🔅Part :18🔅അബൂബക്കർ സിദ്ധീഖ് رضي الله عنه

 

അബൂബക്കർ സിദ്ധീഖ് رضي الله عنه

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊



                 🔅Part :18🔅

➰➰➰➰➰➰➰➰➰➰➰


📍അന്ത്യ ചുംബനം...



   ഹുദൈബിയ്യയിൽ വെച്ച് സന്ധിയിലേർപ്പെടാതെ ഹജ്ജിനായി

സധൈര്യം മുന്നോട്ടുപോകണമെന്നായിരുന്നു മുസ്ലിംകളിൽ ബഹുഭൂരിഭാഗത്തിന്റെയും അഭിപ്രായം. ഉമർ(റ)വിന്റെ അഭിപ്രായം പോലും മറിച്ചായിരുന്നില്ല. എന്നാൽ അബൂബക്കർ സിദ്ദീഖ്(റ)വിന്റെ അഭിപ്രായം വേറൊന്നായിരുന്നു. അദ്ദേഹം പറഞ്ഞു.


 “നബിതിരുമേനി ﷺ അല്ലാഹു ﷻ വിന്റെ പ്രവാചകനാണ്. അവിടുന്ന് (ﷺ) സർവ്വ

ലോക രക്ഷിതാവായ അല്ലാഹു ﷻ വിന്റെ കൽപന ലംഘിക്കുവാൻ ഒരിക്കലും മുതിരുകയില്ല. പ്രവാചക ശിരോമണിയുടെ (ﷺ) അഭിപ്രായം എന്തുതന്നെയായാലും ശരി അത് സ്വീകരിക്കുക. അതാണ് നാം ഓരോരുത്തരുടേയും ബാദ്ധ്യത. അതാണ് യഥാർത്ഥ മുസൽമാന്റെ ലക്ഷണം.” ഈ പ്രസ്താവന കൊണ്ടാണ് അവരെല്ലാം ശാന്തരായത്.


 മക്കം ഫത്തഹിന്റെ കാലത്ത് തന്റെ പ്രതിനിധിയായി ഹജ്ജാജികൾക്ക്

നേതൃത്വം നൽകുവാൻ സിദ്ദീഖ്(റ)വിനെയാണ് നബി ﷺ ഏൽപ്പിച്ചത്. നബി ﷺ രോഗബാധിതനായി കിടക്കുമ്പോൾ നിസ്കാരത്തിന് നേതൃത്വം നൽകാൻ കൽപിച്ചതും അബൂബക്കർ (റ) വിനോടാണ്. 


 ഈ കൽപന ആദ്യം കേട്ട ആയിശാബീവി(റ) ചോദിച്ചു. “അല്ലാഹുﷻവിന്റെ റസൂലേ(ﷺ), അബൂബക്കർ വളരെ മൃദുലമനസ്സുള്ള ആളാണ്, ജനങ്ങളെ വരുതിക്ക് നിർത്താൻ അദ്ദേഹത്തിനാകുമോ..? ഉമറായിക്കോട്ടെ, അതാണെന്റെ അഭിപ്രായം.”


 അപ്പോഴും നബി ﷺ പറഞ്ഞു. “അബൂബക്കറിനോട് പറയുക.” 


 ഇപ്രകാരം തന്നെ ഹഫ്സ(റ)യും ആവശ്യപ്പെട്ടു. പക്ഷെ അപ്പോഴും

നബി ﷺ പറഞ്ഞു: “അബൂബക്കറിനോട് പറയുക.”


 അബൂബക്കർ(റ)വിനെ ജനങ്ങളുടെ ഇമാമാക്കി നിശ്ചയിച്ചതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹം എവിടെയോ പോയി തിരിച്ചുവരാൻ വൈകി. സമയമായപ്പോൾ ഉമർ(റ) ഇമാമു നിന്നു. ഉമർ(റ)വിന്റെ ശബ്ദം കിടന്ന കിടപ്പിൽ കേട്ട റസൂൽ തിരുമേനി ﷺ പറഞ്ഞു. “അബൂബക്കർ എവിടെപ്പോയി..? അല്ലാഹുവും ജനങ്ങളും സ്വീകരിക്കാത്തതാണല്ലൊ ഇത്.” അതെ നബിﷺയുടെ അഭിലാഷം തന്നെ തന്റെ ശേഷം ഖലീഫയാകേണ്ടത് അബൂബക്കർ (റ) ആയിരിക്കണമെന്നാണ്. 


 രോഗശയ്യയിൽ നിന്നെഴുന്നേറ്റ് തിരുമേനി ﷺ പള്ളിയിൽ വന്ന് അബൂബക്കർ (റ) വിനോട് പറഞ്ഞു. ഇഹലോകമോ, റബ്ബിന്റെ സാമീപ്യമോ രണ്ടിലൊന്ന് തിരഞ്ഞെടുക്കാൻ അല്ലാഹു ﷻ അനുമതി തന്നിരിക്കുന്നു. ഞാൻ അല്ലാഹുﷻവിന്റെ സാമീപ്യമാണ് ഇഷ്ടപ്പെടുന്നത്. സിദ്ദീഖ്(റ)വിന് കരച്ചിലടക്കാൻ കഴിഞ്ഞില്ല.


 അങ്ങ് എന്തിന് കരയുന്നു. ജനങ്ങൾ ചോദിച്ചു. പക്ഷെ, അബൂബക്കർ (റ)

ഒന്നും ഉരിയാടിയില്ല. വരാൻ പോകുന്നതെന്തോ അതദ്ദേഹം മനസ്സിൽ കണ്ടിരുന്നു.


 “അബൂബക്കറിനോളം എനിക്ക് ഉപകാരപ്രദമായ ഒരു സുഹൃത്തില്ല.

ഞാൻ ആരെയെങ്കിലും ഉറ്റ സുഹൃത്താക്കുമായിരുന്നെങ്കിൽ അത് അബൂബക്കറിനെയാകുമായിരുന്നു. ഞങ്ങളുടെ ബന്ധം മഹ്ശറയിൽ ഒരുമിക്കുന്നതുവരെയും തുടരുന്നതാണ്.” നബി ﷺ അബൂബക്കർ(റ)വിനെക്കുറിച്ച് പറഞ്ഞതാണിവ. അതിൽപ്പരം സായൂജ്യത്തിന് മറ്റെന്തുവേണം...


 തിരുമേനിﷺയുടെ അസുഖം ഭേദമായെന്നാണ് അബൂബക്കർ(റ) ധരിച്ചത്. അതല്ലെ അവിടുന്ന് നിസ്കരിക്കാൻ പള്ളിയിൽ വന്നത്. ഇനി തന്റെ വീട്ടിലൊന്ന് പോയി വരാം എന്ന് കരുതിയാണ് പുറപ്പെട്ടത്. പക്ഷെ അതു തീർത്താലും തീരാത്ത ദുഖത്തിനു കാരണമായി, ആളു വന്നിട്ടാണ് ചെന്നത്. ചെന്നപ്പോൾ ആ റൂഹ് വിട്ട് പിരിഞ്ഞു കഴിഞ്ഞിരുന്നു. 


 അബൂബക്കർ(റ)വിന് സങ്കടം സഹിക്കാനായില്ല. അദ്ദേഹം കൊച്ചു കുഞ്ഞിനെപ്പോലെ കരഞ്ഞു. സുഖത്തിലും ദുഖത്തിലും ഒരുപോലെ പങ്കാളിയായ ആത്മമിത്രം തന്റെ പ്രിയപ്പെട്ട തിരുമേനി ﷺ അവിടുന്ന് വിടചൊല്ലിയിരിക്കുന്നു. അബൂബക്കർ(റ) നബി ﷺ തന്നോട് കാണിച്ചിരുന്ന സ്നേഹവാത്സല്യങ്ങളെക്കുറിച്ച് ഒരുവേള ചിന്തിച്ചു. ഓർക്കും തോറും അദ്ദേഹത്തിന്റെ വ്യസനം കൂടിക്കൊണ്ടിരുന്നു.


 ദുഖം ഒതുക്കി തിരുമേനിﷺയുടെ വസതിയിൽ ചെന്നപ്പോഴത്തെ

കഥായോ പറയാനുമില്ല. ആരും ആ വാർത്ത വിശ്വസിക്കാൻ കൂട്ടാക്കുന്നില്ല. ധീരനായ ഉമർ പോലും. ഉമർ വാൾ ഉയർത്തിപ്പിടിച്ചിരിക്കുന്നു. നബി ﷺ

വഫാത്തായി എന്ന് പറയുന്നവരെ വധിക്കാനാണ് അദ്ദേഹത്തിന്റെ പരിപാടി, 


 എല്ലാവരും സമനില തെറ്റി നിൽക്കുമ്പോൾ ഒരാൾ മാത്രം മനോധൈര്യം വീണ്ടെടുത്തു. അദ്ദേഹം ആ പാലൊളി വദനത്തിൽ ഒരു ചുംബനം നൽകി. അന്ത്യ ചുംബനം. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കന്മാരും അങ്ങയുടെ കാൽക്കീഴിലാണ്. ജീവിതത്തിലും മരണത്തിലും അങ്ങ് ശ്രേഷ്ടൻ തന്നെ. അങ്ങ് നിശ്ചയം വഫാത്തായിരിക്കുന്നു. 


 ആകെ ചിന്നിച്ചിതറിക്കിടക്കുന്ന ജനങ്ങളെ നോക്കി സിദ്ദീഖ്(റ) പ്രസംഗിച്ചു. “മുഹമ്മദ് നബിക്ക് നിങ്ങളാരെങ്കിലും ആരാധന ചെയ്തിരുന്നുവെങ്കിൽ തീർച്ചയായും മുഹമ്മദ് നബി ﷺ വഫാത്തായിരിക്കുന്നു. അല്ലാഹുﷻവിനെ ആരെങ്കിലും ആരാധിച്ചിരുന്നുവെങ്കിൽ അവൻ എന്നെന്നും മരിക്കാതെ ജീവിക്കുന്നതാണ്.” പിന്നീട് അദ്ദേഹം ഒരു ആയത്ത് ഓതി. മുഹമ്മദ് ﷺ അല്ലാഹുﷻവിന്റെ

റസൂൽ മാത്രമാണ്. അദ്ദേഹത്തിന് മുമ്പ് പല നബിമാരും കഴിഞ്ഞുപോയിട്ടുണ്ട് എന്നു തുടങ്ങുന്ന ആയത്ത്, അബൂബക്കർ(റ)വിന്റെ പ്രസംഗം

കേട്ട് ജനങ്ങളെല്ലാം ശാന്തരായി.ജനങ്ങളെല്ലാം ചിന്നിച്ചിതറിയ, ഉമർ (റ)

പോലും വാളുയർത്തിപ്പിടിച്ച് നിൽക്കുന്ന ആ സന്ദർഭത്തിൽ അബൂബക്കർ(റ) ഈ മനക്കരുത്ത് കാണിച്ചിട്ടില്ലായിരുന്നുവെങ്കിൽ പ്രവാചകനുശേഷം എന്താകുമായിരുന്നു. അതിനിടയാകാതെ വേണ്ടുന്നിടത്തു വേണ്ടവിധം പെരുമാറാനുള്ള ബോധം അബൂബക്കർ (റ)വിന് ഉണ്ടായിരുന്നു.


 (തുടരും)


 🍁إن شاء الله🍁

CLICK HERE TO GET FULL PART👇👇

 PART 01 - 21🔅 അബൂബക്കർ സിദ്ധീഖ് (R)

മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀