🔅Part :14🔅 അബൂബക്കർ സിദ്ധീഖ് رضي الله عنه
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
🔅Part :14🔅
➰➰➰➰➰➰➰➰➰➰➰
*📍കണ്ണ് നിറച്ചും മണ്ണ്...*
പകലോൻ പടിഞ്ഞാറൻ ചക്രവാളത്തിൽ മുഖം പൂഴ്ത്തി. സന്ധ്യ ചക്രവാളങ്ങളിൽ ചോരത്തുടിപ്പ് നൽകി അടിവെച്ചു വന്നു. ഖുറൈശികൾ ഒരു വലിയ ഗൂഢാലോചനയുടെ അന്ത്യം കാണാൻ ആകാംക്ഷാഭരിതരായി
കാത്തിരിക്കുകയായിരുന്നു. ദാറുന്നദ് വത്തിൽ വെച്ചു മുഹമ്മദിന്റെ (ﷺ) ശല്യം
തീർക്കേണ്ടതെങ്ങനെയെന്നവർ ആലോചിച്ചിരുന്നു...
ഒരുപാട് അഭിപ്രായങ്ങളിൽ നിന്ന് ഏറ്റവും ഉചിതമായി തോന്നിയത് മുഹമ്മദിനെ (ﷺ) കൊല ചെയ്യുക എന്ന അഭിപ്രായമായിരുന്നു. ആ അഭിപ്രായത്തിൽ അവർ ഉറച്ചുനിന്നു. മുഹമ്മദിനെ (ﷺ) എങ്ങനെ വകവരുത്തണം. അതിനും ഖുറൈശികൾ പോംവഴി കണ്ടിരുന്നു.
ഓരോ ഗോത്രത്തിൽ നിന്നും ശക്തരായ ഓരോ യുവാക്കളെ തെരഞ്ഞെടുക്കുക. ഓരോരുത്തരുടെയും കയ്യിൽ മൂർച്ചയുള്ള വാള് കൊടുക്കുക. മുഹമ്മദ് (ﷺ) തന്റെ വസതിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ എല്ലാവരും ചേർന്ന് ആഞ്ഞു വെട്ടുക. പിന്നെ ശല്യം ഉണ്ടാവുകയില്ല.
അങ്ങനെ ഖുറൈശികൾ തീരുമാനിച്ചുറച്ച രാത്രിയാണ് വന്നണഞ്ഞിരിക്കുന്നത്. ആ കുടിലബുദ്ധികളുടെ കുതന്ത്രങ്ങളിൽ നിന്ന് അല്ലാഹു ﷻ അവന്റെ റസൂലിനെ (ﷺ) സംരക്ഷിക്കാതിരിക്കുമോ..? നമുക്ക് കാത്തിരുന്ന് കാണാം...
ഖുറൈശിയിലെ കരുത്തരായ യോദ്ധാക്കൾ പ്രവാചകന്റെ (ﷺ) വീടിനു
ചുറ്റും ഊരിപ്പിടിച്ച വാളുകളുമായി കാത്തിരുന്നു. നബി ﷺ യാത്രക്കുള്ള
എല്ലാ ഏർപ്പാടുകളും ചെയ്തു. അലി(റ)വിനെ തന്റെ വിരിപ്പിൽ കിടത്തി. താൻ പതിവായി ഉപയോഗിക്കാറുണ്ടായിരുന്ന പച്ചപ്പുതപ്പെടുത്തു പുതപ്പിച്ചു.
ഇനി പുറത്തിറങ്ങണം. ആ മനസ്സിൽ യാതൊരു ചാഞ്ചല്യവുമുണ്ടായില്ല. ചുറ്റും കൂടിയിരുന്ന ശത്രുക്കളെ കുറിച്ച് നബി ﷺ അറിഞ്ഞു. അവിടുന്ന് (ﷺ) കുറച്ച് മണ്ണ് വാരിയെടുത്തു. പരിശുദ്ധ ഖുർആനിലെ സൂറത്ത് യാസീൻ ഉരുവിട്ട് മണ്ണിൽ ഊതി. മന്ത്രിച്ച മണ്ണ് അവിടുന്ന് (ﷺ) പുറത്തേക്കിട്ടു.
അത്ഭുതം, വീടിനുചുറ്റും കൂടിനിന്നിരുന്ന ഓരോരുത്തരുടെയും കണ്ണിൽ മണൽതരികൾ ചെന്നുവീണു. അവരെല്ലാവരും കണ്ണുതുടച്ചു. ആ ഒരൊറ്റ നിമിഷം മതിയായിരുന്നു നബിﷺക്ക് പുറത്തുകടക്കാൻ...
എല്ലാവരുടെയും കണ്ണിൽ മണ്ണാണ്. ആർക്കും ഒന്നും കാണാൻ വയ്യ. പുറത്ത് കടന്നപ്പോൾ വാഹനവുമായി സിദ്ദീഖ് (റ) അവിടെ കാത്തുനിൽപുണ്ടായിരുന്നു. പിന്നെ ഒരു നിമിഷം പോലും താമസിപ്പിച്ചില്ല. രണ്ടുപേരും അവിടെനിന്ന് യാത്രപുറപ്പെട്ടു...
(തുടരും)
🍁إن شاء الله🍁
CLICK HERE TO GET FULL PART👇👇
PART 01 - 21🔅 അബൂബക്കർ സിദ്ധീഖ് (R)
മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
Post a Comment