🔅Part :13🔅അബൂബക്കർ സിദ്ധീഖ് رضي الله عنه

 

അബൂബക്കർ സിദ്ധീഖ് رضي الله عنه

🎊🎊🎊🎊🎊🎊🎊🎊🎊🎊🎊



                 🔅Part :13🔅

➰➰➰➰➰➰➰➰➰➰➰



📍ആരാണ് സഹയാത്രികൻ...



   എല്ലാവരും മദീനയെന്ന അഭയകേന്ദ്രത്തിലെത്തിക്കഴിഞ്ഞു. ശരീരാരോഗ്യമുള്ള ഒരുത്തനും ബാക്കിയില്ല. പക്ഷെ, തനിക്കുമാത്രം യാത്ര നിഷേധിക്കപ്പെട്ടിരിക്കുന്നു. തന്നെ മാത്രം നബി(ﷺ) പോകാനനുവദിക്കാത്തതെന്താണ്..? 


 എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഖുറൈശികൾ അവരുടെ മർദ്ദനങ്ങൾ തന്നിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഈ ദ്രോഹങ്ങൾ താൻ ഇനി എത്രകാലം സഹിക്കണം. പ്രവാചക ശിരോമണി തന്നോട് കാത്തിരിക്കാൻ പറയുന്നു. ഇനിയും എത്ര കാത്തിരിക്കണം ആവോ... 


 ഏറ്റവും നല്ല സഹയാത്രികനെക്കുറിച്ച് തിരുമേനി ﷺ പറഞ്ഞുവല്ലോ. ആരായിരിക്കും ആ കൂട്ടുകാരൻ. ഒരുപക്ഷെ അവിടുന്നുതന്നെയായിരിക്കുമോ..? എങ്കിൽ താനെത്ര ഭാഗ്യവാൻ.


 സിദ്ദീഖ് (റ) രണ്ട് വാഹനങ്ങൾ തയ്യാറാക്കി കാത്തിരുന്നു. നബി ﷺ

തന്നെയായിരിക്കണേ തന്റെ സഹയാത്രികൻ എന്നദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു. 


 അദ്ദേഹത്തിന്റെ മനസ്സിൽ പലവിധ ചിന്തകൾ ഉടലെടുത്തു. പുറത്തു കത്തുന്ന വെയിൽ. ഉരുകിയൊലിക്കുന്ന ചൂട്. തിളച്ചുമറിയുന്ന മണൽ, ആരും പുറത്തിറങ്ങാൻ മടിക്കുന്ന ഈ വെയിലിൽ അങ്ങകലെ ഒരു പൊട്ടുപോലെ ഒരു യാത്രക്കാരൻ, 


 യാത്രികൻ അടുത്തുവന്നു. സിദ്ദീഖ് (റ) ആളെ തിരിച്ചറിഞ്ഞു. ഈ കത്തുന്ന വെയിൽ താണ്ടി പ്രവാചകൻ ﷺ തന്നെത്തേടി വന്നതെന്തിനായിരിക്കാം. സിദ്ദീഖ് (റ) നബിതിരുമേനിﷺയെ സ്വീകരിച്ചിരുത്തി.


 നബി ﷺ പറഞ്ഞു. അല്ലാഹു ﷻ എനിക്ക് മദീനയിലേക്ക് ഹിജ്റ പോകാൻ അനുമതി നൽകിയിരിക്കുന്നു. ആ വാർത്ത സന്തോഷത്തിലേറെ വിഷമമാണ് അബൂബക്കർ (റ) യിലുളവാക്കിയത്. 


 പ്രവാചകൻ ﷺ പോകുന്നതിലല്ല

നബി ﷺ പോയിക്കഴിഞ്ഞാൽ പിന്നെ മക്കത്ത് എങ്ങനെ കഴിഞ്ഞുകൂടും എന്നതായിരുന്നു അദ്ദേഹത്തെ കൂടുതൽ വിഷമിപ്പിച്ചത്. “അങ്ങ് കൂടി പോയിക്കഴിഞ്ഞാൽ പിന്നെ ഞാൻ...” അബൂബക്കർ (റ) തന്റെ നിസ്സഹായാവസ്ഥ നബിﷺയുടെ മുമ്പിൽ തുറന്നുവെച്ചു.


 അതുകേട്ട് പ്രവാചകൻ ﷺ ഒന്നു പുഞ്ചിരിച്ചു. മനോഹരമായ ആ ദന്തനിരകളിൽ നിന്നും പ്രകാശം ചിന്നി. അവിടുന്ന് (ﷺ) പറഞ്ഞു.

“അബൂബക്കർ, താങ്കളൊട്ടും വ്യാകുലപ്പെടേണ്ട. ഞാൻ മുമ്പൊരിക്കൽ പറഞ്ഞില്ലേ താങ്കൾക്കൊരു നല്ല സഹയാത്രികനെ കിട്ടുമെന്ന്. എന്റെ കൂട്ടുകാരനായി താങ്കളെയാണല്ലാഹു ﷻ തിരഞ്ഞെടുത്തിരിക്കുന്നത്. അതു

കൊണ്ട് നമുക്ക് രണ്ടുപേർക്കും യാത്ര തുടങ്ങാം.”


 ആഹ്ലാദം കൊണ്ട് സിദ്ദീഖ്(റ)വിന് തുള്ളിച്ചാടണമെന്ന് തോന്നി. ഇതു

വരെയും പോകാൻ കഴിയാത്തതിലുള്ള വിഷമമായിരുന്നു. എല്ലാവരും

പോയി, താൻ മാത്രം ഇവിടെയെന്നുള്ള വിചാരമായിരുന്നു. എന്നാൽ ഇതിനു മുമ്പു പോയിക്കഴിഞ്ഞിരുന്നെങ്കിൽ ഈ മഹത്തായ സൗഭാഗ്യത്തിനിടയാകാൻ സാധിക്കുമായിരുന്നോ... പിന്നെ ഒട്ടും താമസിച്ചില്ല, യാത്രക്കുള്ള വിഭവങ്ങൾ ശേഖരിക്കുന്നതിൽ അവർ വ്യാപൃതരായി.


 (തുടരും)


 🍁إن شاء الله🍁

CLICK HERE TO GET FULL PART👇👇

 PART 01 - 21🔅 അബൂബക്കർ സിദ്ധീഖ് (R)

മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀