പൂർണ മനുഷ്യർ തിരുനബി ﷺ || ബുര്‍ദ ലൈന്‍ - 51 ഖസ്വീദത്തുൽ ബുർദ* *ആശയം, വിശദീകരണം - 5️⃣1️⃣*
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 5️⃣1️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 5️⃣1️⃣🌷*
*🌹فَـمَـبْـلَغُ الْعِـلْمِ فِيهِ أَنَّهُ بَـشَـرٌ*✨
*وَأَنَّـهُ خَـيْرُ خَـلْقِ اللهِ كُـلِّهِمِ*🌹
*തിരു ഹബീബ് ﷺ തങ്ങളെ സംബന്ധിച്ച് നമ്മുടെ ഏറ്റവും വലിയ അറിവ് 'അവിടുന്ന് ﷺ ഒരു മനുഷ്യനാകുന്നു' എന്നതാണ്; തീർച്ചയായും മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ 'അല്ലാഹുവിന്റെ മുഴുവൻ സൃഷ്ടികളേക്കാൾ ഉത്തമരാകുന്നു ﷺ' എന്നും*
*ತಿರು ಹಬೀಬ್ ﷺ ಪ್ರವಾದಿ ಅವರ ಬಗ್ಗೆ ನಮ್ಮ ದೊಡ್ಡ ಜ್ಞಾನವೆಂದರೆ 'ಅವರುﷺ ಒಂದು ಮನುಷ್ಯನಾಗುತ್ತಾನೆ .ಅವರು ಅಲ್ಲಾಹನ ಎಲ್ಲಾ ಸೃಷ್ಟಿಗಳಿಗಿಂತ ಉತ್ತಮರು ಪ್ರವಾದಿ ﷺ ಎಂದು*
*அண்ணல் நபிகளார் மனிதர்தான். எனினும் படைப்பினங்களில் அன்னவர் ஒருவரே மிகச்சிறந்தவர் என்பதே மனித சக்தியில் உச்சகட்டக் கணிப்பாகும்.*
***********************************
*പദാനുപദ അർത്ഥം*
فَـمَـبْـلَغُ الْعِـلْمِ =
ഏറ്റവും വലിയ അറിവ്
فِيهِ =
തിരു ഹബീബ് ﷺ തങ്ങളെ സംബന്ധിച്ചുള്ള
أَنَّهُ بَـشَـرٌ=
അവിടുന്ന് ﷺ ഒരു മനുഷ്യനാണ് എന്നാണ്
وَأَنَّـهُ =
തീർച്ചയായും മുത്ത് റസൂലുല്ലാഹി ﷺ തങ്ങൾ
خَـيْرُ خَـلْقِ اللهِ =
അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമരാണ്
كُـلِّهِمِ =
എല്ലാവരേക്കാളും
**************************************
_ഈ ഈരടിയിലെ ഒന്നാം പാദം മഹാനായ ബൂസ്വീരി ഇമാം رضي الله عنه രചിക്കുകയും അടുത്ത പാദം കിട്ടാതെ വിഷമിക്കുകയും ചെയ്തപ്പോൾ തിരുനബി ﷺ തങ്ങൾ കിനാവിൽ പ്രത്യക്ഷപ്പെട്ട് അതു ചൊല്ലി കൊടുത്തതാണ് എന്ന് അഭിപ്രായമുണ്ട്. ബുർദയിലെ ഏറ്റവും മനോഹരമായ വരി ഏതാണെന്നു ചോദിച്ചാൽ പലരുടേയും അഭിപ്രായം ഇതാണ് എന്നതാണത്രെ._
_തിരുനബി ﷺ പൂർണമായും ഒരു മനുഷ്യനാണ്. ദൈവീക പരിവേഷം ഒട്ടുമില്ല, ജിന്നുമല്ല മലക്കുമല്ല. എന്നാൽ അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങളിലെല്ലാം വെച്ച് ഏറ്റവും ഉത്തമരാണ് അവിടുന്ന് ﷺ, അതാകുന്നു യഥാർത്ഥ പവിത്രത. മനുഷ്യരുടേയും മനുഷ്യരല്ലാത്തവരുടേയും നേതാവാകുക._
_ഇതിനപ്പുറം മറ്റൊരു വിശേഷണമില്ല. ഇവിടെ വെച്ച് നാം നിറുത്തേണ്ടി വരുന്നു. മലക്കുകൾ തിരുനബിയ്ക്ക് ﷺ സേവനം ചെയ്യുകയായിരുന്നു. മുത്തു നബി ﷺ തങ്ങൾ മനുഷ്യനാണ് എന്ന് പറയുമ്പോൾ ബൂസ്വീരി ഇമാം رضي الله عنه, തിരുനബിയുടെ ﷺ ഭൗതിക സത്തയെക്കുറിച്ചാണ് പറയുന്നത്. ശ്രേഷ്ഠർ എന്ന് പറയുമ്പോൾ പുണ്യ റസൂലിന്റെ ﷺ വിശേഷ പദവിയെ കുറിച്ചാണ് സൂചന. അവിടുത്തെ ﷺ എങ്ങനെ വിശേഷിപ്പിക്കും എന്ന് ചിന്തകൾ പരിഭ്രമിക്കുമ്പോൾ സൃഷ്ടികളിൽ ഏറ്റവും അത്യുന്നതർ എന്നല്ലാതെ മറ്റെന്ത് പറയാൻ._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺകുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. ജന്നതുൽ ബഖീഇൽ കിടക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
Post a Comment