Part-11 / (അവസാനിച്ചു....)
*❣️നാഥന്റെﷻ ഇണക്കുരുവികൾ❣️*
*✍🏻 رافي..*
*Part-11*
*«»«»«»«»∞∞∞«»«»«»«»«»*
......വളരെ ആവേശപ്പുലരിയാണ് ഇന്നാ വീട്ടിൽ... കുട്ടികളൊക്കെ വലിയ സന്തോഷത്തിലാ... ഉമ്മാമയും ഉപ്പാപയും ഉംറക്ക് പോവുകയാണ്.... വരുമ്പോ ഒരുപാട് മിട്ടായി കൊണ്ടുവരുമെന്ന് പറഞ്ഞിട്ടുണ്ട്.....
..... സാലിയും ഭാര്യയും നേരെത്തെ എണീറ്റ് തുടങ്ങിയ പണിയിലാണ്..എല്ലാം റെഡി ആക്കി വെക്കണം... ഉമ്മയും ഉപ്പയും പോവുകയല്ലേ... എട്ട് മണിക്ക് എയർപോർട്ടിൽ എത്തണം....സഫയും മക്കളും ഇന്നലെതന്നെ എത്തിയിട്ടുണ്ട്....
.... ആകെ ഒച്ചയും ബഹളവും....
.....
..... താഴത്തെ നിലയിലെ അങ്ങേ അറ്റത്തെ റൂമിൽ ഇന്ന് ഒരുപാട് നേരെത്തെ വെളിച്ചം പരന്നിട്ടുണ്ട്.... തഹജ്ജുതും സുബ്ഹിയും ഒക്കെ കഴിഞ്ഞു.... കട്ടിലിൽ ഇരിക്കുകയാണ് രണ്ട്പേരും....കയ്യിൽ സ്വലാത്ത് കൗണ്ടർ ചലിച്ചുകൊണ്ടേയിരിക്കുന്നു....
..... ഹനൂ.... എന്താ ഇക്കാ....
സ്വലാത്ത് ചൊല്ലി ചൊല്ലി തളർന്നവരായിട്ടാവണം ഹബീബിﷺന്റടുത്തേക്ക് നമ്മൾ എത്തുന്നത്..... ഹബീബിﷺന്റെ പരിഗണന വേണ്ടേ....???
..... ഇക്കാ..... ഹബീബ്ﷺനമ്മളെ പരിഗണിക്കോ.... ഹബീബിﷺന് വേണ്ടി ഒരു ത്യാഗവും സഹിക്കാത്ത നമ്മളെ ഹബീബ്ﷺതിരിഞ്ഞ് നോക്കോ....
.... ഇക്കാ... ഈ പോക്കിന് എങ്കിലും അവിടെ തന്നെ കൂടാനുള്ള വിധി നമുക്ക് ഉണ്ടാകോ....?? ജന്നത്തുൽ ബഖീഹ് കണ്ട് പോരാൻ ഞാനിനി ഇല്ല ഇക്കാ.... ഇനിയും ആ മണ്ണിനെ വിട്ടിട്ട് പോരുന്നത് എനിക്ക് ഓർക്കാനേ പറ്റുന്നില്ല....
കൊച്ചുകുട്ടികളെപ്പോലെ ആഷിയിലേക്ക് ചേർന്നിരുന്നിട്ട് ഹന വിതുമ്പി....
..... ന്റെ ഹനൂ... നമ്മുടെ എല്ലാ ആഗ്രഹവും നാഥൻﷻ സഫലീകരിക്കും..... ഹബീബിﷺന്റെ ചാരെ ആറടിമണ്ണ് കൊതിക്കാത്തവർ ആരാ ഉള്ളത് ഹനൂ....
.... ന്നാലും ഇക്കാ...അവിടെ ആറടിമണ്ണ് കിട്ടിയ എത്രയോ ഭാഗ്യവാൻമാർ ഉണ്ട്.... അവരുടെയൊക്കെ ഭാഗ്യം എത്ര വലുതാ..... ഹബീബിﷺന്റെ ചാരെയല്ലേ ആ കിടത്തം.... ഹബീബ്ﷺനടന്ന മണ്ണിലല്ലേ ചേർന്നുകിടക്കുന്നത്..... ഹബീബിﷺനെ തലോടുന്ന മന്ദമാരുതൻ അവരെയും കുളിരണിയിപ്പിക്കുന്നില്ലേ.....
ഇക്കാ.... നമുക്കും അവിടെയൊരു ഫഖീറായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ......
...... ഹന വീണ്ടും വിതുമ്പി കൊണ്ടേയിരുന്നു....
..... ഹനൂ....നിന്റെ ഹബീബിﷺനോട് ഈ ഇക്കാനേം ഒന്ന് പരിഗണിക്കാൻ പറയണം ട്ടോ... എന്താ ഇക്കാ ഇങ്ങള് എന്നെ കളിയാക്കുകയാണോ.... എന്നെക്കാളും ഹബീബിﷺനോട് അടുപ്പം നിങ്ങൾക്ക് അല്ലെ .... നിങ്ങൾ പറയില്ലേ തങ്ങളോട്ﷺ... ഈ പാപിയായ ന്റെ ഹനൂനേം ഒന്ന് തിരിഞ്ഞു നോക്കണമെന്ന്....???
......
.....*
പള്ളിയിലെ ഉസ്താദ് വന്നിട്ടുണ്ട് ദുആ ചെയ്യാന് ..... ചായകുടിയെല്ലാം കഴിഞ്ഞ് ഹനയും ആശിയും വുളു എടുത്ത് രണ്ട് റകഹത് നിസ്കരിച്ചു.... ഇറങ്ങാനൊരുങ്ങുകയാണ്...
...... വല്ലാത്തൊരുയാത്ര ..... എന്തെന്നില്ലാത്ത അനുഭൂതി.... ഒരുപാട് ആഗ്രഹങ്ങൾ പേറിക്കൊണ്ടുള്ളൊരു യാത്ര ...... ഒരിക്കലും തിരിച്ചു വരരുതേയെന്ന് ഇരുമനവും കേഴുന്ന പോലെ..... അതേ എല്ലാമെല്ലാമായ.... കരളിന്റെ കഷ്ണമായ.... പ്രാണനായകനായ.....
ആയുസ്സിലോരോ നിമിഷവും ഹൃദയത്തിലിട്ട് ലാളിക്കുന്ന മുത്ത് ത്വാഹാ റസൂലുള്ളാഹിﷺ താങ്ങളുടെയെടുത്തേക്ക് പോവുകയാണ്...
.......
......... തിടുക്കത്തിൽ എല്ലാവരോടും സലാം പറയുകയാണ്.....
ഉമ്മാ... കുട്ടികൾക്ക് മിട്ടായിവാങ്ങിക്കുമ്പോ എന്നെ മറക്കരുത് ട്ടോ.... സാലിയുടെ വർത്താനം കേട്ട് ഹന ചിരിച്ചു.....
..... സഫൂ.... ഞങ്ങൾ പോയിവരട്ടെ ട്ടോ.... ഒക്കെ റാഹത്തിലാവാൻ വേണ്ടി ഇങ്ങളൊക്കെ ദുആ ചെയിട്ടോ....
...
***
......
..... എല്ലായിടത്തും ഒരുപാട് സമയം കാത്തിരിക്കുന്നത് പോലെ അവർക്ക് തോന്നി.........
......വിമാനത്തിന് നേരം വൈകിയോ ഇക്കാ...??
.... എത്ര നേരമായി ഈ ഇരുത്തം......
.... ഹനൂ.... ഇനി വിമാനത്തിൽ കയറിയാൽ തന്നെ എത്ര നേരം ഇരിക്കണം....
.....രണ്ട് പേരുടെയും ഹൃദയം വല്ലാതെ തിരക്ക് കൂട്ടി.....പെട്ടെന്ന് അവിടെയെത്തണം.....
.....
*
..... ഉംറ കഴിഞ്ഞിട്ടാണ് മദീനത്തേക്ക് പോകുന്നത്.. കൂടെ ഒരുപാട് ആളുകൾ ഉണ്ട്.... അവരെപ്പോലെ പ്രായമായവരും ചെറുപ്പക്കാരും അങ്ങനെ ഒരുപാട് ആളുകൾ... അവരെപ്പോലെ എപ്പോഴും കൈകൾ കോർത്തിണക്കി നടക്കുന്നവർ ആക്കൂട്ടത്തിൽ വേറെ ഇല്ല...... അവർക്കിടയിലൊക്കെ ഒരു സംസാരമായിരുന്നു....ആ വൃദ്ധ ദമ്പതിമാരുടെ സ്നേഹപ്രകടനം..... സ്നേഹം പ്രായത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന് പലരും അവരെ കാണുമ്പോൾ ഓർത്തുപോയി......
***
......ദിവസങ്ങൾ കഴിയുന്നു..... എണ്ണിക്കണക്കാക്കിയ പതിനഞ്ചുദിവസത്തിലെ ഏതാനും ദിവസങ്ങളെ ഇനി ബാക്കിയുള്ളു....
..... ഇന്ന് മദീനത്തേക്ക് പോവുകയാണ്......
...
*
..... നാല് വരിപ്പാതയിലൂടെ ആ വലിയ ബസ്സ് മദീന ലക്ഷ്യമാക്കി പായുകയാണ്.... പലരും വർത്തമാനത്തിലും.. വിശേഷങ്ങൾ പറയുന്ന തിരക്കിലുമൊക്കെയാണ്.....
...... ഹനയും ആശിയും ഒന്നും മിണ്ടുന്നില്ല.....ഇരുകൈകളും കോർത്ത് പിടിച്ചിരിക്കുന്നു.... വലത് കയ്യിൽ സ്വലാത്ത് കൗണ്ടർ ചലിച്ചുകൊണ്ടേയിരിക്കുന്നു.....
എന്തൊക്കെയോ ഓർത്തിട്ട് എന്ന പോലെ കവിളിലൂടെ മിഴിനീർ ഉറ്റി വീഴുന്നു...... ഹന നിഖാബിനുള്ളിലൂടെ ഇടക്കിടക്ക് കണ്ണ് തുടക്കുന്നുണ്ട്.....
...... ഇക്കാ.... എന്താ... ഹനൂ...??
..... ജീവിതത്തിൽ വിജയിച്ചവർ എന്ന് പറയുന്നആളുകൾ ഇല്ലേ ഇക്കാ... അവർ ആരാണ്....
..... ഹനൂ.... അള്ളാഹ്നെﷻ ഭയന്നു അവന്റെﷻറസൂലിനെﷺ അങ്ങേയറ്റം സ്നേഹിച്ചു ദീനും ഇസ്‌ലാമും മുറുകെപിടിച്ചു എപ്പോഴും ആഹിറവിജയം സ്വപ്നം കണ്ട് ജീവിച്ചവരാണ് ജീവിതത്തിൽ വിജയിച്ചവർ എന്ന് പറയുന്നത്.... അവരാണ് ഏറ്റവും വലിയ വിജയികൾ ഹനൂ...... ദുനിയാവിലും ആഹിറത്തിലും വിജയം അവർക്കുള്ളതാ........
....... ഇക്കാ..... നമ്മളും അവരിൽ പെടോ.... നമ്മളും വിജയിക്കോ.....
..... ഹനൂ.... അത് തന്നെ നിന്റെ ഇക്കാകും ഉള്ള പേടി.... എപ്പോ വേണമെങ്കിലും മരണം വരാം എന്ന പ്രായത്തിലേക്ക് എത്തിയല്ലോ.... ഒരുപാട് കാലം ജീവിച്ചു.... ആഹിറത്തിലേക്ക് വേണ്ടി ഒന്നും ഇല്ല എന്ന തോന്നൽ ആണ് ഹനൂ.... ആകെയുള്ള പ്രധീക്ഷ ഹബീബ്ﷺതങ്ങള് മാത്രം ആണ്....തങ്ങളേﷺകണ്ട കണ്ണ് ഉണ്ടെങ്കിലും ആ തിരുവജ്ഹ്ﷺ പതിഞ്ഞ ഹൃദയം നമുക്ക് ഉണ്ടെന്കിലും.... നാളെ തങ്ങളുടെﷺഒരു ശഫാഅത്ത് കിട്ടിയില്ലെങ്കിൽ നമ്മളൊക്കെ പരാചയപ്പെട്ട് പോകും ഹനൂ...
........ ഹനയുടെ തോളിലേക്ക് തല ചാരി ആഷി വിതുമ്പി.....
.....റബ്ബേﷻ.... ഇരുലോകവിജയികളിൽ ഞങ്ങളെ ചേർക്കണേ..... റസൂലുള്ളാഹിﷺതങ്ങളോടൊപ്പം ഇക്കാന്റെ കയ്യും പിടിച്ചു ജന്നാത്തിലേക്കണയാൻ അർഹതയില്ലെങ്കിലും വിധിയേകണേ റബ്ബേﷻ.....
...... ഹനയുടെ തോളിൽ തലവെച്ച് ആഷി പതിയെ ഒന്ന് മയങ്ങിപ്പോയി.... ഒരു കൈകൊണ്ട് ആ വെളുത്തമുടികൾക്കിടയിലൂടെ ഹന തന്റെ കറുത്ത കയ്യുറ ഇട്ട കൈകൊണ്ട് തലോടികൊണ്ടേയിരുന്നു....
.......അൽഹംദുലില്ലാഹ്.... എനിക്കീ ദുനിയാവിൽ നീ തന്ന ഏറ്റവും വലിയ അനുഗ്രഹം ആണ് എന്റെ ഇക്ക.... ന്റെ ഇക്കാനെ നീ ഒരിക്കലും വിഷമിപ്പിക്കല്ലേ അള്ളാഹ് .......
....
*
.......ബസിന് വേഗത കുറഞ്ഞു...പതിയെ ബസ് ഒരുഭാഗത്ത് സൈഡ് ആക്കി....
പുറത്തിറങ്ങാൻ ആളുകൾ തിക്കും തിരക്കും കൂട്ടുന്നു.... എല്ലാവർക്കും ആ പച്ചഖുബ്ബ കാണാനുള്ള തിടുക്കം.....
..... ചേർത്തുപിടിച്ചകൈകളാൽ ഹനയും ആശിയും ഇറങ്ങി.... നിലത്ത് ചവിട്ടിയപ്പോൾ കാലിനൊരു വിറയൽ..... ഹബീബ്ﷺനടന്ന മണ്ണിൽ കാല് കൊണ്ട് ചവിട്ടാനാവാത്ത പോലെ.... പരസ്പരം ഒന്നും മിണ്ടുന്നില്ല.... വിതുമ്പുന്ന ചുണ്ട് കൊണ്ട് സ്വലാത്ത് ഉരുവിടുന്നു.... അമീറിനെയും കൂടെയുള്ളവരെയുമൊന്നും കാത്ത് നിൽക്കാനായില്ല.... പെട്ടെന്ന് നടന്നകന്നു..... മസ്ജിദുന്നബവിയുടെ പടവിൽ ചവിട്ടിയപ്പോൾ തന്നെ നെഞ്ചോന്ന് പിടച്ചു..... കണ്ണുനീരിനാൽ ചുറ്റുമുള്ളതൊന്നും കാണാനാവുന്നില്ല.....
...... അതാ.... തല ഉയർത്തി നിൽക്കുന്ന പച്ചഖുബ്ബ.....
.. അതേ... ലോകനേതാവിന് മുന്നിൽ നാഥന്റെﷻ ഇണക്കുരുവികളുടെ സ്നേഹവും കീഴടങ്ങി.....കോർത്തുപിടിച്ച കൈകൾ വേർപ്പെട്ടു.....
...... വാർദ്ധക്യത്തിന്റെ വേഗത കുറഞ്ഞകാലിന് ഒരുപാട് ശക്തിയാർജ്ജിച്ച പോലെ.... ഇക്കാനെ തോൽപ്പിക്കാനെന്ന പോലെ ഹനയും...അവളെ തോൽപ്പിക്കാനെന്നപോലെ ഇക്കയും ഓടിയടുക്കുന്നു.....
...... ചാലിട്ടെഴുകിയ കണ്ണുനീർ തുള്ളികൾ മസ്ജിദുന്നബവിയുടെ തറയിലേക്ക് ഉറ്റി വീഴുന്നു..... ഇഷ്ഖ് പേറി വന്ന കഥനകഥകൾ ആ കണ്ണുനീർ തുള്ളികൾക്ക് പറയാനുണ്ടാവും.....
...... അസ്സലാമുഅലൈക്കയാ റസൂലല്ലാഹ്ﷺ....
.... അസ്സലാമുഅലൈക്കയാ ഹബീബല്ലാഹ്ﷺ..
......
***
.....എല്ലാവരും റൂമിലേക്ക് പോകുമ്പോഴും ഹനയും ആശിയും ആ ഖുബ്ബചാരെ ചാരിയിരിക്കും..... സ്വലാത്ത്പോലും ചൊല്ലാനാവാതെ മിഴികൾ നിറച്ചു ഹൃദയം തേങ്ങി ആശിയും ഹനയും ഹബീബിന്ﷺ ചാരെതന്നെയാണ്.....ഇടക്കൊന്നു എണീറ്റ് ചേർത്തുപിടിച്ച കൈകളാൽ രണ്ടുപേരും ബഖീഹ് വരെ ഒന്ന് നടക്കും..... ഒന്നും പറയാനും ചോദിക്കാനുമില്ലാതെ മണ്ണിനെ മുത്തമിട്ട് ഒരുപാട് വിതുമ്പും....
.
....... സമയം കഴിയുന്നത് അറിയുന്നേയില്ല....ഊണും ഉറക്കവുമില്ല..... ഇരുന്നിട്ടും നടന്നിട്ടും കണ്ടിട്ടുമൊക്കെ കൊതിതീരാത്ത പോലെ.....
തിരക്കൊഴിയുമ്പോഴെല്ലാം റൗളക്കും മിമ്പറിനുമിടയിൽ രണ്ടുപേരും ഒരുമിച്ചു നിസ്കരിക്കും..... നാഥനിﷻലേക്ക് കൈ ഉയർത്തി ഹബീബിനെﷺ സാക്ഷിയാക്കി എന്തൊക്കെയോ പിറുപിറുത്ത് രണ്ടുപേരും വിതുമ്പും......
.....
*
......ഹബീബിന്ﷺചാരെ കണക്കാക്കിയ സമയം കഴിഞ്ഞുകൊണ്ടിരിക്കുകയാണ്..... വന്നിട്ട് ഇന്നേക്ക് പതിനഞ്ചു ദിവസമായി..... വൈകുന്നേരത്തെ വിമാനത്തിൽ തിരിച്ചുപോവുകയാണ്.....
....... നാട്ടിലേക്ക് കൊണ്ടുപോകാൻ ഒന്നും വാങ്ങിച്ചില്ല.... കുട്ടികൾക്ക് മിട്ടായിപ്പോലും വാങ്ങിച്ചിട്ടില്ല.... ഒന്നിനും സമയം കിട്ടാത്ത പോലെ.....നാട്ടിലേക്ക് തിരിച്ചുപോകാൻ ആഗ്രഹമില്ലാത്തവരായി ആ ഇണക്കുരുവികൾ റൗളയുടെ താഴെയുള്ള ജനവാതിലിൽ പിടിച്ചു അകത്തേക്ക് ഏന്തി നോക്കിയിട്ട് വിതുമ്പിക്കൊണ്ടേയിരുന്നു.....
.....
....... ****
..... എല്ലാവരും പോകാനുള്ള ഒരുക്കത്തിലാണ്..... സമയം ഏതാണ്ട് ആയിതുടങ്ങി....
.... ഇക്കാ നമുക്ക് അവസാനമായി ഒന്നുകൂടി നിസ്കരിക്കാ...
.... ഹനൂ.... ഹബീബിന്റെﷺ ചാരത്തെ അവസാനനിസ്കാരം ആവുമല്ലോ ഇത്.... ഇനിയും നമുക്ക് ഇങ്ങോട്ട് വരാൻ കഴിയുമോ.....
.... ആഷിക്ക് വാക്കുകൾ കിട്ടുന്നില്ല..... ദുഃഖഭാരം കുമിഞ്ഞുകൂടിയ ഹൃദയം കൊണ്ട് നിസ്കരിക്കാൻ നിന്നു.....
...... ആശിക്ക് പിറകിലായി ഹനയും......
........ആദ്യം റകഹത്തിലെ സുജൂതിൽ രണ്ട് പേരും തേങ്ങുന്നത് രണ്ടാൾക്കും പരസ്പരം കേൾക്കാമായിരുന്നു....
.... രണ്ടാം റകഹത്തിൽ ഹന തേങ്ങുന്നത് ആഷി കേൾക്കുന്നില്ല.....
...... നിറമിഴികളാൽ സലാം മടക്കി പിന്നിലേക്ക് തിരിഞ്ഞപ്പോൾ സുജൂതിൽ തന്നെ കിടക്കുന്ന ഹനയെയാണ് കണ്ടത്....
...... ഹനൂ..... ഹനൂ..... വിറക്കുന്ന കൈകളാൽ ഹനയെ പിടിച്ചപ്പോൾ അനക്കമില്ലാതെ ചലനമറ്റ ഹനു ആ മടിയിലേക്ക് വീണു....
പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.... ഹനൂ..... അവസാനമായി ഒന്നുകൂടി നിസ്കരിക്കാമെന്ന് പറഞ്ഞപ്പോ നിന്റെ ഇക്ക അറിഞ്ഞില്ലല്ലോ... ഇക്കാന്റെ കൂടെയുള്ള അവസാന നിസ്കാരമാവുമെന്ന്.....
..... ഹനൂ... നിന്റെ ഇക്കാനെ ഇട്ടേച്ചു നീ പോയോ... നിന്റെ ഇക്കാക്ക് ഇനി ആരാ ഉള്ളത്.... ഹനൂ.....നിന്റെ മുന്നിൽ ഈ ഇക്ക തോറ്റുപോയല്ലോ.....
ഹബീബിﷺന്റെ ചാരെ ആറടിമണ്ണിനെ ന്റെ ഹനു ഇത്രമാത്രം കൊതിച്ചിരുന്നല്ലേ..... ഇക്ക തോറ്റുപോയി ഹനൂ....
അള്ളാഹ്..... ന്റെ ഹനു ഇല്ലാതെ ഒരുനിമിഷം പോലും ഈ ദുനിയാവ് എനിക്ക് തരല്ലേ.... റബ്ബേﷻ..... അസ്റാഈലി(a)നോട് എന്റെയടുത്തേക്കും ഒന്ന് വരാൻ പറയണേ......
... തന്റെ എല്ലാമെല്ലാമായ ചലനമറ്റ പ്രിയതമയെയും നെഞ്ചോട് ചേർത്ത് പിടിച്ചു പരിസരം മറന്ന് പൊട്ടിക്കരഞ്ഞു.....ചെറുപുഞ്ചിരിയോടെ പാതി അടഞ്ഞകണ്ണുമായ് ന്റെ ഹനു.... ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു..... അവളെ എല്ലാമെല്ലാമായ ഇക്കയെ തനിച്ചാക്കിയിരിക്കുന്നു.... എന്നാലും ന്റെ ഹനു വല്ലാത്ത സന്തോഷത്തിലാണല്ലോ... അവളെ ഹബീബിന്റെﷺ അടുത്ത് തന്നെ ആറടി മണ്ണ്കിട്ടിയല്ലോ.... അൽഹംദുലില്ലാഹ്....
..... പാതിവിടർന്ന ചുണ്ടിൽ... വിതുമ്പുന്ന ചുണ്ടുമായ് ഉറ്റിവീഴുന്ന കണ്ണുമായ് സ്നേഹത്തിൽ ചാലിച്ചൊരു മുത്തം കൊടുത്തു..... ന്റെ ഹനൂ......
....
**
.....
....... വീട്ടിൽ വല്ലാത്ത ആഘോഷമായിരുന്നു.... ഉപ്പയും ഉമ്മയും വരുന്ന ദിവസമല്ലേ....ഉപ്പാക്കും ഉമ്മാക്കും ഇഷ്ടമുള്ള ബിരിയാണി രാവിലെത്തന്നെ റെഡിയാക്കിയിരുന്നു.... അവരെ കൂട്ടാൻ എയർപോർട്ടിലേക്ക് പോകുമ്പോൾ കുട്ടികളേം ഒക്കെ കൂട്ടിപോകണം എന്ന് വിചാരിച്ചിരിക്കുമ്പോഴാ സാലിയുടെ ഫോൺ അടിക്കുന്നത്....
.....
....... ഫോൺ സംഭാഷണം അതികം ഒന്നും നീണ്ടില്ല.....
.... സാലിയുടെയൊരു അട്ടഹാസം കേട്ട് എല്ലാവരും ഓടിവന്നു.......
....ഉമ്മാ...... ഉമ്മാ.....
.........സഫൂ.... നമ്മുടെ ഉമ്മ......
ഭാര്യക്കളേറെയും മക്കളെക്കാളേറെയും ആ സ്നേഹനിറമായ ഉമ്മയും ഉപ്പയുമാണ് സാലിയുടെ മനസ്സിലെന്നും...... ആ വാർത്ത സാലിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു...... ബോധരഹിതനായി താഴെ വീണു..... ഉമ്മാ.....
.....
.......അൽഹംദുലില്ലാഹ്..... ഹബീബിന്ﷺചാരെ ഞങ്ങടെ ഉമ്മാക്കും ഒരിടം കിട്ടി......
എന്നാലും ന്റെ ഉമ്മാ.....അവസാനമായി ഒന്ന് കാണാനായില്ലല്ലോ....സഫ കട്ടിലിലേക്ക് വീണു പോയി.....
....
**
.... ആരൊക്കെയോ ചേർന്ന് മയ്യിത്ത്കൊണ്ടുപോയി കുളിപ്പിക്കലും കഫൻ ചെയ്യലും എല്ലാം കഴിഞ്ഞു....
..... ഹബീബിന്ﷺചാരെ മസ്ജിദുന്നബവിയിൽ വെച്ച് മയ്യിത്ത് നിസ്കരിക്കുന്നു....
...... ഏതോ ഒരു ലോകത്ത് എന്നപോലെ ആശിക്ക് കരയാൻ പോലും ആവുന്നില്ല..... ശരീരവും ഹൃദയവും മരവിച്ചപോലെ..... എന്റെ എല്ലാമെല്ലാമായ ഹനു മുന്നിൽ വെള്ളപുതച്ചുകിടക്കുന്നു.....
....കണ്ണെടുക്കാതെ ആ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്..... ഇത്രകാലം കണ്ടിട്ടും കൊതിതീരാത്ത മുഖം.... ഇനിയും സ്നേഹിച്ചുകൊതിതീർന്നിട്ടില്ല....
......
*
...ആരൊക്കെയോ മയ്യിത്ത് കട്ടിൽ ഏറ്റി ബഖീഇലേക്ക് നടന്നു..... പിറകെ ആശിയും....
.....കവാടത്തിനടുത്ത് തന്നെ പുതുതായി കുഴിച്ചുവെച്ചൊരു ഖബർ.... അതേ ന്റെ എല്ലാ മെല്ലാമായ ഹനുവിന്റെ കൊട്ടാരമാണിത്.... ജീവിതകാലം മുഴുവൻ അവള് കിനാകണ്ടിരുന്ന കൊട്ടാരം ഈ മണ്ണിലാണ്.... അത് അവൾക്ക് കിട്ടിയിരിക്കുന്നു....
..... ആരൊക്കെയോ ചേർന്ന്... ന്റെ ഹനുവിനെ മണ്ണിലേക്ക് വെക്കുന്നു... എന്നും ഈ ഇക്കാന്റെ നെഞ്ചിലേക്ക് ചേർത്ത് വെക്കുന്ന ആ മുഖം ഇനിയുള്ള ഉറക്കം ബഖീഇലെ മണ്ണിനോട് ചേർന്നിട്ടാണ്.....
വാരിപ്പുണരാൻ ഈ ഇക്ക ഇല്ലെങ്കിലും ബഖീഇലെ മണ്ണ് കൂട്ടിനുണ്ട്......അൽഹംദുലില്ലാഹ്......
....... ഉപ്പാ ആദ്യത്തെ മൂന്ന് പിടി മണ്ണ് നിങ്ങളുടേത് ആയിക്കോട്ടെ.... ആരോ പിറകിൽ നിന്ന് പറയുന്നത് കേട്ടപ്പോ ആണ് ആശിക്ക് സ്വബോധം വന്നത്..... അത് വരെ കടിച്ചമർത്തിയ ഹൃദയത്തിനെ ആഷി അഴിച്ചു വിട്ടു.... പൊട്ടിക്കരഞ്ഞു.... ഹനൂ..... ഒരുപാട് മയ്യിത്തുകൾക്ക് മേലെ ഈ കൈകൊണ്ട് മണ്ണ് വാരിയിട്ടപ്പോഴൊന്നും നിന്റെ ഇക്ക ഓർത്തില്ലല്ലോ.... ഒരുനാൾ ന്റെ ഹനൂന്റെ മേലെയും മണ്ണ് വാരിയിടണമെന്ന്.....
......
സഹനത്തിനപ്പുറമുള്ള കണ്ണുനീർ തുള്ളികൾ കബറിനുള്ളിലെ വെള്ളതുണിയിലേക്ക് ഉറ്റിവീണു...... ഭർത്താവിന്റെ കണ്ണുനീരിന്റെ നനവുള്ള കഫംപുടവയുള്ള പെണ്ണ് സ്വർഗത്തിലല്ലേ..... ആ പതവിയും ആഷി അവൾക്ക് കൊടുത്തു..... കല്ലുകൾക്ക് മേലെ മൂന്ന് പിടി മണ്ണ് വാരിയിടുമ്പോൾ.... രണ്ട് പിടി ഇട്ടുകഴിഞ് മൂന്നാം പിടി മണ്ണ് വാരി ആഷി തന്റെ തുണിയുടെ കോന്തലയിൽ കെട്ടി വെച്ച്...... ഇതെനിക്ക് വേണം ഹനൂ..... നിന്റെ ഇക്കാന്റെ രണ്ട് പിടി മണ്ണ് മതി നിനക്ക്......
.......ആശിയെ ആരൊക്കെയോ പിടിച്ചു മാറ്റി....
ഖബറടക്കം പൂർത്തിയാക്കി....
....... പോവുകയാണ്.... ഇനി സമയം ഇല്ല....സമയം വൈകുന്നേരം ആയി തുടങ്ങി...ബസ്സിൽ കയറാൻ അമീർ തിരക്ക് കൂട്ടുന്നു.....
.....
..... അവസാനമായി ആ ഖബറിന് മേലെ മുഖമമർത്തി പൊട്ടിക്കരഞ്ഞു.... ഹനൂ.... വിജയിച്ചവരുടെകൂട്ടത്തിൽ ന്റെ ഹനുവും ഉണ്ട് ട്ടോ.... ഇനി പേടിയില്ലല്ലോ..... ഈ ഇക്കാനെ മറക്കല്ലേ....നിന്റെ ഇക്ക പോവുകയാണ് ഹനൂ.... ഇക്കാനെ തനിച്ചാക്കി നീ പോയില്ലേ.... നിന്റെ ഹബീബിﷺനോട് ഈ പാപിയായ ഇക്കാനെയൊന്ന് തിരിഞ്ഞു നോക്കാൻ പറയണേ... തന്റെ എല്ലാമെല്ലാമായ പ്രിയതമയോട് യാത്ര പറഞ്ഞിട്ട് തീരുന്നില്ല..... ആരൊക്കെയോ ചേർന്ന് ആശിയെ താങ്ങി എണീപ്പിച്ചു....
.... ഉപ്പാ... ഇനി സമയമില്ല.... നമുക്ക് പോകണ്ടേ......
പൊട്ടിക്കരയുന്ന ആഷി ആര് പറയുന്നതും കേൾക്കുന്നില്ല... എനിക്ക് അവസാനമായി ഹബീബിﷺനോട് ഒന്നുകൂടി സലാം പറയണം....
..... ആഷി വീണ്ടും പച്ചഖുബ്ബക്ക് ചോടെയെത്തി... ഹബീബേﷺ... ഞാൻ പോവുകയാണ്..... കൈവിടരുതേ യാ സയ്യിദീﷺ.....
.... അസ്സലാമുഅലൈക്കയാ റസൂലല്ലാഹ്ﷺ....
....... പൊട്ടിക്കരഞ്ഞു..... ഭ്രാന്തനെപ്പോലെ.... എല്ലാം നഷ്ടപ്പെട്ടവനായി.... ഒന്ന് തിരിഞ്ഞുനോക്കാൻ പോലും കഴിയാതെ... എല്ലാമെല്ലാമായ പ്രിയതമഉറങ്ങുന്ന മണ്ണ്.....എല്ലാത്തിനേക്കാളും വലുതായ ഹബീബിന്റെﷺ മണ്ണ്.... ഒരുപാട് ആഗ്രഹിച്ച ജന്നത്തും ബഖീഹ്... എല്ലാം ഇട്ടേച് പോവുകയാണ്.. ഇനിയൊരു വരവ് ഉണ്ടാവില്ലെന്നുറപ്പിൽ.... മുന്നിലേക്ക് നടന്നു നീങ്ങി..... ആരൊക്കെയോ ആശിയെ പിടിച്ചിരിക്കുന്നു.....
......
***
...... കരഞ്ഞുകലങ്ങിയകണ്ണുമായി തളർന്നിരിക്കുന്ന ഉപ്പാനെ കാണുവാൻ പോലും ആ മക്കൾക്ക് ആവുന്നില്ല..... ഉമ്മയില്ലാതെ ഉപ്പ എങ്ങനെ ഈ ദുനിയാവിൽ...ആർക്കും സഹിക്കാൻ ആവുന്നില്ല....
.....
...... സാലീ.... എന്താണ് ഉപ്പാ....
ഈ മണ്ണ് നീ സൂക്ഷിച്ചുവെക്കണം മോനെ.... ഇത് ബഖീഇലെ മണ്ണാണ്..... നിന്റെ ഉമ്മാന്റെ ഖബറിലെ മണ്ണാണ്....ഈ ഉപ്പാനെ ഖബറിലേക്ക് വെക്കുമ്പോൾ ആദ്യപിടിമണ്ണ് ഇതായിരിക്കണം....അത് നീ മറക്കരുത് ട്ടോ....
...... ഒരു കടലാസിൽ പൊതിഞ്ഞ ഒരു പിടി മണ്ണ്.... ആ പൊതിയും ചുണ്ടോട് ചേർത്ത് സാലി വിതുമ്പി.....
...
.......
....... റൂമിലേക്ക് എത്തിയതും അടക്കിവെച്ച കണ്ണുനീർ തുരുതുരാ ചാലിട്ടൊഴുകി.....
ഈ വീട്ടിലേക്ക് താമസം തുടങ്ങിയത് മുതൽ ഇത് വരെ ഞാനീ റൂമിൽ തനിച് കിടന്നിട്ടില്ല... ഇന്ന് ഞാൻ തനിച്.... കൂടെ ന്റെ ഹനു ഇല്ല... ഈ കട്ടിലിൽ വാരിപ്പുണർന്ന് കിടക്കാൻ കൂട്ടിന് ഹനു ഇല്ലല്ലോ.... ഇക്കാന്ന് വിളിക്കാൻ അവളില്ലല്ലോ.....
...... അറിയാതെ പൊട്ടിക്കരഞ്ഞുപോയി.... ഹനൂ.......
****
...... ഉമ്മജീവിതത്തിൽ വന്നിട്ട് കൂടെയില്ലാതെ ആദ്യമായിട്ടാണ് ഒരു രാത്രി ഉപ്പ തനിച് ഉറങ്ങുന്നത്... ഉപ്പാക്ക് ഒരിക്കലും ഈ ഒരവസ്ഥ താങ്ങാനാവില്ല....
.....
......ഉപ്പാന്റെ കൂടെ ഉമ്മാക്ക് പകരമായി സാലിയാണ് ഇന്ന് കിടക്കുന്നത്...
...... സാലി...... നീ കിടന്നാലൊന്നും ഉമ്മാക്ക് പകരമാവില്ലേടാ....
.... നിന്റെ ഉപ്പാക്ക് റബ്ബ്ﷻ ദുനിയാവിൽ വെച്ച് തന്ന പരീക്ഷണങ്ങളിൽ ഏറ്റവും വലുത് ഇതാണ് സാലി... ന്റെ ഹനു ഇല്ലാതെ ഞാനീ ദുനിയാവിൽ.......
...... ആഷി കൊച്ചു കുട്ടികളെപോലെ തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു...
......കരഞ്ഞുതളന്നുറങ്ങിയ ഉപ്പാനെ നോക്കിയിരുന്നു അറിയാതെ എപ്പഴോ സാലി ഉറക്കത്തിലേക്ക് വഴുതി വീണു....
**
........ സുബ്ഹിക്ക് മുന്നേ ആ റൂമിൽ വെളിച്ചം പരന്നില്ല ......
ക്ഷീണം കാരണം സാലിയും എണീക്കാൻ അറിഞ്ഞില്ല.... സുബ്ഹി ബാങ്ക് കേട്ടാണ് സാലി ഉണർന്നത്.....മെല്ലെ ഉപ്പാനെ വിളിച്ചു....
ഉപ്പാ.... ഉപ്പാ.....അനക്കമില്ലാതെ കിടക്കുന്ന ഉപ്പ.....
...... പാതി അടഞ്ഞകണ്ണുമായ്... പാതിവിടർന്ന ചുണ്ടുമായ്.... ഉപ്പയും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.....
........
*
..... ഹബീബിന്ﷺ ചാരെ....ആ പുണ്യ ഭൂമിയായ ബഖീഇലെ... തന്റെ എല്ലാമെല്ലാമായ പ്രിയതമയുടെ ഖബറിൽ നിന്ന് വാരിയ ഒരുപിടി മണ്ണും മേലെയിട്ട് ആശിയും പൂത്ത് നിൽക്കുന്ന മൈലാഞ്ചിചെടികൾക്ക് താഴെ ഉറങ്ങുകയാണ്.....
.....
നഫ്സുകൾ വാരിപ്പുണർന്ന മണ്ണുകൾ ഇരു നാട്ടിലാണെങ്കിലും..... റബ്ബിന്റെﷻ ജന്നാത്തുൽഫിർദോസിൽ നാഥന്റെﷻഇണക്കുരുവികൾ പാറിനടക്കുന്നുണ്ടാവും.....
....ആശിയുടെ ഹനയായി.... ഹനയുടെ ഇക്കയായി.....
*NB-* കൂട്ടുകാരേ ഇതൊരു സാങ്കൽപ്പിക കഥയാണ്.... പേര്കൊണ്ട് നമുക്ക് ആഷിയും ഹനയും ആവാൻ കഴിയില്ലെങ്കിലും.... ജീവിതം കൊണ്ട് നമ്മൾക്കും ആശിയും ഹനയും ആവാം.....
......
.... ഖദീജബീവി(r)യെപോലെ നമ്മൾ ജീവിക്കുകയാണെങ്കിൽ.... ഹബീബിനെﷺപിന്തുടരാൻ നമ്മുടെ ഇക്കമാരും ശ്രമിക്കും..... ഹബീബിﷺന്റെയും കദീജബീവി(r)യുടെയും ജീവിതം അനുകരിക്കുമ്പോൾ... ഫാത്തിമബീവി(r)യെപ്പോലെയുള്ള മക്കളെയും റബ്ബ്ﷻതരും...😍മാ ഷാ അള്ളാഹ്... എത്ര സുന്ദരമായിരിക്കും ആ ജീവിതം... ഒന്ന് ചിന്തിച്ചുനോക്കൂ...🥰
....
അതിനൊക്കെ ആദ്യം വേണ്ടത്... ഈമാനും തഖ് വയും സൂക്ഷ്മതയും നിറഞ്ഞ ജീവിതമാണ്..
ആഹിറ വിജയം എന്നൊരു ലക്ഷ്യം നമ്മുടെ ഉള്ളിലുണ്ടെങ്കിൽ റബ്ബ്ﷻനമ്മളെ കൈവിടില്ല.....
നമ്മൾ സ്വാലിഹീങ്ങളായാലേ നമ്മുടെ മാതാപിതാക്കൾക്ക് നാളെ തണലുണ്ടാവുകയുള്ളു.....
നമ്മുടെ മക്കൾ സ്വാലിഹീങ്ങളായാലേ നാളെ നമ്മൾക്ക് തണലുണ്ടാവുകയുള്ളു..... അത് കൊണ്ട് ജീവിതത്തിലോരോ നിമിഷവും സൂക്ഷ്മതയും തഖ് വയും നിറഞ്ഞതാവാൻ റബ്ബ്ﷻ തൗഫീഖ് ചെയ്യട്ടെ.......
ദുനിയാവിലെ നമ്മുടെ എല്ലാ സ്നേഹബന്ധങ്ങളെയും നാളെ ജന്നാത്തിൽ ഹബീബ്ﷺ തങ്ങളുടെ കൂടെ നാഥൻﷻഒരുമിച്ചു കൂട്ടട്ടെ.....
ان شاء الله....
آمين يارب العالمين ببركة رسول الله صلى الله عليه وسلم......🤲
السلام عليكم ورحمة لله وبركاته.....😍🤝
💚❤️💚❤️💚❤️💚❤️💚❤️💚
(അവസാനിച്ചു....)
CLICK HERE TO GET FULL PART
🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11
Post a Comment