ഇമാം ബൂസൂരി (റ) യുടെ ഖസ്വീദത്തുൽ ബുർദയുടെ മലയാള പരിഭാഷ

🔘 *ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ* 🔘

ﺍﻟﺴﻠﺎﻡ ﻋﻠﻴﻜﻢ ﻭﺭﺣﻤﺔ ﺍﻟﻠﻪ وبركاته 😍

🌹اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ رٙبِّ الْعٙالٙمِينْ ...اٙلْحٙمْدُ لِلّٙهِ الّٙذِي جٙعٙلٙنٙا مِنْ أُمّٙةِ سٙيِّدِنٙا مُحٙمّٙدٍ صٙلّٙي اللّٙهُ عٙلٙيْهِ وٙسٙلّٙمٙ🌹

🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹

📕ഇമാം ബൂസൂരി (റ) യുടെ 🌹 *ഖസ്വീദത്തുൽ ബുർദയുടെ മലയാള  പരിഭാഷ*🌹
ഇൻശാ അള്ളാഹ്... നിങ്ങളിലേക്ക് എത്തിക്കാൻ ഉദ്ധേശിക്കുന്നു .റബ്ബ് തൗഫീഖ് ചെയ്യുകയും ഖബൂൽ ചെയ്യുകയും ചെയ്യട്ടേ... ആമീൻ ....💜💜💜

ബുർദ എന്ന പദത്തിന്റെ പൂർണ്ണ രൂപം ബുർഉദ്ദാ' എന്നാണ് .രോഗ ശമനം എന്നാണ് ഇതിന്റെ അർത്ഥം .മുമ്പൊക്കെ ആളുകൾ രോഗശമനത്തിനും പ്രയാസങ്ങൾ നീങ്ങി കിട്ടാനും ബുർദ ചൊല്ലൽ പതിവായിരുന്നു. അതിന്  ഫലവും ഉണ്ടായിരുന്നു .
മുത്ത് നബി ﷺ  യെ കുറിച്ച് നാം മനസ്റ്റിലാക്കിയിരിക്കേണ്ട പല കാര്യങ്ങളും ഈ കാവ്യത്തിലുണ്ട്.💙

ഇൻശാ അള്ളാഹ് ...
ഇത് പതിവാക്കിയാൽ 💚മുത്ത് ഹബീബിനെ ﷺ💚 സ്വപ്നത്തിൽ ദർശിക്കാം.
റബ്ബ് തൗഫീഖ് ചെയ്യട്ടേ... ആമീൻ യാ റബ്ബൽ ആലമീൻ..😪....

✍ ...
➖ ➖➖ ➖➖➖➖➖➖➖

🌹ﺍٙﻣِﻦْ ﺗٙﺬٙﻛُّﺮِ ﺟِﻴﺮٙﺍﻥٍ ﺑِﺬِﻱ سٙلٙمِ✨
ﻣٙﺰٙﺟْﺖٙ ﺩٙﻣْﻌًﺎ ﺟٙﺮٙﺍ ﻣِﻦْ ﻣُﻘْﻠٙﺔٍ بِدٙمِ🌹

*ദീസലം എന്ന പ്രദേശത്തെ അയൽവാസിയെ ഓർത്തു കൊണ്ടാണോ നിന്റെ കണ്ണുകളിൽ നിന്ന് രക്തം കലർന്ന കണ്ണീർ നീ ഒലിപ്പിക്കുന്നത് ?*
 
ദീസലം എന്ന സ്ഥലം മക്കയുടേയും മദീനയുടേയും ഇടയിലുള്ള സ്ഥലമാണെന്നും ,അല്ല മദീന തന്നെയാണെന്നും അഭിപ്രായമുണ്ട്.ഇവിടെ അയൽവാസിയെ കൊണ്ട് ഉദ്ദേശിക്കുന്നത് റസൂൽ കരീം ﷺ യാണ്. ഒരു ഖസ്വീദ തുടങ്ങുമ്പോൾ അന്നത്തെ ശൈലി അനുസരിച്ച് വേർപാടോ ,ഇഷ്ടധാമത്തിന്റെ അകൽച്ച യോ അനുസ്മരിച്ച് കൊണ്ടാണ് തുടങ്ങുക. ആ വരികൾ സങ്കൽപിക കഥാപാത്രത്തോടും ഹൃദയത്തോടും സംസാരിക്കും.
ഇവിടെ ഇതിന്റെ കർത്താവായ ബൂ സ്വൂരി ഇമാം (റ) സ്വമനസ്സിനോട് തന്നെയാണ് സങ്കട കാരണം തിരക്കുന്നത്. അദ്ധേഹത്തിൽ റസൂൽ കരീം ﷺ യോടുള്ള സ്നേഹം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്ന് നമുക്ക് കാണാം.
ഇത് വെറും ഒരു ഖസ്വീദ  മാത്രമല്ല. മാരക രോഗം പിടിപ്പെട്ട് മരുന്നുകൾ ഉപയുക്തമല്ലാതായപ്പോൾ മനസ്സിൽ തോന്നിയ ഒന്നാണ് റസൂൽ കരീം ﷺയുടെ മേലിൽ സ്നേഹ കാവ്യം രചിക്കുക എന്നത്. അൽഭുതം !. ആ മഹാനവർകളുടെ രോഗം ഖസ്വീദയുടെ പൂർത്തീകരണത്തോടെ ഭേദമായി.
അത് മാത്രമല്ല, മറ്റു പല അൽഭുതങ്ങളും ഇതിന്റെ ബറകത്ത് കൊണ്ട് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതിന്റെ ശേഷം ഒരു ദിവസം സുസ്മേരവദനനായി തന്റെ അരികിൽ റസൂൽ കരീം ﷺ നിൽക്കുന്നതായി ബൂസ്വൂരി (റ) സ്വപ്നം കണ്ടിട്ടുണ്ട്. അത് കൊണ്ട് ഭക്തി സാന്ദ്രമായ നിലയിലാണ് ഇത് ചൊല്ലേണ്ടത്. തുടങ്ങുമ്പോഴും ഒരോ വരികൾക്ക് ശേഷവും 
🌹مٙوْلٙايٙ صٙلِي وٙسٙلِّمْ دٙائِمًا أٙبٙدًا✨
عٙلٙى حٙبِيبِكٙ خٙيْرِ الْخٙلْقِ كُلِّهِمِ🌹
എന്ന് ചൊല്ലേണ്ടതാണെന്നും ഇതിന്റെ മര്യാദയിൽ പറഞ്ഞിട്ടുണ്ട്🌹⚫

🌹الحمد لله...الحمد لله...الحمد لله الف مرة...الحمد لله الذي جعلنا من أمة سيدنا محمد صلي الله عليه وسلم🌹
🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹

🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘

🌹اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ رٙبِّ الْعٙالٙمِينْ ...اٙلْحٙمْدُ لِلّٙهِ الّٙذِي جٙعٙلٙنٙا مِنْ أُمّٙةِ سٙيِّدِنٙا مُحٙمّٙدٍ صٙلّٙي اللّٙهُ عٙلٙيْهِ وٙسٙلّٙمٙ🌹

🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹

➖ ➖➖ ➖➖➖➖➖➖➖

🌹مٙوْلٙايٙ صٙلِي وٙسٙلِّمْ دٙائِمًا أٙبٙدًا✨
عٙلٙى حٙبِيبِكٙ خٙيْرِ الْخٙلْقِ كُلِّهِمِ🌹

💐വരി 2 💐

🌹ﺍٙﻡْ ﻫٙﺒّٙﺖِ ﺍﻟﺮِّﻳﺢُ ﻣِﻦْ ﺗِﻠْﻘٙﺎﺀِ ﻛٙﺎﻇِﻤٙﺔٍ  ✨
ﻭٙأٙﻭْﻣٙﺾٙ ﺍﻟْﺒٙﺮْﻕُ  ﻓِﻲ ﺍﻟظّٙلْمٙاءِ ﻣِﻦْ إِضٙمِ🌹

അതോ ,കാളിമയുടെ ഭാഗത്ത് നിന്ന് കാറ്റ് അടിച്ച് വീശുന്നത് കൊണ്ടോ, ഇരുട്ടുള്ള രാത്രിയിൽ ഇളം എന്ന മലയിൽ നിന്നും മിന്നൽ പ്രകാശിച്ചത് കൊണ്ടോ നീ കണ്ണീരൊലിപ്പിക്കുന്നത് ?.(അതോ ,ഈ ഭാഗങ്ങളിലെ നിന്റെ പ്രേമഭാജനത്തെ ﷺ ഓർത്ത് കൊണ്ടാണോ ?അധാർമികതയുടേയും അന്ധകാരത്തിന്റെയും ഇരുട്ട് നീക്കി പ്രത്യക്ഷപ്പെട്ട തൗഹീദിന്റെ കിരണത്തിൽ കവി ആനന്ദം കൊള്ളുന്നു.
കൂരിരുട്ടിലെ മിന്നൽപ്പിണർ പോലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിന്റെ പ്രവാഹം പോലെയാണല്ലോ ഹബീബ് ﷺ. ചരിത്രത്തിലൂടെ ഇടമുറിയാതെ വീശിക്കൊണ്ടിരിക്കുന്ന പ്രവാചക ദൗത്യത്തെയും സങ്കൽപ്പിക്കാവുന്നതാണ് ).

💐 വരി 3💐

🌹ﻓٙﻤٙﺎ ﻟِﻌٙﻴْﻨٙﻴْﻚٙ إِﻥْ ﻗُﻠْﺖٙ اكْفُفٙا ﻫٙﻤٙﺘٙﺎ ✨
وٙمٙا لِقٙلْبِكٙ إﻥْ ﻗُﻠْﺖٙ ﺍﺳْﺘٙﻔِﻖْ يٙهِمِ🌹

എന്താണ് നിന്റെ കണ്ണുകൾക്ക് സംഭവിച്ചത്?.കണ്ണീരൊലിപ്പിക്കരുതൊന്ന് നീ പറഞ്ഞിട്ടും അത് ഒലിപ്പിക്കുന്നു. നിന്റെ ഹൃദയത്തിനെന്തു പറ്റി?. നീ അതിനോട് ബോധപൂർവ്വം നിലകൊള്ളാൻ അഭ്യർത്ഥിച്ചിട്ടും അത് വിറ കൊള്ളുന്നു.😪

എത്ര നിയന്ത്രിച്ചിട്ടും കവിക്കു തന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളെയോ പ്രകമ്പനം കൊള്ളുന്ന ഹൃദയത്തേയോ തടഞ്ഞു നിർത്താൻ കഴിയുന്നില്ല. നാടകീയ സ്വാഗതം (dramatic monologue) എന്ന കാവ്യ സങ്കേതത്തിലെ മികച്ച പ്രയോഗം ഈ വരികളിൽ അനുഭവിക്കാം.

(തുടരും, ഇൻശാ അള്ളാഹ്).

മുത്ത് നബിയെ ﷺ ഓർത്ത് കണ്ണുകൾ നിറയണം, ഖൽബുകൾ വിറകൊള്ളണം. അങ്ങനെ കണ്ണും ഖൽബും നന്നാവണം. 
തൗഫീഖ് ചെയ്യണേ അല്ലാഹ്...
امين يا ارحم الراحمين...

🌹اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ ...اٙلْحٙمْدُ لِلّٙهِ رٙبِّ الْعٙالٙمِينْ ...اٙلْحٙمْدُ لِلّٙهِ الّٙذِي جٙعٙلٙنٙا مِنْ أُمّٙةِ سٙيِّدِنٙا مُحٙمّٙدٍ صٙلّٙي اللّٙهُ عٙلٙيْهِ وٙسٙلّٙمٙ🌹

🌹 اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ عَدَدَ مَافِى عِلْمِ اللَّهِ صَلَاةً دَائِمَةً بِدَوَامِ مُلْكِ اللَّهِ🌹

ദുആ വസ്വിയ്യത്തോടെ
✍...