🔰Part-2🔰
🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🔰Part-2🔰
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
*ഹസൻ സഞ്ചരിയ്യ്*
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
*ചരിത്ര സ്മരണകൾ വീണുറങ്ങുന്ന ഗ്രാമം സീസ്ഥാൻ (സഞ്ചർ)* പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്ന അധ്വാനശീലരായ മനുഷ്യർ മണ്ണിൽ വിയർപ്പു ചിന്തി ധാന്യങ്ങളും പഴവർഗ്ഗങ്ങളും വിളയിക്കുന്നു ഗ്രാമത്തിലെ പൗരപ്രമുഖനാണ് ഖാജാ ഗിയാസുദ്ദീൻ
ധാരാളം കൃഷിസ്ഥലങ്ങളും മുന്തിരിത്തോട്ടങ്ങളും, കാലികളുമുള്ള സമ്പൻ ധനികനാണെങ്കിലും ആ രീതിയിലല്ല അറിയപ്പെടുന്നത് ആലിം, ആബിദ്, സൂഫി എന്നീ നിലകളിൽ പ്രസിദ്ധനാണ് നല്ല മാർഗ്ഗങ്ങളിൽ ധാരാളം ധനം ചെലവഴിക്കുന്ന ധനികനാണ്
അദ്ദേഹത്തിന്റെ പ്രിയ പത്നിയാണ് സയ്യിദത്ത് മാഹിനൂർ പണ്ഡിത വനിത സൽക്കർമ്മങ്ങൾകൊണ്ട് ധന്യമായ ജീവിതം പാവപ്പെട്ടവരുടെ അഭയകേന്ദ്രം
ഭാര്യയും ഭർത്താവും ജനിച്ചത് പരിശുദ്ധമായ പരമ്പരയിലാണ് ഭർത്താവിന്റെ പിതൃപരമ്പര ഇമാം ഹുസൈൻ (റ) വിലെത്തിച്ചേരുന്നു ഭാര്യയുടെ പിതൃപരമ്പര ഹസൻ (റ) വിലും എത്തിച്ചേരുന്നു
ഇവരുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളാണ് സീസ്ഥാൻ, സഞ്ചർ, ഖുറാസാൻ എന്നിവ
ശാന്തിയും, സമാധാനവും, ഐശ്വര്യവും കളിയാടിയിരുന്ന പ്രദേശങ്ങൾ ആരിഫീങ്ങളുടെയും സൂഫികളുടെയും തലോടലേറ്റ് വളർന്ന സമൂഹം
സമീപകാലത്ത് മനുഷ്യമനസ്സുകളിൽ ഭൗതിക ഭ്രമം കടന്നുകൂടി ആഢംബരങ്ങളും അലങ്കാരങ്ങളും മനുഷ്യമനസ്സുകളെ ആകാർഷിക്കാൻ തുടങ്ങി ആരിഫീങ്ങളുടെ ഉപദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടു
ഖാജാ ഗിയാസുദ്ദീൻ ജനങ്ങളെ സന്മാർഗത്തിലേക്ക് ക്ഷണിച്ചു വളരെ കുറഞ്ഞ ആളുകൾ മാത്രമെ ആ വാക്കുകൾക്ക് ചെവികൊടുത്തുള്ളൂ പിശാച് മനുഷ്യരെ നേർമാർഗ്ഗത്തിൽ നിന്നകറ്റിക്കൊണ്ടിരുന്നു സമൂഹത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി അവ മൂർച്ചിച്ച് വഴക്കും വക്കാണവുമായി ഏറ്റുമുട്ടലുകളുണ്ടായി ജനങ്ങൾ വിവിധ ഗ്രൂപ്പുകളായിമാറി പോർവിളി ഉയർന്നു ആയുധ പരിശീലനം തുടങ്ങി ആർക്കും സ്വസ്ഥതയില്ല യുവാക്കൾ ആയുധങ്ങളുമായി തെരുവിലിറങ്ങി പോർവിളി തുടങ്ങി വെല്ലുവിളി സ്വീകരിച്ച് എതിർ ഗ്രൂപ്പുകൾ രംഗത്തിറങ്ങി
ആയുധ ധാരികൾ ഏറ്റുമുട്ടി മുസ്ലിംകൾ മുസ്ലിംകളോടേറ്റുമുട്ടി മനുഷ്യശരീരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടു പിശാച് പൊട്ടിച്ചിരിച്ചു
പ്രതികാര ചിന്ത ആളിപ്പടർന്നു അത് കുടിപ്പകയായി വളർന്നു സർവ്വത്ര കൊള്ളയും കൊള്ളിവെപ്പും ലഹള പടർന്നു ആളുകൾ കൂട്ടത്തോടെ നാടുവിട്ടുകൊണ്ടിരുന്നു
ഖാജാ ഗിയാസുദ്ദീൻ കലാപമടക്കാൻ പല ശ്രമങ്ങളും നടത്തി നോക്കി എല്ലാം വിഫലമായി
ഭാര്യയും ഭർത്താവും കൂടിയാലോചന നടത്തി നമ്മുടെയും മക്കളുടെയും നില അപകടത്തിലാണ് എന്തും സംഭവിക്കാം സംഭവിക്കുന്നതിന് മുമ്പ് നാട് വിടുന്നതാണ് നല്ലത്
കൈയിലെടുക്കാവുന്ന സാധനങ്ങളെടുത്തു വീടു പൂട്ടി മക്കളെയും കൂട്ടി നാട് വിട്ടു ഖുറാസാനിലേക്ക് വഴിനീളെ അഭയാർത്ഥികളുടെ പ്രവാഹം ഖുറാസാനിലെത്തി ശാന്തമായ ജീവിതം പ്രതീക്ഷിച്ചു പ്രതീക്ഷ തെറ്റി അഹങ്കാരിയായ ഭരണാധികാരി അതിമോഹികളായ ഉദ്യോഗസ്ഥന്മാർ ജനക്ഷേമത്തെക്കുറിച്ചു ചിന്തയില്ല പീഡനങ്ങൾ തുടർക്കഥയായി നീളുന്നു
ഹിജ്റഃ 530
റജബ് മാസം 14
മാഹിനൂർ ഒരാൺകുഞ്ഞിനെ പ്രസവിച്ചു കുഞ്ഞിന് ഹസൻ എന്നു പേരിട്ടു മുഈനുദ്ദീൻ ഹസൻ എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായിത്തീർന്നു
കലാപകലുഷിതമായ അന്തരീക്ഷം കുട്ടിയെ നന്നായി പരിപാലിച്ചു വളർത്തണം മാതാപിതാക്കൾ അതിനെക്കുറിച്ചു തന്നെ ചിന്തിച്ചു പോർവിളികളും ഏറ്റുമുട്ടലുകളും നിറഞ്ഞ ചുറ്റുപാടിൽ കുട്ടി വളർന്നു
ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ പിതൃപരമ്പര ഇമാം ഹുസൈൻ (റ) വിൽ എത്തിച്ചേരുന്നു അതിപ്രകാരമാകുന്നു:
ഖാജാമുഈനുദ്ദീൻ ചിശ്ത്തി (റ)
ഖാജാ ഗിയാസുദ്ദീൻ (റ)
സയ്യിദ് കമാലുദ്ദീൻ (റ)
സയ്യിദ് അഹ്മദ് ഹുസൈൻ (റ)
സയ്യിദ് നജ്മുദ്ദീൻ (റ)
സയ്യിദ് ത്വാഹിർ (റ)
സയ്യിദ് അബ്ദുൽ അസീസ് (റ)
സയ്യിദ് ഇബ്റാഹീം (റ)
സയ്യിദ് ഇദ്രീസ് (റ)
ഇമാം മൂസൽ കാളിം (റ)
ഇമാം ജഅ്ഫർ സ്വാദിഖ് (റ)
ഇമാം മുഹമ്മദുൽ ബാഖിർ (റ)
ഇമാം സൈനുൽ ആബിദീൻ (റ)
ഇമാം ഹുസൈൻ (റ)
മാതാവിന്റെ പരമ്പര
ഖാജാ മുഈനുദ്ദീൻ ചിശ്തി (റ)
സയ്യിദത്ത് മാഹിനൂർ (റ)
ദാവൂദ് (റ)
അബ്ദുല്ല ഹമ്പലി (റ)
യഹ്‌യ സ്സാഹിദ് (റ)
മുഹമ്മദ് മുഖർരിസ് (റ)
ദാവൂദ് (റ)
മൂസൽ ജൗനി (റ)
അബ്ദുല്ലാഹിൽ മഹളി (റ)
ഹസനുൽ മുസന്ന (റ)
ഇമാം അലി (റ)
(തുടരും)
🔳🔲🔳🔲🔳🔲🔳🔲🔳🔲🔳
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
CLICK HERE TO GET FULL PART
🌴സൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment