🔅Part :16🔅അബൂബക്കർ സിദ്ധീഖ് رضي الله عنه

 

അബൂബക്കർ സിദ്ധീഖ് رضي الله عنه

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊



                 🔅Part :16🔅

➰➰➰➰➰➰➰➰➰➰➰


📍രണ്ടല്ല മൂന്ന്...



   നബിﷺയും സിദ്ദീഖ്(റ)വും ഗുഹയിൽ ഇരിക്കുകയാണ്. അപ്പോഴാണ് സിദ്ദീഖ്(റ)വിന്റെ ശ്രദ്ധയിൽ അതുപെട്ടത്. പുറത്ത് ആരോ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അടക്കിപ്പിടിച്ച് സംസാരിക്കുന്നു. ആരോ രണ്ട് പേർ

ഗുഹക്കരികിലൂടെ നടക്കുന്നുണ്ട്. നബിﷺയെ തിരയുകയാണവർ. സിദ്ദീഖ്(റ)വിന്റെ ഉള്ളിൽ ഭയത്തിന്റെ കൊള്ളിയാൻ മിന്നി.


 അദ്ദേഹം നബിﷺയോട് വളരെ താഴ്ചയായി പറഞ്ഞു. “പ്രവാചകരെ, അവർ നമ്മെ തിരഞ്ഞാണ് വന്നിരിക്കുന്നത്. ഒന്നു മെല്ലെ താഴോട്ട് നോക്കിപോയാൽ അവർക്ക് നമ്മളെ കാണാം, അങ്ങനെ കണ്ടുകഴിഞ്ഞാൽപ്പിന്നെ എന്തായിരിക്കും സംഭവിക്കുക...”


 സഹയാത്രികന്റെ ആശങ്ക നിറഞ്ഞ ചോദ്യം കേട്ട് പ്രവാചകശിരോമണി (ﷺ) ഒരു നേരിയ പുഞ്ചിരി പൊഴിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു:


 “അബുബക്കറെ താങ്കളെന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്? നാം രണ്ടു

പേരെയുള്ളു എന്ന കാരണത്താലല്ലേ താങ്കളിങ്ങനെ ആശങ്കാകുലനാകുന്നത്. എന്നാൽ താങ്കൾ ഒരു കാര്യമോർക്കണം. നാം രണ്ടുപേർ മാത്രമല്ല നമ്മുടെ കൂട്ടത്തിൽ മൂന്നാമൻ ഒരാളുണ്ട്. അവനാണ് അല്ലാഹു ﷻ. അല്ലാഹു ﷻ നമ്മെ സംരക്ഷിച്ചുകൊള്ളും..."


 നബിﷺയുടെ സാന്ത്വനം കേട്ടപ്പോഴാണ് സിദ്ദീഖ്(റ) വിന് തെല്ലെങ്കിലും സമാധാനമുണ്ടായത്. അവിടുന്ന് (ﷺ) പറഞ്ഞതുപോലെത്തന്നെ

അല്ലാഹു ﷻ നബിﷺയെയും അനുചരനെയും കാത്തുസൂക്ഷിച്ചു.


 ഖുറൈശികൾ അവരെ ഒരുപാട് തിരഞ്ഞു. സൗർ ഗുഹയുടെ അരികിൽപോലും അവർ ചെന്നെത്തി. പക്ഷെ, ചിലന്തിവലയും കിളിക്കൂടും കണ്ട് മടങ്ങുകയാണ് അവർ ചെയ്തത്. ശത്രുക്കൾ നിരാശരായി മക്കത്തേക്കു തന്നെ മടങ്ങിപ്പോയി.


 നബിﷺയും സിദ്ദീഖ്(റ)വും മൂന്ന് ദിവസം ആ ഗുഹയിൽ താമസിച്ചു. അനന്തരം അവർ മദീനയെ ലക്ഷ്യംവെച്ച് യാത്ര ചെയ്തുകൊണ്ടിരുന്നു.


 അബൂബക്കർ(റ)വിന് എന്നിട്ടും സംശയം തീരുന്നില്ല. അദ്ദേഹം വീണ്ടും വീണ്ടും തിരിഞ്ഞും മറിഞ്ഞും പിറകോട്ട് നോക്കിക്കൊണ്ടിരുന്നു. സ്വന്തം ജീവനേക്കാളുപരി അദ്ദേഹത്തിന് പ്രധാനം പ്രവാചകന്റെ (ﷺ)

ജീവനായിരുന്നു.


 ഒരിക്കൽ അബൂബക്കർ(റ) പിന്തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കുമ്പോൾ

ഒരാൾ അതിവേഗം തന്റെ കുതിരയെ പായിച്ചുകൊണ്ട് ഓടിവരുന്നു. സുറാഖത്തെന്നവനാണ് ആ പാഞ്ഞുവരുന്നത്. മുഹമ്മദിന്റെ തലയെടുത്ത് ഖുറൈശി നേതാക്കളിൽ നിന്ന് പാരിതോഷികം വാങ്ങാനുള്ള അത്യാർത്ഥിയോടെയാണ് അയാളുടെ വരവ്. അബൂബക്കർ(റ) പേടിച്ചു..!!


 പക്ഷെ ഒന്നും സംഭവിച്ചില്ല. പ്രവാചക ശിരോമണിയെ ഒരു ചുക്കും ചെയ്യാൻ അയാൾക്കായില്ല. അടുക്കുമ്പോഴേക്ക് അയാളുടെ കുതിരയുടെ പാദങ്ങൾ ഭൂമി വിഴുങ്ങാൻ തുടങ്ങി. ഒരു വിധത്തിലും നബിയെ പിടിക്കാനാവുകയില്ലെന്ന് ഉറപ്പായപ്പോൾ സ്വന്തം ജീവനുമായി സുറാഖത്ത് തിരിച്ചുപോയി. വഴിയിലുള്ള എല്ലാ പ്രതിസന്ധികളെയും വിജയപൂർവ്വം തരണം ചെയ്തുകൊണ്ട് അവർ മദീനയുടെ കവാടത്തിലെത്തിച്ചേർന്നു.


 (തുടരും)


 🍁إن شاء الله🍁

CLICK HERE TO GET FULL PART👇👇

 PART 01 - 21🔅 അബൂബക്കർ സിദ്ധീഖ് (R)

മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀