🔅Part :6🔅അബൂബക്കർ സിദ്ധീഖ് رضي الله عنه
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
🔅Part :6🔅
➰➰➰➰➰➰➰➰➰➰➰
📍പൊട്ടിച്ചിതറിയ പൊന്നമ്പിളി...
ആകാശത്ത് പൂനിലാവ് പൊഴിച്ചുകൊണ്ട് പുഞ്ചിരിതൂകുന്ന അമ്പിളി. ആ പൊന്നമ്പിളി മന്ദം മന്ദം ഇങ്ങ് താഴോട്ട് ഭൂമിയിലേക്ക് ഇറങ്ങിവന്നു. ഒരു നിമിഷം തിങ്കൾ പല കഷ്ണങ്ങളായി പൊട്ടിച്ചിതറുന്നു. മക്കാ ദേശത്തെ ഓരോ വീട്ടിലും അതിന്റെ പ്രകാശജ്വാലകൾ എത്തുന്നു. അത് മിന്നിത്തിളങ്ങുന്നു. ഒടുവിൽ ചന്ദ്രന്റെ ചീന്തുകൾ ഒത്തുചേരുന്നു. പിന്നീട്
ഓടിവരുന്നത് തന്റെ മടിയിലേക്കാണ്.
അബൂബക്കർ (റ) ഞെട്ടിയുണർന്നു. താൻ ഇതുവരെയും കണ്ടത് സ്വപ്നമായിരുന്നുവെന്ന് മനസ്സിലാക്കാൻ പിന്നെയും തെല്ലു നിമിഷങ്ങൾ വേണ്ടി വന്നു. വളരെ വിചിത്രമായൊരു സ്വപ്നമാണല്ലോ താൻ കണ്ടത്. എന്തായിരിക്കും ഈ കിനാവിന്റെ വ്യാഖ്യാനം. ഇതിന്റെ സൂചന എന്തായിരിക്കും. എത്രതന്നെ ആലോചിച്ചിട്ടും അദ്ദേഹത്തിന് ഒരു രൂപവും കിട്ടിയില്ല.
അങ്ങനെ ചിന്തയിലാണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്തു താമസിക്കുന്ന
ക്രിസ്തീയ പുരോഹിതനെക്കുറിച്ച് സിദ്ദീഖ്(റ)വിന് ഓർമ്മ വന്നത്.
അദ്ദേഹം നേരെ പാതയിലൂടെ അങ്ങോട്ടേക്കോടി. ഞാൻ കണ്ട സ്വപ്നം വളരെ വിശദമായി ആ പുരോഹിതനോട് അബൂബക്കർ (റ) പറഞ്ഞു.
സ്വപ്ന വൃത്താന്തം ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരുന്ന പുരോഹിതൻ പറഞ്ഞു: “ആ വരവ് അടുത്തിരിക്കുന്നു.”
“ഏതു വരവ്, അങ്ങെന്താണ് ഒന്നും വ്യക്തമാകാത്ത രൂപത്തിൽ
സംസാരിക്കുന്നത്.”
“ഞാൻ തെളിച്ചു പറയാം. ലോകം പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു
പ്രവാചകനുണ്ട്. അന്ത്യപ്രവാചകൻ. ആ പ്രവാചകന്റെ ആഗമനം അടുത്തിരിക്കുന്നു. എന്നാണ് താങ്കളുടെ സ്വപ്നത്തിലൂടെ മുന്നറിയിപ്പ് നൽകപ്പെട്ടിരിക്കുന്നത്.”
അബൂബക്കർ(റ) പുരോഹിതൻ പറയുന്നത് തന്നെ കാതോർത്തിരിക്കുകയാണ്. അപ്പോൾ അയാൾ തുടർന്നു:
“നിങ്ങൾ തന്നെ ഈ സ്വപ്നം കണ്ടതിന്റെ കാരണമെന്താണെന്നറിയേണ്ടേ..? നിങ്ങളായിരിക്കും ആ പ്രവാചകന്റെ ഏറ്റവുമടുത്ത അനുചരൻ. അങ്ങനെ നിങ്ങളൊരു വലിയ ഭാഗ്യശാലിയായി മാറും.”
പുരോഹിതന്റെ വാക്കുകൾ കേട്ട് അബൂബക്കറിന് (റ) ആഹ്ലാദം അടക്കാനായില്ല. ശാമിലേക്ക് കച്ചവടത്തിനു പോയ അബൂബക്കറിന് (റ) പിന്നെ ഒന്നിനെക്കുറിച്ചും ചിന്തിക്കാനായില്ല. അദ്ദേഹം നേരെ നാട്ടിലേക്ക് തിരിച്ചു...
അവിടെ തന്നെയും തേടി ഒരു പുതിയ വാർത്ത, ഒരു പുതിയ സംഭവ വികാസം. അതേ, താൻ പ്രതീക്ഷിച്ച പ്രവാചകന്റെ വരവ് കാത്തു നിൽക്കുന്നുണ്ടായിരുന്നു...
(തുടരും)
🍁إن شاء الله🍁
CLICK HERE TO GET FULL PART👇👇
PART 01 - 21🔅 അബൂബക്കർ സിദ്ധീഖ് (R)
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
Post a Comment