെയോ ചേർന്ന് അവളെ താങ്ങിപിടിച്ചു മയ്യിതിന് അടുത്തെത്തിച്ചു......
..... കരഞ്ഞു തളർന്ന ആ ഉപ്പാന്റെ പൊന്നുമോൾ ഹന......
ഉപ്പാ.... അവസാനമായി ആ നെറ്റിയിൽ ഒരു ഉമ്മ പോലും ഈ മോൾക്ക് തരാനാവില്ലല്ലോ.... നാഥന്റെﷻ തീരുമാനം അല്ലെ വലുത്..... അള്ളാഹ്... ന്റെ ഉപ്പാക്ക് സ്വർഗം കൊടുക്കണേ..... ജന്നാത്തിൽ ന്റെ ഉപ്പാന്റെ പൊന്നുമോളാവാൻ എനിക്ക് ഭാഗ്യം തരണേ..... തളർന്ന ചുണ്ടുകൊണ്ട് ഇതൊക്കെ പിറുപിറുക്കുന്ന അവളെ ആരോ ആ റൂമിൽ തന്നെ കൊണ്ടുപോയി കിടത്തി.....
..............
*****
ഇന്ന് മജീദ്ക്കാന്റെ ഏഴ് ആണ്.... ആ വലിയ മണിമാളികയിൽ ദുഃഖം തളം കെട്ടി നിൽക്കുന്നു..... കല്യാണത്തിന്റെയും നിക്കാഹിന്റെയും എല്ലാ ആരാവങ്ങളെല്ലാം തകർന്നടിഞ്ഞു.... മണിമാളികതന്നെ നിലം പതിച്ച പോലെ......
.....
... ഷഹീന്റെ പെണ്ണിനെ അന്ന് തന്നെ കൊണ്ട് വന്നിട്ടുണ്ട്...
ഇനിപ്പോ കല്യാണം ഒന്നുമില്ല....
ആന്റിമാരും മാമിമാരും കൊച്ചപ്പമാരുമൊക്കെ തിരിച്ചുപോവുകയാണ്... മജി ഇല്ലാത്ത ആ മാളികയിൽ നിൽക്കുക എന്നത് അവർക്കൊക്കെ താങ്ങാവുന്നതിലും അപ്പുറമാണ്......
......
..... ആശിയും പോവുകയാണ്.... നിക്കാഹ് കഴിഞ്ഞ് ദിവസങ്ങൾ ആയെങ്കിലും ഹനയോട് ശെരിക്കൊന്ന് മിണ്ടിയിട്ടില്ല പരസ്പരം ഒന്ന് കൂടിയിരുന്നിട്ടില്ല ..... എന്തായാലും സുമിയാന്റിയുടെ ഇദ്ധയിരിക്കൽ ഒക്കെ കയ്യട്ടെ.... എന്നിട്ട് പതിയെ ഹനയെ വീട്ടിലേക്ക് കൊണ്ടുപോകാം.... അത് വരെ അവൾ ഇവിടെ നിക്കട്ടെ... എന്തായാലും... ഇത്രകാലം കാത്ത് നിന്നില്ലേ.... ഒരുമിക്കാൻ നാഥൻﷻഹൈർ ആക്കിയ ഒരു സമയം ഉണ്ടാവും.... ഇൻ ഷാ അള്ളാഹ്....
നിക്കാഹ് കഴിഞ്ഞല്ലോ... മിണ്ടണം തോന്നുമ്പോ വിളിക്കാലോ....
****.......
..... ഹന തന്റെ ഫോണിലുള്ള ഒരു പഴയ ഫോട്ടോയിലേക്ക് നോക്കി തേങ്ങുകയാണ്....
ന്റെ പൊന്നുപ്പാന്റെ മടിയിൽ ഞാൻ ഇരിക്കുന്നു.....
അള്ളാഹ്......എനിക്ക് ഈ ദുനിയാവിൽ നീ തന്ന വലിയ പരീക്ഷണം ഇത് തന്നെയാവും.... സ്നേഹം കൊണ്ട് എന്റെ എല്ലാമെല്ലാമാക്കിയവരോട് എനിക്ക് രക്തബന്ധം തന്നില്ല..... അള്ളാഹ് ഞങ്ങൾക്കൊക്കെ പൊറുത്ത് തരണേ.... യാ ഹബീബേﷺ..... ന്റെ ഉപ്പാന്റെ അടുത്തേക്കൊന്ന് നോക്കണേ...... ഹബീബേﷺ.... നാളെ ജന്നാത്തിൽ ആ ഉപ്പയെയും മക്കളെയും തങ്ങളേ ﷺകൂടെ ഒരുമിപ്പിക്കണേ......
......
സദാസമയവും ആ ചുണ്ടുകളിൽ സ്വലാത്തിൻ ഈരടികളും ദിക്റുകളും ദുആകളുമല്ലാതെ വേറൊന്നും ഇല്ലായിരുന്നു..........
(തുടരും..)
ان شاء ﷲ....
💚❤️💚❤️💚❤️💚❤️💚❤️💚
CLICK HERE TO GET FULL PART
🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11
Post a Comment