🔰Part-9🔰
🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🔰Part-9🔰
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
*പിൻഗാമി*
➖➖➖➖➖➖➖➖➖
*ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ) പിൽക്കാലത്ത് അനുസ്മരിക്കാറുണ്ടായിരുന്ന ഒരു സംഭവം*
ഹള്റത്ത് ഖാജാ ഉസ്മാൻ ഹാറൂനിയും ശൈഖ് ഔഹദുദ്ദീൻ കിർമാനിയും ഈ വിനീതനുംകൂടി മദീനയിലേക്കു പുറപ്പെട്ടു ഞങ്ങൾ ദമസ്ക്കസിൽ എത്തിച്ചേർന്നു പ്രധാന മസ്ജിദിൽ വന്നുചേർന്നു
പന്ത്രണ്ടായിരം പ്രവാചകന്മാർ ആ പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നുണ്ട് ജനങ്ങൾ കൂട്ടമായി വന്നു ദുആ ചെയ്തു പോവുന്നു അന്ത്യവിശ്രമം കൊള്ളുന്ന നബിമാർക്കുവേണ്ടി ഞങ്ങൾ പ്രാർത്ഥന നടത്തി
വളരെയേറെ സൂഫികൾ അവിടെയുണ്ടായിരുന്നു അവരുമായി സംസാരിച്ചു ഒന്നിച്ചു പ്രാർത്ഥിച്ചു ഒരു ദിവസം ഞങ്ങൾ മൂന്നുപേരും കൂടി ദമസ്ക്കസിലെ പള്ളിയിൽ ഇരിക്കുകയായിരുന്നു മുഹമ്മദ് ആരിഫ് എന്ന മഹാനും വന്നു ചേർന്നു
മുഹമ്മദ് ആരിഫ് ഇങ്ങനെ പറഞ്ഞു: 'ഖിയാമം നാളിൽ കണക്ക് ചോദ്യം വരുമ്പോൾ പരിത്യാഗികളായ ദർവേശുമാർക്ക് അധികം ബുദ്ധിമുട്ടേണ്ടിവരില്ല എന്നാൽ ധനികന്മാർക്ക് എല്ലാ കണക്കും പറയേണ്ടിവരും'
ഇത് കേൾക്കേണ്ട താമസം ഒരു ദർവേശ് ചാടിയെണീറ്റ് ചോദിച്ചു 'അതിനെന്താണ് തെളിവ് ? ഏത് കിതാബിലാണതുള്ളത് ?'
മുഹമ്മദ് ആരിഫിന് പെട്ടെന്ന് കിതാബിന്റെ പേര് കിട്ടിയില്ല അദ്ദേഹം ഉടനെ മുറാഖബ ഇരുന്നു മലക്കുകൾ വന്നു കിതാബ് കാണിക്കപ്പെട്ടു അദ്ദേഹം എഴുന്നേറ്റുനിന്നു കിതാബിന്റെ പേര് പറഞ്ഞു ചോദ്യകർത്താവായ ദർവേശ് ഉടനെ മുഹമ്മദ് ആരിഫിന്റെ പാദത്തിൽ തലവെച്ചു വിനയം കാണിച്ചു
ഹിജ്റഃ 581 മുഈനുദ്ദീൻ ചിശ്ത്തി (റ) വിന്റെ ജീവിതത്തിലെ സുപ്രധാന വർഷമാണ് മൂന്നു സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച വർഷം
ശൈഖ് നജ്മുദ്ദീൻ കുബ്റ (റ) വിനെ കണ്ടുമുട്ടി
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിനെ സന്ദർശിച്ചു
'അനീസുൽ അർവാഹ് ' എന്ന ഗ്രന്ഥം എഴുതിത്തീർത്തു പതിനെട്ട് അധ്യായങ്ങളുള്ള ഒരു ഗ്രന്ഥമാണത് തന്റെ ശൈഖിന്റെ വിലപ്പെട്ട ഉപദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ശൈഖിനോടൊപ്പമുള്ള ജീവിതയാത്രക്ക് ഇരുപത് വർഷം തികഞ്ഞു ഇനി സുപ്രധാന വഴിത്തിരിവാണ് അതിന് സമയമായിരിക്കുന്നു
രണ്ടു പതിറ്റാണ്ട് കാലത്തെ കഠിന ശിക്ഷണം കൊണ്ട് ശൈഖ് ഉസ്മാൻ ഹാറൂനി തന്റെ ശിഷ്യനെ പാകപ്പെടുത്തിയെടുത്തു തന്റെ ദൗത്യം പൂർത്തിയായിരിക്കുന്നു ഇനി എല്ലാം ശിഷ്യനെ ഏല്പിക്കാം
ചിശ്ത്തി ഖിലാഫത്തിന്റെ വിളക്ക് ശിഷ്യൻ ഭദ്രമായി സൂക്ഷിക്കും വെളിച്ചം മങ്ങാതെ നോക്കിക്കൊള്ളും ഖിലാഫത്ത് നൽകൽ ഹിർഖ ധരിപ്പിക്കൽ
പിൻഗാമിയായി നിയോഗിക്കൽ
എല്ലാം ചിശ്ത്തി മാർഗ്ഗത്തിലെ സുപ്രധാന ചടങ്ങുകളാണ് സജ്ജാദെ നശീൻ അതാണ് ചടങ്ങിന്റെ പേര് ആത്മീയ നായകന്മാരുടെ നാടായ ബഗ്ദാദിൽ തന്നെയാണ് സജ്ജാദെ നശീൻ ഒരുക്കുന്നത്
ആത്മീയ ലോകത്തെ മഹാരഥന്മാരുടെ അനുഗ്രഹീത സാന്നിധ്യം അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ) യിൽ നിന്ന് ലഭിച്ചത്, പരമ്പരാഗതമായി കൈമാറിവന്ന ചില അനുഗ്രഹീത വസ്തുക്കൾ സദസ്സിൽ കൊണ്ടുവന്നുവെച്ചു സ്ഥാനവസ്ത്രവും കൊണ്ടുവന്നു
എല്ലാ ഒരുക്കങ്ങളും പൂർത്തിയായി മുഈനുദ്ദീൻ സ്ഥാനവസ്ത്രം ധരിച്ചു മുഈനുദ്ദീനെ കൊണ്ടുവന്നിരുത്തി ശൈഖ് ഉസ്മാനി ഹാറൂനി (റ) വന്നിരുന്നു
സലാം ചൊല്ലി എല്ലാവരും സലാം മടക്കി
ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലി എന്നിട്ടിങ്ങനെ പറഞ്ഞു തുടങ്ങി: 'ഓ..... മുഈനുദ്ദീൻ ഇതെല്ലാം നിനക്കു വേണ്ടിയുള്ള ഒരുക്കങ്ങളാകുന്നു ഞാൻ നിനക്കു വേണ്ടതെല്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട് അവയെല്ലാം കർശനമായി പിൻപറ്റണം നീ എന്റെ ആത്മീയ പുത്രനും പിൻഗാമിയും ആകുന്നു പരമ്പരാഗതമായി ചിശ്ത്തി മാർഗ്ഗത്തിൽ എനിക്കു കിട്ടിയതെല്ലാം ഞാൻ നിനക്കു കൈമാറുന്നു'
ഇത്രയും പറഞ്ഞശേഷം, ചിശ്ത്തി ശൈഖുമാരിലൂടെ പരമ്പരാഗതമായി കൈമാറിവന്ന വടി ശൈഖ് ഉസ്മാൻ ഹാറൂനി കൈയിലെടുത്തു മുഈനുദ്ദീന്റെ നേരെ നീട്ടി വളരെ ആദരവോടെ കൈകൾ നീട്ടി അത് വാങ്ങി വിശേഷപ്പെട്ട ഷാൾ പുതപ്പിച്ചു സുഗന്ധദ്രവ്യം നൽകി മുസ്വല്ല കൊടുത്തു തലപ്പാവ് ധരിപ്പിച്ചു
ശൈഖ് ഉസ്മാൻ ഹാറൂനി (റ) ഇങ്ങനെ തുടർന്നു ഇവയെല്ലാം നമ്മുടെ മുൻഗാമികൾ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചുവെച്ചു എന്റെ ശൈഖിന്റെ കരങ്ങളിലൂടെ എനിക്ക് കിട്ടി ഞാൻ ഇവയെല്ലാം നിന്നെ ഏല്പിക്കുന്നു ഇനി നീയാണ് ഇവ സൂക്ഷിക്കേണ്ടത് നമ്മുടെ മാർഗ്ഗത്തിന്റെ ചിഹ്നങ്ങളാണിവ നിന്റെ കാലം കഴിയാറാവുമ്പോൾ നല്ലൊരു പിൻഗാമിയെ കണ്ടുപിടിച്ച് ഇവയെല്ലാം നൽകണം ജനങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കരുത് ആരോടും ഒന്നും ആവശ്യപ്പെടരുത് എല്ലാറ്റിനും അല്ലാഹു മതി ശൈഖ് തന്റെ ഖലീഫയെ ആലിംഗനം ചെയ്തു ശിരസ്സിലും കണ്ണിലും ചുംബിച്ചു
'അല്ലാഹുവേ ഞാൻ ഈ ആത്മീയ പുത്രനെ നിന്നെ ഏല്പിക്കുന്നു '
അതോടെ ചടങ്ങുകൾ അവസാനിച്ചു
ശൈഖ് ഖലീഫക്ക് സലാം ചൊല്ലി വേർപിരിയുകയാണ് ഇരുപത് വർഷത്തെ സഹവാസത്തിനു ശേഷം ഗുരുവും ശിഷ്യനും വഴിപിരിയുന്നു
ഏറെ കഴിഞ്ഞില്ല ശൈഖ് ഉസ്മാൻ ഹാറൂനി ബഗ്ദാദ് വീട്ടു
മുഈനുദ്ദീൻ ശൈഖായിരിക്കുന്നു ഇന്നുമുതൽ ശൈഖ് ഖാജാ മുഈനുദ്ദീൻ ചിശ്ത്തി എന്നറിയപ്പെടും ഹിജ്റഃ 582-ലായിരുന്നു ഈ സംഭവങ്ങൾ.ആദ്യയാത്ര ഔശിലേക്കായിരുന്നു. നല്ല സ്വീകരണം . പ്രബോധന പ്രവർത്തനങ്ങൾ നടത്തി. അവിടെ നിന്ന് ഇസ്ഫഹാനിലെത്തി ശൈഖ് മുഹമ്മദ് ഇസ്ഫഹാനിയുമായി കണ്ടുമുട്ടി .
ഹിജ്റഃ 583 മറ്റൊരു പ്രധാന സംഭവം നടക്കുന്നു പതിനാല് വയസ്സ് മാത്രം പ്രായമുള്ള ഖുത്ബുദ്ദീൻ ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയുടെ മുരീദായി ബൈഅത്ത് ചെയ്തു
ഇനിയുള്ള ജീവിതയാത്രയിൽ ജാജാസാഹിബിന് ഖുതുബ് സാഹിബിന്റെ കൂട്ടുണ്ടായിരിക്കും അതേ വർഷം തന്നെ രണ്ടുപേരുംകൂടി മക്കയിലേക്ക് തിരിക്കുകയാണ് ഹജ്ജും ഉംറയും നിർവ്വഹിക്കാൻ
തുടരും.''
🔳🔲🔳🔲🔳🔲🔳🔲🔳🔲🔳
CLICK HERE TO GET FULL PART
🌴സൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment