സഹ്‌വിന്റെ സുജൂദ് പ്രത്യേകം കരുതണം?
❓നമസ്കാരത്തിൽ സഹ്‌വിന്റെ സുജൂദ് ചെയ്യുന്നയാൾ അതു പ്രത്യേകം കരുതി ചെയ്യേണ്ടതുണ്ടോ? അതോ കരുത്തില്ലാതെ ചെയ്താൽ മതിയാകുമോ? നമസ്കാരത്തിന്റെ കരുത്തിൽ അതു പെടുകയില്ലേ?
✅ഇല്ല. സഹ്‌വിന്റെ സുജൂദിന് കാരണമാവുന്നത് നമസ്കാരത്തിൽ തേടപ്പെട്ട കാര്യമല്ലല്ലോ. വിരോധിക്കപ്പെട്ട കാര്യമാണ്. അതിനാൽ പ്രാരംഭത്തിലെ കരുത്തിൽ അതുൾപ്പെടുകയില്ല. തന്മൂലം സഹ്‌വിന്റെ സുജൂദിന് പ്രത്യേകം കരുത്ത് നിർബന്ധമാണ്. പക്ഷേ, തനിച്ചു നമസ്കരിക്കുന്നയാൾക്കും ഇമാമിനും മാത്രമേ ഇതു ബാധകമാവുകയുള്ളൂ. മഅ്മൂമിന് കരുത്തു നിർബന്ധമില്ല. അയാൾ ഇമാമിനോട് യോജിക്കൽ നിർബന്ധമാണല്ലോ. തന്മൂലം അയാളുടെ പ്രവൃത്തികൾ ഇമാമിനെ അനുഗമിക്കുന്നതിലേക്കു തിരിയും. ഇതിനു പ്രത്യേകം നിയ്യത്ത് വേണ്ടതില്ല.
📜(തുഹ്ഫ 2-199,200.) ❓റുകൂഇലും സുജൂദിലും ഇടയിലെ ഇരുത്തത്തിലുമെല്ലാം കൈവിരലുകൾ എങ്ങനെയാണു വയ്ക്കേണ്ടത്?
ചിലർ വിടർത്തിയും ചിലർ ചേർത്തും വളച്ചുമെല്ലാം വയ്ക്കുന്നത് കാണാം. ശരിയായ രൂപം എങ്ങനെ?
✅റുകൂഇൽ രണ്ടു കൈവിരലുകളും മിതമായി വിടർത്തി മുഴുവൻ വിരലുകളും ഖിബ് ലയിലേക്ക് വരും വിധം - വലത്തോട്ടോ ഇടത്തോട്ടോ തിരിക്കാതെ കാൽമുട്ടുകളിൽ പിടിക്കുകയാണു വേണ്ടത്.
📜(തുഹ്ഫ: 2-60.)
☘️സുജൂദിൽ കൈവിരലുകൾ മടക്കാതെ നിവർത്തി, അകറ്റാതെ ചേർത്തു വച്ചു കൊണ്ടാണ് രണ്ടു ചുമലുകൾക്കു നേരെ ഖിബ് ലയിലേക്കു തിരിച്ചു വയ്ക്കേണ്ടത്. ഇടയിലെ ഇരുത്തത്തിൽ വിരലുകൾ നിവർത്തി ചേർത്തു വച്ചു കൊണ്ട് ഖിബ് ലക്കഭിമുഖമായി കാൽമുട്ടുകൾക്കു സമീപം വെയ്ക്കണം.
📜(തുഹ്ഫ : 2-76,77.)
☆☆☆☆☆☆☆☆☆☆☆☆☆ ☆☆☆☆
🌹-سبحان الله وبحمده سبحان الله العظيم وبحمده استغفر الله-🌹
ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
Post a Comment