അവിടുത്തെ ﷺ വർണ്ണിച്ചു കൊണ്ടിരിക്കൂ | ബുര്‍ദ ലൈന്‍ - 44 |
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 4️⃣4️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 4️⃣4️⃣ 🌷*
*🌹وانْسُـبْ اِلَى ذَاتِهِ مَا شِـئْتٙ مِنْ شَـرٙفٍ*✨
*وَانْسُـبْ اِلَى قَـدْرِهِ مَا شـِئْتٙ مِنْ عِظَـمِ*🌹
*നീ ഉദ്ദേശിക്കുന്ന ശ്രേഷ്ഠത അവിടുത്തെ ﷺ വ്യക്തിത്വത്തോടു ചേർത്തു പറയുക. നീ ഉദ്ദേശിക്കുന്ന മഹത്വം അവിടുത്തെ ﷺ ഉന്നത പദവിയോട് ചേർത്ത് പറയുക.*
*ನೀವು ಅವರ ﷺ ವ್ಯಕ್ತಿತ್ವಕ್ಕೆ ಸೇರಿಸಲು ಉದ್ದೇಶಿಸಿರುವ ಶ್ರೇಷ್ಠತೆಯನ್ನು ಹೇಳಿ. ನೀವು ಉದ್ದೇಶಿಸಿರುವ ಮಹತ್ವ ಅವರ ﷺ ಉನ್ನತ ಪದವಿಗೆ ಸೇರಿಸಿ ಹೇಳಿ.*
*நீ விரும்பிய சிறப்பை பெருமானார் ﷺ அவர்களின் புனித மேனியின் பால் இணைத்துவிடு, நீரு விரும்பிய நிறை பண்புகளை பெருமானார் ﷺ அவர்களின் கண்ணியத்தின் பால் இணைத்துவிடு..*
*************************************
*പദാനുപദ അർത്ഥം*
وَانْسُـبْ =
നീ ചേർത്തോളൂ
اِلَى ذَاتِهِ=
ആരംഭ റസൂൽ ﷺ തങ്ങളുടെ വ്യക്തിത്വത്തോട്
مَا شِـئْتٙ =
നിനക്ക് ബോധ്യമായത് / നീ ഉദ്ദേശിക്കുന്നത്
مِنْ شَـرٙفٍ=
(അവിടുത്തെ ﷺ) ശ്രേഷ്ഠതയിൽ നിന്ന്
وَانْسُـبْ =
നീ ചേർത്ത് (പറഞ്ഞോളൂ)
اِلَى قَـدْرِهِ =
മുത്ത് നബി ﷺ തങ്ങളുടെ ഉന്നത പദവിയോട്
مَا شـِئْتٙ =
നിനക്ക് ബോധിച്ചതെല്ലാം / നീ ഉദ്ദേശിക്കുന്നതെല്ലാം
مِنْ عِظَـمِ =
മഹത്വങ്ങളാൽ
**************************************
_ഇത് മുൻ വരിയുടെ വിശദീകരണം തന്നെയാണ്. എന്തൊക്കെ നല്ല വിശേഷണങ്ങൾ അന്വേഷിക്കുകയാണെങ്കിലും അത് അവിടുത്തെ ﷺ മഹനീയ വ്യക്തിത്വത്തിൽ സമ്മേളിച്ചിരിക്കുന്നത് കാണാം. അത് രൂപ ലാവണ്യത്തിലായാലും, വ്യക്തിപ്രഭാവങ്ങളിലായാലും ശരി._
_അങ്ങനെയുള്ള തിരുനബിയിൽ ﷺ സ്വലാത്ത് ചൊല്ലുന്നതും ആദരിക്കുന്നതും മദ്ഹ് പാടുന്നതും പുണ്യമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു._
_കഅ്ബ്-ബ്നു സുഹയ്ർ رضي الله عنه ഹബീബായ മുത്ത് നബി ﷺ തങ്ങളുടെ സാന്നിധ്യത്തിൽ തിരു നബിയെ ﷺ പ്രകീർത്തിച്ചു കൊണ്ട് കവിത ചൊല്ലിയപ്പോൾ ഹബീബായ ﷺ തങ്ങൾ അദ്ദേഹത്തിന് തന്റെ പുതപ്പ് സമ്മാനിച്ചു. മദീനമുനവ്വറയിലേക്ക് ഹിജ്‌റ പോയ മുത്ത് നബിയെ ﷺ മദീനാ മുനവ്വറനിവാസികൾ സ്വീകരിച്ചത് ദഫ് മുട്ടിയും കവിത ചൊല്ലിയുമാണ്. അവർ അന്ന് പാടിയില്ലേ..._
🌹طلع البدرعلينا ✨ منثنيات الوداع
🌹وجب الشكر علينا✨ ماداعي لله داع
🌹ايهاالمبعوث فينا ✨ جئت بالعمرالمطاع
🌹جئت شرفت المدينه ✨ مرحباياخيرداع
_(വിദാഅ് പർവതത്തിന്റെ വിടവിലൂടെ നമ്മുടെ മേൽ തിങ്കളുദിച്ചു ﷺ. അള്ളാഹു നൽകിയ വരദാനത്തിനു നാം നന്ദി പറയാൻ ബാധ്യസ്ഥരായിരിക്കുന്നു. ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരേ ﷺ..., അനുസരിക്കപ്പെടേണ്ട ആജ്ഞയുമായി അങ്ങ് ﷺ വന്നു.)_
_اللهم صل وسلم وبارك عليه..._
_അതെ, മദീന മുനവ്വറ നിവാസികൾ പാടിയതുപോലെ, നന്ദി പറയൽ നമ്മുടെ മേലിൽ ബാധ്യതയായിരിക്കുന്നു. ആയതിനാൽ തിരുﷺ മദ്ഹുകൾ നമുക്ക് പാടിക്കൊണ്ടേയിരിക്കാം... അവിടുത്തേക്കായ് ﷺ സ്വലാത്തുകൾ ചൊല്ലിക്കൊണ്ടേയിരിക്കാം..._
_നമുക്കൊരു 100 *സ്വലാത്ത്* ഇപ്പോൾത്തന്നെ ചൊല്ലിയാലോ മുഹിബ്ബീങ്ങളേ..._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺ കുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment