അവിടുത്തെﷺ ഗ്രഹിക്കാൻ നാം ആശക്തരാണ് || ബുര്‍ദ ലൈന്‍ - 48 |ഖസ്വീദത്തുൽ ബുർദ* *ആശയം, വിശദീകരണം - ⁦⁦4️⃣⁦⁦⁦8️⃣*

 



🔹🔸🔹🔸🔹🔸🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦4️⃣⁦⁦⁦8️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി 4️⃣⁦⁦8️⃣🌷*


*🌹أعْـيَى الْوَرَى فَهْمُ مَعـْنَاهُ فَـلَـيْسَ يُـرَى*

*فِى الْـقُـرْبِ وَالْـبُـعْـدِ فـِيهِ غَـيْـرُ مُـنْـفَحِـمِ*🌹


*അവിടുത്തെ ﷺ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിൽ പടപ്പുകൾ അശക്തരായിരിക്കുന്നു. അടുത്തു നിന്നും അകലെ നിന്നും അവിടുത്തെ ﷺ നോക്കിക്കാണുന്നവർ സ്തബ്‌ധരായിപ്പോകും.*

ಅಲ್ಲಿನ ﷺ ವಾಸ್ತವವನ್ನು ಅರ್ಥಮಾಡಿಕೊಳ್ಳಲು ಸೃಸ್ಟಿಗಳು ಶಕ್ತಿಹೀನರಾಗಿದ್ದಾರೆ. ﷺ ಅವರನ್ನು ಹತ್ತಿರದಿಂದ ಮತ್ತು ದೂರದಿಂದ ನೋಡುವವರು  ಶಾಂತರಾಗುತ್ತರೆ.

கண்மணி ﷺ அவர்களின் அந்தரங்க நிலைமைகளை படைப்பினங்களால் உய்த்துணர்ந்திட முடிந்ததில்லை. நாயகத்தை சம்பூரணமாகப் புரிந்து கொள்ளும் விசயத்தில் மவுனிகளேயன்றி வேறில்லை.

********************

*പദാനുപദ അർത്ഥം*

أَعْـيَى =

അശക്തരായിരിക്കുന്നു 


الْوَرَى=

പടപ്പുകൾ 


 فَهْمُ =

മനസ്സിലാക്കാൻ 


مَعـْنَاهُ =

അവിടുത്തെﷺ അർത്ഥം (യാഥാർത്ഥ്യം)


فَـلَـيْسَ يُـرَى=

കാണപ്പെടുകയില്ല 


 فِى الْـقُـرْبِ=

അടുത്ത് നിന്നും 


 وَالْـبُـعْـدِ=

അകലെ നിന്നും 


 فـِيهِ=

മുത്ത് റസൂലുല്ലാഹിﷺ തങ്ങളെ 


 غَـيْـرُ مـُنْـفَحِـمِ=

സ്തബ്‌ധരായിട്ടല്ലാതെ


********************

_ഹബീബായ മുത്ത് നബി ﷺ തങ്ങളെ നാവു കൊണ്ട് വർണിച്ചാൽ എവിടെയും എത്താൻ കഴിയില്ലെന്ന് മുൻപ് പറഞ്ഞുവല്ലോ, എന്തിന് മനസ്സു കൊണ്ടു പോലും അവിടുത്തെ ﷺ സങ്കൽപ്പിച്ചെടുക്കാൻ കഴിയില്ലെന്ന് ഇവിടെയും പറയുന്നു. വീക്ഷിക്കുന്നവരെ നിശബ്ദരാക്കുന്ന തിരുവ്യക്തിത്വം ﷺ,  അടുത്തു നിന്ന് നോക്കിയാലും ദൂരെനിന്നു നോക്കിയാലും ശരി. അടുപ്പവും അകലവും കാലവ്യത്യാസത്തിലാണെന്നും വ്യാഖ്യാനമുണ്ട്. അതല്ല ആത്മീയമായ അടുപ്പമാണെന്ന് പറഞ്ഞവരുമുണ്ട്. എങ്ങനെ ആയാലും എല്ലാവരുടെയും അളവുകോലുകൾക്ക് അതീതമാണ് ഹബീബ്  ﷺ എന്ന് ചുരുക്കം._


_ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറുവ്യക്തികളുടെ പട്ടികയുണ്ടാക്കിയ മൈക്കിൾ എച്ച്. ഹാർട്ട് തന്റെ പട്ടികയിൽ മുഹമ്മദ് നബിയെ ﷺ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചെങ്കിലും എന്താണ് പുണ്യ റസൂലിനു  ﷺ സാധിച്ചതെന്നോ തിരുനബി ﷺ പ്രബോധനം ചെയ്ത ആശയത്തിന്റെ വൈപുല്യമെന്തെന്നോ പുണ്യനബിയുടെ ﷺ ആധ്യാത്മിക സാരമെന്തെന്നോ നിർണ്ണയിക്കാൻ അദ്ദേഹത്തിനായില്ല. അദ്ദേഹത്തിന് തിരുനബി ﷺ ലോകത്തെ വിസ്മയിപ്പിച്ച പരിഷ്കർത്താവാണ്, എന്നാൽ കാർലൈൻ മുത്ത് നബിയെ  ﷺ ഇഷ്ടപെട്ടത് നാട്യങ്ങളില്ലാതെ ലളിതമായും സത്യസന്ധമായും ജീവിച്ചു ചക്രവർത്തിമാർക്കു പോലും സാധിക്കാത്ത നായക പദവിയിലേക്കുയർന്നതുകൊണ്ടാണ്. ചിലർക്ക് മുത്ത് നബി ﷺ തങ്ങൾ യുദ്ധതന്ത്രജ്ഞനാണ്, ചിലർക്ക് സമർത്ഥനായ നേതാവാണ്, ചിലർക്ക് നിസ്തുലനായ നിയമജ്ഞനാണ്, ചിലർക്ക് സാമൂഹ്യ പരിഷ്കർത്താവാണ്._

اللهم صلي وسلم وبارك عليه...


_എന്നാൽ  ഇങ്ങനെയുള്ള വിലയിരുത്തലുകളിലൊന്നും തിരുനബിയെ ﷺ ഒതുക്കാൻ സാധിക്കുകയില്ല എന്നതാണ് പരമാർത്ഥം. ഈ യാഥാർഥ്യമാണ് ഒറ്റ വരിയിൽ മഹാനായ ബൂസ്വീരി ഇമാം رضي الله عنه  മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്. വാക്കുകൾ എത്ര കുറവ് ആശയം എത്ര വലുത്, തിരുനബി ﷺ തങ്ങൾ എന്ന സാഫല്യം എല്ലാ വർണ്ണനകൾക്കും വിവരണങ്ങൾക്കുമൊക്കെ  അതീതരാണ്.ﷺ_


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺ കുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം.  ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_ 

_*നീ തൗഫീഖ് ചെയ്യണേ الله...*_


*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪