💧Part-5💧 കണ്ണീരിൽ കുതിർന്ന 💖പ്രണയം💖

           കണ്ണീരിൽ കുതിർന്ന
                💖പ്രണയം💖
🔘➖🔘➖🔘➖🔘➖🔘➖🔘
💧Part-5💧


 (വായിച്ചു തുടങ്ങിയാൽ ഈ കഥ പൂർത്തിയാക്കാതിരിക്കില്ല)

അബ്ദുല്ലാഹിബ്നു ശഹ്റ പറഞ്ഞു: എന്‍റെ ഉപ്പ എന്‍റെ കയ്യുംപിടിച്ചു ദർബാർഹാളിലേക്ക് കൊണ്ടുപോയി.

അപ്പോൾ നിനക്ക് കേൾക്കണോ ഉമറെ...

 അവൾ രാജാവിന്‍റെ കയ്യുംപിടിച്ചു മറുവശത്തു നിന്ന് വരുകയാ.

ഉമൈമ എന്നെ കണ്ടതും ഉപ്പാന്‍റെ കൈ വിട്ട് ഓടി എന്‍റെടുത്തുവന്നു. അവൾ എന്നെയൊന്ന് നോക്കി "ഹൈവാ" എന്നുപറഞ്ഞു എന്‍റെ കയ്യുംപിടിച്ചു ഓടി ഞങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ പോയിരുന്നു.

മറ്റു മന്ത്രിമാരും പരിവാരങ്ങളൊക്കെ ചുറ്റുമുണ്ട്.

രാജാവ് ഒരു കരാർ എഴുത്തുകാരനെ കൊണ്ടുവന്നു.

അയാൾ രണ്ടു തോൽക്കഷ്ണം കൊണ്ടുവന്നു പകർത്തി എഴുതി.

അതിൽ രാജാവും മന്ത്രിയും ഒപ്പിട്ടു.രണ്ടുപേരും പരസ്‌പരം കൈമാറി ആ സദസ്സിൽ വായിച്ചുകേൾപ്പിച്ചു.

രണ്ടുപേരും ഓരോ കോപ്പി കൈവശം വെച്ചു സന്തോഷപൂർവ്വം സദസ്സ് പിരിഞ്ഞു.


കരാർ ഒപ്പിട്ടു മൂന്നുമാസം കഴിയുംമുമ്പ് എന്‍റെ വാപ്പ ശഹ്‌റ മരിച്ചു.

പിന്നെ പുതിയ മന്ത്രിയും കുടുംബവും കൊട്ടാരത്തിലേക്ക് വന്നു.

അതോടെ പഴയ മന്ത്രിയുടെ ഭാര്യയും മകനും അവഗണനയുടെ അവതാളത്തിലുമെത്തി.

ആത്മാഭിമാനം ആരുടെമുന്നിലും പണയംവെക്കാത്ത എന്‍റെ പ്രിയപ്പെട്ട മാതാവ് ഒരു രാത്രി എന്‍റെ കയ്യുംപിടിച്ചു പുറത്തിറങ്ങി. നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ എത്തിപ്പെട്ടത് ശാമിലാണ്.

അവിടുത്തെ നല്ലവരായ ജനങ്ങൾ ഞങ്ങൾക്ക് വീട് ഉണ്ടാക്കിതന്നു.
ഞങ്ങൾ ആ കൊച്ചുവീട്ടിൽ ജീവിതമാരംഭിച്ചു.
എന്നെ പോറ്റാൻ എന്‍റെ മാതാവ് അയൽപക്കത്തെ വീടുകളിൽ ജോലിക്കുപ്പോയി.

എനിക്ക് കൈക്കരുത്തും മെയ്കരുത്തുമായപ്പോൾ ഞാൻ ജോലിക്കു പോയി.

 ഒരുകാലത്ത് റോമിലെ കൊട്ടാരത്തിൽ ജീവിച്ച എന്‍റെ ജോലിയെന്താണെന്നു അറിയണോ നിനക്ക്!

സിറിയൻ പട്ടണത്തിൽ ലോകത്തിന്‍റെ ഏത് മുക്കുമൂലകളിൽനിന്നും വരുന്ന കാഫിലക്കൂട്ടങ്ങളുടെ ചരക്കിറക്കുക. അവർക്കു പുതിയ ചരക്കു കയറ്റികൊടുക്കുക.

 റോമിലെ മന്ത്രിയുടെ മകനായ ഞാൻ സിറിയൻ മാർക്കറ്റിലെ കേവലം ഒരു കൂലിത്തൊഴിലാളിയാണ് ഞാൻ. അതിനിടക്ക് എന്‍റെ ഉമ്മയും മരിച്ചു.
 
ഇതൊക്കെ കേട്ട് ഉമർ (റ) പറഞ്ഞു.
 നീ ഇനിയും ആ പെണ്ണിനെ അന്വേഷിച്ചു പോകുകയാണോ.
വിട്ടേക്കെടോ നമുക്ക് വേറെ തപ്പാം.

അബ്‌ദുല്ല വളരെ ഗൗരവത്തോടു കൂടി പറഞ്ഞു : നീ വിചാരിക്കുന്നത് പോലെ ഞാനാ പെണ്ണിനെ അന്വേഷിച്ചു പോവുകയല്ല.
ഒരു വിവരമറിഞ്ഞിട്ടു പോവുകയാണ്.

🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്🌷
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
💘💘💘💘💘💘💘💘💘💘💘