ഹബീബിനെക്കൊണ്ട് ﷺ ജീവൻ തിരിച്ചു കിട്ടി || ബുര്‍ദ ലൈന്‍ - 46 |* ഖസ്വീദത്തുൽ ബുർദ* *ആശയം, വിശദീകരണം - ⁦⁦4️⃣⁦⁦6️⃣


🔹🔸🔹🔸🔹🔸





🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦4️⃣⁦⁦6️⃣⁩*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി 4⃣⁦6️⃣⁩🌷*


*🌹لوْ نَاسَـبـَتْ قَدْرَهُ آيَاتُهُ عِظَـمًا*✨

*أَحْـيَا اسْـمُـهُ حِينَ يُـدْعَى دَارِسَ الرِّمَـمِ*🌹


*തിരുനബി ﷺ തങ്ങളുടെ മഹത്തായ ദൃഷ്ടാന്തങ്ങൾ അവിടുത്തെ ﷺ പദവിക്കു തുല്യമായിരുന്നുവെങ്കിൽ, മുത്ത് നബിയുടെ ﷺ പേരു ചേർത്തു വിളിച്ചാൽ ദ്രവിച്ച അസ്ഥികൾക്കു ജീവൻ കൈവന്നേനെ.*

ಪ್ರವಾದಿ ﷺ ಅವರ ಶ್ರೇಷ್ಠ ಉದಾಹರಣೆಗಳು ಅವರ ﷺ ಸ್ಥಾನಮಾನಕ್ಕೆ ಸಮನಾಗಿದ್ದರೆ, ಮುತ್ತುಗಳನ್ನು ಪ್ರವಾದಿ ﷺ ಅವರ ಹೆಸರಿನೊಂದಿಗೆ ಕರೆಯುತ್ತಿದ್ದರೆ ಕೊಳೆತ ಮೂಳೆಗಳು ಜೀವಂತವಾಗುತ್ತಿದ್ದವು.

அண்ணல் நபி (ஸல்) அவர்களின் மாண்புகளுக்கு அற்புதங்கள் உரைக்கல்லாகுமென்றால், நபிகளாரின் அருட்திருநாமம் உச்சரிக்கப்பட்டாலே மக்கிப்போன எழும்பும் கூட உயிர் பெற்றெழும்...

**********************************

*പദാനുപദ അർത്ഥം*


لَوْ نَاسَـبـَتْ =

കിടപിടിക്കുമായിരുന്നുവെങ്കിൽ 


آيَاتُهُ =

ആദരവായ മുത്ത് റസൂൽ ﷺ തങ്ങളുടെ ദൃഷ്ടാന്തങ്ങൾ 


ْ قَدْرَهُ =

അവിടുത്തെ ﷺ സ്ഥാനത്തോട് (പദവിയോട്)


عِظَـمًا=

ഉന്നതമായ


 أَحْـيَا =

ജീവൻ നൽകുമായിരുന്നു 


اسْـمُـهُ =

പുന്നാര റസൂലുല്ലാഹി ﷺ തങ്ങളുടെ നാമം


حِينَ يُـدْعَى=

വിളിക്കപ്പെടുമ്പോൾ 


 دَارِسَ الرِّمَـمِ=

ദ്രവിച്ചു നാമാവശേഷമായ എല്ലുകൾക്ക്


*********************************

_നമ്മുടെ മുത്ത് നബിയുടെ ﷺ പദവി, അത് എത്രത്തോളം മഹത്തരമാണെന്ന് വളരെ മനോഹരമായി പാടിയിരിക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ. അവിടുത്തെ ﷺ അമാനുഷിക ദൃഷ്ടാന്തങ്ങളായ മുഅ്ജിസത്തുകൾ, അത് അവിടുത്തെ ﷺ മഹോന്നതിയുമായി തട്ടിച്ചുനോക്കുകയാണെങ്കിൽ ഒന്നുമല്ല. ചന്ദ്രനെ പിളർത്തിയത്, വിരലുകൾക്കിടയിൽ നിന്നും നൽതണ്ണീരുറവയെടുത്തത്, കുഞ്ഞാടിൽ നിന്നും പാൽ കറന്നെടുത്തത്, കല്ലുകളും മരങ്ങളും അഭിവാദ്യങ്ങളർപ്പിച്ചത്, അറ്റുപോയ കയ്യുകളും കണ്ണുകളും വിളക്കിച്ചേർത്തത്, ഒട്ടകത്തോട് ആശയ വിനിമയം നടത്തിയത്, കുറഞ്ഞ ഭക്ഷണം കൂടുതൽ ആളുകൾക്കു വിതരണം ചെയ്തത്, കൂടാതെ ഏറ്റവും അത്യത്ഭുതമായ വിശുദ്ധ ഖുർആനും തുടങ്ങിയ ഒട്ടേറെ മുഅ്ജിസത്തുകളും, ഉറപ്പായിട്ടും പുലർന്ന എത്രയോ പ്രവചനങ്ങളും അവിടുത്തെ ﷺ ജീവിതത്തിൽ നമുക്ക് കാണാം._


_മുഅ്ജിസത്തുകൾ സാഹചര്യങ്ങളുടെ അനിവാര്യതയിൽ നിന്ന് നബിമാരുടെ ഇച്ഛപ്രകാരം ഉണ്ടാവുന്നതാണ്. മറ്റുചിലത് الله പാരിതോഷികമായി നൽകുന്നതും. മതപ്രബോധനം, പ്രതിരോധം, സഹായം, വിശ്വാസത്തിന് കരുത്ത് പകരൽ, ആദർശ സംരക്ഷണം തുടങ്ങിയവയൊക്കെയാവും ഇതിന്റെ പിന്നിലെ ഉദ്ദേശ്യങ്ങൾ. അതുകൊണ്ടുതന്നെ മുഅ്ജിസത്തുകൾ കൊണ്ട് അളന്നു തിട്ടപ്പെടുത്താവുന്നതല്ല മുത്ത് നബിയുടെ ﷺ വ്യക്തിത്വം എന്നർത്ഥം. അങ്ങനെയല്ലായിരുന്നെങ്കിൽ *'മുഹമ്മദ്'* ﷺ എന്ന പേരുകൊണ്ട് ഈ ജഢത്തിന് നീ ജീവൻ നൽകേണമേ എന്ന് ആര് പറയുകയാണെങ്കിലും അത് ജീവൻ വച്ചെഴുന്നേൽക്കുമായിരുന്നു എന്ന് മഹാനായ ബൂസ്വീരി ഇമാം رضي الله عنه വാദിക്കുന്നു. അതു സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ ദൃഷ്ടാന്തങ്ങൾ അവിടുത്തെ ﷺ മഹത്തരമായ പദവിയോട് പൂർണ്ണമായി നീതി പുലർത്തുന്നുമില്ല എന്ന് ചുരുക്കം._


_നമ്മുടെ ബുദ്ധിക്ക് ഉൾക്കൊള്ളാനാവില്ല എന്നു മനസ്സിലാക്കി ആശയക്കുഴപ്പത്തിലാക്കാതിരിക്കാനായിരിക്കാം റബ്ബ് മുത്ത് നബിയുടെ ﷺ മഹത്വത്തിനു ചേർന്ന ദൃഷ്ടാന്തങ്ങൾ നൽകാതിരുന്നത്._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺ കുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം.  ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_ 

_*നീ തൗഫീഖ് ചെയ്യണേ الله...*_


*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪