📚ഖുർആൻ ഓത്തിന്റെ സുജൂദിനുള്ള ശർത്വുകൾ📚



*📚ഖുർആൻ ഓത്തിന്റെ സുജൂദിനുള്ള ശർത്വുകൾ📚*


*ഒന്ന്:* 'ആയത്ത്' മുഴുവനും ഓതിയിരിക്കുക 


*രണ്ട്:* ഓത്ത് ശറഇലെ നിയമാനുസൃതമായിരിക്കുക അതായത് ഹറാമോ, കറാഹതോ ആവാതിരിക്കുക മുസ്ലിമായ ജനാബതുകരൻ ഖുർആനാണെന്ന ഉദ്ദേശ്യത്തോടെയോ, ഖുർആനും ദിക്റുമാണെന്ന ഉദ്ദേശ്യത്തോടെയോ ഓതുക നിസ്കരാത്തിൽ നിറുത്തത്തിലല്ലാതെ ഓതുക തുടങ്ങിയവയ്ക്കൊന്നും സുജൂദില്ല 


*മൂന്ന്:* ഖിറാഅത് ഒരേ ഓത്തുകാരനിൽനിന്നു സാധാരണ ഗതിയിൽ ഒരേ സമയത്ത് ഉണ്ടാവുക 


*നാല്:* ഓത്ത് മയ്യിത്ത് നിസ്കാരത്തിലല്ലാതിരിക്കുക 


*അഞ്ച്:* ആയത്തെന്റെ അവസാനത്തിനും സുജൂദിനുമിടക്കും ദീർഘ ഇടവേളയില്ലാതിരിക്കുക  


നിസ്കരിക്കുന്നവനാണ് ഓതുന്നതെങ്കിൽ മേൽ ശർത്വിനു പുറമെ താഴെകൊടുത്ത നിബന്ധനകൾ കൂടി ബാധകമാണ്  


*ആറ്:* മഅ്മൂമാവാതിരിക്കുക  


*ഏഴ്:* സുജൂദ് ഉദ്ദേശിച്ചു ഓതാതിരിക്കുക 


*എട്ട്:* മറ്റു നിസ്കാരത്തിന്റെ എല്ലാ ശർതുകളും ഉണ്ടായിക്കുക അതായത് ശുദ്ധി, നഗ്നതമറക്കൽ ഖിബ്ലക്കഭിമുഖമായിരിക്കൽ, സമയമാവൽ, ('ആയത്തി'ൽ നിന്നൊഴിവാവലാണ് അതിന്റെ സമയം) (ഇആനത്ത് 1/211) 


✍🏻 അലി അഷ്ക്കർ 


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️