💧Part-4💧 കണ്ണീരിൽ കുതിർന്ന 💖പ്രണയം💖

    കണ്ണീരിൽ കുതിർന്ന 
          💖പ്രണയം💖
♾️♾️♾️♾️♾️♾️♾️♾️♾️♾️♾️

            🔺Part-4🔺

ഉമർ (റ) പേര് ചോദിച്ചപ്പോൾ ആ യുവാവ് പറഞ്ഞു :

എന്‍റെ പേര് അബ്‌ദുല്ലാഹിബ്നു ശഹ്റ

ഉമർ(റ) : അല്ല ! നീ ഇത്ര തിരക്കിട്ട് എവിടെ പോവുന്നു?

 അബ്‌ദുല്ല : അതൊരു വലിയ കഥയാ! അത് പറയാൻ നേരമില്ല. 
എനിക്ക് വേഗം പോകണം.

 ഉമർ (റ): അല്ല അതുനീ പറഞ്ഞിട്ട് പോയാൽ മതി.

 അബ്‌ദുല്ല : ഹോ... ഉമറെ അതൊരു വലിയ കഥയാന്ന് പറഞ്ഞില്ലേ. എനിക്ക് നേരമില്ല.
നീ ഗുഹയിൽ പോയിരുന്നു അടുത്തയാളെ പിടിക്ക്. ഞാൻ പോകുകയാണ്. 
എന്നെ വിടു.

 ഉമർ (റ) : അല്ല എന്നാലും ആ കഥ നീ പറഞ്ഞിട്ട് പോയാൽ മതി.

അബ്‌ദുല്ല : ഹോ ഈ ഉമറിനെക്കൊണ്ട് കുടുങ്ങിയല്ലോ.
എന്നാൽ ഉമറെ നീ കേട്ടോ. ഇന്ന് രാത്രിയാകുമ്പോഴേക്കും എനിക്ക് റോം പട്ടണത്തിലെത്തണം.

 
ഉമർ (റ) : റോമിലോ! അതെന്തിനാ?

 
അബ്‌ദുല്ല: ഉമറെ... അത്... പിന്നെ... അത്.. എനിക്കവിടെ ഒരു... ഒരു... പെണ്ണുണ്ടുമറെ...

 
ഉമർ (റ): അതുശരി അതാണ് നിനക്കിത്ര സ്‌പീഡല്ലേ...

 
അബ്‌ദുല്ല : ഉമറെ ഞാൻ നിന്നെപ്പോലെ ഊച്ചാളിയല്ല.

 
ഉമർ(റ): പിന്നാരാ മാന്യാ നീ ?
 
അബ്‌ദുല്ല : റോമിലെ രാജാവിന്‍റെ പ്രധാനമന്ത്രി ശഹറയുടെ മകനാണ ഞാൻ. 


ഉമർ (റ): റോമിലെ മന്ത്രിയുടെ മകനെന്താ ശാമിൽ നിന്ന് വരുന്നത്?

 

അബ്‌ദുല്ല : അത് വേറെ കഥ! അത് പറയാൻ നേരമില്ല ഞാൻ പോവാ.


ഉമർ(റ): അത് പറഞ്ഞിട്ട് നീ പോയാൽ മതി. ആ കഥയും കൂടെ എനിക്ക് കേൾക്കണം.


അബ്‌ദുല്ല : ഉമറിനെക്കൊണ്ട് സത്യത്തിൽ ഞാൻ തോറ്റല്ലോ.

നീ വിചാരിക്കുന്നതു പോലൊരു പെണ്ണല്ലവൾ.
അവളെക്കുറിച്ച് തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി ഞാനൊരു കാര്യം പറയാം. 

ഞാൻ ജനിച്ചതും വളർന്നതുമൊക്കെ എന്‍റെ മാതാപിതാക്കൾക്കൊപ്പം റോം കൊട്ടാരത്തിലാണ്. 

ഞാൻ ജനിച്ചു 5 കൊല്ലം കഴിഞ്ഞതിനു ശേഷം അവിടുത്തെ രാജാവിനൊരു 
പെൺകുട്ടി പിറന്നു.

അവളുടെ പേര് ഉമൈമാ എന്നാണ്.

ചെറുപ്പത്തിൽ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചാണ് കളിച്ചതും നടന്നതും,വളർന്നതുമെല്ലാം.

അപ്പോൾ നാട്ടുകാരെല്ലാം പറയും 
ഹോ അബ്‌ദുല്ലക്ക് പറ്റിയപെണ്ണാ ഇവൾ...

 
ഒരിക്കൽ രാജാവ് എന്‍റെ ഉപ്പയെ വിളിച്ചിട്ട് പറഞ്ഞു.

നമ്മുടെ മക്കളുടെ ആ ചേർച്ച നീ കണ്ടില്ലേ. വലുതായാൽ അവർ ഇതുപോലെ ഒന്നിക്കട്ടെ.
നമുക്ക് അവരുടെ കല്യാണം ഉറപ്പിച്ചിടാം.

 
മന്ത്രി പറഞ്ഞു നിങ്ങൾക്ക് സമ്മതമാണെങ്കിൽ എനിക്ക് കുഴപ്പമൊന്നുമില്ല.

പക്ഷെ നമ്മളതു വാക്കാൽ പറഞ്ഞിട്ട് കാര്യമില്ല.

അവരുടെ കല്യാണപ്രായമാകുമ്പോഴേക്കും നമ്മളിലാരാണ് ബാക്കിയുണ്ടാവുക എന്ന് പറയാൻ പറ്റില്ലല്ലോ.
അതുകൊണ്ട് നമ്മുക്കൊരു കരാർ എഴുതാം.

 
രാജാവ് പറഞ്ഞു നീ ബുദ്ധിമാനായ മന്ത്രിയാണ്!

എന്നാൽ നീ ഒരു കാര്യം ചെയ്യ്. നാളെ നിന്‍റെ മകനെ നീ ദർബാർഹാളിൽ കൊണ്ടുവാ. ഞാൻ എന്‍റെ മകളെയും കൊണ്ടുവരാം നമുക്ക് എല്ലാവരെയും സാക്ഷികളാക്കി കരാറെഴുതാം.

 
പിറ്റേദിവസം എന്നെ കുളിപ്പിച്ചു ഒരുക്കി എന്‍റെ ഉപ്പ എന്നെ ദർബാർഹാളിലേക്ക് കൊണ്ടുപോയി.

അപ്പോൾ നിനക്ക് കേൾക്കാണോ ഉമറെ....

(തുടരും..


😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃