ഉറങ്ങുന്നവരെങ്ങനെ ഹബീബിലെത്തും ﷺ || ബുര്‍ദ ലൈന്‍ - 50 | ഖസ്വീദത്തുൽ ബുർദ* *ആശയം, വിശദീകരണം - ⁦⁦5️⃣0️⃣*




🔹🔸🔹🔸🔹🔸🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦5️⃣0️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി 5️⃣0️⃣🌷*


*🌹وَكَـيْفَ يُدْرِكُ فِى الدُّنْـيَا حَقِـيقَـتَهُ*✨

*قَـوْمٌ نِـيَامٌ تَسَـلَّوْا عَـنْهُ بِالْحُـلُمِ*🌹


*കിനാവുകൾ കൊണ്ട് സംതൃപ്തിയടയുന്ന ഉറങ്ങുന്ന ജനത, ദുനിയാവിൽ വെച്ച് എങ്ങനെ അവിടുത്തെ ﷺ യാഥാർത്ഥ്യത്തെ കണ്ടെത്തും?*

*ದುರಾಸೆಯಿಂದ ತೃಪ್ತರಾಗಿರುವ ನಿದ್ರಿಸುತ್ತಿರುವ ಜನರು ಈ ಜಗತ್ತಿನಲ್ಲಿ ಅವರ ﷺ ವಾಸ್ತವವನ್ನು ಹೇಗೆ ಕಂಡುಕೊಳ್ಳುತ್ತಾರೆ?*

*கனவு கண்டு அதனையே போதுமெனத் திருப்தி கொண்டு தூங்கும் மனிதர்களுக்கு இந்தத் தொல்லுலகில் அந்த அண்ணலின் அந்தரங்கத்தை எங்ஙனம்  புரிந்து கொள்ள முடியப் போகின்றது?*


*പദാനുപദ അർത്ഥം*


وَكَـيْفَ =

എങ്ങനെ 


يُدْرِكُ =

കണ്ടെത്തും 


فِى الدُّنْـيَا =


ഈ ലോകത്ത് വെച്ച് 


 حَقِـيقَـتَهُ =

മുത്തിലും മുത്തായ മുത്ത് റസൂലുല്ലാഹി ﷺ തങ്ങളുടെ യാഥാർത്ഥ്യത്തെ 


قَـوْمٌ =

ഒരു ജനത 


نِـيَامٌ =

ഉറങ്ങുന്ന 


تَسَـلَّوْا =


അവർ സംതൃപ്തിയടയുന്നു 


عَـنْهُ =

മുത്ത് നബി ﷺതങ്ങളെ സംബന്ധിച്ച് 


بِالْحُـلُمِ=

സ്വപ്‌നങ്ങൾ കൊണ്ട് 



_'മനുഷ്യരെല്ലാം ഉറങ്ങുന്നവരാണ്, മരിച്ചുകഴിഞ്ഞാൽ അവരുണരുന്നു'. എന്ന് തിരുനബി ﷺ ഒരിക്കൽ അരുൾ ചെയ്തിട്ടുണ്ട്. നമ്മുടെ കണ്ണുകളുടെ ഗ്രാഹ്യശേഷിക്ക് പരിമിതികളുണ്ട്. ഭൂമിയിൽ വെച്ച് പരമ സത്യങ്ങൾ പലതും ഗ്രഹിക്കാനുള്ള കരുത്ത് പഞ്ചേന്ദ്രിയങ്ങൾക്കില്ല. മുത്ത് നബിയുടെ ﷺ യഥാർത്ഥ വ്യക്തിത്വം ബോധ്യപ്പെടുന്നത് പരലോകത്ത് വെച്ചാണ്. യഥാർത്ഥ കാഴ്ചയും ശക്തിയും ഗുണവും അവിടെവച്ചായത് കൊണ്ടാണത്. ഇവിടെനിന്നും മുത്ത് നബിയെ ﷺ സ്വപ്നത്തിൽ ദർശിക്കുന്നവർക്ക് തന്നെ കണ്ടതു കൊണ്ട് തൃപ്തിപ്പെടാനേ നിർവാഹമുള്ളൂ._


_ജീവിത സുഖങ്ങളെ സംബന്ധിക്കുന്ന സ്വപ്നങ്ങളിൽ സ്വയം നഷ്ടപ്പെട്ട് പാരത്രിക ലോകത്തിന്റെ യാഥാർഥ്യങ്ങളെക്കുറിച്ച് ചിന്തയില്ലാതെ ഉറക്കത്തിൽ  കഴിയുകയാണ് ജനങ്ങളിൽ ഭൂരിപക്ഷവും. സ്വപ്നങ്ങളെ പോലെ ജീവിത സുഖങ്ങൾക്കും ഇവിടുത്തെ ജീവിതത്തിനും നൈമിഷികമായ ആയുസ്സേയുള്ളൂ. ആ സ്വപ്നലോകത്തിൽ നിന്നും ഉണർന്നവർക്ക് മാത്രമേ വിജയ പ്രതീക്ഷയുള്ളൂ. അവരാണ് തിരുനബിയെ ﷺ അന്വേഷിക്കുക. ഏറ്റവും മാതൃകായോഗ്യരായ ഒരു ഗുരു തനിക്ക് ആവശ്യമാണെന്ന് മനസ്സിലാക്കുന്നവർ തിരുനബിയെ ﷺ പരിപൂർണ്ണമായി അനുസരിക്കാൻ തുടങ്ങുന്നു. തിരുനബിയുടെ ﷺ സാരം ജനങ്ങൾക്ക് അപ്രാപ്യമായിരിക്കുന്നതിന്റെ കാരണം ഈ ആലസ്യമാണ്, തിരിച്ചറിവിന്റെ അഭാവമാണ്. ആ ഉറക്കത്തിൽനിന്നും ഉണർന്നാൽ മാത്രമേ വിജയമുള്ളൂ. അതേ, ഉണരാൻ സമയമായിരിക്കുന്നു, ശാശ്വതമായ വിജയത്തിനായി..._


_തിരുനബിയെ ﷺ കിനാവിൽ കാണാൻ സാധിക്കുക എന്നത് വലിയ തൗഫീഖാണ്. അവിടുത്തെ ﷺ സ്വപ്നത്തിൽ ദർശിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് സാധിക്കുക തന്നെ ചെയ്യും എന്ന് ഹദീസുകളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഇമാം ബുഖാരി رضي الله عنه ഇമാം അബൂഹുറയ്റ رضي الله عنه എന്നിവർ നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ വായിക്കാം. റസൂലുല്ലാഹി ﷺ പറയുന്നു: 'ആരെങ്കിലും എന്നെ ﷺ സ്വപ്നത്തിൽ കണ്ടാൽ സത്യമായിട്ടും അവൻ എന്നെ ﷺ കണ്ടവനാകുന്നു. പിശാചിന് ഒരിക്കലും എന്റെ ﷺ രൂപം പ്രാപിക്കാൻ കഴിയുകയില്ല'. ഒരു കാര്യംകൂടി തിരുനബി ﷺ അവിടുത്തെ സ്വപ്നദർശനത്തെ കുറിച്ചു പറഞ്ഞതു ശ്രദ്ധേയമാണ്: 'ആരെങ്കിലും എന്നെ ﷺ കിനാവിൽ കണ്ടാൽ അവൻ ഉണർവിലും എന്നെ ﷺ കാണും'. ഇങ്ങനെയുള്ള സ്വപ്നങ്ങൾ ശുഭപര്യവസാനം, നല്ല മരണം എന്നിവയെക്കുറിച്ചുള്ള സന്തോഷവാർത്തകളാവാം. അല്ലെങ്കിൽ കിനാവ് കണ്ട വ്യക്തിക്കുള്ള ചില ഉപദേശങ്ങളും ഓർമ്മപ്പെടുത്തലുകളുമാവാം._


_പ്രബലമായ ഹദീസുകളിൽ സവിസ്തരം പ്രതിപാദിച്ച രൂപത്തിലും ഭാവത്തിലുമാണ് മുത്ത് നബിയെ ﷺ കാണുന്നതെങ്കിൽ മാത്രമേ അത് തിരുനബി ﷺ തന്നെയാണെന്ന് ഉറപ്പിക്കാവൂ എന്നാണ് പണ്ഡിതന്മാർ പറയുന്നത്. അതിനു വിരുദ്ധമായാണ് കാണുന്നതെങ്കിൽ അത് കാണുന്നവന്റെ വീക്ഷണ വൈകല്യം കൊണ്ടോ, അവന്റെ വിശ്വാസ നടപടികളിലെ ബലക്ഷയം കൊണ്ടോ ആണ് അങ്ങനെ സംഭവിച്ചത് എന്ന് മനസ്സിലാക്കണം. ഒരു കണ്ണാടി പോലെയാണ്  വ്യക്തിത്വമെന്നും കണ്ണാടിയുടെ മുമ്പിലെത്തുന്ന വസ്തുവിന്റെ പ്രകൃതം എങ്ങനെയാണോ അതുപോലെയാവും പ്രതിബിംബത്തിന്റെയും അവസ്ഥയെന്നും അതുകൊണ്ടുതന്നെ സച്ചരിതരും അല്ലാത്തവരും തിരുനബിയെ ﷺ കാണാനുള്ള സാധ്യതയുണ്ട് എന്നും ആ കാഴ്ചകൾ വ്യത്യസ്തമായിരിക്കുമെന്നും പണ്ഡിതൻമാർ രേഖപ്പെടുത്തുന്നു. അല്ലാമാ ഖുർതുബി رضي الله عنه പറയുന്നു: 'പക്ഷേ ഏതവസ്ഥയിൽ കണ്ടാലും അത് വെറുതെയാവില്ല' എന്നാണ്. ഇമാം നവവി رضي الله عنه 'അവനും കണ്ടു എന്ന് സമാധാനിക്കാം' എന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ മറ്റൊരു വിഭാഗം പണ്ഡിതന്മാർ പറയുന്നത് അറിയപ്പെട്ട രൂപത്തിനെതിരാണ് കാണുന്നതെങ്കിൽ അവൻ ഒരിക്കലും കണ്ടിട്ടില്ല എന്നാണ്. അതിനു തെളിവായി ഈ സംഭവം അവർ ഉദ്ധരിക്കുന്നു: താബിഉകളിൽ ചിലർ തിരുനബിയെ ﷺ സ്വപ്നത്തിൽ കണ്ടു എന്നു പറഞ്ഞ് സ്വഹാബികളുടെ മുമ്പിൽ വരാറുണ്ടായിരുന്നു. അപ്പോൾ സ്വഹാബികൾ പുന്നാര നബിയുടെ ﷺ രൂപം വർണ്ണിക്കുവാൻ അവരോട് പറയും. ശരിക്കുമുള്ള രൂപം തന്നെയാണവർ പറയുന്നതെങ്കിൽ അവർക്കു സന്തോഷവാർത്ത അറിയിക്കും. അല്ലെങ്കിൽ അവർ കണ്ടത് തിരുനബിയെ ﷺ അല്ലെന്നു പറയും._തിരു കാഴ്ചയ്ക്ക് ﷺ കാരുണ്യവാനായ റബ്ബ് നമ്മെയെല്ലാം

  ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪