താടി വളർത്തൽ ഇസ്ലാമിക പഠനങ്ങൾ

 

🌹 *താടി വളർത്തൽ*🌹 


2⃣0⃣ഇസ്ലാമിക പഠനങ്ങൾ


 *✍🏽മദീനയുടെ👑വാനമ്പാടി* 


താടി വളർത്തൽ ഒരു ബലപ്പെട്ട സുന്നത്താണ്. താടിയുടെഹദീസുകൾ എല്ലാം എടുത്തു പരിശോദിച്ചാൽ  താടി വളർത്തുകഎന്നത് ഫർദ് (നിർബന്ധം) എന്നതിലേക്കല്ല മറിച്ച് റസൂലിൻറെ ഒരുസുന്നത്ത് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.


I) ഇബിനു ഉമർ (റ) പറയുന്നു: നബി (സ) അരുളി : "നിങ്ങൾബഹുദൈവ വാദികളോട് എതിരാകുവിൻ , താടി നീട്ടുകയും മീശവെട്ടുകയും ചെയ്യുക." (ബുഖാരി : 5892, മുസ്ലിം 259)


(വസ്ത്രധാരണം എന്ന കിത്താബിൽ, നഖം മുറിക്കൽ, താടിവളർത്തൽ എന്നീ ബാബുകളിലാണ് ഇമാം ബുഖാരി ഈ ഹദീസ്ഉദ്ധരിക്കുന്നത്. ഇമാം ബുഖാരി ഈ ഹദീസുകൊണ്ട് എന്താണ്ഉദ്ധെശിച്ചത് എന്ന് ആ അധ്യായത്തിൻറെ തലവാചകത്തിൽ നിന്ന്തന്നെ വ്യക്തമാകും. )


ഈ ഹദീസിൽ മുശ്രിക്കുകൾക്ക് എതിരാവാനായിട്ടാണ് താടിവളർത്താൻ പറയുന്നത്. സമാനമായ മറ്റൊരു കൽപ്പന കൂടികാണുക.


    


II)  നബി (സ) പറഞ്ഞു : നിങ്ങൾ മീശ വെട്ടി ചുരുക്കുകയും, താടിവളരാൻ വിടുകയും ചെയ്യുക " (ബുഖാരി 5893, തിർമുദി 2763 ,നസായി 5045)


III) നാഫിഅ" (റ) നിന്നും നിവേദനം , ഇബ്ൻ ഉമർ (റ) പറഞ്ഞു :നബി (സ) പറഞ്ഞു 'നിങ്ങൾ ബഹു ദൈവ വിശ്വാസികളിൽ നിന്നുംഭിന്നത പുലർത്തുക താടി വളരാൻ വിടുകയും മീശ വെട്ടിചുരുക്കുകയും ചെയ്യുക '. ഇബ്ൻ ഉമർ (റ) ഹജ്ജിൻറെയുംഉംറയുടെയും സമയത്ത്  ഒരു കൈപിടിയിൽ കൂടുതലുള്ള താടിവെട്ടി കളയുമായിരുന്നു" (ബുഖാരി 5892)


   


IV) അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി (സ) അരുളി: "നിങ്ങൾ മീശ വെട്ടി ചെറുതാക്കുകയും, താടി നീട്ടുകയുംഅഗ്നിയാരാധകരോട് എതിരാവുകയും ചെയ്യുക." (മുസ്ലിം :കിത്താബു ത്വഹാറ:260)



 *താടി വടിക്കല്‍* 


പുരുഷന്‍ താടിരോമം വടിക്കല്‍ ഹറാമാണ് എന്ന് ഫതഹുല്‍ മുഈനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കറാഹത്താണെന്നാണ് പണ്ഡിതരില്‍ ചിലരുടെ പക്ഷം. തലമുടി, താടി രോമം എന്നിവയില്‍നിന്നു നരച്ച മുടി പറിക്കലും കറാഹത്താണ്. സ്ത്രീക്ക് താടി രോമം മുളച്ചാല്‍ അതു നീക്കം ചെയ്യാം.



അബൂഷാമ പറഞ്ഞു :

“ താടി വടിക്കുന്ന ഒരു ജനത ഉണ്ടായിരിക്കുന്നു. അവർ മജൂസികളേക്കാൾ (അഗ്നിയാരാധകർ) മോശമാണു. മജൂസികൾ അതു വെട്ടിക്കളയുമായിരുന്നു. ”

( ഫത്‌ ഹുൽ ബാരി- 13: 352)

നിർബന്ധിതമായ കാരണങ്ങളാൽ താടി വടിച്ചേ മതിയാകൂ എന്ന് തീരുമാനിക്കാൻ തിടുക്കം കാട്ടുന്നവർ- വടിക്കാതെ ,ഡ്രിമ്മർ ഉപയോഗിച്ച് പറ്റെ വെട്ടി- താടി വടിക്കുക എന്ന പ്രവണതയിൽ നിന്ന് ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ!


 *മീശ വെട്ടണം.* 


ചുണ്ടിന്റെ ചുകപ്പ് വെളിവാകും വിധത്തില്‍ മീശ വെട്ടല്‍ സുന്നതാണ്. മീശ പൂര്‍ണമായി വടിച്ചുകളയല്‍  കറാഹത്താണ്. (തുഹ്ഫ 2/476)


അനസ് (റ) പറയുന്നു: 'മീശ വെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കുക, ഗുഹ്യരോമം നീക്കുക എന്നിവ നാൽ പ്പതു ദിവസത്തിലധികം നീട്ടിക്കൊണ്ടു പോകരുതെന്ന് മുസ്ലിംകൾക്ക് സമയം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. (മുസ്ലിം).


മീശ വെട്ടി ചുരുക്കൽ മനുഷ്യ പ്രകൃതിക്ക  അനുഗുണമാണ്.  കാരണം മീശ അൽപം വളർന്നാൽ പിന്നെ കൊഴിച്ചിലുണ്ടാകും. അത് ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും  നാം അറിയാതെ വയറിനകത്ത്‌ പോകും അത്  ആരോഗ്യപ്രശ്നങ്ങലുണ്ടാക്കും . അതിനാലാണ്  നബി [ സ ] ശുദ്ധമായ പ്രകൃതി ചര്യയാണ് നമ്മെ പഠിപ്പിച്ചത് .

Join group

7736370738