💧Part-6💧 കണ്ണീരിൽ കുതിർന്ന 💖പ്രണയം💖
💖പ്രണയം💖
🔘➖🔘➖🔘➖🔘➖🔘➖🔘
🔥Part-6🔥
(വായിച്ചു തുടങ്ങിയാൽ ഈ കഥ പൂർത്തിയാക്കാതിരിക്കില്ല)
അബ്‌ദുല്ല പറഞ്ഞു : ഞാനൊരു വിവരമറിഞ്ഞിട്ടു പോവുകയാ.
ഇന്നുരാവിലെ റോമിൽനിന്നും ഒരു കച്ചവടസംഘം സിറിയൻ മാർക്കറ്റിലെത്തി.
എനിക്ക് പരിചയമുള്ള സംഘമാണത്.
അവർ വരുമ്പോഴെല്ലാം ഞാനാണ് അവരുടെ ചരക്കിറക്കലും കയറ്റലുമെല്ലാം.
വലിയവലിയ ഈത്തപ്പഴച്ചാക്കുകൾ ഇറക്കുന്നതിനിടയിൽ അവരിൽ ഒരുത്തൻ പറഞ്ഞു. അബ്‌ദുല്ലാ ഒന്ന് വേഗം ഇറക്കടോ.
ഞാൻ പറഞ്ഞു. സാധാരണ ഇറക്കുന്നതുപോലെയെ എനിക്ക് പറ്റുകയുള്ളു .
അപ്പോൾ അയാൾ പറഞ്ഞു.
ഹേ അബ്ദുല്ല സാധാരണ ഞങ്ങൾ വന്നാൽ രണ്ടു ദിവസമൊക്കെ ഇവിടെ താമസിച്ചിട്ടെ പോകാറുള്ളൂ
പക്ഷെ ഇന്നങ്ങനെയല്ല!
ഇന്ന് രാത്രിയാകുമ്പോഴേക്കും ഞങ്ങൾക്ക് നാട്ടിൽ തിരിച്ചെത്തണം.
ഇന്ന് റോമിൽ ഒരു കല്യാണം നടക്കാൻ പോകുകയാണെന്ന്!
ഉമറെ മണവാട്ടി ആരാണെന്നറിയോ നിനക്ക്...
എൻ്റെ ഉമൈമ !!!
എനിക്ക് കരാർ ചെയ്ത ഉമൈമാന്‍റെ കല്യാണമാണ് കൊട്ടാരത്തിൽ എന്ന് കേട്ടപ്പോൾ ഉമറെ എന്‍റെ തലയിൽ ഇടിത്തീ വീണതു പോലെയായി...
ഞാനാ ചാക്ക് വലിച്ചെറിഞ്ഞു എന്‍റെ വീട്ടിലേക്കു ഓടി ഞാൻ വീട്ടിൽ വന്നിട്ട് ഇരുന്നു.
ഇരുന്നപ്പോൾ തോന്നി നടക്കണം എന്നു...
നടന്നപ്പോൾ തോന്നി കിടക്കണം എന്നു...
കിടന്നപ്പോൾ തോന്നി ഓടണം എന്നു...
ഞാനൊരു വല്ലാത്ത ഹാലിൽ എന്താണ് ചെയ്യുക എന്ന് ചിന്തിച്ചു നടക്കുമ്പോൾ
ചുമരിൽ തൂക്കിയ എന്‍റെ വാൾ ഞാൻ കണ്ടു.
ഞാനതെടുത്തു തേച്ചുമിനുക്കി അതിന്‍റെ മൂർച്ചകൂട്ടി ഉമറെ.
നീ ചോദിച്ചില്ലേ എനിക്ക് എന്താ ഇത്ര സ്‌പീഡ് എന്ന്.
ഇന്ന് രാത്രിയാണ് അവളുടെ കല്യാണം.
രാത്രിയാകും മുമ്പ് എനിക്കവിടെ എത്തണം.
കല്യാണപ്പന്തലിലേക്ക് വരുന്നവന്‍റെ തല എനിക്ക് വെട്ടണം. എന്നിട്ട് ചോര പുരണ്ട കബന്ധങ്ങൾ അവിടെ തോരണമാക്കി തൂക്കണം. അതിനാ ഞാൻ പോകുന്നത്.
ഇപ്പോൾ മനസ്സിലായില്ലേ ഉമറെ നിനക്ക്.
എന്നാ ഉമറെ നീ തിരിച്ചു പോ.
ഞാൻ റോമിലേക്ക് പോകുകയാണ്.
അപ്പോൾ ഉമർ (റ) പറഞ്ഞു: നിക്ക്...നിക്ക്... ഒരുമിനിറ്റുംകൂടി.
അപ്പോൾ നീ റോമിലേക്ക് പോയാൽ അടിയും, ഇടിയുമൊക്കെ ഉണ്ടാകുമല്ലേ?
അബ്‌ദുല്ലാ : അതെ മിക്കവാറും. എന്തേ ?
ഉമർ (റ) പറഞ്ഞു: 'എന്നാൽ ഞാനും വരാം.
അബ്‌ദുല്ലാ : പറ്റില്ല.. വേണ്ടാ... അത് ശരിയാവില്ല..
ഉമർ (റ) : അടിയും ഇടിയുമൊക്കെ ഞാൻ നോക്കിക്കൊള്ളാം.
നിനക്കാ പെണ്ണിനെ വിളിച്ചു കൊണ്ടു പോരുകയും ചെയ്യാം..
അവസാനം ഉമർ (റ) നിർബന്ധിച്ചപ്പോൾ അബ്‌ദുല്ല പറഞ്ഞു.
പുന്നാര ഉമറെ നിന്നെ കൊണ്ടുപോകാമെന്നു വെച്ചാൽ നിന്‍റെ കുതിരപ്പുറത്തു അവിടെ എത്തുമ്പോഴേക്കും ഇന്ന് രാത്രി പോയിട്ട് നാളെ മഗ്‌രിബിനും അവിടെ എത്തുമെന്ന് എനിക്ക് തോന്നുന്നില്ല .
ഉമർ (റ) പറഞ്ഞു : അതു നീ ആദ്യവും ഞാൻ നിന്‍റെ പിറകിലും ആയതുകൊണ്ടല്ലേ...
നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് കുതിരയോടിക്കാം.
എന്നിട്ട് നീ നോക്ക്.
അബ്‌ദുല്ല :ഒരുമിച്ച് വിട്ടിട്ടും നീ തോറ്റാൽ പിന്നിൽനിന്നും വിളിക്കരുത്.
ഉമർ(റ): ഇല്ല രണ്ടുവട്ടം വിളിക്കില്ല.
അങ്ങനെ ഞങ്ങൾ രണ്ടുപേരും റോമിലേക്ക് യാത്ര തിരിച്ചു.
കുറച്ചു ദൂരം ചെന്നപ്പോൾ അബ്‌ദുല്ല പറഞ്ഞു : ഉമറെ.. ഈ സ്പീഡിൽ പോയാൽ നമ്മൾ അവിടെ എത്തില്ല. കുറച്ച് സ്പീഡ് കൂട്ടണം.
അവൻ അവന്‍റെ കുതിരയുടെ സ്പീഡ് കൂട്ടി.
ആ കുതിരക്ക് നല്ല വേഗതയാണ് റസൂലേ..
ഞാനെന്‍റെ കുതിരയുടെ സ്പീഡുകൂട്ടി. എന്‍റെ കുതിര പഴയ സ്പീഡ്തന്നെ.
അവനെന്‍റെ കണ്ണിൽനിന്നും മറയുമെന്നു കണ്ടപ്പോൾ ഞാൻ പറഞ്ഞു.
അബ്‌ദുല്ല ഒന്ന് നിൽക്ക്.
അബ്‌ദുല്ല : നീ തിരിച്ചുപോ ഉമറെ. നിന്നോട് പറഞ്ഞിട്ടില്ലേ പിന്നിൽ നിന്ന് വിളിക്കരുതെന്നു.
ഉമർ (റ): നിൽക്ക്... നിൽക്ക്... ഒരുകാര്യം പറയാനുണ്ട് അത് കേട്ടിട്ട് നീ പൊയ്‌ക്കോ.
അവൻ കുതിരയെ നിർത്തി.
ഞാനടുത്തെത്തിയപ്പോൾ അവൻ ചോദിച്ചു : എന്താ ഉമറെ നിനക്ക് പറയാനുള്ളത്.
ഞാൻ പറഞ്ഞു: ഞാനും നിന്‍റെ കൂടേതന്നെ വരുന്നു.
അപ്പോൾ അവൻ പറഞ്ഞു: ' നീ ഒരു സംഭവമാണുമറെ.
നിന്നെ ഞാൻ എൻ്റെ കൂടെ കൂട്ടാൻ തന്നെ തീരുമാനിച്ചു.
നമുക്ക് പോകാം എന്ന് പറഞ്ഞിട്ട് അബ്‌ദുല്ല കുതിരപ്പുറത്ത് നിന്നിറങ്ങി.
എന്നോടും ഇറങ്ങാൻ പറഞ്ഞു.
എന്നിട്ടവൻ പറഞ്ഞു : നീ എന്‍റെ കുതിരപ്പുറത്തു കയറു. ഞാൻ നിന്‍റെ കുതിരപ്പുറത്തും കയറാം.
അങ്ങനെ ഞാനാകുതിരപ്പുറത്ത് കയറി. അതൊരു വല്ലാത്ത കുതിര.
പെട്ടെന്നവൻ രണ്ടു കുതിരയുടെയും കടിഞ്ഞാൺ കൂട്ടിക്കെട്ടി ഒരറ്റം എന്‍റെ കയ്യിൽ തന്നു.
അവൻ എന്‍റെ കുതിരപ്പുറത്തു ചാടികയറി
എന്നിട്ടവൻ എന്‍റെ കുതിരയുടെ ചെവിക്കുതാഴെ അവന്‍റെ വിരൽകൊണ്ട് ഒരു കുത്തു കൊടുത്തു.
എന്‍റെ കുതിര ചീറിച്ചാടി. രണ്ടു കുതിരകളും അതിവേഗം ഓടാൻ തുടങ്ങി.
ആദ്യമൊക്കെ ഒരു രസം തോന്നി. പിന്നെ സ്പീഡ് കൂടുന്തോറും ഒരു ബേജാറ്.
ഞാൻ കണ്ണടച്ചിരിന്നു ഒരുപാട് ദൂരം സഞ്ചരിച്ചു.
അവസാനം ഞങ്ങൾ റോം പട്ടണത്തിലെത്തി,
അവിടെ കണ്ട കാഴ്ച .....
🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്🌷
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
💘💘💘💘💘💘💘💘💘💘💘
Post a Comment