മഹാ പ്രകാശം സ്നേഹ റസൂൽ ﷺ || ബുര്‍ദ ലൈന്‍ - 49 |* ഖസ്വീദത്തുൽ ബുർദ* *ആശയം, വിശദീകരണം - 4️⃣9️⃣
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 4️⃣9️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 4️⃣9️⃣🌷*
*🌹كَالشَّـمْسِ تَظْهَـرُ لِلْعَـيْـنَـيْـنِ مِـنْ بُعُـدٍ*✨
*صَـغِـيرَةً وَتُـكِـلُّ الطَّـرْفَ مِنْ أَمَـمِ*🌹
*തിരുനബി ﷺ സൂര്യനെ പോലെയാണ്; ദൂരെ നിന്നും നോക്കുമ്പോൾ കണ്ണുകളിൽ (ആ തേജസ്സ്) ചെറുതായിട്ട് വെളിപ്പെടുന്നു. എന്നാൽ അരികിൽ നിന്നു നോക്കുമ്പോഴോ, (പ്രഭകൊണ്ട്) കണ്ണുകൾ അടഞ്ഞു പോവുകയും ചെയ്യുന്നു.*
* ಪವಿತ್ರ ಪ್ರವಾದಿ ﷺ ಸೂರ್ಯನಂತೆ; ದೂರದಿಂದ ನೋಡಿದಾಗ, (ಆ ಕಾಂತಿ) ಕಣ್ಣುಗಳಲ್ಲಿ ಮಂದವಾಗಿ ಪ್ರಕಟವಾಗುತ್ತದೆ. ಆದರೆ ಕಡೆಯಿಂದ ನೋಡುವಾಗ ಕಣ್ಣುಗಳು (ಬೆಳಕಿನಿಂದ) ಮುಚ್ಚಿರುತ್ತವೆ.*
*🌷வரி4️⃣9️⃣🌷*
நம் நாயகம் ﷺ அவர்கள் சூரியனைப் போன்றவர்கள். அது தொலை தூரத்தில் இருந்திடுவதால் பார்வைக்குச் சிறியதாக தோன்றலாம். ஆனால், அது பக்கத்தில் வந்தால் நமது பார்வைகள் மழுங்கிப் போய்விடும்.
****************************
*പദാനുപദ അർത്ഥം*
كَالشَّـمْسِ =
സൂര്യനെപ്പോലെ
تَظْهَـرُ =
വെളിപ്പെടും
لِلْعَـيْـنَـيْـنِ =
രണ്ടു കണ്ണുകൾക്ക്
مِـنْ بُعُـدٍ =
ദൂരെനിന്നും
صَـغِـيرَةً =
ചെറുതായിട്ട്
وَتُـكِـلُّ =
ചിമ്മിപ്പിച്ചു കളയും (അടച്ചു കളയും)
الطَّـرْفَ =
കണ്ണിനെ
مِنْ أَمَـمِ=
അടുത്ത് നിന്നും
****************************
_മേൽ വരിയിൽ പ്രസ്താവിച്ച കാര്യത്തെ മനോഹരമായ ഒരു ഉപമയിലൂടെ സ്ഥാപിക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ. ഭൂമിയെക്കാൾ പതിന്മടങ്ങു വലിപ്പമുള്ള സൂര്യൻ ദൂരെനിന്നും വീക്ഷിക്കുന്ന ഒരാളുടെ കണ്ണിൽ കൊള്ളാവുന്നതേയുള്ളു. എന്നാൽ യഥാർത്ഥ വലുപ്പമോ ഭാവനകൾക്കപ്പുറവും. എങ്കിൽ അടുത്ത് ചെന്നാൽ അതിനെ പൂർണമായി മനസിലാക്കാം എന്നാണോ...?, അതും സാധ്യമല്ല. സൂര്യനെ ഏറ്റവും ദൂരെയായിരിക്കുന്ന പ്രഭാതത്തിലും പ്രദോഷത്തിലും നോക്കുമ്പോൾ നാം കാണുന്ന വലുപ്പം തുലോം ചെറുതാണ്. ഇനി കുറേ കൂടി അടുത്തു വരുന്ന ഉച്ച സമയത്തു നേരിട്ട് മനസ്സിലാക്കാനായി വീക്ഷിക്കുമ്പോഴോ, കണ്ണുകൾ ചിമ്മി പോവുകയും ചെയ്യുന്നു, എന്നുമാവാം അർത്ഥം._
_മുത്ത് നബിയോട് ﷺ അടുത്തിടപഴകിയ പുണ്യ സ്വഹാബികൾക്കോ, അകലെ നിന്നും അവിടുത്തെ ﷺ നോക്കിക്കണ്ട ശത്രുക്കൾക്കോ തിരുനബിയുടെ ﷺ മഹത്വമോ ശ്രേഷ്ഠതയോ പൂർണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പ്രഭാത സൂര്യനെയോ സന്ധ്യാർക്കനെയോ പോലെ ദൂരെ നിന്നും മുത്താറ്റൽ റസൂലുള്ളാഹി ﷺ തങ്ങളെ നോക്കി കാണുന്നവർക്ക് അവിടുത്തെ ﷺ യശസ്സ് വിശ്വം മുഴുവൻ മനോഹരമായി വ്യാപിച്ചതായി മനസ്സിലാകുന്നു. എന്നാൽ അവിടുത്തേക്ക് ﷺ അടുക്കാൻ ശ്രമിക്കുമ്പോഴോ, അടുത്തു കൊണ്ടിരിക്കെ അവിടുത്തെ ﷺ വലിപ്പവും പ്രൗഢിയും എല്ലാ അർത്ഥത്തിലും കൂടി കൊണ്ടിരിക്കുകയും ചെയ്യുന്നു._
اللهم صلي وسلم وبارك عليه...
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺകുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. ജന്നതുൽ ബഖീഇൽ കിടക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment