💧Part-7💧 കണ്ണീരിൽ കുതിർന്ന 💖പ്രണയം💖

       



   കണ്ണീരിൽ കുതിർന്ന

                💖പ്രണയം💖

🔘➖🔘➖🔘➖🔘➖🔘➖🔘


                🔥Part-7🔥


 (വായിച്ചു തുടങ്ങിയാൽ ഈ കഥ പൂർത്തിയാക്കാതിരിക്കില്ല)

 

ഞങ്ങൾ റോമിലെത്തിയപ്പോൾ അവിടെ 

കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.

ജനത്തിരക്കുള്ള അങ്ങാടിയിൽ ജനങ്ങൾ നാലുഭാഗത്തേക്കും ഒഴുകുകയാണ്.

ചില പെൺകുട്ടികൾ തലയിൽ പൂക്കളുള്ള കൊട്ടയും ചുമന്നു പോവുകയാണ്.

കാരണം രാജകുമാരി ഉമൈമ നല്ല മാലയുണ്ടാക്കി കൊടുക്കുന്നവർക്ക്

സ്വർണങ്ങൾ വിളംബരം ചെയ്തിരിക്കുന്നു.


അബ്‌ദുല്ല പറഞ്ഞു ഉമറെ ഇനി നമുക്ക് നടക്കാം.

ഞങ്ങൾ രണ്ടുപേരും കുതിരപ്പുറത്തുനിന്നും

ഇറങ്ങി.


എന്റെ റസൂലേ അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്.

വിശന്നിട്ട് കാൽരണ്ടും നേരെ നിക്കുന്നില്ല.

സഹിക്കാൻ പറ്റാത്തവിധം വിശന്നുവലഞ്ഞു.


കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്.

ഭക്ഷണം എവിടുന്നു കിട്ടാനാണ്.


അബ്‌ദുല്ല പറഞ്ഞു നമുക്കേതെങ്കിലും വീട്ടിൽ കയറി ചോദിക്കാം.

ഞങ്ങളങ്ങനെ ഒരുപാട് വീട്ടിൽ കയറി ഭക്ഷണം ചോദിച്ചു.

ഒരു വീട്ടിൽനിന്നു പോലും ഭക്ഷണം തരുന്നില്ല.


ഒടുവിൽ ഒരുവീടിന്റെ മുറ്റത്തു നിൽക്കുന്ന വല്യുമ്മയുടെ അരികത്തു ചെന്ന് ചോദിച്ചു: വല്യുമ്മ ഞങ്ങൾക്ക് കുറച്ചു ഭക്ഷണം തരുമോ ? 


വല്യുമ്മ പറഞ്ഞു ഭക്ഷണം ഇല്ല മക്കളെ ഇന്ന് ഉമൈമാന്റെ കല്യാണമല്ലേ.

നിങ്ങൾ ആ കൊട്ടക്കകത്തു പൂക്കൾ കണ്ടോ.

ആ പൂക്കൾകൊണ്ട് മാലയുണ്ടാക്കി ഉമൈമാക്കു കൊടുത്താൽ ഏറ്റവും നല്ല ഭംഗിയുള്ള മാലക്ക് സ്വർണ്ണം സമ്മാനം തരും.

ആ മാല ധരിച്ചുകൊണ്ടാണ് ഉമൈമ രാജകുമാരി കല്യാണപ്പന്തലിലിരിക്കുക.


അതുകൊണ്ട് മക്കളെ എനിക്ക് ഭക്ഷണമുണ്ടാക്കാൻ നേരമില്ല. എനിക്ക് മാല കോർക്കണം.

നിങ്ങൾ ഇവിടെ പൊയ്‌ക്കോളൂ എന്നു പറഞ്ഞു.


അപ്പോൾ അബ്‌ദുല്ലാഹിബ്നു ശഹ്‌റ വീണ്ടും പറഞ്ഞു  വല്യുമ്മ കുറച്ചു ഭക്ഷണം ഉണ്ടാക്കിത്തരുമോ മാല ഞങ്ങളുണ്ടാക്കാം.


അവസാനം വല്യുമ്മ ഭക്ഷണം ഉണ്ടാക്കിത്തരാമെന്നു സമ്മതിച്ചു അടുക്കളയിലേക്കു പോയി.


ഞങ്ങൾ അവിടെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അബ്‌ദുല്ല കൊട്ടയിലുള്ള പൂവുകളെല്ലാം നിലത്തേക്ക് കൊട്ടി.


ഞാൻ പറഞ്ഞു എന്തിനാടാ ആ പാവത്തിന്റെ പൂവെടുത്തു കളയുന്നത്.


അബ്‌ദുല്ല പറഞ്ഞു ഉമറെ മനുഷ്യനായാൽ വാക്ക് പറഞ്ഞാൽ അത് പാലിക്കണം.

മാല കോർക്കാമെന്നു നമ്മൾ പറഞ്ഞതല്ലേ. പിന്നെ ആ പാവത്തിനെ പറ്റിക്കണോ ?

അബ്‌ദുല്ല മാലയുണ്ടാക്കാൻ തുടങ്ങി. ഞാൻ വെറുതെ കുത്തിയിരുന്നു.


കുറച്ചു കഴിഞ്ഞപ്പോൾ എന്റെ നബിയേ അതിമനോഹരമായിട്ടാണ് അവൻ മാലയുണ്ടാക്കുന്നത്.

പൂവുകളെല്ലാം കെട്ടികെട്ടി രസകരമായി കോർത്തു താലിഭാഗം മാത്രം ഒഴിച്ചിട്ടു.


അപ്പോൾ ഞാൻ പറഞ്ഞു അതുംകൂടെ റെഡിയാക്കടാ.

എങ്കിൽ ഈ മാലക്ക് ഫസ്റ്റ്

ഉറപ്പാണ്.


അപ്പോൾ അവൻ ഒരു തോൽക്കഷ്ണം എടുത്തു അതിൽ എന്തൊക്കെയോ എഴുതി.

എന്നിട്ട് ആ താലിഭാഗത്തു ഒഴിച്ചിട്ട സ്ഥലത്തു ആ തോൽകഷ്ണം വെച്ചുപിടിപ്പിച്ചു മാലയാക്കി ആ കൊട്ടക്കകത്തു വെച്ചു.


കുറച്ചുകഴിഞ്ഞു വല്യുമ്മ ഭക്ഷണമുണ്ടാക്കി വന്നപ്പോൾ കൊട്ടക്കകത്തിരിക്കുന്ന മാല കണ്ടു വല്യുമ്മ അമ്പരന്നു. വളരെ സന്തോഷത്തോടെ ആ മാലയുമായി വല്യുമ്മ കൊട്ടാരത്തിലേക്ക് പോയി.

കൊട്ടാരത്തിൽ എത്തുമ്പോൾ അവിടെ നിരനിരയായി ഒരുപാടു പേർ മാലയുമായി നിൽക്കുന്നു. ഒടുവിൽ വല്യുമ്മാന്റെ ഊഴം എത്തി. വളരെ മനോഹരമായ ആ മാല ഉമൈമാക്ക് ഇഷ്ടപ്പെട്ടു. ആ മാലയുടെ ഭംഗി നോക്കുന്നതിനിടക്ക് പെട്ടെന്നാണ് ഉമൈമ അത് കണ്ടത് . 



🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്🌷

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

💘💘💘💘💘💘💘💘💘💘💘


FULL PART _ കണ്ണീരിൽ കുതിർന്ന പ്രണയം