നിലക്കാത്ത അപദാനങ്ങൾ || ബുര്‍ദ ലൈന്‍ - 45 || ഖസ്വീദത്തുൽ ബുർദ* *ആശയം, വിശദീകരണം - 4️⃣5️⃣
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 4️⃣5️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 4️⃣5️⃣🌷*
*🌹فـإِنَّ فَضْـلَ رَسُـولِ اللهِ لَـيْـسَ لَهُ*✨
*حَـدٌّ فَـيُعْرِبَ عَـنْهُ نَاطِـقٌ بِفَـمِ*🌹
*അല്ലാഹുവിന്റെ തിരുദൂതരുടെ ﷺ ശ്രേഷ്ഠതയ്ക്ക് അതിരുകളില്ല. അങ്ങനെ അതിരുണ്ടായിരുന്നെങ്കിൽ വായകൊണ്ട് മൊഴിയുന്നവൻ അത് ആവിഷ്ക്കരിക്കുമായിരുന്നു.*
ಅಲ್ಲಾಹ ಸಂದೇಶವಾಹಕರ ﷺ ಶ್ರೇಷ್ಠತೆಗೆ ಯಾವುದೇಮಿತಿಯಿಲ್ಲ. ಅಂತಹ ಮಿತಿಯಿದ್ದರೆ ಅದನ್ನುಮುಖವಾಣಿಯೇ ವ್ಯಕ್ತಪಡಿಸುತ್ತಿತ್ತು.
ஏனெனில் அல்லாஹ்வின் திருத்தூதர் ﷺ அவர்களின் சிறப்புக்கு நிச்சயமாக எந்தவொரு எல்லையும் இருக்கவில்லை. அவ்வாறு எல்லையிருந்தால் அல்பவா வாவினால் பேசுகிற ஒரு மனிதன் அச்சிறப்பை எடுத்துரைக்காவியலும்..
*************************************
*പദാനുപദ അർത്ഥം*
فَـإِنَّ فَضْـلَ رَسُـولِ اللهِ=
ആദരവായ റസൂലുല്ലാഹി ﷺ തങ്ങളുടെ ശ്രേഷ്ഠത (പവിത്രത)
لَـيْـسَ لَهُ=
അതിനില്ല
حَـدٌّ =
അതിരുകൾ (പരിധി)
فَـيُعْرِبَ عَـنْهُ =
അങ്ങനെ അതിരുണ്ടായിരുന്നെങ്കിൽ (പരിധിയുണ്ടായിരുന്നെങ്കിൽ), അതു പറയുമായിരുന്നു
نَاطِـقٌ=
സംസാരിക്കുന്നവൻ
بِفَـمِ=
നാവുകൊണ്ട്
*************************************
_ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ അപദാനങ്ങൾ എത്രയും പാടാൻ മഹാനായ കവി رضي الله عنه ആഹ്വാനം ചെയ്യുന്നുവെങ്കിലും അവിടുത്തെ ﷺ മഹത്വങ്ങളെ പൂർണമായി ആവിഷ്കരിക്കുക മനുഷ്യ സാധ്യമല്ലെന്നും ബൂസ്വീരി ഇമാംرضي الله عنه ഓർമിപ്പിക്കുന്നു. മുത്ത് നബി ﷺ തങ്ങളുടെ സ്വഹാബിയും കവിയുമായ മഹാനായ ഹസ്സാനുബ്നു സാബിത് رضي الله عنه ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ വഫാത്തിനു ശേഷം രചിച്ച വിലാപ കാവ്യത്തിൽ പാടിയത് പോലെ; "തിരുദൂതരുടെ ﷺ ശ്രേഷ്ഠതകൾ തിട്ടപ്പെടുത്താൻ എനിക്കാവതില്ല. അതിനു ഞാൻ ശ്രമിക്കുമ്പോൾ ഞാൻ തളർന്നു പോകുന്നു"._
_ഓരോ നിമിഷവും തിരുനബി ﷺ തങ്ങളുടെ പദവി കൂടിക്കൊണ്ടിരിക്കുകയാണ്. അറ്റമില്ലാതെ പരന്നു കിടക്കുന്ന, പടർന്നു പന്തലിക്കുന്ന അവിടുത്തെ ﷺ പവിത്രത പ്രശംസകന്റെ കൈപ്പിടിയിൽ ഒതുങ്ങാത്തതാണ്. എങ്ങനെ ഒതുങ്ങാൻ..? ലോകാവസാനം വരെ കോടാനുകോടി ജനങ്ങൾ അല്ലാഹുവിന്റെ തിരുദൂതർക്കുവേണ്ടി ﷺ സ്വലാത്ത് ചൊല്ലുന്നുണ്ട്. ഓരോ സ്വലാത്തും തിരുനബി ﷺ തങ്ങളുടെ പദവി ഉയർത്തിക്കൊണ്ടിരിക്കും. ഒരു നല്ലകാര്യം ഒരാൾ അറിയിച്ചു കൊടുത്താൽ അതിന്റെയും അതു കാരണമായി ശേഷം വരുന്ന മുഴുവൻ ആളുകളും ചെയ്യുന്നതിന്റെയും പുണ്യത്തിലൊരംശം ആദ്യം അറിയിച്ചു കൊടുത്ത ആൾക്കും ലഭിക്കും. അങ്ങനെ വരുമ്പോൾ പുണ്യനബി ﷺ തങ്ങൾക്കു കിട്ടുന്ന പുണ്യത്തിന്റെ വ്യാപ്തി സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വിശാലവും അനന്തവുമാണ്. ആര് ഖുർആൻ ഓതിയാലും തിരുനബിക്കൊരോഹരി ﷺ. ആര് നിസ്‌ക്കരിച്ചാലും വ്രതമനുഷ്ഠിച്ചാലും ധർമം ചെയ്താലും തിരു നബിക്കൊരോഹരി ﷺ._
_اللهم صل وسلم وبارك عليه..._
_ഇതിനെല്ലാം പുറമെ പരലോകത്തെ ലിവാഉൽ ഹംദെന്ന പതാക, മഖാമുൻ മഹ്‌മൂദ് എന്ന അത്യുൽകൃഷ്ടമായ പദവി, ഹൗളുൽ കൗസറിന്റെ ഉടമസ്ഥാവകാശം.., ഒരു സൃഷ്ടാവിൽനിന്നും ഒരു സൃഷ്ടിയ്ക്ക് ഇതിൽ കൂടുതൽ എന്താണ് ലഭിക്കുക._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺ കുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment