🔰Part-4🔰
🌴സൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🔰Part-4🔰
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
*ഇബ്റാഹീം ഖൻദൂസി (റ)*
➖➖➖➖➖➖➖➖➖
*നിസാപ്പൂർ ഇൽമിന്റെ കേന്ദ്രമാണ് വിദ്യയുടെ പട്ടണം അവിടുത്തെ ലൈബ്രറി ലോകപ്രസിദ്ധമാണ്* മുഈനുദ്ദീൻ ആ ലൈബ്രറി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്
എന്തുമാത്രം ഗ്രന്ഥങ്ങൾ മനുഷ്യന്റെ കരങ്ങൾ എഴുതിത്തീർത്ത ഗ്രന്ഥങ്ങൾ വമ്പിച്ച മനുഷ്യ പ്രയത്നം എന്തുമാത്രം വിജ്ഞാനം അതുൾക്കൊള്ളുന്നു വിദ്യയുടെ എത്രയെത്ര കൈവഴികൾ എല്ലാം തീജ്വാലകൾ വിഴുങ്ങിയില്ലേ
ആ ഗ്രന്ഥങ്ങൾ ഓരോന്നോരോന്നായി പാരായണം ചെയ്യണമെന്നാഗ്രഹിച്ചിരുന്നു മോഹങ്ങൾ ചാരമായി മാറി ഓർക്കൂംതോറും മനസ്സ് നീറുന്നു മനസ്സിന്റെ നീറ്റലകറ്റാൻ ഉപ്പയില്ലല്ലോ ഉപ്പക്കുവേണ്ടി ദുആ ഇരന്നു ഉപ്പയോട് സലാം പറഞ്ഞു നീറുന്ന മനസുമായി വീട്ടിലെത്തി
ഉമ്മ അടുത്തുവന്നിരുന്നു ഉമ്മയുടെ വാക്കുകൾ ഒഴുകിവന്നു പൊന്നുമോനേ ദുഃഖം കൊണ്ട് ഒന്നും നേടാനാവില്ല ഉപ്പയുടെ എല്ലാ പ്രതീക്ഷയും നീയാണ് നീ പഠിച്ചു വളരണം ആത്മീയ രംഗത്ത് ഉന്നത പദവിയിലെത്തണം അതാണ് ഉപ്പയുടെ പ്രതീക്ഷ അത് സാക്ഷാൽക്കരിക്കുക അതിന്നായി ഒരുങ്ങുക പഠനം തുടരുക
ഉമ്മായുടെ വാക്കുകൾ ധൈര്യം നൽകി വീണ്ടും പഠനത്തിൽ മുഴുകി ഒരു വർഷം തികഞ്ഞില്ല അതിന്ന് മുമ്പെ അത് സംഭവിച്ചു ഉമ്മയുടെ മരണം
മനസ്സ് പതറിപ്പോയ ദിവസങ്ങൾ ഉമ്മയും ഉപ്പയും പോയി കൂട്ടിനുള്ളത് ഏകാന്തത ഉമ്മയാണ് ആഹാരം തന്നിരുന്നത് ഉമ്മ പോയി ഇനിയാര് ആഹാരം തരും?
തന്റെ ആഹാരം താൻ തന്നെ സമ്പാദിക്കണം കൈകൊണ്ട് അധ്വാനിച്ചു നേടണം ഉപ്പായുടെ അനന്തരസ്വത്തായി കിട്ടിയത് ഒരു ആട്ടുകല്ലും ഒരു തോട്ടവുമാണ് അതിൽ പണിയെടുക്കാം തോട്ടത്തിലെ പഴം വിറ്റ് ആഹാരം കഴിക്കാം അങ്ങനെ ഒരു തീരുമാനമെടുത്തു
തോട്ടത്തിൽ പ്രവേശിച്ചു ധാരാളം ജോലി ചെയ്യാൻ കിടക്കുന്നു മണ്ണ് കിളയ്ക്കണം വളമിടണം വെള്ളം നനയ്ക്കണം മുന്തിരിവള്ളികൾ നന്നായി പരിചരിക്കണം
പകൽ മുഴുവൻ തോട്ടപ്പണി തന്നെ പഴങ്ങൾ അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കും ജീവിക്കാൻ വേണ്ടി അധ്വാനം
പഠനം നിലച്ചു അതോർത്ത് ദുഃഖിച്ചു ഒരു ദിവസം തോട്ടത്തിൽ പണിയെടുക്കുകയായിരുന്നു ഒരു പുണ്യ പുരുഷൻ സമീപത്തുകൂടി നടന്നുപോവുന്നു
ഇബ്റാഹീം ഖൻദൂസി (റ)
മുഈനുദ്ദീൻ തോട്ടത്തിൽ നിന്ന് പുറത്തേക്കോടി ആ മഹാന്റെ കൈപിടിച്ചു ചുംബിച്ചു
ഇബ്റാഹീം ഖൻദൂസി (റ) മന്ദഹസിച്ചു പിന്നെ കുട്ടിയുടെ ശിരസ്സിൽ കൈവെച്ചു പ്രാർത്ഥിച്ചു
കുട്ടിക്ക് ആശ്വാസമായി
ആ മഹാൻ മുമ്പോട്ടു നടന്നു കുട്ടി പിന്നാലെ നടന്നു
'എന്താ പിന്നാലെ വരുന്നത്? ഇനിയെന്തു വേണം?'
'എന്റെ തോട്ടത്തിലേക്കൊന്നു വരണം ഇങ്ങനെ ഒരവസരം ഇനി കിട്ടുമോ എന്നറിയില്ലല്ലോ'
കുട്ടിയുടെ വിനീതമായ സംസാരം അത് മനസ്സിൽ തട്ടി കുട്ടിയോടൊപ്പം തോട്ടത്തിൽ കടന്നു
കുട്ടി മഹാനെ പിടിച്ചിരുത്തി
'ഞാനിപ്പോൾ വരാം ഇവിടെത്തന്നെ ഇരുന്നാലും'
സമ്മതം വാങ്ങി കുട്ടി ഓടിപ്പോയി
രണ്ടു പാത്രം നിറയെ മുന്തിരിയുമായി മടങ്ങിയെത്തി വിനയപൂർവ്വം പാത്രങ്ങൾ മുമ്പിൽവെച്ചു
'ഈ പാവപ്പെട്ട സേവകന്റെ കൈയിൽ ഇത് മാത്രമേയുള്ളൂ ഇത് സ്വീകരിച്ചാലും '
ഇബ്റാഹീം ഖൻദൂസി (റ) ഒരു മുന്തിരിയെടുത്തു വായിലിട്ടു കുട്ടിയുടെ നേരെ അനുഗ്രഹത്തിന്റെ നോട്ടം നോക്കി
മഹാൻ കുട്ടിയോടിങ്ങനെ പറഞ്ഞു:
പച്ച പിടിച്ച മനോഹര തോട്ടം നല്ല മധുരമുള്ള പഴങ്ങൾ ഇതെല്ലാം നശിച്ചു പോകും ദുർഭരണം നടത്തുന്ന ഭരണാധികാരികൾ വരും പിന്നെ സമാധാനമുണ്ടാവില്ല നാശം വരും പിൽക്കാലത്തൊരു തോട്ടം ലഭിക്കാനുണ്ട് അതിലെ ഒരു പഴം രുചിച്ചാൽ പിന്നെ മറ്റൊരാഹാരത്തിന്റെ ആവശ്യം വരില്ല
ആ വാക്കുകൾ മനസ്സിൽ തട്ടി
നശിക്കുന്ന തോട്ടം തനിക്കെന്തിന്? നശിക്കാത്ത തോട്ടം കിട്ടണം അതിനെന്തു വഴി?
ഇബ്റാഹീം ഖൻദൂസി (റ) പോക്കറ്റിൽ കൈയിട്ടു നന്നായി ഉണങ്ങിയ ഒരു റൊട്ടിക്കഷ്ണം പുറത്തെടുത്തു വായിലിട്ടു ചവച്ചു എന്നിട്ടത് കൈയിലെടുത്തു
കുട്ടി എന്നെ നന്നായി സൽക്കരിച്ചു ഇത് ഈ ഫക്കീറിന്റെ സൽക്കാരമാണ് അത്രയും പറഞ്ഞ് റൊട്ടിക്കഷ്ണം കുട്ടിക്കു നൽകി
ഇബ്റാഹീം ഖൻദൂസി (റ) എഴുന്നേറ്റു പെട്ടെന്ന് നടന്നുപോയി
കുട്ടി റൊട്ടിക്കഷ്ണം വായിലിട്ടു വല്ലാത്ത കടുപ്പം ചവക്കാൻ വലിയ പ്രയാസം മഹാൻ തന്ന സമ്മാനമാണ് ആദരവോടെ കഴിച്ചു മനസ്സിൽ വലിയ ചലനം റൊട്ടിക്കഷ്ണം തൊണ്ടയിൽ നിന്നിറങ്ങിയതോടെ പരിത്യാഗ മോഹം വളർന്നു
അടുത്ത ദിവസം തന്നെ തോട്ടം വിറ്റു കിട്ടിയ പണം പാവങ്ങൾക്ക് വീതിച്ചു കൊടുത്തു ബന്ധുക്കൾ പരിഭ്രാന്തരായി മുഈനുദ്ദീന് എന്ത് പറ്റിപ്പോയി ബുദ്ധിഭ്രംശം സംഭവിച്ചോ?
ഇനിയെങ്ങോട്ട്?
ഇൽമിന്റെ കേന്ദ്രത്തിലേക്ക് ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ലോകപ്രസിദ്ധമായ കേന്ദ്രമാണ് ബുഖാറയും സമർക്കന്തും അവിടെയെത്തണം അവിടെനിന്ന് പഠിക്കണം മഹാന്മാരായ ഉസ്താദുമാരുടെ മുഖത്ത് നിന്നുതന്നെ വിദ്യ നേടണം ഇൽമ് തേടിയുള്ള യാത്ര അങ്ങനെ ആരംഭിച്ചു വർഷങ്ങളോളം നീണ്ടുനിന്നു ആ യാത്ര
തുടരും......
🔳🔲🔳🔲🔳🔲🔳🔲🔳🔲🔳
CLICK HERE TO GET FULL PART
🌴സൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment