🔅Part :19🔅അബൂബക്കർ സിദ്ധീഖ് رضي الله عنه

 

അബൂബക്കർ സിദ്ധീഖ് رضي الله عنه

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊



                 🔅Part :19🔅

➰➰➰➰➰➰➰➰➰➰➰


📍ആദ്യത്തെ ഖലീഫ...



   ആയിശാബീവി(റ)യുടെ വസതി. അവിടെ അന്ത്യപ്രവാചകന്റെ (ﷺ) മൃതശരീരം കിടത്തിയിരിക്കുകയാണ്. അത് സംസ്കരിക്കാനുള്ള പുറപ്പാടിലാണ് അബൂബക്കർ(റ). 


 അപ്പോൾ മറ്റൊരിടത്ത് ബനൂസാഇദക്കാരുടെ പന്തലിൽ

ഒരു സമ്മേളനം നടക്കുകയായിരുന്നു. നബിﷺയുടെ പിൻഗാമിയായി

ഇസ്ലാമിക ഭരണത്തിന് ആര് നേതൃത്വം നൽകണം. അതായിരുന്നു

അവിടെ ചർച്ചാ വിഷയം, അൻസാറുകളാണ് ആ സമ്മേളനത്തിന്റെ സൂത്രധാരകർ...


 അവരുടെ സമ്മേളനത്തെക്കുറിച്ചറിഞ്ഞ ഉമർ(റ)വിന്റെയും അബൂഉബൈദ (റ) വിന്റെയും പ്രേരണക്കു വഴങ്ങി അബൂബക്കർ(റ)വും അവിടെയെത്തി. അൻസാരികൾ അവരിൽപ്പെട്ട സഅദുബ്നു ഉബാദയെ ഖലീഫയാക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ, അബൂബക്കർ(റ)വിന്റെ സന്ദർഭോജിതമായ ഇടപെടലും ഉപദേശവും കൊണ്ട് അവരെല്ലാം

മനസ്സ് മാറ്റി.


 നിങ്ങളുടെ മുമ്പിലിരിക്കുന്ന ഉമർ (റ), അബൂഉബൈദ (റ). ഇവരിൽ

നിങ്ങൾക്കിഷ്ടമുള്ളവരോട് ബൈഅത്ത് ചെയ്യുക. എന്നാൽ അവർ രണ്ടു പേരും അത് സമ്മതിച്ചില്ല. ഉമർ (റ) പറഞ്ഞു. പ്രവാചകൻ (ﷺ) തന്റെ അഭാവത്തിൽ നിസ്കാരത്തിന് താങ്കളെയല്ലെ നിയോഗിച്ചത്. അതുകൊണ്ട് ഖിലാഫത്തിനർഹൻ താങ്കൾ തന്നെ.


 “മുഹാജിറുകളിൽ വെച്ച് ഏറ്റവും ഉത്തമൻ താങ്കളല്ലേ. നബി ﷺ പ്രതി

നിധിയാക്കിയ താങ്കളെ ഭരിക്കാൻ മറ്റാർക്കാണ് കഴിയുക.” അബൂഉബൈദയും അപ്രകാരം പറഞ്ഞു. 


 അനന്തരം അബൂഉബൈദയും ഉമർ(റ)യും സിദ്ദീഖ് (റ)വിനെ ഖലീഫയായി ബൈഅത്ത് ചെയ്തു. പിന്നീട് മുഹജിറുകളും അൻസാരികളുമെല്ലാം ബൈഅത്ത് ചെയ്തു. 


 പിന്നീട് മസ്ജിദുന്നബവിയിൽ വെച്ച് ഉമർ(റ) പറഞ്ഞു. “പ്രവാചകൻ (ﷺ) പോയെന്നു കേട്ടപ്പോൾ പെട്ടെന്നുണ്ടായ വിഭ്രാന്തിയിൽ

ഞാനെന്തൊക്കെയോ പറഞ്ഞു. പ്രവാചകൻ (ﷺ) എന്നും നമ്മുടെ കൂടെയുണ്ടാകുമെന്ന് ഞാൻ തെറ്റിദ്ധരിച്ചു. നമുക്ക് എന്നന്നേക്കുമായി വിശുദ്ധഖുർആനുണ്ട്. അത് മുറുകെ പിടിക്കുക, നിങ്ങൾ നമ്മിൽവെച്ച് ഏറ്റവും ഉത്തമനായ അബൂബക്കർ(റ)വിനെ ബൈഅത്ത് ചെയ്യുക. പ്രവാചകനാടൊപ്പം (ﷺ) ഗുഹയിലിരുന്ന രണ്ടാമത്തെയാൾ അദ്ദേഹമാണ്.”


 ഉമർ(റ)വിന്റെ പ്രസംഗം കേട്ട് അവിടെ സന്നിഹിതരായിരുന്നവരെല്ലാം സിദ്ദീഖ്(റ)വിനെ ഖലീഫയായി ബൈഅത്ത് ചെയ്തു.


 അതൊരു വല്ലാത്ത മുൾകിരീടമായിരുന്നു. ഇസ്ലാമിലേക്ക് പുതുതായി വന്ന പലരും നബി ﷺ ഇഹലോകവാസം വെടിഞ്ഞു എന്നറിഞ്ഞതോടുകൂടി മുർത്തദ്ദായി, അവരുടെ മനസ്സിൽ ഈമാൻ അതിന്റെ ശരിയായ രൂപത്തിൽ പ്രവർത്തിച്ചിരുന്നില്ല. 


 മറ്റു ചിലർ സക്കാത്ത് കൊടുക്കാൻ വിസമ്മതിച്ചു. സക്കാത്ത് നബിﷺക്ക് കൊടുക്കാനാണ് അല്ലാഹുﷻവിന്റെ നിർദ്ദേശം. നബിﷺയുടെ അഭാവത്തിൽ അത് മറ്റാർക്കും കൊടുക്കേണ്ടതില്ല. എന്നാണവരുടെ കണക്കുകൂട്ടൽ.


 കുറെ വ്യാജ പ്രവാചകന്മാരും തക്കം നോക്കി പുറത്തിറങ്ങി, യമനിൽ

അസ്മറുൽ ഹനസിയും യമാമയിൽ മുസൈലിമത്തുൽ കദ്ദാബും, തുലൈഹത്തുബ്നു ബുവൈലിദുൽ അസദയും, ലഖീത്തും തങ്ങൾ നബിമാരാണെന്ന് വാദിച്ചവരിൽ പെടുന്നു. അവരോടെല്ലാം അബൂബക്കർ (റ) എതിരിട്ടു. 


 വ്യാജപ്രവാചകൻമാരിൽ ചിലർ കൊല്ലപ്പെടുകയും മറ്റു ചിലർ ഓടി

പോവുകയും ചെയ്തു. നബി ﷺ ഉസാമത്ത് ബ്നു സൈദ്(റ) വിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ ശാമിന്റെ ചില ഭാഗങ്ങളിൽ യുദ്ധം ചെയ്യുവാനായി ഒരുക്കി നിർത്തിയിരുന്നു. അപ്പോഴാണ് അവിടുത്തെ ദേഹവിയോഗവും സിദ്ദീഖ്(റ)വിന്റെ ഖിലാഫത്തും സംഭവിച്ചത്. ഭരണം ഏറ്റെടുത്ത ഉടനെ മേൽപ്പറഞ്ഞ സൈന്യങ്ങളെ അയക്കുകയും അവർ വിജയശ്രീലാളിതരായി തിരിച്ചെത്തുകയും ചെയ്തു.


 സക്കാത്ത് നിഷേധികളോടും വ്യാജപ്രവാചകൻമാരോടുമെല്ലാമുള്ള

പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ചത് ഖാലിദ് ബനുൽവലീദ്(റ) ആയിരുന്നു. സിദ്ദീഖ്(റ)വിന്റെ പ്രയത്നത്താൽ സക്കാത്ത് കൊടുക്കാൻ വിസമ്മതിച്ചവർ അത് കൊടുക്കാൻ തയ്യാറാവുകയും മുർത്തദ്ദായവർ ദീനിലേക്ക് തിരിച്ചുവരികയും അങ്ങനെ ദീനിന്റെ ശക്തി പൂർവ്വോപരി വർദ്ധിക്കുകയും ചെയ്തു.


 (തുടരും)


 🍁إن شاء الله🍁


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀