🔰Part-10🔰
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🔰Part-10🔰
➖➖➖➖➖➖➖➖➖➖
*അല്ലാഹുവിന്റെ സഹായി*
➖➖➖➖➖➖➖➖➖
*ഹിജ്റഃ 583 ഖാജാ മുഈനുദ്ദീൻ ചിശ്ത്തി (റ) ഖുത്വുബുദ്ദീൻ ബക് ത്തിയാർ* *കഅകിയോടൊപ്പം ഹജ്ജിന് പുറപ്പെട്ടു* രണ്ടുപേരും മക്കയിലെത്തിച്ചേർന്നു കഅ്ബ ത്വവാഫ് ചെയ്തു കൊണ്ടിരിക്കുന്നു അപ്പോൾ ഒരു വിളിയാളം കേട്ടു
'ഓ.... മുഈനുദ്ദീൻ ചോദിച്ചുകൊള്ളൂ.... നിങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കപ്പെടുന്നതാണ് '
'അല്ലാഹുവേ മുഈനുദ്ദീന്റെ സകല മുരീദന്മാരെയും നീ അനുഗ്രഹിക്കേണമേ '
ഉടനെ വിളിയാളം വന്നു
മുഈനുദ്ദീൻ ഖിയാമം നാൾവരെ നിങ്ങളുടെ മുദീദന്മാരായിവരുന്ന എല്ലാവർക്കും അനുഗ്രഹം ലഭിക്കുന്നതാണ്
ഹജ്ജ് കർമ്മം നിർവ്വഹിച്ചതിന് ശേഷം റൗള സിയാറത്തിനായി അവർ മദീനയിലെത്തി
ഖാജാ മുഈനുദ്ദീൻ ചിശ്ത്തിയെ നബി (സ) തങ്ങൾ റൗളയിലേക്കു വിളിച്ചു വളരെ ആദരവോടും താഴ്മയോടും കൂടി ഖാജ റൗളാശരീഫിൽ വന്നുനിന്നു
സലാം ചൊല്ലി ദുആ ഇരന്നു മസ്ജിദുന്നബവിയിൽ തന്നെ അധിക നേരവും കഴിച്ചുകൂട്ടി ഒരു ദിവസം റൗളാശരീഫിനു സമീപം ഇരിക്കുകയായിരുന്നു അപ്പോൾ റൗളയിൽ നിന്ന് വാത്സല്യം തുളുമ്പുന്ന സ്വരത്തിൽ വിളി വന്നു ഉടനെ അടുത്തേക്ക് ചെന്നു
യാ മുഈനുദ്ദീൻ
അൻത മുഈനുൽ ലിദീനില്ലാഹി
ഓ മുഈനുദ്ദീൻ
നിങ്ങൾ അല്ലാഹുവിന്റെ സഹായി ആകുന്നു
കുളിരണിഞ്ഞു പോയ നിമിഷങ്ങൾ വീണ്ടും കനിവിന്റെ വാക്കുകൾ ഒഴുകിവന്നു
'ഇന്ത്യാരാജ്യം ഞാൻ നിങ്ങളെ ഏല്പിക്കുന്നു അല്ലാഹുവിൽ നിന്നുള്ള ഒരു സമ്മാനമാണത് അവിടെ ഈമാനിന്റെ പ്രകാശം എത്തിയിട്ടില്ല സന്മാർഗ്ഗ ഭോഭയുമായി നിങ്ങളവിടേക്ക് പോവുക ഇരുളകറ്റുക ഇന്ത്യയിൽ നിങ്ങളുടെ സ്ഥാനം അജ്മീർ ആകുന്നു അവിടെ ധാരാളമാളുകൾ നിങ്ങളെ സമീപിക്കും അവരെ സന്മാർഗ്ഗത്തിലേക്ക് നയിക്കുക അവരുടെ കൂട്ടത്തിൽ ഫഖീറന്മാരും അമീറന്മാരും കാണും
നിങ്ങളുടെ കർമ്മവേദിയാണ് അജ്മീർ അന്ത്യവിശ്രമസ്ഥലവും അജ്മീർ തന്നെ നിങ്ങളുടെ സന്താനപരമ്പരകളുടെ കേന്ദ്രവും അജ്മീർ ആകുന്നു അന്ത്യനാൾവരെ അങ്ങനെ തന്നെ '
സന്ദേശം ശ്രവിച്ചപ്പോൾ സന്തോഷമുണ്ടായി മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞുപോയി ഒപ്പം ഉൽക്കണ്ഠയും
ഇന്ത്യ അതെവിടെയാണ്?
അജ്മീർ എവിടെയാണ്? അങ്ങോട്ടുള്ള വഴിയേത്?
പകൽ മുഴുവൻ അതായിരുന്നു ചിന്ത വിദൂരമായ നാട് പല ദൈവങ്ങളിൽ വിശ്വസിക്കുന്ന ജനത അവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുക എത്ര ശ്രമകരമായ ജോലി
ഉറങ്ങിയപ്പോൾ സ്വപ്നം കണ്ടു
നബി (സ) തങ്ങൾ സ്വപ്നത്തിൽ വന്നു എത്ര മനോഹരമായ രൂപം ആവേശത്തോടെ നോക്കി നിന്നു പിന്നെ ആലിംഗനം
സ്വപ്നത്തിൽ നബി (സ) തങ്ങളെ കണ്ടു ഒരു ഉറുമാൻ പഴം തന്നു സൂക്ഷിച്ചു നോക്കി അതിൽ ഭൂമിയുടെ രൂപം കരയും കടലുമുണ്ട്
ഇന്ത്യ കണ്ടു അജ്മീർ കണ്ടു അവിടേക്കുള്ള വഴികൾ കണ്ടു സന്തോഷമായി
ഒരു വലിയ ജനസമൂഹത്തെ സത്യവിശ്വാസത്തിലേക്ക് കൊണ്ടുവരാനുള്ള ദൗത്യമാണ് ഏല്പിച്ചിരിക്കുന്നത്
നബി (സ) തങ്ങളോട് യാത്ര പറഞ്ഞു പുണ്യഭൂമിയിൽ നിന്ന് മടങ്ങി ബഗ്ദാദിലെത്തി ശൈഖ് അബുല്ലൈസ് സമർഖന്തിയുടെ മസ്ജിദിൽ വന്നു അവിടെവെച്ച് ഒരു മഹത്തായ ചടങ്ങ് നടക്കാൻ പോവുന്നു ഖുത്വുബുദ്ദീൻ ബക് ത്തിയാർ കഅകിയെ ഖലീഫയായി നിയോഗിക്കുന്ന ചടങ്ങ് അതിന് സാക്ഷ്യം വഹിക്കാൻ പല മഹാന്മാരും സന്നിഹിതരായിട്ടുണ്ട്
ശൈഖ് ദാവൂദുൽ ദാവൂദുൽ കിർമാനി, ശൈഖ് സഹാബുദ്ദീൻ, ശൈഖ് ബുർഹാനുദ്ദീൻ മുഹമ്മദ് ചിശ്ത്തി, ശൈഖ് താജുദ്ദീൻ മുഹമ്മദ് ഇസ്ഫഹാനി തുടങ്ങിയവർ നാലു മൂലകളുള്ള തൊപ്പി ഖുത്വുബുദ്ദീന്റെ ശിരസ്സിൽ വെച്ചു കൊടുത്തു
അദൃശ്യ ഭാഗങ്ങളിൽ നിന്ന് ഖാജാ മുഈനുദ്ദീൻ ചിശ്ത്തിക്ക് പല സന്ദർഭങ്ങളും കിട്ടിക്കൊണ്ടിരുന്നു ഖുത്വുബുദ്ദീനെക്കുറിച്ച് പല വിവരങ്ങളും കിട്ടി അദ്ദേഹത്തെ ഖലീഫയാക്കണമെന്ന നിർദ്ദേശവും കിട്ടി അതനുസരിച്ചാണ് ഖലീഫയാക്കിയത്
ഖാജായുടെ യഥാർത്ഥ പിൻഗാമിയായി വരേണ്ടത് ഖുത്വുബുദ്ദീൻ തന്നെയാണ് അതിനനുസരിച്ചുള്ള ശിക്ഷണമാണ് അദ്ദേഹത്തിന് ലഭിക്കാൻ പോവുന്നത്
ഖലീഫയായി നിയോഗിക്കപ്പെടുമ്പോൾ അദ്ദേഹത്തിന് പതിനേഴ് വയസ്സ് പ്രായമായിരുന്നു ബാഗ്ദാദിലെ കർമ്മങ്ങളെല്ലാം കഴിഞ്ഞശേഷം അവർ ചിശ്ത്തിയിലേക്ക് യാത്രയായി
തുടരും....
🔳🔲🔳🔲🔳🔲🔳🔲🔳🔲🔳
CLICK HERE TO GET FULL PART
🌴സൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment