മയ്യിത്ത് കുളിപ്പിക്കേണ്ടത് ഇങ്ങനെ..!!


ചുരുങ്ങിയ രൂപം
 : ശരീരം മുഴുവന്‍ ഒരു പ്രാവശ്യം വെള്ളം ഒലിപ്പിക്കൽ നിര്‍ബന്ധമാണ്. ശരീരത്തിലെ അഴുക്കുകള്‍ നീക്കുക ,വുളൂഅ് ചെയ്ത് കൊടുക്കുക ,അല്പം കര്‍പ്പൂരം ചേര്‍ത്തിയ വെള്ളം ശരീരം മുഴുവന്‍ മൂന്നു പ്രാവശ്യം ഒഴിക്കുക ,ശേഷം വെള്ളം തോര്‍ത്തി കളയുക ,ഇതൊക്കെ നിയ്യത്തോടെ(മനസ്സില്‍ കരുതുക ) ചെയ്യുക. എന്നിവ സുന്നത്താണ്.



പൂർണ്ണരൂപം
 മേല്‍ ഭാഗം ഉള്‍പെടെയുള്ള എല്ലാ ഭാഗവും മറഞ്ഞിരിക്കുന്ന ഒരു കുളിപ്പുര തയ്യാറാക്കുക .അതില്‍ കട്ടില്‍ പോലുള്ള ഉയരമുള്ളതിൽ മയ്യിത്തിനെ കിടത്തുക .മയ്യിതിന്റെ തലയില്‍ വെള്ളം ഒഴിച്ചാല്‍ കാല്‍ ഭാഗത്തൂടെ വെള്ളം ഒലിച്ച് പോകും വിധം കട്ടില്‍ ചെരിവുള്ളതായിരിക്കണം ,
പിന്നെ തണുത്ത ശുദ്ധ ജലം കൊണ്ട് വന്നു വലിയ പാത്രത്തില്‍ വെള്ളം തിരിച്ച് അതില്‍ തെറിച്ച് വീഴാത്ത വിധം വെക്കുക .മയ്യിത്നെ വല്ല മരുന്നും മറ്റും പോകാത്ത വിധത്തിലാണെങ്കില്‍ ഇളം ചൂട് വെള്ളം ഉപയോഗിക്കാം .
സമുദ്രത്തിലെ സ്വദവേ ഉപ്പു വെള്ളം ഉണ്ടെങ്കില്‍ അതാണ് നല്ലത് .


പിന്നെ ആ വലിയ പാത്രത്തില്‍ നിന്നും മുക്കി എടുത്ത് മയ്യിത്തിന്റെ പുറത്ത് വെള്ളം വീഴും വിധം കുടം പോലുല്ലതിലേക്ക് മാറ്റുക .


കുളിപ്പിക്കുന്നവരുടെ കൈകളിൽ ഗ്ലൌസ് പോലുള്ളവയും കരുതുക.
പിന്നെ സാമ്ബ്രാന്നി ,ഉലുവാൻ മുതലായവ പുകക്കുക .ഇത് കുളിപ്പിച്ച് കഴിയും വരെ പുകക്കണം .
 
بسم الله وعلي ملة رسول الله صلى الله عليه وسلم


ഇങ്ങനെ ചൊല്ലി മയ്യിത്തിനെ കിടത്തിയ കട്ടിലില്‍ നിന്നും എടുക്കുക

سبحان الله والحمد لله ولا اله الا الله والله اكبر ‌لا حول ولا قوة الا بالله العلي العظيم


ഇങ്ങനെ ചൊല്ലി കൊണ്ട് കട്ടിലിന്മേല്‍ (കാല്‍ ) ഖിബ്ലയുടെ ഭാഗത്തായി മലര്‍ത്തി കിടത്തണം . പിന്നെ മയ്യിതിന്റെ വസ്ത്രം നീക്കി നേരിയ നീളന്‍ കുപ്പായം ധരിപ്പികുഇകയും മുഖം ഒരു തുണ്ണി കഷ്ണം കൊണ്ട് മൂടുക .
കൈ കടത്തി കുളിപ്പിക്കാന്‍ വിഷമാകും വിധം വസ്ത്രം ഇടുങ്ങിയതാണേല്‍ സൗകര്യമാകും വിധം കൈ, മാര്‍ കീറാവുന്നതണ് .കുപ്പായം ഇട്ടു കുളിപ്പിക്കുന്നതിന്‍ തടസ്സം വരുകയോ കുപ്പായം ഇല്ലാതിരിക്കുകയോ ചെയ്താല്‍ ശരീരം മുഴുവന്‍ മറയുന്ന ഒരു നേരിയ തുണി ഉപയോഗിച്ച് മറക്കുക.
കുളിപ്പിക്കുന്ന ആളും ,അതിന്‍ സഹായിക്കുന്നവരും ,മയ്യിതിന്റെ വലിയ്യും അല്ലാതെ മറ്റാരും കുളിപ്പുരയില്‍ പ്രവേശിക്കരുത് .കുളിപ്പിക്കുന്നവരുടെ എണ്ണം ഇരട്ടയവുന്നതും അവര്‍ നാലുപേരില്‍ കുറവാകുന്നതും സുന്നതാണ്.

പിന്നെ കുളിപ്പിക്കുന്ന ആള്‍ മയ്യിതിന്റെ പിരടിയില്‍ താങ്ങി പതുക്കെ ഉഴര്‍ത്തി സാധാരണ ഇരിക്കുന്നതിലും അല്പം പിന്നോട്ട് ചാഞ്ഞ രീതിയില്‍ തന്റെ വലത്തേ കാലിന്റെ മുട്ടില്‍ ഒരു തുണിക്കഷ്ണം ചുറ്റി വയറ്റിലുള്ള അഴുക്കുകള്‍ പുറപ്പെടതക്ക വിധം വയറ്റില്‍ പലവട്ടം തടവുക .അപ്പോള്‍ ഒരാള്‍ മുന്ഭാഗത്തുകൂടി ആവശ്യത്തിന്‍ വെള്ളം ഒഴിക്കുകയും .ദുര്‍ഗന്ധങ്ങളെ അകറ്റാന്‍ ഉലുവാന്‍ പോലുള്ളവ പുകക്കുകയും വേണം.

പിന്നെ മയ്യിത്തിനെ ആദ്യത്തെ പോലെ മലര്‍ത്തി കിടത്തി തന്‍റെ ഇടതു കൈ കൊണ്ട് മുന്ദ്വാരവും പിന്ദ്വാരവും നല്ലവണ്ണം ശൌച്യയം ചെയ്തു കൊടുക്കുക .
പിന്നെ സോപ്പ് പോലെയുള്ളതില്‍ കൈ കഴുകി ഒരു നേരിയ തുണി ക്കഷ്ണം നനച്ചു ഇടതെ്ത കൈയുടെ ചൂണ്ടു വിരലില്‍ ചുറ്റി രണ്ട് ചുണ്ടു വിരലിൽ കെട്ടി പതുക്കെ പല്ലില്‍ വിരല്‍ കൊണ്ട് മിസ് വാക്ക് (പല്ല് തെപ്പിക്കുക ) ചെയ്യുക .
ശേഷം ചെറു വിരലില്‍ തുണികഷ്ണം ചുറ്റി മൂക്കിനുള്ളിലുള്ള അഴുക്കുകള്‍ വൃത്തിയാക്കുക ,

ശേഷം മറ്റൊരു തുണി കഷ്ണന്‍ കൈ മേല്‍ ചുറ്റി മയ്യിത്തിനെ വുളൂഅ് എടുപ്പിക്കുക .വുളൂഇന്റെ നിയ്യത്ത് ചെയ്യൽ നിര്‍ബന്ധമാണ്ണ്‍ .വായിലും മോക്കിലും വെള്ളം കയറ്റല്‍(ഇത് ചെയ്യുമ്പോള്‍ വെള്ളം ഉള്ളിലെതതിരിക്കാന്‍ തല അല്പം ചെരിക്കേണ്ടതാണ്ണ്‍ ) ,ദിക്ര്‍ എന്നിവ സുന്നത്തും .
നഖങ്ങല്കിടയിലെ അഴുക്ക് നീക്കാന്‍ ഈര്‍ക്കിലി പോലുള്ളവ ഉപയോഗിക്കുക ശേഷം ശഹാദത് ചൊല്ലി (അഷദൂ അന്ലഹിലഹ ഇല്ലള്ള വശ്ഹധു അന്ന മുഹമ്മദന്‍ റസൂലല്ലഹ് ) എന്ന് ചൊല്ലി മയ്യിത്തിനെ കുളിപ്പിക്കലെന്ന ഫര്‍ലിനെ ഞാന്‍ നിര്‍വഹിക്കുന്നു എന്ന നിയ്യത്ത് ചെയ്ത് കുളിപ്പിക്കലിലേക്ക് കടക്കുക .


ആദ്യമായി മയ്യിതിന്റെ തലയും തടിയും സോപ്പ് ,താളി എന്നിവ കൂട്ടി കഴുകണം. പിന്നെ അവ രണ്ടിന്റെയും മുടികള്‍ ജഡ കുത്തിയിട്ടുണ്ടെങ്കില്‍ പല്ലുകള്‍ അകന്ന ചീര്‍പ്പ് കൊണ്ട് വാരണം (മുടി അഥവാ പറിന്നു പോയാല്‍ മയ്യിതിന്റെ കൂടെ വച്ച് തന്നെ കഫം ചെയ്യണം ).പിന്നെ മയ്യിത്തിനെ കഴുത് മുതല്‍ കാലു വരെ ആദ്യം വലതും പിന്നെ ഇടതും സോപ്പ്, താളി ഉപയോഗിച്ച കഴുകുക .

പിന്നെ ശുദ്ധ ജലം കൊണ്ട് താളി പോലുള്ളതിനെ നീക്കണം .പിന്നെ മൂന്നാമതും താളി പോലുള്ളവ കൊണ്ടും ,പിന്നെ നാലാമത് ശുദ്ധ ജലം ,അഞ്ചാമത് താളി ,ആറാമത് ശുദ്ധ ജലം .ഈ ആര് തവണ കൊണ്ടും ഫര്‍ള് വീടുന്നതല്ല ..


ശേഷം നിറവിത്യാസം ഇല്ലാതെ കര്‍പ്പൂരം ചേര്‍ത്ത്ദേഹം മുഴുവന്‍ മൂന്നു പ്രാവശ്യം കഴുകണം .ഈ വെള്ളത്തിനെ മാഉല്‍ ഖുറാഹ് എന്ന പറയുന്നു .


ഈ മൂന്നില്‍ ആദ്യത്തെതിൽ വാജിബും(നിര്‍ബന്ധം), ബാക്കിയുള്ളവയിൽ സുന്നത്തും വീടുന്നതാണ്




പിന്നെ ദേഹം മുഴുവന്‍ നേരിയ തുണി കൊണ്ട് പതുക്കെ തോര്‍ത്തി മയ്യിത്ത് സ്ത്രീ യുടേ താണെങ്കില്‍ തലമുടി മൂന്നു പിളർപ്പാക്കി  പിന്നിലാക്കി മുടയണം .
ശേഷം അംഗങ്ങളെ മടക്കുകള്‍ നിവര്‍ത്തി നേരെ വെക്കണം .കുളിപ്പിക്കുന്നതിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ കാര്യങ്ങള്‍ പല ഹദീസിലും വന്നിരിക്കുന്നു .


ഉമ്മു അതിയ്യ (റ) യെ തോട്ട് നിവേദനം :


ഉമ്മു അതതിയ (റ) പറയുന്നു :നബി *(സ്വ) പുത്രി സൈനബ ബീവി (റ )യുടെ മയ്യിത്ത് ഞങ്ങള്‍ കുളിപ്പിച്ചപ്പോള്‍ നബി (സ്വ ) ഞങ്ങളുടെ അടുക്കല്‍ വന്ന് ഇങ്ങനെ പറയുകയുണ്ടായി  "നിങ്ങള്‍ അവരെ വുലുഹ് കൊണ്ട് തുടങ്ങുകയും ആദ്യം വലതു ഭാഗവു പിന്നെ ഇടതും ഒററയാ യി(1,3,5,...)താളി കൊണ്ട് കുളിപ്പിക്കുകയും അവസാനത്തില്‍ അല്പം കര്പൂരവും ചെര്കുവീന്‍ ".

അവരുടെ തല ഞങ്ങള്‍ വാരുകയും നെറുകയിലെ മുടി ഒരു പിളര്‍പ്പും രണ്ടു ഭാഗത്തെ മുടി രണ്ടു പിളര്പ്പാക്കി പിന്നിലെക്കായി മുടയുകകയും ചെയ്തു .




നബി(സ്വ) യെ കുളിപ്പിച്ചപ്പോള്‍ നാല് പേരുണ്ടായിരുന്നു .അലി (റ )വും ഫസല്‍(റ)വും കുളിപ്പിക്കുകയും ഉസ്മത് (റ) വെള്ളം വീഴ്തുകയും അബ്ബാസ്‌ (റ) വലിയ്യായ നിലക്ക് കൂടെ നില്‍കുകയും ചെയ്തിരുന്നുവെന്നും ,നബി (സ്വ) അവര്‍ ചാരി ഇരുത്തുകയും ഇരു ഭാഗത്തിലായി ചെരിച്ചും കിടതിയിരുന്നതയും ,അവരുടെ കൈ മേല്‍ തുണികഷ്ണം ചുറ്റുകയും ,നീല കുപ്പഴതില്‍ കുളിപ്പിച്ചതയും ,ഇബ്നു ഉമര്‍ (റ ) അബ്ദുള്ള (റ) വിനെ കുളിപ്പിച്ചപ്പോള്‍ വയറ്റത്ത് പല പ്രാവശ്യം തടവിയതയും ഹദീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കുളിപ്പിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ

1.കുളിപ്പിക്കുമ്പോള്‍ മയ്യിത്ന്റെ ഔറത്തില്‍ (ഗുഹ്യസ്ഥാനം) തുറിച്ചു നോക്കുകയോ തുണി ചുറ്റി അല്ലാതെ സ്പര്‍ശിക്കുകയോ ചെയ്യുന്നത് ഹറാമാകുന്നു .ഔരത് ഒഴികെയുള്ള ഭാകങ്ങളിലും അത്യാവശ്യമാകുമ്പോള്‍അല്ലാതെ നോക്കാതിരിക്കുന്നതും തുണിക്കഷ്ണം ചുറ്റി അല്ലാതെ തോടതിരിക്കുന്നതും സുന്നതാകുന്നു .

2. മയ്യിതിന്റെ ദേഹത്തില്‍ അസാധാരണമായ വല്ലതും ഉണ്ടയികണ്ടാല്‍ അത് മുഖം പ്രകാശിക്കുക,സുഗന്ധ വാസന മുതലായ ശുഭ ലക്ഷണങ്ങള്‍ വല്ലതും ഉണ്ടെങ്കില്‍ അത് മറ്റുള്ളവരെ പരന്നരിയിക്കുകയും ,മുഖം കരുതിരിക്കുക ,രൂപം മാറിയിരിക്കുക തുടങ്ങിയ ദുര്‍ ലക്ഷണങ്ങള്‍ ആരെയും അറിയിക്കതിരിക്കുകയും ചെയ്യഉന്നത് സുന്നതാണ്ണ്‍ .



എന്നാല്‍ മയ്യിത്ത് ബിധ്ഹത് ചെയ്യുന്നവനോ ,ഫാസിഖോ ,ദുര്മാര്‍ഗിയോ ആന്ണേല്‍ മറ്റുള്ളവര്‍ അത് ചെയ്യാതിരിക്കാന്‍ വേണ്ടി പൊതു ജനളോട് പര്യ്യാവുന്നതണ്ണ്‍ .

3. കുളിപ്പിക്കുന്നതിന്‍ വെള്ളം കിട്ടതിരിക്കുകയോ ,അല്ലേല്‍ തീ പൊള്ളല്‍ , വെള്ളത്തില്‍ പോവുക തുടങ്ങിയ പോലെ കുളിപ്പിക്കുമ്പോള്‍ മാംസങ്ങള്‍ അടര്‍ന്നു നാശം സംഭവിക്കുകയോ , ചേല കര്‍മം ചെയ്യാത്ത മയ്യിതിന്റെ ഖുല്‍ഫ(ചേല കര്‍മം ചെയ്യുമ്പോള്‍ നീക്കുന്ന തൊലി ) മുറിക്കുകയല്ലാതെ വന്നാല്‍ തയമ്മും ചെയ്യേണ്ടാതണ്ണ്‍ .ഖുല്ഫ ഒഴികെയുള്ള ഭാഗം കഴുകുകയും വേണം ഇത് ഇബ്നു ഫജ്ര്‍ (റ) വിന്റെ അഭിപ്രയമാണ്ണ്‍ .
ഇങ്ങനെ ചേല കര്‍മം ചെയ്യ്ത മയ്യിത്തിനെ കഫന്‍ മാത്രം ചെയ്തു അടക്കനമെന്നാണ്ണ്‍ റംലി (റ )വിന്റെ അഭിപ്രായം .

4. കുളിപ്പിച്ചതിനു ശേഷം മയ്യിതില്‍ നിന്നും വല്ല നജസ് അതില്‍ ഉലമാക്കള്‍ക്ക് മൂന്നു അഭിപ്രായമുണ്ട്


*ഇബ്നു ഹജര്‍ (റ),റംലി(റ )അഭിപ്രായം :അത് എപ്പോയഴിരുന്നാലും കഴുകല്‍ നിര്‍ബന്ധമാണ്ണ്‍ വുളു ,കുളി മടക്കെണ്ടാതില്ല .

*ബാഗവി(റ),ഇംദാദ് ,ഫതുഹുല്‍ മുഈന്‍ :കഫന്‍ ചെയ്യ്തതിന്ന്‍ ശേഷമാണെങ്കില്‍ കഴുകേണ്ടതില്ല .


*സിയാദ് (റ):നിസ്കാരത്തിനു ശേഷമാണെങ്കില്‍കഴുകല്‍ നിര്‍ബന്ധമില്ല ,പക്ഷെ സുന്നതാണ്ണ്‍ .

5.മയ്യിതില്‍ നിന്ന രക്തം പോലുല്ലാ നജസ് തുടര്‍ച്ചയായി വരുകയണേല്‍ .കുളിപ്പിച്ചതിന്‍ ശേഷം ബാക്കിയുള്ള കാര്യങ്ങള്‍ക്ക് വേഗം കൂട്ടുക .

6. വെള്ളത്തില്‍ വീണു മരിച്ച മയ്യിതായാലും കുളിപ്പിക്കല്‍ നിര്‍ബന്ധമാണ് .

7.മയ്യിത്ത് ജനാബതുകരിയോ ,തീണ്ടാരിയോ ആണെങ്കിലും ഒരു പ്രാവശ്യം കുളിപ്പിച്ചാല്‍ മതി .

8.കുളിപ്പിച്ച ശേഷം വുളുന്റെ പിറകെ ചൊല്ലാറുള്ള പ്രാര്‍ത്ഥന ചൊല്ലല്‍ സുന്നതാണ്ണ്‍ .

9.മയ്യിതിന്റെ മുടി ജഡ കുത്തിയതോ മറ്റോ അതിന്റെ കീഴില്‍ വെള്ളം ചേരാതെ വന്നാല്‍ ആ മുടി കളയാന്‍ വെള്ളം ചേര്‍ക്കല്‍ നിര്‍ബന്ധമാകുന്നു അങ്ങനെ ആവശ്യമുള്ളപ്പോള്‍ അല്ലാതെ മയ്യിതിന്റെ മുടി,നഖം ,മുതലായവ നീക്കം ചെയ്യുന്നത് കറാഹത്താകുന്നു .


10. മയ്യിത്ത് കുളിപ്പിച്ചവരും തയമ്മും ചെയ്തു കൊടുത്തവരും അതിന്‍ ശേഷം കുളിക്കുന്നത് സുന്നതാകുന്നു .