സൗന്ദര്യ സ്വരൂപർ ﷺ || ബുര്‍ദ ലൈന്‍ - 42 🌷വരി ⁦⁦4️⃣⁦2️⃣⁩🌷






🔹🔸🔹🔸🔹🔸🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦4️⃣⁦2️⃣⁩*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി ⁦⁦4️⃣⁦2️⃣⁩🌷*


*ِ🌹مـنَـزَّهٌ عَنْ شَـرِيكٍ فِى مَحَـاسِـنِـهِ*✨

 *فَـجَوْهَرُ الْحُسْـنِ فِيهِ غَـيْرُ مُـنْـقَـسِـمِ*🌹


*സദ്ഗുണങ്ങളിൽ സമശീർഷ്യരില്ലാത്ത പരിശുദ്ധരാണ് എന്റെ തിരുനബി ﷺ. അവിടുത്തെ ﷺ സൗന്ദര്യസത്ത അവിഭാജ്യവുമാണ്.*

* ನನ್ನ ಪವಿತ್ರ ಪ್ರವಾದಿ ﷺ ಸದ್ಗುಣಗಳಲ್ಲಿ ಸಮಾನತೆಯನ್ನು ಹೊಂದಿರದ ಸಂತ. ಅವನ ﷺ ಸೌಂದರ್ಯವು ಅವಿಭಾಜ್ಯವಾಗಿದೆ.*

தன் பேரழகில் வேறெவரும் பங்காளியாக இருக்கும் நிலையிலிருந்து தூதர் நபி ﷺ அவர்கள் தூய்மையாக்கப்பட்டவர்கள். ஏந்தல் நபி ﷺ அவர்களிடமிருந்து உருவாகிய எழிலெனும் மாணிக்கம் வேறெவருக்கும் பங்கு ஆவதில்லை...

***************************************

*പദാനുപദ അർത്ഥം*


مُـنَـزَّهٌ =

മുത്ത് നബി ﷺ തങ്ങൾ പരിശുദ്ധരാണ് 


عَنْ شَـرِيكٍ =

പങ്കുകാരിൽ നിന്നും 


فِى مَحَـاسِـنِـهِ=

അവിടുത്തെ ﷺ സ്വന്തം സദ്ഗുണങ്ങളിൽ


 فَـجَوْهَرُ الْحُسْـنِ فِيهِ =

മുത്ത് നബി ﷺ തങ്ങളുടെ സൗന്ദര്യസത്ത 


غَـيْرُ مُـنْـقَـسِـمِ=

വിഭജിക്കാൻ പറ്റാത്തതാണ് 


***************************************

_രൂപലാവണ്യത്തിലും  സദ്ഗുണ സമ്പന്നതയിലും മുത്ത് നബിയ്ക്ക് ﷺ സമശീർഷ്യരില്ല (തുല്യരില്ല). അവിടുത്തെﷺ സൗന്ദര്യത്തിന്റെ ഉണ്മ/സത്ത അവിഭാജ്യമാണ്. മറ്റുള്ളവർക്കിടയിൽ ഓഹരി ചെയ്യപ്പെടുക അസാദ്ധ്യമാണ്._


_സൗന്ദര്യത്തിന്റെ മകുടോദാഹരണമായി ഖുർആൻ പരിചയപ്പെടുത്തിയ യൂസുഫ് നബിയിൽ عليه السلام നിന്ന് ഹബീബ് ﷺ വ്യത്യസ്തനാവുന്നത് അവിടുത്തെ ﷺ സൗന്ദര്യത്തെ ആകർഷണീയതയിൽ നിന്നും സുരക്ഷിതമാക്കിയിരിക്കുന്നു എന്നതിലാണ്. സ്ത്രീകൾ യൂസുഫ് നബിയെ عليه السلام കാണുമ്പോൾ പാറ്റകളെപ്പോലെ ആ ശോഭയിൽ ചെന്നുവീഴുന്നു. എന്നാൽ തിരുനബിയുടെ ﷺ തിരുസന്നിധിയിലോ, അതിശയത്താലും അത്ഭുതത്താലും ബഹുമാനം കൊണ്ട് ആദരവോടെ മാറിനിൽക്കും. സൗന്ദര്യത്തിൽ  ബഹുമാനത്തിന്റെ സ്നേഹവലയമുണ്ട് എന്നർത്ഥം._


_ഹബീബായ മുത്ത് നബി ﷺ തങ്ങളെ അല്ലാഹുവിലേക്ക് അവന്റെ കല്പന പ്രകാരം ക്ഷണിക്കുന്നവരും പ്രകാശം നൽകുന്ന വിളക്കുമായി നാം അയച്ചിരിക്കുന്നു എന്ന് ഖുർആൻ വ്യക്തമാക്കുന്നു (33:46). ഈ ആയത്തിൽ മുത്ത് നബി ﷺ തങ്ങളെ പ്രകാശിക്കുന്ന വിളക്കിനോടാണ് ഉപമിച്ചിരിക്കുന്നത്. സൂറത്തുൽ മാഇദഃയിൽ അല്ലാഹുവിൽ നിന്നുള്ള പ്രകാശം എന്നും തിരുനബി ﷺ തങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നു (5:15). മുത്ത് നബി ﷺ തങ്ങളുടെ പ്രകാശത്തിൽനിന്നും എല്ലാ വസ്തുക്കളേയും അല്ലാഹു  സൃഷ്ടിച്ചിരിക്കേ ഹബീബ് ﷺ തങ്ങളുടെ പ്രകാശത്തിന് ഒരു കുറവും വന്നിട്ടില്ല എന്നാകുമ്പോൾ ഹബീബ് ﷺ തങ്ങളെ പ്രകാശിക്കുന്ന വിളക്ക് എന്ന് വിശേഷിപ്പിച്ച ഖുർആനിന്റെ വാക്കുകൾ എത്ര സുന്ദരം. അവിടുത്തെ ﷺ കൺകുളിരെ കാണാൻ കഴിഞ്ഞവർ, അവരെത്ര ഭാഗ്യവാന്മാർ... അവിടുത്തെ ﷺ സത്തയെ ആസ്വദിക്കാൻ കഴിഞ്ഞവർ, അവരെത്ര അനുഗ്രഹീതർ..._


_പാപികളായ ഞങ്ങളെ നീയൊന്ന് ശുദ്ധീകരിച്ച് ആ വലിയ തൗഫീഖ് ഞങ്ങൾക്കും നൽകി അനുഗ്രഹിക്കണേ الله..._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


_*മുത്ത് നബിയെക്കുറിച്ചുള്ള ﷺ ഓർമകളിലായി, അവിടുത്തെ ﷺ സ്വലാത്തിലായി, മദ്ഹിലായി, ബുർദയിലായി ഉറക്കമൊഴിക്കണം. ആ പ്രേമഭാജനം ﷺ രാത്രിയിൽ വന്ന് നമ്മുടെ ഉറക്കം കെടുത്തണം. മുത്ത് നബിയെ ﷺ കൺകുളിരെ കാണണം, മനം കുളിരെ ആസ്വദിക്കണം.*_ 

_*നീ തൗഫീഖ് ചെയ്യണേ الله...*_


*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️