🔰Part-7🔰
🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🔰Part-7🔰
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
*പുതിയ പദവി*
➖➖➖➖➖➖➖➖➖
*മഹാനായ ഉസ്മാൻ ഹാറൂനി (റ) അവർകൾ ചിശ്ത്തി ത്വരീഖത്തിന്റെ ശൈഖായിരുന്നു*
ചിശ്ത്തി ത്വരീഖത്തിന്റെ സ്ഥാപകൻ ഖാജാ അബൂഇസ്ഹാഖ് ശാമി (റ) ആകുന്നു അദ്ദേഹം സിറിയയിലാണ് ജനിച്ചു വളർന്നത് പിന്നീട് ചിശ്ത് എന്ന പ്രദേശത്ത് വന്നു താമസമാക്കി അഫ്ഗാനിസ്ഥാനിൽ ഹാരിറൂദ് നദിയുടെ കരയിലുള്ള ഒരു പ്രദേശമാണ് ചിശ്ത്
ചിശ്ത്തും പരിസര പ്രദേശങ്ങളും സൂഫികളുടെ പ്രധാന കേന്ദ്രമായി വളർന്നു ഖാജാ അബൂഇസ്ഹാഖ് ശാമിലൂടെ ചിശ്ത്തിന്റെ പേര് ലോകമെങ്ങും വ്യാപിച്ചു
അബൂഇസ്ഹാഖ് ശാമി സ്ഥാപിച്ച ത്വരീഖത്തിന് ചിശ്ത്തി ത്വരീഖത്ത് എന്ന പേർ ലഭിച്ചു അദ്ദേഹത്തിന്റെ ഗുരുപരമ്പര (സിൽസില) അലി (റ) വിൽ ചെന്നു ചേരുന്നു അതിപ്രകാരമാകുന്നു:
അബൂഇസ്ഹാഖ് ശാമി (റ)
മംശദ് അൽവി ദിനാവരി (റ) (മുംശാദ് അലവി ദൈനൂരി (റ))
അബൂ ഹുബൈറാ ബസരി (റ)
സദീ ഉദ്ദീൻ ഹുസൈഫ (റ) (ഹുദൈഫത്തുൽ മർഅശി (റ))
ഇബ്റാഹീമുബ്നു അദ്ഹം (റ)
ഹുളൈലുബ്നു ഇയാള് (റ)
അബ്ദുൽ വാഹിദ് ബ്നു സൈദ് (റ)
ഹസൻ ബസ്വരി (റ)
അലി (റ)
അബൂഇസ്ഹാഖ് ശാമി (റ) അവർകളുടെ പിൻഗാമികളുടെ കൂട്ടത്തിൽ പെടുന്ന പ്രമുഖനാണ് ഖാജാ ഉസ്മാൻ ഹാറൂനി (റ) ഹാറൂനിയുടെ പ്രധാന ശിഷ്യൻ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ഖാജാ മുഈനുദ്ദീൻ ചിശ്തി (റ) വിൽ നിന്ന് ഖാജാ അബൂ ഇസ്ഹാഖ് ശാമി (റ) വരെയുള്ള സിൽസില ഇപ്രകാരമാകുന്നു
ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ)
ഖാജാ ഉസ്മാൻ ഹാറൂനി ചിശ്ത്തി (റ)
ഖാജാ ശരീഫ് സന്ദ്നി ചിശ്ത്തി (റ)
ഖാജാ ഖുത്വുബുദ്ദീൻ മൗദൂദ് ചിശ്ത്തി (റ)
ഖാജാ അബൂയൂസുഫ് ചിശ്ത്തി (റ)
ഖാജാ അബൂ മുഹമ്മദ് ചിശ്ത്തി (റ)
ഖാജാ അബൂ അഹ്മദ് ചിശ്ത്തി (റ)
ഖാജാ അബൂഇസ്ഹാഖ് ശാമി ചിശ്ത്തി (റ)
ഖാജാ ഉസ്മാൻ ഹാറൂനി (റ) തന്റെ ശിഷ്യൻ മുഈനുദ്ദീന് മഹത്തായ പദവികൾ കൈമാറുന്ന രംഗം ശംസുൽ ഉലമ ഹൃദയസ്പർശിയായ നിലയിൽ വിവരിക്കുന്നത് കാണുക
ഖാജാ മുഈനുദ്ദീൻ തസ്ക്കിയത്തിന്റെ ഉന്നത പദവിയിലെത്തിക്കഴിഞ്ഞു അപ്പോൾ ശൈഖ് തന്റെ പദവികൾ ശിഷ്യന് നൽകാൻ തീരുമാനിച്ചു ഒരു ദിവസം ശൈഖ് ശിഷ്യനോട് കല്പിച്ചു:
വുളു പുതുക്കി വന്നു
അപ്പോൾ ഇങ്ങനെ കല്പന കിട്ടി
'രണ്ട് റക്അത്ത് നിസ്കരിക്കുക ഒന്നാമത്തെ റക്അത്തിൽ ഒരു ഫാത്തിഹ ഓതിയശേഷം ആയിരം തവണ സൂറത്തുൽ ഇഖ്ലാസ് ഓതുക രണ്ടാമത്തെ റക്അത്തിൽ ആയിരം തവണ ഫാത്തിഹ ഓതുക സൂറത്തുൽ ഇഖ്ലാസ് ഒരു തവണ ഓതുക '
മുഈനുദ്ദീൻ അപ്രകാരം രണ്ട് റക്അത്ത് നിസ്കരിച്ചു നബി (സ) തങ്ങളുടെ മേൽ നൂറ് തവണ സ്വലാത്ത് ചൊല്ലുക
നൂറ് തവണ സ്വലാത്ത് ചൊല്ലി ഒരു രാവും പകലും ഏകനായി രിയാളിൽ ഇരിക്കുക ആയിരം തവണ സൂറത്തുൽ ഇഖ്ലാസ് ഓതുക ശൈഖ് കല്പിച്ചതെല്ലാം ചെയ്തു കടുത്ത പരീക്ഷണമെല്ലാം വിജയിച്ചു ശിഷ്യന്റെ കഴിവിൽ ഗുരു പൂർണ സംതൃപ്തനായി
ഗുരു തന്നെക്കുറിച്ചു ചിന്തിച്ചു കാലം അവസാനിക്കുകയാണ് തന്റെ ആയുസ്സിന്ന് ഇനി ഏറെ ദൈർഘ്യമില്ല തനിക്കു പ്രഗത്ഭനായൊരു പിൻഗാമി വേണം ചിശ്ത്തി ത്വരീഖത്തിന്റെ വെളിച്ചം ലോകമെങ്ങും പരുത്താൻ കഴിവുള്ള പിൻഗാമി തനിക്കു ലഭിച്ചതെല്ലാം പിൻഗാമിയെ ഏല്പിക്കാം ശാന്തമായ മനസ്സോടെ വിട പറയാം മുഈനുദ്ദീൻ അതിനു യോഗ്യനാണെന്ന് ബോധ്യം വന്നിരിക്കുന്നു
'ശിരസ്സ് ഉയർത്തി മേല്പോട്ടു നോക്കുക' ശൈഖ് കല്പിച്ചു കണ്ണിന്റെ മുമ്പിലെ മറകൾ ഉയർത്തപ്പെട്ടു അർശ്, കുർസ് എന്നിവ വ്യക്തമാക്കപ്പെട്ടു
'താഴോട്ട് നോക്കുക'
താഴോട്ട് നോക്കി മറകൾ നീക്കപ്പെട്ടു ഭൂമിയുടെ അടിഭാഗം വരെ കണ്ടു അൽഹംദുലില്ലാഹ്
സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു
'ആയിരം തവണ സൂറത്തുൽ ഇഖ്ലാസ് ഓതുക' വീണ്ടും കല്പന
അവ ഓതിത്തീർന്നു അല്ലാഹു നിന്നെ ഉന്നത പദവിയിൽ എത്തിച്ചിരിക്കുന്നു ഗുരു സംതൃപ്തിയോടെ പറഞ്ഞു
ശംസുൽ ഉലമാ മൗലിദിൽ വിവരിച്ചതിന്റെ ചുരുക്കരൂപമാണ് നിങ്ങൾ മീതെ കണ്ടത് ശൈഖിന്റെ രണ്ട് വിരലുകൾക്കിടയിലൂടെ മുഈനുദ്ദീന്റെ പതിനെണ്ണായിരം ലോകങ്ങൾ കണ്ടു
ഖാജായുടെ ചരിത്രമെഴുതിയവർ ഈ രംഗം വിവരിച്ചിട്ടുണ്ട് ഗുരു ശിഷ്യനുവേണ്ടി നടത്തിയ പ്രാർത്ഥനയും ഹൃദയസ്പർശിയായിരുന്നു
അല്ലാഹുവേ മുഈനുദ്ദീനെ നീ സ്വീകരിക്കേണമേ നിസ്സഹായനാക്കരുതേ എന്റെ പിൻഗാമിയാക്കേണമേ ഒറ്റക്ക് ആക്കരുതേ
പെട്ടെന്നൊരു പ്രകാശം കടന്നുപോയി അത് ഹൃദയത്തിൽ തട്ടി മനസ്സിൽ വല്ലാത്ത തെളിച്ചം ഇതുവരെയും മുരീദായി നടക്കുകയായിരുന്നു ആ ഘട്ടം അവസാനിച്ചിരിക്കുന്നു ഇനി പുതിയ തൗത്യം തന്നിൽ നിന്ന് ത്വരീഖത്ത് വാങ്ങാൻ വന്നവരോട് ഖാജാ ഉസ്മാൻ ഹാറൂനി (റ) ഇങ്ങനെ പറഞ്ഞു:
'എല്ലാം മുഈനുദ്ദീനെ ഏല്പിച്ചു കഴിഞ്ഞു ഇനി അവിടെനിന്ന് ത്വരീഖത്ത് സ്വീകരിക്കുക '
അങ്ങനെ ജനശ്രദ്ധ ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയിലേക്ക് തിരിഞ്ഞു
തുടരും....
🔳🔲🔳🔲🔳🔲🔳🔲🔳🔲🔳
CLICK HERE TO GET FULL PART
🌴സൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment