Part - 8

 

*❣️🐥നാഥന്റെﷻ ഇണക്കുരുവികൾ❣️🐥*

*✍🏻 رافي..*

                *Part-8*

*«»«»«»«»«»∞∞∞«»«»«»«»«»*


.......ഉറക്കത്തിൽ കൈ തട്ടിയപ്പോ ആഷി അടുത്തില്ലാന്ന് മനസ്സിലായപ്പോ ഹന എണീറ്റു...റൂമിൽ ലൈറ്റ് ഒന്നും ഇല്ല....

ഒരു മൂലയിൽ ഫോണിന്റെ വെളിച്ചം കാണുന്നു...

ഇക്കാ... എന്താ ഇങ്ങള് നിസ്കരിക്കാണോ..ഇന്നെന്താ തഹജ്ജുദ് നേരത്തെ ആണല്ലോ... എന്താ എണീറ്റപ്പോ എന്നെ വിളിക്കാഞ്ഞേ....??

ആഷി ഒന്നും മിണ്ടുന്നില്ല... മുസല്ലയിൽ ഇരുന്ന് മുഖം പൊത്തിപിടിച്ചു ദുആ ചെയ്യുന്നു....

ഹന കുറച്ചു സമയം കാത്തിരുന്നു....

....

... ഹനൂ..... എടീ... ഞാനും കണ്ടു...

എന്ത് ഇക്കാ? എന്താണ്....?

ഹനൂ... ഹബീബ്ﷺ... എന്റെ കണ്ണിലും വന്നു മുത്തേ.....

അത്ര പറഞ്ഞപ്പോ തന്നെ ആശിയുടെ തൊണ്ട ഇടറി....

ഇക്കാ.....അൽഹംദുലില്ലാഹ്.... ഇങ്ങൾക്കും ആ ഭാഗ്യം കിട്ടിയല്ലോ.....

 ഞാൻ കണ്ടില്ലല്ലോ ഇക്കാ...... ആരൊക്കെയോ കണ്ടെന്നു പറയുന്നു... ഇപ്പൊ ഇക്കയും കണ്ടു... എന്താ ഞാൻ മാത്രം കാണാത്തെ... ഹബീബ്ﷺഎന്താ എന്നെ നോക്കാത്തെ.....

ഹനയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി....

ആഷി അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.... ന്റെ ഹനൂ.. ഇയ്യ് ഇങ്ങനെ കരയല്ലേ..... നീ കാണും... ഹബീബ്ﷺനിന്റെ കണ്ണിലും വരും.... ഹബീബിﷺനെ കാത്തിരിക്കുന്ന ആ സുഖം അത് വേറെതന്നെയല്ലേ....

ഇക്കാ..... ഉം.....

ഹബീബ്ﷺനിങ്ങളോട് ന്താ പറഞ്ഞെ....?

ഹനൂ ..... അതികസമയം ഒന്നും കണ്ടില്ല....ഉറങ്ങുന്ന എന്നെ വിളിച്ചു.. എന്നിട്ട് എന്നോട് പറഞ്ഞ് സ്വലാത്ത് വളരെ കുറവാണല്ലോന്ന്... അതും പറഞ്ഞ് തങ്ങൾﷺഒരു കുതിരപ്പുറത്ത് പോകുന്നെ ആണ് കണ്ടേ....

ഇക്കാ.... ഉം....!

ഹബീബിനെﷺകാണാൻ എങ്ങനെ ആണ്...?

ഹനൂ.... ഇതിനെങ്ങനെ നിനക്ക് ഞാൻ മറുപടി തരിക.... വർണിക്കാൻ ആവില്ല മുത്തേ.... വർണനയിൽ അതിരില്ലാത്ത തിങ്കളല്ലേ തങ്ങള്ﷺ.... വല്ലാത്തൊരു കാഴ്ച ആയിരുന്നു ഹനൂ.... എന്തായാലും റസൂലിനോട്ﷺഈ പാപിയേം ഒന്ന് തിരിഞ്ഞു നോക്കാൻ റബ്ബ്ﷻപറഞ്ഞല്ലോ...

രണ്ട് റകഹത് നിസ്കരിച്ചിട്ട് കിടക്കാം ന്ന് കരുതി എണീറ്റതാ...നിസ്കാരം കഴിഞ്ഞിട്ട് നിന്നോട് പറയാം ന്ന് കരുതിയതാ... അപ്പഴേക്കും നീ എണീറ്റു... ഇനി വാ... സമയം ഇനിയും കുറേ ഇല്ലേ നമുക്ക് ഒന്നൂടി ഉറങ്ങാ.... നാളെ രാവിലെത്തന്നെ ഇറങ്ങണ്ടേ.... ഉറക്ക് കളഞ്ഞാ ക്ഷീണം പറ്റും ...

.......

.... രണ്ടാൾക്കും ഉറക്ക് വരുന്നില്ല..... നാളെ രാവിലെയാണ് പുറപ്പെടുന്നത്..... മനസ്സിലും കണ്ണിലും ആ പച്ചഖുബ്ബ മാത്രം..... ചുണ്ടിൽ സ്വലാത്തിൻ ഈരടികൾ മാത്രം.....

..... ഹനൂ... നമ്മൾ ഈ ഒരാഴ്ചകൊണ്ട് ചൊല്ലിയ സ്വലാത്ത് ലക്ഷങ്ങൾ ഉണ്ടെങ്കിലും.... ഹബീബിﷺനെ സ്നേഹിക്കുന്നവരുടെമുന്നിൽ അതൊന്നും ഒന്നുമല്ലെടീ..... ചുണ്ടുകൾക്കും ഹൃദയത്തിനും ചാഞ്ചാട്ടം വരാതെ സ്വലാത്തിനെ മുറുകെ പിടിക്കണം ട്ടോ ..... സ്വാലാത്ത് ചൊല്ലി ചൊല്ലി നമ്മൾക്കും വിജയിക്കണ്ടേ...?

ഇക്കാ.... ഹബീബിനെﷺഞാനും കാണോ....? കണ്ടില്ലെങ്കിൽ..... കണ്ടില്ലെങ്കിലോ ഇക്കാ.....!

ഇതും പറഞ്ഞ് അവള് വീണ്ടും കരയുന്നു....

.. ന്റെ ഹനൂ ..... നീയിങ്ങനെ കരയല്ലേ.....സ്വലാത്ത് ചൊല്ലുന്നില്ലേ പിന്നെന്തിനാ നമ്മൾ പേടിക്കുന്നെ...?

.....

ഇരു ശരീരങ്ങളും ഒന്നായ് കെട്ടിപ്പുണർന്ന് കിടന്നെങ്കിലും ഉറക്കിനെ മദീനകൊണ്ടുപോയിരുന്നു... 

...

.......****


..... സുമിയും മക്കളും ഇന്നലെതന്നെ വന്നിരുന്നു... ചായയൊന്നും കുടിച്ചിട്ട് ഇറങ്ങുന്നില്ല.... എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുന്ന തിരക്കാണ്....

മോളേ.... ഹനൂ.... ഹബീബിﷺനോട് ഈ ഉമ്മാന്റെ സലാം ഒന്ന് പറയണേ.....

ഹനു സുമിയെ ഒന്ന് ചേർത്ത്പിടിച്ചു.... റബ്ബേﷻഎന്റെ ഉമ്മാനെ മദീനത്തേക്ക് ഒന്ന് എത്തിക്കണേ.....

......

.. ഷഹീനാണ് അവരെ എയർപോർട്ട് വരെ കൊണ്ടുവിടുന്നത്...അവൻ ലെഗേജ്‌ എല്ലാം വണ്ടിയിലേക്ക് വെക്കുന്ന തിരക്കിലാണ്.......

..

... തിരിച്ചുവരണം എന്ന് രണ്ടാൾക്കും ആഗ്രഹമില്ല...യൊവ്വനപ്രായമാണേലും... സുഖസൗകര്യത്തിൽ നിറഞ്ഞ ജീവിതമാണേലും ഹബീബുﷺറങ്ങുന്ന ആ മണ്ണിൽ ഒരിടം കിട്ടുമെങ്കിൽ ദുനിയാവിനോട് കൊതിയില്ലാത്ത രണ്ട് മനസ്സുകൾ.... മദീന ലക്ഷ്യം വെചുള്ള യാത്രയിലാണ്....

..

*

......വിമാനന്റെ വിന്റോ സീറ്റിൽ ആണ് ഹന ഇരിക്കുന്നത്... അടുത്ത് ആശിയും.....പതിയെ മനസ്സിലേക്ക് മജിദ്ക്കാന്റെ മുഖം പാഞ്ഞു വന്നു... അന്ന് എയർപോർട്ടിൽ വിമാനം കാണിച്ചുതരാൻ വേണ്ടി എന്റെ ഉപ്പ എന്നെയും കൊണ്ട് മുകളിലേക്ക് പോയി... അവിടെ എനിക്ക് വേണ്ടി കുറേ നേരം നിന്നു... അള്ളാഹ്ﷻ.. ന്റെ ആ പൊന്നുപ്പ ഇന്ന് ആറടിമണ്ണിലാണല്ലോ.... റബ്ബേﷻ തിരുനൂറിﷺനെ കാണുന്ന ഖബർ ആക്കണേ.... ഹന ഉപ്പാനെ ഓർത്തപ്പോ കണ്ണ് മെല്ലെ തുടച്ചു ......

.....

വിമാനം പറന്നു തുടങ്ങി..... ഹൃദയത്തിൽ ഓരോ ഓർമ്മകൾ അലയടിച്ചു തുടങ്ങി ..... ഉറങ്ങാൻ നേരം ന്റെ ഉമ്മച്ചിയുടേം ഉപ്പച്ചിയുടേം ഇടയിൽ ഞാൻ കിടക്കും.... ഉറങ്ങുന്നത് വരെ ഹബീബിﷺന്റെ കഥകൾ... പാട്ടുകൾ....

നമുക്ക് ഒരുമിച്ച് മദീനത്ത് പോകണം എന്ന് പറഞ്ഞ് ഉപ്പച്ചി ഉമ്മച്ചി എന്നെ സന്തോഷിപ്പിക്കുമായിരുന്നു..... ആ രണ്ട് കൈകളിലും തൂങ്ങിപിടിച്ചു മദീനത്തേക്ക് വരാൻ ഞാനും ഒരുപാട് ആഗ്രഹിച്ചതാ....റബ്ബ്ﷻ വിധിക്കാതെ പോയി... കൊതിച്ചത് നടക്കാതെ പോയി... ഉമ്മച്ചിയേം ഉപ്പച്ചിയേം റബ്ബ്ﷻതന്നെ തിരിച്ചു വിളിച്ചു.. ഈ മോളേ മാത്രം ബാക്കിയാക്കി... അള്ളാഹ്ﷻ....

റസൂലിന്റെﷺകൂടെ നാളെ ജന്നാത്തിൽ ന്റെ ഉമ്മച്ചീനേം ഉപ്പച്ചിനേം ഈ മോളേം ഒക്കെ ഒരുമിപ്പിക്കണേ.... ദുനിയാവിൽ ബക്കിവെച്ച സ്വപ്‌നങ്ങൾ എല്ലാം ജന്നാത്തിലേക്കുള്ളതാക്കണേ...

*

..... ഹനൂ... നീ എന്താ ഒന്നും മിണ്ടാതെ..?

....ഓരോന്ന് ഇങ്ങനെ ആലോചിച് ഇരിക്കാ ഇക്കാ ...

നമ്മൾ ഏർപ്പാടാക്കിയ ആളില്ലേ...അയാൾ ആദിലിന്റെ ഒരു കൂട്ടുകാരൻ ആണ്....നാസിഫ് എന്നാണ് പേര്... ഫ്‌ളൈറ്റ് കയറുന്നതിനു മുന്നേ വിളിച്ചിരുന്നു അവൻ ....

നമ്മൾ അവിടെ ഇറങ്ങുന്ന സമയം ആവുമ്പോഴേക്കും വണ്ടിയുമായി എയർപോർട്ടിൽ വരാന്ന് പറഞ്ഞിട്ടുണ്ട്....    


.....

ആദ്യം ഉംറ.... മക്കയിലേക്ക് ആണ് ആദ്യ യാത്ര...എന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ട് ആണ് മദീനത്ത് പോകുന്നത്.....

പൈസ എത്ര ചിലവായാലും മക്കയിൽ ഹറമിന് അടുത്തായിട്ടും മദീനയിൽ റൗളക്ക് അടുത്തായിട്ടും റൂം വേണമെന്ന് ആഷി ആദ്യമേ അവനോട് പറഞ്ഞിരുന്നു....

....

...... വിമാനത്തിന് വേഗത പൊരേന്ന് രണ്ടാൾക്കും തോന്നി ..... പലരും കണ്ണുകളെയും ഹൃദയങ്ങളെയും ഉറക്കിലേക്ക് ക്ഷണിക്കുന്നു.... ഹനക്കും ആഷിക്കും അതിനായില്ല.....

വല്ലാത്തൊരു യാത്ര.... ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല....

....

.... ഹനൂ.... ഇറങ്ങാനായിട്ടോ... ഫ്‌ളൈറ്റ് വേഗത കുറഞ്ഞല്ലോ....

....

...... അള്ളാഹ്ﷻ... ഞാനും അള്ളാഹ്ന്റെﷻ റസൂലിന്റെﷺ മണ്ണിലെത്തിയിരിക്കുന്നു...അൽഹംദുലില്ലാഹ്....

...

ആഷി ഹനയുടെ കയ്യും പിടിച്ചു പുറത്തേക്കുള്ള കവാടത്തിലേക്ക് നടന്നു. .... അപ്പഴേക്കും നാസിഫ് വണ്ടിയുമായി അവിടെ എത്തിയിരുന്നു... ആ വലിയ നിരത്തിലൂടെ വണ്ടി കുതിച്ചുപായുകയാണ്....

...മക്കയിലേക്ക് കടന്നെന്ന് നാസിഫ് പറഞ്ഞപ്പോ....

രണ്ടാൾക്കും മിണ്ടാട്ടം ഇല്ല.... മക്ക എന്ന് കേട്ടപ്പോ തന്നെ ഖൽബും കണ്ണും നിറഞ്ഞു... അള്ളാഹ്ﷻ.... റസൂലുള്ളാഹിﷺ തങ്ങള് ഒരുപാട് യാഥനകളും വേദനകളും സഹിച്ചയിടമാണല്ലോ ഇവിടം....

 ഉഹദ്...ബദർ....ഹിറാഗുഹ... സൗർ ഗുഹ.... മക്കയിലെ ഒരു മലഞ്ചരുവിൽ മൂന്ന് വർഷത്തോളം ഹബീബുംﷺ സ്വാഹാബോരും പച്ചിലതിന്ന് കഴിച്ചുകൂട്ടിയ കാലം... റബ്ബേﷻ....ചരിത്രതാളുകളിലെ ഓരോന്ന് ഓർത്ത് നിഖാബിനുള്ളിലൂടെ ഹന കണ്ണ് തുടച്ചു.....


*


....... ..ആദ്യം ഉംറ...

... വണ്ടിയുടെ വേഗത പതിയെ കുറഞ്ഞു വന്നു... മുന്നിലേക്ക് നോക്കുമ്പോ അതാ വിശാലമായി കിടക്കുന്ന മസ്ജിദുൽ ഹറാംമും പരിസരവും..... അള്ളാഹ്ﷻ... എന്തെന്നില്ലാത്ത അനുഭൂതി... നാസിഫ് അവരെ അവിടെ ഇറക്കിയിട്ട് പോയി....



....... ഹനൂ.... നമ്മളിപ്പോ എവിടെ... ലോകത്തിലെ എല്ലാ ഇസ്‌ലാമത വിശ്വാസികളും അഞ്ചുനേരം തിരിഞ്ഞുനിന്ന് റബ്ബിനെﷻവാഴ്ത്തുന്ന പരിശുദ്ധ കഅബക്ക് മുന്നിലാനുള്ളത്.... ഹനൂ.....നീ എന്താ ഒന്നും മിണ്ടാത്തെ.....

ഹനൂ.... നിന്റെ ദുആയിൽ ഈ ഇക്കാനേം കൂട്ടണം ട്ടോ.... ആശിയുടേം ഹനയുടെ കണ്ണ് നിറഞൊലിക്കുന്നുണ്ടായിരുന്നു.....

..ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള കഅബ ശരീഫ്.... ഓരോ നിസ്കാരത്തിലും കണ്ണിലുള്ള ചിത്രം.... റബ്ബേﷻ ഞാനിന്ന് ആ വിശുദ്ധഭവനത്തിനടുത്താണല്ലോ.... പുണ്യഭൂമിയിലാണല്ലോ....

സന്തോഷത്തിന്റെ മിഴിനീർ ഒഴുകികൊണ്ടേയിരുന്നു....

....


....ഉംറകഴിഞ്ഞ്.... ഒരുപാട് സഇയ് ചെയ്തു.... മനസ്സിന് വല്ലാത്ത റാഹത്ത്....

...ഹനൂന്റെ കയ്യും പിടിച്ചു ഇവിടെ വരണം എന്നത് വല്ലാത്തൊരാഗ്രഹമായിരുന്നു.... റബ്ബേﷻനീ വിധിയേകിയല്ലോ...അൽഹംദുലില്ലാഹ്....

... കഅബയുടെ ഖില്ല പിടിച്ചു മുത്തുന്ന ഹനുവിനെ നോക്കി ആഷി വല്ലാതെ സന്തോഷിച്ചു....

ഹജറുൽ അസ് വദ് കൈകൊണ്ട് തൊട്ടുമുത്തിയെങ്കിലും തൃപ്തിയായില്ല....

ആഷിമെല്ലെ ഒന്ന് ഹനുവിനെ പൊക്കികൊടുത്തു..... ആ അധരങ്ങൾ സ്വർഗത്തിലെ കല്ലിനെ മെല്ലെ ചുംബിച്ചു..... നിറഞൊലിക്കുന്ന കണ്ണുമായ് ഹന അവിടെയിരുന്നു ഒരുപാട് ദുആ ചെയ്തു..... ഹൃദയം തട്ടിയുള്ള ഓരോ വാക്കുകൾക്കും ആഷി ആമീൻ പറഞ്ഞു.....

റബ്ബേﷻസ്വർഗീയകല്ലിനെ ഞങ്ങൾക്ക് കാണിച്ചപോലെ ... ആ കല്ലിന്റെ ഉറവിടമായ ജന്നാത്തിനെയും ഞങ്ങൾക്ക് കാണിക്കണേ...

നിന്റെﷻ വിശുദ്ധഭവനത്തിനടുത്തേക്ക് ന്റെ ഇക്കാന്റെ കൈപിടിച്ച് വരാൻ തൗഫീഖ്തന്നപോലെ നാളെ നിന്റെﷻജന്നത്തിലേക്കും ന്റെ ഇക്കാന്റെ കൈപിടിച് വരാൻ തൗഫീഖ് ഏകണേ...

...ഇടറുന്ന ചങ്ക് കൊണ്ട് ആശിക്ക് ആമീൻ പറയാൻ ആവുന്നില്ല.....

..


*


.... മക്കയിൽ വന്നിട്ട് രണ്ട് ദിവസമായി... ഇന്ന് മദീനത്തേക്ക് പോവുകയാണ്...ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് പെട്ടെന്ന് റൂമിൽ നിന്നിറങ്ങി.... നാസിഫ് വരുന്നതിന് മുന്നേ ഒരുക്കങ്ങളെല്ലാം കഴിഞ്ഞിരുന്നു.....

......പ്രണയനായകനെﷺ കാണാനുള്ള...ചാരെ എത്താനുള്ള വല്ലാത്ത തിടുക്കം..... കണ്ണിൽ ആ ഖുബ്ബ മാത്രം.. ചുണ്ടിൽ സ്വലാത്ത് മാത്രം....കുതിച്ചുപായുന്ന വണ്ടിക്ക് അവരുടെ മനത്തിനൊപ്പം എത്താനാവുന്നില്ല.....

ഇടക്കിടക്ക് ഹനയുടെ ചോദ്യം... ഇക്കാ എത്താനായോ....

ചുറ്റിലും ഈത്തപ്പനതോട്ടങ്ങൾ... പരന്നുകിടക്കുന്ന മരുഭൂമി.....

എല്ലാം ഓടിമറയുന്നു....

...

വണ്ടിമെല്ലെ ഒരുസൈഡിൽ പാർക് ചെയ്തു....മസ്ജിദുന്നബവിക്ക് ചാരെ എത്തിയിരിക്കുന്നു.... ഹനു എന്തോ ആലോചിക്കുന്നു...

ആശിക്ക് മുന്നേ വന്ന പരിചയം ഉള്ളത് കൊണ്ട് അവൻ ഹനയുടെ കയ്യും പിടിച്ചു മസ്ജിദുന്നബവിയുടെ പടവുകൾ കയറാനൊരുങ്ങി.... ഹനക്ക് എന്തോ നടാക്കാനൊരു തിടുക്കം ഇല്ലാത്ത പോലെ....

ന്താ ഹനൂ.... തിരിഞ്ഞുനോക്കിയപ്പോ കണ്ണീരിൽ കുതിർന്ന് മുഖത്ത് ഒട്ടിനിക്കുന്ന നിഖാബ് ആണ് ആഷി കാണുന്നത്....

ഇക്കാ...... ആ നെഞ്ചത്തൊട്ട് അവളൊന്ന് ചാഞ്ഞു.... ഒന്നും പറയാനാവുന്നില്ല...കാലെടുത്ത് വെക്കാനാവുന്നില്ല....പൊട്ടിക്കരയുന്നു....

ഇക്കാ.... ഞാനും... ഞാനും... അള്ളാഹ്ന്റെﷻ റസൂലിന്റെﷺ അടുത്തേക്ക് എത്തിയിരിക്കുന്നു....ഹബീബ്ﷺ കിടക്കുന്ന ഈ മണ്ണിൽ കാല് വെച്ച് നടക്കാൻ കഴിയുന്നില്ല ഇക്കാ..... റസൂലിന്ﷺകൊടുക്കാൻ എന്താ ഉള്ളെ എന്റെ കയ്യിൽ.... എന്നെ ഹബീബ്ﷺ നോക്കോ....തങ്ങളേﷺചാരത്ത് ഞാൻ വന്നിട്ടുണ്ടെന്ന് ഹബീബ്ﷺഅറിയോ.... ഇക്ക... എന്താ അറിയില്ല.. എനിക്ക് വല്ലാത്ത പേടി..... സ്വലാത്ത് പോലും ചൊല്ലാൻ കഴിയാത്ത പോലെ.... ആശിയും വിതുമ്പുകയാണ്.... ഹനൂ.... നീ വാ..... കൂടുതലൊന്നും അവനും പറയാനായില്ല.....

കയ്യും പിടിച്ചു കോണിപ്പടി കയറിക്കഴിഞ്ഞതും... അതാ തലഉയർത്തിനിൽക്കുന്ന പച്ചഖുബ്ബ.. പരന്നു കിടക്കുന്ന മസ്ജിദുന്നബവി......

..... ചേർത്ത്പിടിച്ചകൈകൾ വേർപെട്ടുപോയി..... ഏതോ ഒരു ശക്തിയിൽ എന്ന പോലെ... ഹബീബിﷺനോടുള്ള ഇഷ്ഖ് നെഞ്ചിലേറ്റി തളർന്ന രണ്ട് നഫ്സുകളും ഓടിയെടുക്കുന്നു..... ഹനയെ തോൽപിക്കാൻ എന്നപോലെ പായുന്ന ആഷി.... ഇക്കാനെ തോൽപ്പിച്ചു കൊണ്ട് പാഞ്ഞടുക്കുന്ന ഹന......

..... ചാലിട്ടെഴുകിയ കണ്ണുനീരിനാൽ... കണ്ണിൽ മറ്റൊന്നും കാണുന്നില്ല.....

റൗലയുടെ താഴെ..... ആ ചുമർപടവുകളിൽ കൈ തട്ടിയപ്പോഴാണ് ഓട്ടം നിന്നത്...

അസ്സലാമുഅലൈക യാ റസൂലുല്ലാഹ്ﷺ...... അസ്സലാമുഅലൈക യാ ഹബീബള്ളാഹ്ﷺ.....

വീണ്ടും സലാം പറഞ്ഞ് കൊണ്ടേയിരുന്നു.....രണ്ട് പേരുടെയും അധരങ്ങൾ ചലിക്കുന്നു.... എന്തൊക്കെയോ ഉരുവിടുന്നു.....

ദേശാടനം കഴിഞ്ഞു തളർന്നു ചിറകൊടിഞ്ഞ പക്ഷികളെപോലെ ആശിയും ഹനയും കൈകോർത്ത് പിടിച്ചു തങ്ങളോരെ ചാരെ ചാരിയിരിക്കുന്നു......

ഒഴുകിയൊലിക്കുന്ന കണ്ണുനീരിന് കണക്കില്ലായിരുന്നു.....

..

*

......ദിവസങ്ങൾ പായുകയാണ്... ആരേം കാത്തുനിക്കുന്നില്ല.... മൂന്ന് മാസത്തെ വിസിറ്റിങ് വിസയിലാണ് രണ്ട്പേരുമുള്ളത്.... ബാക്കിയുള്ളത് ഇനി ഏതാനും ദിവസങ്ങൾ മാത്രം......ഹബീബിന്ﷺചാരെ നിന്ന് മറ്റെങ്ങോട്ട് പോകാനും രണ്ടുപേർക്കും ആവുന്നില്ല....

ബദറും ഉഹ്ഥും ഹന്തക്കുമെല്ലാം പോയികണ്ടു..... ചരിത്രകഥകൾ മനസ്സിലിറക്കി രണ്ട് നഫിസുകളും ഒരുപാട് വിങ്ങിപൊട്ടി.....

സൗർഗുഹയും ഹിറാഗുഹയുമൊക്കെ കയറികണ്ടു......ഓരോ ചരിത്രയിടങ്ങളും നേർക്കുനേർ കണ്ടപ്പോൾ മനസ്സിന്റെ താളുകളിൽ എല്ലാം സൂക്ഷിച്ചുവെച്ച് ഒമാനിച്ചുകൊണ്ടേയിരുന്നു....

ഹബീബിﷺന്റെ ചരിത്രമുറങ്ങുന്നയിടങ്ങളിലെല്ലാം ഏകദേശമൊക്കെ എത്തിയിട്ടുണ്ട്.....

....

****

... മസ്ജിദുന്നബവിക്ക് തൊട്ടടുത്ത് തന്നെയാണ് റൂം...


......യാത്രകഴിഞ്ഞ് വളരെ ക്ഷീണിച് സംസം വെള്ളവും കുടിച് കിടന്നതാണ് രണ്ട്പേരും.... ഉറക്കിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോയി....

.....

..... പെട്ടെന്നെ ഞെട്ടിയുണർന്ന് എണീറ്റ് കരയുന്ന ഹനയുടെ തേങ്ങൽ കേട്ടിട്ടാണ് ആഷി ഉണർന്നത്.....

......

..... ഹനൂ... എന്താ... എന്ത് പറ്റി...?

ഒന്നും മിണ്ടുന്നില്ല..... പതിയെ ആഷിയിലേക്ക് ചേർന്നിരുന്നിട്ട് അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... ന്ന് ഉരുവിടുന്നു.....

ആശിക്ക് കാര്യം പിടികിട്ടി .....

ഹനൂ....തങ്ങളെﷺന്ത്‌ പറഞ്ഞു.... തങ്ങളേﷺകാണാൻ എങ്ങനെ ആണ്... എന്തിനാ നീ കരയുന്നെ.... അന്ന് നീ എന്നോടും ചോദിച്ചില്ലേ ..... ഇനി എനിക്കും പറഞ്ഞ് കൊണ്ടാ..... ഹനുവിന്റെ ആ സന്തോഷകണ്ണുനീർ കണ്ടപ്പോ അറിയാതെ ആശിയുടെ മിഴിയും നിറഞ്ഞു പോയി.......

..

..... ഹബീബോര്ﷺഈ പാപിയേം ഒന്ന് നോക്കി ഇക്കാ.....

തങ്ങളേﷺകണ്ടവർ ആരും പിന്നെ ദുനിയാവിൽ ഒന്നിനും ആഗ്രഹിക്കില്ലെന്ന് പറയുന്നത് വെറുതെ അല്ലിക്കാ....

ഹബീബ്ﷺഎന്നോട് ചോദിച്ചു.. ഇവിടെ വന്നിട്ട് ഉറങ്ങിസമയം കളയുകയാണോന്ന്... അതും പറഞ്ഞ് പുഞ്ചിരിചുകൊണ്ട് പോയി..... ഞാനൊരു ഒരു സലാം പറയും മുന്പേ ഹബീബ്ﷺപോയി.... അതും പറഞ്ഞ് ഹന വീണ്ടും കരഞ്ഞു...

ഹനൂ... എണീക്ക് ഹബീബിﷺന്റെ നോട്ടം നിനക്ക് കിട്ടിയില്ലേ..... അർഹിക്കുന്നതിലും അപ്പുറമുള്ള അംഗീകാരമാണ് റബ്ബ്ﷻനിനക്ക് തന്നത് ..... നാഥനോട്ﷻ ശുക്ർ ചെയ്യണ്ടേ.. എണീറ്റ് രണ്ട് റകഹത് നിസ്കരിക്ക്. .....

...

****

...ഹനക്ക് വല്ലാത്ത ക്ഷീണമുണ്ട്..... തിന്നാൻ ഒന്നും വേണ്ടാത്ത പോലെ....

ഹനൂ.... നീ എന്തെങ്കിലും കഴിക്ക്.... ഇങ്ങനെ ഇരുന്നാൽ തളർന്നു പോകുട്ടോ. ...

...ന്നാലും ഇക്ക...എന്താപ്പൊ എനിക്ക് പറ്റി..... തടികൊണ്ട് വയ്യായ്ക ഉണ്ടെങ്കിലും ന്റെ മനസ്സിന് നല്ല റാഹത്ത് ആണല്ലോ ഇക്കാ....

അതേയ്..... ഹനൂ......

ഉം..... എന്താ?

..... അല്ല ഹനൂ.... നിനക്ക് ഈ മാസം മെൻസസ് ആയില്ലല്ലോ.... ഡേറ്റ് കഴിഞ്ഞിട്ട് രണ്ടീസം ആയില്ലേ.....

അപ്പളാണ് ഹന അത് ഓർത്തത്...

ആശിയെ നോക്കിയപ്പോ അവന്റെ മുഖത്തൊരു കള്ളച്ചിരി.....

ന്താ ഇക്കാ... ചിരിക്കൂന്നേ.....?

... മ്മ്....ഒന്നൂല്ല ന്റെ മുത്തേ.... ഞാനിപ്പോ വരാന്നും പറഞ്ഞ് ആഷിപോയി....

......

.... ക്ഷീണം എന്താന്ന് ഉറപ്പിക്കാൻ വേണ്ടി പ്രഗ്നൻസി ടെസ്റ്റ്പാക്ക് വാങ്ങിച്ചു വന്നു....

... രണ്ടാളും വളരെ ആകാംക്ഷയിലാണ്.... ആശിയാണ് നോക്കുന്നത്... ഹന ആശിയെ ചേർന്നിരിക്കുന്നു....


....ഹനൂ.... നോക്ക്....പോസിറ്റീവ്..... ആശി ഹനയെ ചേർത്ത് പിടിച്ചു....അൽഹംദുലില്ലാഹ്.....

.... രണ്ട്പേരും ഒരുമിച് രണ്ട് റകഹത് നിസ്കരിച്ചു.. ഒരുപാട് ദുആ ചെയ്തു.... ഹബീബിﷺന്റെ ചാരെത്തുവെച്ചു റബ്ബ് ﷻവീണ്ടും അനുഗ്രഹിച്ചിരിക്കുന്നു.... അൽഹംദുലില്ലാഹ്.... നിറമിഴികളാൽ ഇരു കരങ്ങളും നാഥാനിലേക്കുയർന്നു.....

..

*

...... മൂന്ന് മാസത്തെ റസൂലിൻﷺ ചാരത്തെ വാസം ഇന്ന് അവസാനിക്കുകയാണ്.....

ഉച്ചക്ക് ആണ് ഫ്‌ളൈറ്റ്.... എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്..... ഒരുപാട് അജ്‌വയും....സംസം വെള്ളവും...വാങ്ങിച്ചിട്ടുണ്ട്..... ഈ മൂന്ന് മാസത്തോളം രണ്ട് പേരുടെയും മിക്ക നേരങ്ങളിലെ ഭക്ഷണവും അത് തന്നെയായിരുന്നു.....

..... വല്ലാത്തൊരു വിഷമം ...... മൂന്ന് മാസം എന്നത് മൂന്ന് ദിവസത്തിന്റെ വേഗതയിലാണ് പോയത്.....

പ്രാണനായകﷺനോട് അവസാന യാത്രചോതിക്കാൻ രണ്ട്പേരും മസ്ജിദുന്നബവിയുടെ പടവുകൾ കയറി ...... ആവേശമില്ല.... ആഹ്ലാദമില്ല...നിറഞ്ഞു നിൽക്കുന്ന കണ്ണും . ചാലിട്ടെഴുകിയ കവിളും മാത്രം ...... 

റൗള കണ്ട് കൊതി തീർന്നില്ല..... ഹബീബിൻﷺചാരെ ഇരുന്ന് കൊതി തീർന്നില്ല.....മുത്തിനോട്ﷺ കിന്നാരം പറഞ്ഞ് തീർന്നിട്ടില്ല....റൗളക്കും മിമ്പറിനുമിടയിൽ രണ്ട് റകഹത് നിസ്കരിച്ചു.... ഇടറുന്ന ഖൽബിനാൽ ഒരുപാട് ദുആ ചെയ്തു.... സുജൂദിൽ കിടന്നു കരഞ്ഞിട്ട് കണ്ണുനീർ ധാര ധാരയായി നിലത്ത് പതിച്ചു.....കൈകൾ ചേർത്ത് പിടിച്ചു രണ്ട് പേരും ബഖീഇന്നരികത്തേക് മെല്ലെ നടന്നു...... ഒന്നും പറയാനില്ല.... ചാലിട്ടൊഴുകുന്ന കണ്ണുനീർ മാത്രം...... പുതിയതും പഴയതുമായി ഒരുപാട് ഖബറുകൾ.... ഹബീബിൻ ചാരെ ആ റൗളയെ തൊട്ടുതലോടുന്ന മന്ദമാരുതന്റെ സ്പർശമേറ്റ് അന്തിമയങ്ങുന്ന ആയിരക്കണക്കിന് ഭാഗ്യവാൻമാർ..... ഖബറുകൾക്കിടയിലൂയിടെ പതിയെ നടന്നുകൊണ്ട് രണ്ട് പേരും ആ മണ്ണൊന്ന് വാരി ചുംബിച്ചു..... മണ്ണേ.... ബഖീഹ്.... ഞാനും ന്റെ ഇക്കയും ഒരുപാട് കൊതിച്ചു പോയി നിന്നെ...... നിന്റെ ആ പൂമേനിയുടെ അകതാരിൽ ചേർന്നുറങ്ങുന്നത് സ്വപ്നം കണ്ട് കഴിഞ്ഞവരാണ് ഞങ്ങൾ ...... ഭാഗ്യം കിട്ടിയില്ല.... ബഖീഹ്... നീ ഞങ്ങളെ വിളിച്ചില്ല...... അസ്രാഈൽ(അ )ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല...... യാ ബഖീഹ്.... ഇന്ന് നിന്നെ കൊതിച്ചു പിരിഞ്ഞുപോകാനാണ് വിധിയെങ്കിൽ ഞങ്ങൾ പോകട്ടെ.. .... എന്നെങ്കിലുമൊരിക്കൽ നിന്റെ മടിത്തട്ടിൽ ഞങ്ങളെയും ഉറക്കണേ......

തിരിച്ചുപോകാൻ വന്നവരാണെന്നഓർമയില്ലാതെ ആശിയും ഹനയും ബഖീഇലെ മണ്ണിനെ തൊട്ട്തലോടികൊണ്ട് വിതുമ്പി.....

വീണ്ടും റൗളചാരെ വന്നു നിന്നു.... പോവുകയാണ്... ഇനി സമയമില്ല ..... മാതൃത്വത്തിൽ നിന്ന് കുഞ്ഞിനെ വലിച്മാറ്റുമ്പോൾ ഹൃദയം നുറുങ്ങി വേദനിക്കുന്ന കുഞ്ഞിനെ പോലെ.... പരിസരം മറന്ന് ആശിയും ഹനയും കരഞ്ഞു..... യാ ഹബീബീﷺ...... ഞങ്ങൾ പോവുകയാണല്ലോ..... ഇനി എന്നാ കാണുക നബിയെﷺ.... ഇവിടമിൽ ഇനിയും ഞങ്ങളെ വിളിക്കില്ലേ..... തങ്ങളേﷺ ഞങ്ങളെ മറന്ന് പോകുമോ..... തങ്ങളേﷺ കണ്ട കണ്ണ് കൊണ്ട്.. തങ്ങളേﷺപുണർന്ന നഫ്‌സ് കൊണ്ട്..... ആഗ്രഹമില്ലാതെ വീണ്ടും ദുനിയാവെന്നകലവറയിലേക്ക് പോകാൻ ആണല്ലോ വിധി.....

യാ റസൂലെﷺ.... ഇനിയും വിളിക്കണേ.... ഇനിയും നോക്കണേ...... വിറക്കുന്ന ചുണ്ടിനാൽ.... ഹൃദയം നുറുങ്ങുന്ന വേദനയാൽ..... തളർന്നു പോകുന്ന നഫിസിനാൽ ഹനയും ആശിയും വീണ്ടും സലാം ചൊല്ലി.... അസ്സലാമുഅലൈക്ക യാ റസൂലള്ളാഹ്ﷺ......

നിറഞൊലിച്ച കണ്ണിൽ ഒന്നും കാണാനാവാതെ എങ്ങനൊക്കെയോ കാറിൽ വന്നു കയറി......

.....

..... ഇരമ്പുന്നവിമാനത്തിൻചാരെ എത്തിയപ്പോഴും...... വീട്ടിലേക്കുള്ള യാത്രയിലും ഹനയുടെയും ആശിയുടെയും കണ്ണിലും ഖൽബിലും ആ പച്ചഖുബ്ബമാത്രം..... അദരങ്ങളിൽ സ്വലാത്തിൻ ഈരടികൾ മാത്രം.......

....



*(തുടരും..)*



ان شاء ﷲ....


💚💚💚💚💚💚💚💚💚💚💚



CLICK HERE TO GET FULL PART

🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11


Contact Us

Follow us on