🔅Part : 2🔅അബൂബക്കർ സിദ്ധീഖ് رضي الله عنه

അബൂബക്കർ സിദ്ധീഖ് رضي الله عنه

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊


                 🔅Part : 2🔅

➰➰➰➰➰➰➰➰➰➰➰


📍സിദ്ദീഖെന്ന സ്ഥാനം...(1)📍



   പതിവുപോലെ അന്നും നബിﷺയും സഹാബികളും കഅബയുടെ സമീപം താവളമടിച്ചിരിക്കുകയാണ്, സത്യത്തെ സത്യമെന്ന് മനസ്സിലാക്കി

അതിനെ വാരിപ്പുണരാതെ അറച്ചു നിന്ന അറബികളിൽ നിന്നുള്ള പരിഹാസ ശരങ്ങളും മർദ്ദന മുറകളും മുസ്ലിംകൾ ഏൽക്കേണ്ടിവന്നു. നബിﷺയും അനുചരന്മാരും അവയെല്ലാം വർദ്ധിച്ച ആത്മസംയമനത്തോടെ ക്ഷമിച്ചുപോന്നു.


 വിവരമില്ലാത്തവന്റെ പിതാവെന്നർത്ഥം വരുന്ന വിശേഷണനാമമുള്ള അബൂജഹൽ അറബികളിൽ ഏറ്റവുമധികം അഹങ്കാരവും കുശുമ്പും നിറഞ്ഞ ആളായിരുന്നു. പ്രവാചകരേയും (ﷺ) അനുചരന്മാരെയും ഏറ്റവുമധികം ദ്രോഹിച്ചിരുന്നു.


 പരിശുദ്ധ ദീനിന്റെ സന്ദേശങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചു വരുന്നതേയുള്ളൂ. പരിമിതമായ അനുയായികൾക്കിടയിൽ ഇരുന്നുകൊണ്ട് അവിടുന്ന് എന്തോ പറയാനൊരുങ്ങുന്നു. അപ്പോഴാണ് അബൂജഹലിന്റെ രംഗപ്രവേശം. 


 അബൂജഹൽ ആ സദസ്സിനടുത്തേക്ക് വന്ന് ഒരു വളിച്ച ചിരി ചിരിച്ചു. അയാളുടെ അഹങ്കാരത്തിന്റെയും

മനുഷ്യത്വമില്ലായ്മയുടെയും പ്രകടനമായ ചിരി. ധിക്കാരവും പോക്കിരിത്തരവും കൊണ്ടാണയാളുടെ നടപ്പ്. മുഹമ്മദ് നബിﷺയെയും അനുയായികളെയും കൂർത്ത് മൂർത്ത പരിഹാസ ശരങ്ങൾകൊണ്ട് എയ്തുവീഴ്ത്തുന്ന ക്രൂരനായിരുന്നു അബൂ ജഹൽ. 


 അവന്റെ വരവ് കണ്ടപ്പോൾ തന്നെ നബിﷺയും അനുചരന്മാരും ഉറച്ചു നിന്നു. നബിതിരുമേനിയെ (ﷺ) കാണുന്നിടത്തുവെച്ചെല്ലാം പരിഹസിക്കുകയും തെറി വിളിക്കുകയും ചെയ്യുന്നത് ആയിടെയായിട്ട് അയാൾ ഹോബിയാക്കി മാറ്റിക്കഴിഞ്ഞിരുന്നു.


 “മുഹമ്മദേ, ഇന്നെന്ത് പുതിയ നുണയാണ് നിനക്കെഴുന്നള്ളിക്കാനുള്ളത്. ഓരോ ദിവസവും പുത്തൻ പുത്തൻ ഭ്രാന്തൻ ജല്പനങ്ങളാണല്ലോ നീ നടത്തുന്നത്. തനി വങ്കത്തരങ്ങളാണെങ്കിലും കേൾക്കാൻ രസമുള്ള നുണകൾ.”


 അബൂജഹലിന്റെ പരിഹാസത്തിൽ കുതിർന്ന ചോദ്യം കേട്ട് നബിﷺയോ അനുയായികളോ ഒന്നും തന്നെ ഉരിയാടിയില്ല. അല്ലെങ്കിലും അയാളോട് എന്ത് മറുപടി പറയാനാണ്. മറുപടി അർഹിക്കുന്ന ഒരു ചോദ്യവും അയാൾ ചോദിക്കാറില്ലല്ലോ. അബൂജഹലിനോട് മറുപടി പറയുന്നത് പോത്തിനോട് വേദാന്തമോതുന്നതിന് തുല്യമാണെന്നവർ മനസ്സിലാക്കിയിരുന്നു.


 അബൂജഹലും കൂട്ടരും എന്തൊക്കെ അതിക്രമങ്ങൾക്ക് പുറപ്പെട്ടാലും

ശരി നബി ﷺ തനിക്ക് പറയണമെന്ന് തോന്നിയത് എവിടെവെച്ചാണെങ്കിലും പറയും. അതിന് ആരെയും ഭയപ്പെടുന്ന പ്രശ്നമില്ല. സത്യത്തിന്റെ

മാർഗ്ഗത്തിലേക്ക് തൗഹീദിന്റെ സരണിയിലേക്ക് ജനങ്ങളെ അവിടുന്നു ക്ഷണിച്ചു. അതുകേട്ട് ദിവസം തോറും അവിടുത്തേക്ക് അനുയായികൾ ഉണ്ടായിക്കൊണ്ടിരുന്നു.


 അന്ന് വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ് നബിﷺക്ക് പറയാനുണ്ടായിരുന്നത്. തന്റെ നുബുവ്വത്തിന്റെ ദൃഷ്ടാന്തമായ അതിമഹത്തും അത്യത്ഭുതകരവുമായൊരു കാര്യം. അതെ, വലിയൊരു മുഅ്ജിസത്ത്

സംഭവിച്ചിരിക്കുന്നു. അത് അല്ലാഹു ﷻ വിന്റെ അനുമതി പ്രകാരം ജനങ്ങളെ അറിയിക്കണം. 


 അബൂജഹലിന്റെ പരിഹാസ വചനത്തെ അവഗണിച്ചു കൊണ്ട് റസൂൽ തിരുമേനി ﷺ അവിടെ കൂടിയിരുന്നവരെ നോക്കി ഇപ്രകാരം പറഞ്ഞു...


 (തുടരും)


 🍁إن شاء الله🍁


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

CLICK HERE TO GET FULL PART👇👇

 PART 01 - 21🔅 അബൂബക്കർ സിദ്ധീഖ് (R)