Part-10
*❣️🐥നാഥന്റെﷻ ഇണക്കുരുവികൾ❣🐥*
*✍🏻 رافي..*
*Part-10*
*«»«»«»«»«»∞∞∞«»«»«»«»«»*
....... ഹനൂ......
... എന്താ ഇക്കാ....??
.....സാലി സുബ്ഹിനിസ്കരിച്ചു വീണ്ടും കിടന്നോ...?... ആ... ഉറക്കം വരുന്നു എന്നും പറഞ്ഞ് കിടക്കാൻ പോയിരുന്നു.... ഉറങ്ങിയിട്ടുണ്ടാവും....
.... ഹനൂ.... സുബ്ഹിക്ക് ശേഷം ഉറങ്ങാൻ വിടരുത്.... ഇപ്പൊ അവന് ഏഴ് വയസ്സ് ആയിട്ടുള്ളെങ്കിലും വലുതാവുമ്പോഴും അത് ശീലമാവും....
..... അത് അറിയാം ഇക്കാ... സുബ്ഹിക്ക് ശേഷം ഉറങ്ങുന്ന വീട്ടിലും വീട്ടുകാരുടെ മേലിലും ഹൈറും ബറകത്തും റബ്ബ്ﷻ തട്ടികളയുമെന്നത് അറിയുന്നത് തന്നെയാ.... പിന്നെ ഇന്ന് എനിക്കും നല്ല ക്ഷീണം ഉണ്ട് ഇക്കാ....
...... ഹനൂ....എന്നാ നീയൊന്ന് പോയി കിടന്നോ... ചായക്ക് എന്തെങ്കിലും ഒക്കെ തട്ടിക്കൂട്ട് കടി ഞാൻ ഉണ്ടാക്കിക്കോളാ.... ഉച്ചക്ക് ഹോസ്പിറ്റലിൽ പോകാൻ ഉള്ളതല്ലേ.... ഒന്ന് പോയി കിടക്..
....
****
...... ഹന രണ്ടാമത് ഗർഭിണിയാണ്.... എട്ട് മാസം തികഞ്ഞിട്ടുണ്ട്.... ഇന്നാണ് ഡോക്ടറേ കാണിക്കാൻ പോകുന്ന ദിവസം.... ആദ്യത്തെ ഗർഭകാലത്തേക്കാൾ കുറച്ചുകൂടി ബുദ്ധിമുട്ട് ഉണ്ട് ഹനക്ക് ഈ ഗർഭകാലം .... ചില ദിവസങ്ങളിൽ ആശിക്ക് ഓഫീസ് പോക്ക് വരെ മുടക്കേണ്ടി വന്നിട്ടുണ്ട്... പരാതിയില്ല.. പരിഭവമില്ല.... ഹനക്ക് വയ്യെങ്കിൽ വീട്ടിലെ എല്ലാ കാര്യവും ആഷി നോക്കും..... ചില ദിവസം ചോറ് വിളമ്പി വായിലേക്ക് വാരികൊടുക്കുന്നത് വരെ ആഷിയായിരിക്കും.... സാലിയുടെ കാര്യവും ആഷി നോക്കണം.... രാവിലെ അവനെ സ്കൂളിൽ വിടണം.... എല്ലാത്തിനും ഹനയെപ്പോലെ ആശിയും ഉഷാറാണ്..... ഹനക്ക് ഒരുവിധം കഴിയുമെങ്കിൽ ഇക്കാനെ അടുക്കളയിൽ കയറാൻ അവള് സമ്മതിക്കില്ല.... എന്നാലും ഹനയോടൊപ്പം സഹായത്തിന് നിൽക്കുന്നത് ആശിക്ക് വളരെ ഇഷ്ടമാണ്.....എപ്പോഴും കരുതലിന്റെയും സ്നേഹത്തിന്റെയും താങ്ങും തണലുമായി അവൾക്കൊപ്പം അവനുമുണ്ട്.....
....
**
....ദിവസങ്ങൾ കഴിഞ്ഞു പോകുന്നു .... വീട്ടിൽ പുതിയൊരു കുഞ്ഞതിഥിയെത്തി..... ഹനയെയും ആശിയെയും ഉമ്മാ ഉപ്പാന്ന് വിളിക്കാൻ രണ്ടാമതൊരാൾ..... അതേ..... ഹന പ്രസവിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞു.... പെൺകുട്ടിയാണ്.... ഫാത്തിമ സഫ...കാണാൻ ഉമ്മാനെ പോലെ തന്നെ...ഒരു സുന്ദരി മോള്....
സാലി വലിയ സന്തോഷത്തിലാണ്...അവന്ഓമനിക്കാനൊരു കുഞ്ഞനിയത്തി.....
ഒരു പെൺകുഞ്ഞിന്റെ പിതാവായ സന്തോഷത്തിന്റെ തിളക്കം ആശിയുടെ മുഖത്ത് ഇന്നുമുണ്ട്.....
.....
സമയം ആരെയും കാത്ത് നിൽക്കുന്നില്ല..... പാഞ്ഞുപോകുന്ന സമയം ആയുസ്സിനെയാണ് കാർന്നുതിന്നുന്നതെന്നോർത്ത് ആ ഇണക്കുരുവികൾ പലപ്പോഴും മിഴിനീർ വാർക്കും.....
..
**
...... മാസങ്ങളും വർഷങ്ങളും കഴിഞ്ഞു പോകുന്നു..... മക്കൾ രണ്ട് പേരും ഒരുപാട് വളർന്നു.... ആശിയും ഹനയും യൊവ്വനത്തിനോട് വിടപറയുന്നു.....
....
... ഇക്കാ..... എന്താ.. ഹനൂ.....
.... നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഈ മാസത്തേക്ക് ഇരുപത് വർഷം തികയുകായാണ്.... എത്ര പെട്ടെന്ന് അല്ലെ ഇക്കാ.... സാലി ഇന്ന് നമ്മളെക്കാൾ വളർന്നു.... അവനും ഇരുപതാം വയസ്സിലേക്ക് കടക്കാനായി.... സഫമോൾ ഒരുപാട് വലുതായി.... പർദ്ധയും ഹിജാബുമിട്ട് പുറത്തിറങ്ങുമ്പോഴാണ് അവള് വലിയ കുട്ടിയായെന്ന് ഓർമവരുന്നത്...
.... എന്താ ഇക്കാ ഇങ്ങള് ഒന്നും മിണ്ടാത്തെ...???
...... ഹനൂ..... ഞാൻ ഓരോന്ന് ഓർക്കുകയായിരുന്നെടീ..... ഈ ഇരുപത് വർഷം എന്നത് രണ്ട് വർഷം പോലെയാ നമ്മിൽ നിന്ന് കഴിഞ്ഞുപോയത്.... എന്തല്ലാം അനുഭവങ്ങളും ഓർമകളും തന്ന കാലമായിരുന്നു കഴിഞ്ഞുപോയ ദിനങ്ങൾ.....
നമ്മുടെ ജീവിതത്തിൽ റബ്ബ്ﷻ തന്ന ഏറ്റവും വലിയ അനുഗ്രഹം എന്താണെന്നറിയോ ... നമ്മുടെ സാലിയും സഫയും.... സ്വാലിഹായ രണ്ട് മക്കളെ നമുക്ക് തന്നു..... എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം നീയാണ് ഹനൂ.... നിന്നെ എനിക്ക് റബ്ബ്ﷻ വിധിച്ചിട്ടില്ലായിരുന്നെങ്കിൽ സ്വാലിഹായ മക്കളെയും എനിക്ക് വിധിക്കില്ലായിരുന്നു..... അറിഞ്ഞും അറിയാതെയും ചെറിയൊരു തെറ്റിന് പോലും അടിമകളാക്കാതെ സാലിയേയും സഫയെയും വളർത്തിയെടുത്തതിൽ എന്നെക്കാൾ പങ്ക് നിനക്കാണ് ഹനൂ.... അൽഹംദുലില്ലാഹ്.....
... ഹനൂ.....കാലം കൊറേ കഴിഞ്ഞുന്ന് എനിക്ക് തോന്നുന്നേയില്ല....അന്ന് നീ നാണത്തോടെയും പേടിയോടെയുമൊക്കെ റൂമിലേക്ക് കയറിവന്ന ആ ദിവസം ഇന്നലെ കഴിഞ്ഞപോലെയാണ് തോന്നുന്നത്....
ഇക്കാ.... ഒരുപാട് ഒരുപാട് ഓർമ്മകൾ ഉണ്ടല്ലേ ഈ ചെറിയജീവിതത്തിൽ.... അന്ന് നമ്മൾ ആദ്യമായി മദീനത്ത് പോയത്... ഇക്ക.... ഇങ്ങള് ഓർക്കുന്നില്ലേ....
.... ആ... ഹനൂ..... അത് വല്ലാത്തൊരു അനുഭൂതിആയിരുന്നു.... അത് കഴിഞ്ഞ് നമ്മൾ സാലിയേം സഫയേം കൂട്ടി ഉംറക്ക് പോയില്ലേ.... പിന്നെ ഹജ്ജ് ചെയ്തു വന്നില്ലേ.....എത്ര തവണ പോയിട്ടുണ്ടെങ്കിലും ആ അനുഭവങ്ങൾ ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയുകയാണ് ഹനൂ.... എത്ര കണ്ടാലും മതിവരാത്ത ആ പച്ചഖുബ്ബ.....അത് കണ്ണിന് വല്ലാത്തൊരു കുളിമയല്ലേ....
...... ഹാ.... ഇക്കാ..... ഇനി എന്നാ മദീനത്ത് ഒന്ന് പോകാൻ കഴിയുക.....
.... പോകണം ഹനൂ.... നിന്റെ കയ്യും പിടിച്ചു മടങ്ങി വരാത്തൊരു പോക്ക് അങ്ങോട്ടേക്ക് എനിക്ക് പോണം..... അള്ളാഹ്ﷻ.... വിധിയേകണേ....
... ഹന ആശിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.....
....
*
......സാലിക്കും സഫക്കും ഓരോ കല്യാണാലോചനകൾ വരുമ്പോഴാണ് മക്കൾ വളർന്നെന്ന് ഹനയും ആശിയും ഓർക്കുന്നത്.....
.... രണ്ടുപേരും വളർന്നുവലുതായി കല്യാണപ്രായത്തിലേക്ക് എത്തിയിരിക്കുന്നു..... രണ്ടുപേർക്കും സ്വാലിഹായ ഇണക്കളെ കിട്ടണം... ആശിയുടെയും ഹനയുടെയും ആഗ്രഹം ഇനി അതാണ്....
രണ്ട്പേരും കാണാൻ നല്ല മൊഞ്ചുണ്ട്.... സഫ ഉമ്മാനെപ്പോലെ തന്നെ... കാഴ്ചയിൽ മാത്രമല്ല.... ജീവിതശൈലിയിലും സൂക്ഷ്മതയിലും ഉമ്മാനെ പിന്തുടർന്ന പൊന്നുമോൾ.....വർഷങ്ങൾ ആയിട്ട് സഫയെ അന്യരാരും കണ്ടിട്ടുണ്ടാവില്ല... പഠനത്തിൽ വളരെ മിടുക്കരാണ് രണ്ട് പേരും..... സാലി ബിരുദപഠനം പൂർത്തിയാക്കി കഴിഞ്ഞ റമദാനിൽ ഇറങ്ങിയിട്ടുണ്ട്..... ഹാഫിള് കൂടിയാണ് സാലി....ഉമ്മാന്റെയും ഉപ്പാന്റെയും വലിയ താല്പര്യം ആയിരുന്നു സാലിയെ ഹാഫിള് ആക്കണം എന്നത്... ഹാഫിള് ആയൊരു പൊന്നുമോൻ നാളെ ജന്നാത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകണം എന്നത് രണ്ടാളുടെയും വലിയൊരാഗ്രഹമാണ്.....ഹനയുടെയും ആശിയുടെയും ആഗ്രഹം പോലെ തന്നെ സാലിയെ ചെറുപത്തിലെ ഹിഫ്ളുൽ ഖുർആനിൽ പഠിപ്പിച്ചു.... അത് കഴിഞ്ഞ് ദഅവാ പഠനം.... എല്ലാം പൂർത്തിയാക്കിയ സാലി ഇന്ന് എല്ലാം തികഞ്ഞൊരു
യുവമതപണ്ഡിതനാണ്....
.... ആശിയും ഹനയും ഒരുപാട് പേടിച്ചിരുന്നത് തന്റെ മക്കളുടെ കാര്യം ഓർത്തിട്ടായിരുന്നു..... രണ്ട് മക്കളെ റബ്ബ്ﷻഞങ്ങൾക്ക് നൽകി..... പെൺകുട്ടിയെ ഇസ്ലാം പറഞ്ഞ പെണ്ണായി വളർത്താൻ ആയില്ലെങ്കിൽ... ആൺകുട്ടിയെ ഇസ്ലാം പറഞ്ഞ ആണായി വളർത്താണായില്ലെങ്കിൽ നാളെ റബ്ബിന്റെﷻകോടതിയിൽ മക്കൾ ഞങ്ങൾക്ക് നേരെ വിരല് ചൂണ്ടുമല്ലോ എന്നോർത്ത് വല്ലാതെ ഭയന്നിരുന്നു......
കുഞ്ഞുനാൾ തൊട്ടേ റബ്ബിനെﷻയും അവന്റെﷻ റസൂലിﷺനെയും അവന്റെﷻ ദീനിനെയും ചൊല്ലിപ്പറഞ്ഞിട്ടാണ് വളർത്തിയെടുത്തത്.....കുഞ്ഞുനാളിലെ റബീഉൽഅവ്വലിൽ ഒരുമിച്ചിരുന്ന് മൗലീദ് ചൊല്ലി റസൂലുള്ളാഹിﷺയുടെ ചരിത്രം പറയുമ്പോൾ ആ രണ്ട് മക്കളും തേങ്ങി തേങ്ങി വിതുമ്പുമായിരുന്നു....സ്നേഹനിധികളായ ഉമ്മച്ചിയേക്കാളും ഉപ്പച്ചിയേക്കാളും റാസൂലുല്ലാഹിﷺതങ്ങളേ സ്നേഹിക്കണം എന്ന് ആ ഉമ്മയും ഉപ്പയും എപ്പോഴും പറഞ്ഞ് പഠിപ്പിച്ചിരുന്നു......
...... കഴിവിന്റെ പരമാവതി സൂക്ഷ്മതയും തഖ് വയും നിറഞ്ഞ ജീവിതം മക്കൾക്ക് കാണിച്ചുകൊടുക്കുകയും അതിലൂടെതന്നെ മക്കളെ വളർത്തിയെടുക്കയും ചെയ്തിട്ടുണ്ട്....
....ആ പോന്നോമനകൾ ഇന്ന് ഒരുപാട് വളർന്നു.....സഫക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു.... സാലിക്ക് ഇരുപത്തിയഞ്ചും... പുതിയജീവിതമെന്ന സ്വപ്നത്തിലേക്ക് എത്തിയിരിക്കുന്നു.....
...
***
.....പാട്ടും കൂത്തും ഒന്നും ഇല്ലാതെ വളരെ റാഹത്തോടെ സന്തോഷത്തോടെ രണ്ടുമക്കളെ കല്യാണവും ആഷിക്ക നടത്തി .....
..... വലിയ പരിപാടി തന്നെ ആയിരുന്നു.... രണ്ട്മക്കളെ കല്യാണവും ഒരുമിച്ച് അല്ലെ.... ഇനിയൊന്ന് നടത്താനില്ല..... എല്ലാ കൂട്ടവും കുടുംബവും കൂട്ടുകാരും നാട്ടുകാരും എല്ലാവരും ഒത്തൊരുമിച്ചൊരു വലിയൊരു കല്യാണം.....
..... സലിയുടെ പെണ്ണ് അവിടെ അടുത്ത് തന്നെയാണ്..... അറിയുന്ന കുടുംബം.... എല്ലാം കൊണ്ടും സാലിക്ക് ഒത്തൊരു കുട്ടിയെതന്നെ ആഷിക്ക കണ്ടെത്തികൊടുത്തു.....
.... സഫക്കും കൊടുക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയത് തന്നെയാണ് ഉപ്പ കൊടുത്തിരിക്കുന്നത്... പണവും പത്രാസും കുറച്ചു കുറവാണെങ്കിലും ഉപ്പാനെപ്പോലെ സൂക്ഷ്മതയിൽ ജീവിക്കുന്നൊരു ചെറുപ്പക്കാരനെ തന്നെയാണ് അവൾക്കും തിരഞ്ഞെടുത്തത്...
...... മക്കളെ കല്യാണം കൂടി കഴിഞ്ഞപ്പോൾ ഹനയും ആശിയും വല്ലാത്ത സന്തോഷത്തിലായി.....പൊന്നുമക്കളെ റബ്ബിന്റെﷻ പൊരുത്തത്തിൽ വളർത്താനും ഹബീബിനെﷺ പിന്തുടരുന്നജീവിതം പഠിപ്പിച്ചുകൊടുക്കാനും അവസാനം സ്വാലിഹായ ഇണക്കളെ തിരഞ്ഞെടുത്തു കൊടുക്കാനുമൊക്കെ റബ്ബ്ﷻ തൗഫീഖ് ചെയ്തതിൽ വളരെ റാഹത്തിലാണ് ആശിയും ഹനയും....അനുഗ്രഹങ്ങൾക്ക് മുന്നിൽ റബ്ബിനോട് നന്ദി പറഞ്ഞ്കൊണ്ടേയിരുന്നു....
......
***
......... വർഷങ്ങൾ കഴിഞ്ഞു പോകുന്നു..... സാലിയുടെ നിർബന്ധം മൂലം ഉപ്പ ജോലിക്ക് പോക്ക് നിറുത്തി വെചു.... ഇപ്പോൾ വീട്ടിൽ തന്നെ.... എപ്പോഴും പ്രിയതമയുടെ കൂടെ......
...... വീട്ടിൽ വളരെ രസമാണ്.... സാലിക്ക് രണ്ട് മക്കൾ ഉണ്ട്... ഇടക്ക് സഫയും മക്കളും വിരുന്ന് വരും..... പേരമക്കളെ കൂടെയുള്ള നേരം പോക്ക് ആഷിക്കും ഹനക്കും വല്യ രസാണ്......
പേരമക്കൾക്കും അങ്ങനെ തന്നെ.....കുട്ടികൾ ഹബീബിന്റെﷺയും സ്വഹാമ്പത്തിന്റെയും കഥകളേറെ പഠിച്ചത് ഉമ്മാമയിൽ നിന്നും ഉപ്പാപ്പാപ്പയിൽ നിന്നുമാണ്....
.....മാസങ്ങളും വർഷങ്ങളും ഇലകണക്കെ കൊഴിഞ്ഞു പോകുന്നു.......
.... നാഥന്റെﷻ ഇണക്കുരുവികൾ.... വാർദ്യക്യത്തിലേക്ക് കാലെടുത്ത് വെക്കുന്നു.....
...... വെളുത്ത് സുന്ദരമായിരുന്ന ആ കൈകാലുകളും മേനികളും ചുക്കിച്ചുളിഞ്ഞു തുടങ്ങി..... തലനിറയയെ തിങ്ങിനിറഞ്ഞിരുന്ന കാർകൂന്തൽ വെള്ളനിറമായിരിക്കുന്നു......
കണ്ണുകൾ കുഴിയിലാണ്ടപോലെ..... എന്നാലും രണ്ട്പേരുടെയും മുഖത്ത് വല്ലാത്തൊരു പ്രഭയാണ്.... ഹൃദയം കൊണ്ടും സ്നേഹം കൊണ്ടും സാമീപ്യം കൊണ്ടും മുപ്പത്തിയഞ്ചു വർഷം മുന്നേ കൈപിടിച്ച് മണിയറയിലേക്ക് കാലെടുത്ത് വെച്ച ആ ഓർമയിലാണ് ഇന്നും ആശിയും ഹനയും.....
....
..... പ്രായം ആയതല്ലേ... ഒരുകട്ടിലിൽ ഒരുമിച്ച് കിടന്നാൽ എണീക്കാൻ ഒക്കെ ബുദ്ധിമുട്ട് ആവുമെന്ന് കരുതി.... റൂമിൽ രണ്ട് കട്ടിലയിലായി കിടക്കുന്നതാവും ഉമ്മാക്കും ഉപ്പാക്കും സുഖമെന്ന് സാലി പറഞ്ഞപ്പോ മെല്ലെ റൂമിലേക്ക് പോയി ഹനയെ ചേർത്ത്പിടിച്ചു കരഞയാളാ ആഷി.....ശരീരത്തിനെ വാർദ്ധക്യം പിടികൂടിയെങ്കിലും ഹൃദയം കൊണ്ട് ആശിയും ഹനയും ഇന്നും ചെറുപ്പമാണ്.....
.....ഇക്കാ..... പ്രായം എത്ര ആയാലും നമുക്ക് മരിക്കുന്നത് വരെ ഒരു റൂമും ഒരു കട്ടിലയും ഒരു പുതപ്പും മതി ട്ടോ.....
...... ഹനൂ.... എല്ലാവരെ കണ്ണിലും നമ്മൾ പ്രായംചെന്നവരായി..... നമുക്ക് അങ്ങനെ തോന്നുന്നില്ലല്ലോ.....ന്റെ ഹനൂ... നീ അടുത്ത് ഇല്ലാതെ.. നിന്റെ ചൂട് ഇല്ലാതെ ആശിക്ക് ഒരുക്കലും കണ്ണടക്കാനാവൂല.....
..... ഇക്കാ..... ഉം.... എന്താ.. ഹനൂ.....
.... അപ്പൊ.... ഞാൻ മരിച്ചാല്.... ഇങ്ങള്.....
.... ന്റെ ഹനൂ.... മരണത്തെ ഓർത്ത് നീ കാണാതെ പലപ്പോഴും ഞാൻ കരയാറുണ്ട്....നീ പോയാൽ ഞാന് ഒറ്റക്ക് ഈ ദുനിയാവിൽ.... അല്ലെങ്കിൽ ഞാൻ പോയാൽ നീ ഒറ്റക്ക് ഈ ദുനിയാവിൽ..... നമുക്ക് അങ്ങനെ കഴിയോ ഹനൂ..... നീ കൂടെ ഇല്ലാത്ത ഒരു നിമിഷം നിന്റെ ഇക്കാക്ക് എങ്ങനെ ആവുമെന്ന് നീ ഒന്ന് ഓർത്ത് നോക്ക്......
.... ഇക്കാ....... ഹനൂ ചാലിട്ടെഴുകിയ കണ്ണുമായി ആശിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.....
..... ഇല്ല... ഹനൂ.... നമ്മിൽ ഒരാളെ മാത്രം ബാക്കിയാക്കി റബ്ബ്ﷻകൊണ്ടുപോവൂല.... ഇക്ക പോവുകയാണെങ്കിൽ കൂടെ ന്റെ ഹനൂ ണ്ടാവും ട്ടോ.....
..... സമയം കുറേ ആയി ഹനൂ... എല്ലാവരും ഉറങ്ങി... നമുക്കും കിടക്കാ...സുബ്ഹിന്റെ മുന്നേ എണീക്കണ്ടേ...
...... ഇക്കാന്റെ ലാളനയുടെയും ഓമനത്തത്തിന്റെയും ആ തഴുകലും തലോടലും മതിവോളം കിട്ടിയിട്ട് തന്നെയാണ് ഹന ഇന്നും ആ ചൂടുള്ള നെഞ്ചോട് ചേർന്നുറങ്ങാറ് .....
.....ചുക്കിച്ചുളിഞ്ഞ മേനികൾക്കറിയില്ലല്ലോ.... ഒരു ചുളിവ്പോലും പറ്റാത്ത ഹൃദയം അതിനകത്ത് ഉണ്ടെന്ന്.....
....
**
.......സുബ്ഹിക്ക് മുന്നേ ആശിയും ഹനയും എണീക്കും.... നിസ്കാരമെല്ലാം ജമാഅത്തായിട്ട്....ആശിയുടെ ജീവിതത്തിലേക്ക് ഹന വന്നത് മുതൽ ഇന്ന് വരെ എല്ലാ നിസ്കാരത്തിനും ആശിക്ക് മഅമൂമായി തന്റെ എല്ലാമെല്ലാമായ ഹന പിന്നിലുണ്ടാവാറുണ്ട്...... നിസ്കാരത്തിൽ തന്റെ മുന്നിൽ ഇക്കയെന്നപോലെ... ഹനയുടെ ജീവിതത്തിൽ എല്ലായിടത്തും മുൻതൂക്കം ഇക്കാക്ക് തന്നെയാണ്....
...... ചുക്കിചുളിഞ്ഞ മുഖങ്ങളിൽ എപ്പോഴും ഒരു പ്രഭയാണ്...കയ്യിൽ എപ്പോഴും സ്വലാത്ത് മാലയുണ്ട്..... അദരങ്ങളിൽ എപ്പോഴും സ്വലാത്തിൻ ഈരടികൾ..... കണ്ണട വെച്ചിട്ടാണെങ്കിലും രണ്ട്പേരും ഹബീബിന്റെﷺ ചരിത്രമെടുത്ത് വായിച്ചിരിക്കും.... ഇടക്ക് ആശി ഹനയുടെ മടിയിൽ തല വെച്ച് കിടക്കും.... എന്നിട്ട് ഹൃദയം നുറുങ്ങുന്ന ഒരുപാട് ചരിത്രങ്ങൾ ഹനആശിയെ വായിച്ചുകേൾപ്പിക്കും..... ഹബീബിനെﷺയോർത്തുള്ള ഹനയുടെ ആ ചൂടുള്ള മിഴിനീർ ആശിയുടെ മുഖത്ത് വീഴുമ്പോൾ.....ആശിക്ക് അത് വല്ലാത്തൊരു സന്തോഷമാണ്.....
പലപ്പോഴും മരണത്തിനെയും ഖബറിനെയും ആഹിറത്തിനെയുമൊക്കെ ഓർത്ത് ഓർത്ത് രണ്ട്പേരും വിതുമ്പും.........
...... റബ്ബേﷻ....എവിടെയായാലും ന്റെ ഹനൂന്റെ അടുത്ത് നിന്ന് എന്നെ അകറ്റരുതേ...
...അള്ളാഹ്ﷻ.....ന്റെ ഇക്കാന്റെ കൂടെയുള്ള ആഹിറജീവിതവും എനിക്ക് തരണേ.........
..... റസൂലുള്ളാഹിﷺ തങ്ങളേ തണല് കിട്ടുന്ന ആഹിറജീവിതം ഞങ്ങൾക്ക് തരണേ..... നാഥാനിലേക്ക് കൈ ഉയർത്തിയാൽ ആഷിക്കും ഹനക്കും പറയാനുള്ളത് ഇത് മാത്രമാണ്.....
.....
.... ആരും കൊതിച്ചുപോകുന്നൊരു ജീവിതം...... സ്നേഹത്തിന്റെ പ്രതീകമായി ആശിക്ക് ഹനയും... ഹനക്ക് ആശിയും.....
.....
**
.......ഇക്കാ....ഉം... എന്താ.. ഹനൂ.....റസൂലുള്ളാഹിﷺ തങ്ങളുടെ ചാരത്തേക്ക് ഒന്നൂടെ പോകാൻ നല്ല ആഗ്രഹം ഉണ്ട് ഇക്കാ.....
..... ഹനൂ.... എനിക്കും ഉണ്ട്..... ഒരുതവണകൂടി അവിടെ ഒന്ന് പോകണം.... കഴിഞ്ഞ തവണപോയിതിരിച്ചുപോന്നപ്പോ തങ്ങളോട്ﷺസലാം പറയാൻ മറന്നുപോയിട്ടുണ്ടാവും....
തങ്ങളേﷺഅടുത്ത് പോയി ഒന്ന് കൂടി സലാം പറയണം ഹനൂ...
...... ഹാ.... മസ്ജിദുന്നബവിയുടെ അടുത്ത് എത്തിയാൽ തന്നെ പിന്നെ നിനക്ക് നിന്റെ ഇക്കാനെ ഒന്നും വേണ്ടി വരില്ല.... എന്നെയൊക്കെ ഇട്ടേച് നീ നിന്റെ ഹബീബിന്റെﷺ അടുത്തേക്ക് ഓടില്ലേ.....
... ഹന ഒന്ന് ചിരിച്ചു.... അത്പിന്നെ ഇക്കയും അങ്ങനെ അല്ലെ.... അങ്ങോട്ട് എത്തിയാൽ പിന്നെ ഈ സ്നേഹവും വാത്സല്യവുമൊന്നും കാണില്ല.... എന്നെ തിരിഞ്ഞു നോക്കാൻ പോലും ഇക്കാക്ക് നേരം ഉണ്ടാവില്ല.....
....മദീനത്ത് പോയ ഓർമ്മകൾ ഓരോന്ന് പരസ്പരം പറഞ്ഞിരുന്ന് ഹനയും ആശിയും മിഴിനീർ വാർത്തു....
..... പോകണം ഹനൂ.... സാലി കുറച്ചു മുൻപ് പറഞ്ഞിരുന്നില്ലേ ഉമ്മാനേം ഉപ്പാനേം ഒന്ന്കൂടി ഉംറക്ക് പറഞ്ഞയക്കണമെന്ന്.....
.... ഹാ... ഓനോട് ഒന്നൂടെ ചോദിച്ചു നോക്കണം.... എന്തായാലും ഇനിയും വൈകിയാൽ ഇങ്ങളെ കയ്യും പിടിച്ചു ആ പടവുകൾ കയറാൻ എനിക്ക് പറ്റുമോന്ന് അറീല.... അത്കൊണ്ട് വൈകിക്കാതെ പോകണം ഇക്കാ.....
.....
*
..... ഉമ്മാന്റേയും ഉപ്പാന്റെയും ഒരാഗ്രഹത്തിനും ഇത് വരെ സാലി എതിര് നിന്നിട്ടില്ല.... അവരുടെ ഇഷ്ടം അവർ പറയാതെ തന്നെ മനസ്സിലാക്കുന്നവനാണ് സാലി....
ഉമ്മയും ഉപ്പയും ഇങ്ങോട്ട് ചോദിക്കാതെ ഞാൻ അങ്ങോട്ട് പറഞ്ഞില്ലല്ലോ എന്ന സങ്കടം സാലിക്ക് നല്ലോണം ഉണ്ട്....
... പൈസ ഇത്തിരി കൂടിയാലും നല്ല ട്രാവൾസിന്റെ കീഴിൽ തന്നെ ഉമ്മാനേം ഉപ്പാനേം പറഞ്ഞയക്കണം... പ്രായമായതല്ലേ പരിഗണനയും ശ്രദ്ധയും എപ്പോഴും അവരെ മേൽ വേണല്ലോ....സൗകര്യങ്ങക്ക് ഒട്ടും കുറവ് വരുത്താത്ത ഉംറ പാകേജ് തന്നെ ആയിക്കോട്ടെ.... ഏതായാലും വൈകിപ്പിക്കണ്ട....
.... കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ആഷിയെപ്പോലെ മകൻ സാലിയും ഉഷാറാണ്.... അങ്ങനെ പേരുകേട്ട ഒരു ട്രാവാൻസിന് കീഴിൽ തന്നെ ഉമ്മാക്കും ഉപ്പാകും ഉംറക്ക് പോകാൻ സാലി ബുക്ക് ചെയ്തു.....
......
***
....... ഹനയും ആശിയും വല്ലാത്ത സന്തോഷത്തിലാണ്.... കാലങ്ങൾക്ക് ശേഷം ഒരുമിച്ച് വീണ്ടും പ്രാണനായകന്റെﷺയടുത്തേക്ക് പോകുന്നു...... രണ്ടുപേരും ഒരുപാട് സ്വപ്‌നങ്ങൾ നെയ്യാൻ തുടങ്ങി....ഹബീബിന്റെﷺ അടുത്തേക്ക് ഓടിയിടുക്കുന്നതും കിനാകണ്ടുള്ള മയക്കം.... പച്ചഖുബ്ബക്ക് ചാരെ ചാരിയിരുന്ന് മയങ്ങാൻ ഇരു ശരീരവും വെമ്പലിലായി......
......രാത്രി ഏറെ വൈകിയെങ്കിലും ആശിയെയും ഹനയെയും ഉറക്ക് തിരിഞ്ഞു നോക്കുന്നേയില്ല..... കണ്ണിൽ നിറഞ്ഞു നിൽക്കുന്ന പച്ചഖുബ്ബ..... മനസ്സിൽ ഓടിക്കളിക്കുന്ന മദീനാഓർമ്മകൾ......
സന്തോഷനിമിഷത്തിന് മുന്നിൽ ആഷി...ഹനയുടെ അടുത്തേക്ക് പതിയെ നീങ്ങി കിടന്ന് നെറുകിൽ ഒരു സ്നേഹചുംബനം കൊടുത്തു.....
....... അൽഹംദുലില്ലാഹ്.......
....... റബ്ബേﷻ...... എല്ലാത്തിനും നിനക്ക് സ്തുതി..... നിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങളെ ഹബീബിന്റെﷺഅടുത്തേക്ക് എത്തിക്കണേ...... ഞങ്ങളുടെ ഉദ്ദേശവും ആഗ്രഹവും എല്ലാം അറിയുന്ന റബ്ബേﷻ....
എന്നെയും ന്റെ ഹനൂനെയും വേർപ്പെടുത്തരുതേ........
....
(തുടരും...)
ان شاء الله...
💚❤️💚❤️💚❤️💚❤️💚❤️💚
CLICK HERE TO GET FULL PART
🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11
Post a Comment