🔅Part :20🔅 അബൂബക്കർ സിദ്ധീഖ് رضي الله عنه

 അബൂബക്കർ സിദ്ധീഖ് رضي الله عنه

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊



                 🔅Part :20🔅

➰➰➰➰➰➰➰➰➰➰➰



📍മസ്ഹഫ് എന്ന ആശയം...



   മദീനയിലെ സ്ഥിതി ശാന്തമായി. ഇസ്ലാമിന്റെ ദീപശിഖ നാടെങ്ങും

എത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അബൂബക്കർ (റ)...


 അദ്ദേഹം ഇറാഖ്, ശാം എന്നീ രാഷ്ട്രങ്ങളോട് യുദ്ധം ചെയ്ത് അവയെല്ലാം കീഴടക്കി. ഖാലിദ് ബ്നു വലീദ്(റ)വിന്റെ നേതൃത്വത്തിലാണ് ഇറാഖിലേക്ക് സൈന്യത്തെ അയച്ചത്. ആ യുദ്ധത്തിൽ അദ്ദേഹം വിജയം വരിക്കുകയും ഇറാഖിന്റെ പലഭാഗങ്ങളും അധീനപ്പെടുത്തുകയും ചെയ്തു.


 റോമക്കാരുടെ കീഴിലായിരുന്ന ശാം കീഴടക്കാനായി അബൂ ഉബൈദ(റ),

അംറു ബ്നുൽ ആസ്(റ), യസീദു ബ്നു അബൂസുഫ്യാൻ(റ), സുറൈഹീലു ബ്നു

ഹസന(റ) എന്നീ നാലു യോദ്ധാക്കളുടെ നേതൃത്വത്തിൽ നാലു ഭാഗത്തേക്ക്

അബൂബക്കർ (റ) ഓരാ സൈന്യത്തെ അയച്ചു. ഒരു ലക്ഷത്തി നാൽപതിനായിരം വരുന്ന ഫിർഖലിന്റെ സൈന്യത്തോട് മുപ്പതിനായിരത്തോളം വരുന്ന മുസ്ലിം സേനകൾ ഏറ്റുമുട്ടി. യർമൂഖ് നദിയുടെ തീരത്തുവെച്ചുണ്ടായ ഏറ്റുമുട്ടലിൽ മുസ്ലിംകൾ വിജയം കൊയ്തു.


 നബിയാണെന്നു വാദിച്ച മുസൈലിമയുമായി നടന്ന യുദ്ധത്തിൽ മുസ്ലിംകളിൽ നിന്ന് ഒട്ടധികം പേർ വീരമൃത്യു (ശഹീദ്) വരിച്ചിരുന്നു. അവരിൽ ഖുർആൻ മനഃപാഠമാക്കിയ കുറെപേരും ഉണ്ടായിരുന്നു. ഇത് സിദ്ദീഖ്(റ)വിനെ ചിന്താകുലനാക്കി. 


 ഇക്കണക്കിനു പോയാൽ മുസ്ലിംകൾക്ക് ഇനിയും യുദ്ധങ്ങൾ നടത്തേണ്ടി വരും. ഹുഫ്ഫാളുകളിൽ പലരും ഇനിയും മൃതിയടഞ്ഞെന്നുവരാം. അങ്ങനെയാണെങ്കിൽ ഖുർആനിനെ

എപ്രകാരമാണ് വള്ളിപുള്ളി തെറ്റാതെ സൂക്ഷിക്കുക. ഇതാണ് അബൂബക്കർ(റ)വിനെ ചിന്തിപ്പിച്ചത്. ഈ വിഷയത്തെക്കുറിച്ചു ഉമർ (റ) നൽകിയ ഒരു സൂചനയാണ് അദ്ദേഹത്തെ ഇത്രയും ചിന്താധീനനാക്കിയത്.


 ഖുർആൻ ക്രാഡീകരിച്ച് ഒരു മുസ്ഹഫാക്കുക. അതായിരുന്നു ഉമർ(റ)വിന്റെ നിർദ്ദേശം. റസൂൽ തിരുമേനി ﷺ ചെയ്യാത്ത ഒരു കാര്യം താനെങ്ങനെ ചെയ്യും എന്നായിരുന്നു അബൂബക്കർ (റ) ആലോചിച്ചത്. പക്ഷെ, ഉമർ(റ)വുമായി അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ അക്കാര്യം അത്യാവശ്യമാണെന്ന് ബോധ്യമായി.


 സിദ്ധീഖ് (റ) സൈദ് ബ്നു സാബിതിനെ അക്കാര്യം ഏൽപ്പിച്ചു.

ഹുഫ്ഫാളുകളുടെ ഹൃദയങ്ങളിൽ നിന്നും കല്ലുകളിലും മറ്റും എഴുതി

വെക്കപ്പെട്ടതിൽ നിന്നുമെല്ലാം എടുത്ത് വിശുദ്ധ ഖുർആനിനെ ഒരുപുസ്തക രൂപത്തിൽ അവർ ഒരുമിച്ചു കൂട്ടി.


 നബി ﷺ തനിക്ക് കിട്ടുന്ന വഹ്യുകൾ അപ്പോഴപ്പോൾ എഴുതി വെക്കാൻ ഏൽപ്പിച്ചിരുന്നത് സൈദ് (റ) വിനെയായിരുന്നു. അക്കാരണത്താൽ നബിﷺയിൽ നിന്നും നേരിട്ടു തന്നെ ഖുർആൻ ശരിയായ വിധത്തിൽ പഠിക്കാൻ സൈദിനു കഴിഞ്ഞിരുന്നു. ഇക്കാര്യം അബൂബക്കർ(റ)വിന് നല്ലപോലെ അറിയാവുന്നതുകൊണ്ടാണ് സൈദ്(റ)വിനെത്തന്നെ ഈ ജോലി ഏൽപ്പിച്ചത്. 


 സിദ്ദീഖ് (റ) ക്രോഡീകരിച്ച മുസ്ഹഫ് പല കോപ്പികളായി എഴുതി നാടിന്റെ നാനാഭാഗത്തും എത്തിച്ചത് പിൽക്കാലത്ത് ഖലീഫയായി വന്ന ഉസ്മാൻ (റ) ആയിരുന്നു. അന്നത്തെ മുസ്ഹഫിന്റെ പകർപ്പുകളാണ് ഇന്ന് നിലവിലുള്ളത്. അബൂബക്കർ(റ)വും ഉസ്മാൻ(റ)വും ചെയ്തത് അതിമഹത്തായൊരു സേവനമാണ്. അന്ന് അപ്രകാരം ചെയ്തിട്ടില്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്ന് നമുക്ക് അനുമാനിക്കാവുന്നതേയുള്ളൂ.


 (തുടരും)


 🍁إن شاء الله🍁

CLICK HERE TO GET FULL PART👇👇

 PART 01 - 21🔅 അബൂബക്കർ സിദ്ധീഖ് (R)

മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀