💧Part-3💧 കണ്ണീരിൽ കുതിർന്ന 💖പ്രണയം💖
കണ്ണീരിൽ കുതിർന്ന
💖പ്രണയം💖
🔘➖🔘➖🔘➖🔘➖🔘➖🔘
💧Part-3💧
🔥(വായിച്ചു തുടങ്ങിയാൽ ഈ കഥ പൂർത്തിയാക്കാതിരിക്കില്ല)🔥
സിദ്ധീഖ് (റ) പറഞ്ഞു :
യാ റസൂലല്ലാഹ് അബൂബക്കർ കഥ പറഞ്ഞില്ലെങ്കിലെന്താ നബിയെ. കഥ പറയാനറിയുന്ന മറ്റൊരാളുണ്ടല്ലോ ഈ സദസ്സിൽ.
അത് കേട്ടപ്പോൾ തിരുനബി (സ) തലയുയർത്തി ചോദിച്ചു ആരാണ് ഇബ്നുഖുഹാഫാ അത്?
അത് മറ്റാരുമല്ല റസൂലേ ഉമർഖതാബാണെന്നു പറഞ്ഞു.
ഇത് കേട്ടപ്പോൾ ഉമർ (റ) ഞെട്ടി .
യാ റസൂലല്ലാഹ് എനിക്ക് കഥയൊന്നുമറിയില്ല നബിയെ.
അപ്പോൾ പിന്നിൽനിന്നും ഒരാൾ പറഞ്ഞു ഉമർ ഖത്താബിന് നല്ല കഥയറിയാം നബിയെ.
ഉമർ (റ) ആ സ്വഹാബിയെ ഒന്നുനോക്കി .
അപ്പോൾ റസൂൽ (സ) പറഞ്ഞു ഉമറെ നിനക്ക് കഥ അറിയുമെന്ന് എനിക്കറിയാം. നിന്റെ ജീവിതം സംഭവബഹുലമാണ് അതുകൊണ്ട് നീ തന്നെ ഒരു കഥ പറ.
റസൂൽ (സ) നേരിട്ട് ആവശ്യപ്പെട്ടപ്പോൾ ഉമർ (റ) ന് ഒഴിഞ്ഞുമാറാൻ പറ്റിയില്ല.
യാ റസൂലല്ലാഹ് ഞാനൊരു കഥ പറയാം. പക്ഷെ ഖദീജാബീവിയുടെ നഷ്ടവേദന എത്രത്തോളം മറക്കാൻ പറ്റുമെന്നെനിക്കറിയില്ല.
ഉമർ (റ) കഥപറയാം എന്ന് പറഞ്ഞപ്പോൾ തന്നെ സ്വഹാബത്തെല്ലാം പെട്ടെന്ന് ഒരുമിച്ചുകൂടി. കാരണം ഉമർ (റ) കഥ പറഞ്ഞാൽ അതൊരു വല്ലാത്ത കഥ തന്നെയായിരിക്കും .
അപ്പോൾ ഉമർ (റ) പറഞ്ഞു. ശ്ശെ ! അല്ലെങ്കിൽ ആ കഥ വേണ്ട .
അപ്പോൾ റസൂലുല്ലയും സ്വഹാബത്തും ചോദിച്ചു. ഉമറെ ആ കഥക്ക് എന്താ പ്രശ്നം?
പ്രശ്നമുണ്ട് നബിയെ കാരണം ആ കഥ എന്റെ ജാഹിലിയാ കാലഘട്ടത്തിലെ കഥയാണ് ഞാൻ ഇസ്ലാമിലേക്ക് വരുന്നതിനു മുമ്പുള്ള കഥ.
നബി പറഞ്ഞു ആയിക്കോട്ടെ പറഞ്ഞോളൂ
ഞാൻ ആ കഥ കേൾക്കാനാഗ്രഹിക്കുന്നു ഉമറെ.
റസൂലുല്ലാഹ് സമ്മതിച്ചപ്പോൾ
നബി (സ)യുടെ മനസിന് അൽപ്പം സമാധാനം കിട്ടാൻ വേണ്ടി ഉമർ(റ) ആ കഥ പറയാൻ തുടങ്ങി ...
അല്ലാഹുവിന്റെ പ്രവാചകരെ എന്നെ നിങ്ങൾക്ക് അറിയാമല്ലോ ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പ് ഞാൻ വല്ലാത്തൊരു സാധനമായിരുന്നു.. മഹാപോക്കിരിയായിരുന്നു..
എവിടെ അടിയുണ്ടോ അവിടെ ഞാനുണ്ട്, എവിടെ ഇടിയുണ്ടോ അവിടെ ഞാനുണ്ട് . ഉക്കാളാചന്തയിലെ ഗുസ്തിമത്സരത്തിലും ഞാനായിരുന്നു വമ്പൻ. അങ്ങനെ എല്ലാംകൊണ്ടും ഞാനൊരു പ്രശ്‌നമായിരുന്ന കാലം.
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ജനങ്ങൾ എന്നെ തേടിവരും. അങ്ങനെയിരിക്കെ എനിക്ക് തോന്നി. ജനങ്ങൾ എന്നെ തേടിവരുകയല്ലേ അതുകൊണ്ടു എനിക്കൊരു താവളം വേണം.
അങ്ങനെ ഞാനൊരു താവളമുണ്ടാക്കി.
ഇടയിലാരോ ചോദിച്ചു ഏതാ ഉമറെ ആ താവളം ?
ഉമർ (റ) മറുപടി പറഞ്ഞു: മക്കത്തെ ജബൽഖുവൈസ് മലയുടെ താഴ്‌വാരം. അവിടെ ഇരുളടഞ്ഞ കാടിന്റെ അകത്തളത്തിൽ പണ്ടെപ്പോഴോ ഒരു സിംഹം താമസിച്ചിരുന്ന ഗുഹയുണ്ടായിരുന്നു.
ഞാൻ ഇടക്കിടക്ക് അവിടെപ്പോയി കിടക്കും.
ഇസ്‌ലാമിലേക്ക് വരുന്നതിനുമുൻപ് എന്റെ പ്രധാന പണി അതിലൂടെ ആരെങ്കിലും കടന്നുപോയാൽ അവനെ ഞാൻ പേടിപ്പിക്കും. എന്നിട്ട് അവന്റെ കയ്യിലുള്ളതെല്ലാം പിടിച്ചുവാങ്ങും.
അങ്ങനെ ഞാൻ ജീവിക്കുന്ന കാലത്ത് ഒരിക്കലെന്റെ നബിയെ ഞാൻ അവിടെ ചെന്ന് കിടക്കുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും ആരും വരാതായപ്പോൾ ഞാനാകെ വിഷമിച്ചിരിക്കവേ അകലെ എവിടെനിന്നോ ഒരു കുതിരയുടെ കുളമ്പടികേട്ട്
ഞാനുറപ്പിച്ചു. ആരോ വരുന്നുണ്ട്. ഞാൻ ജാകരൂകനായിനിന്നു .
പെട്ടെന്ന് പൊടിപറത്തിക്കൊണ്ട് ഒരു കുതിര ഞാനിരിക്കുന്ന പാറയുടെ താഴ്‌വാരത്തിലൂടെ കടന്നുവന്നപ്പോൾ ഞാൻ ചാടിവീണു.
ഹേയ് നിൽക്കവിടെ!
ഞാനവന്റെ മുന്നിലേക്ക് ചാടിയപ്പോൾ പെട്ടെന്നവൻ കുതിരയുടെ കടിഞ്ഞാൺ പിടിച്ചു മറുഭാഗത്തിലൂടെ കുതിരയെ പായിച്ചു.
ടാ നിൽക്കടാ അവിടെ.
അവൻ നിക്കുന്നില്ല റസൂലേ.
ഞാനെന്റെ കുതിരപ്പുറത്തു ചാടിക്കയറി അതിവേഗം വിട്ടു അവന്റെ പിറകെ.
പക്ഷെ ആ കുതിരയുടെ നാലയലത്തെത്താൻ എന്റെ കുതിരക്കു പറ്റുന്നില്ല. ദേഷ്യംപിടിച്ചു എൻ്റെ കുതിരക്ക് ഒരു ചവിട്ടു കൊടുത്തു ഞാൻ . അതോടെ ഉള്ള സ്പീഡും പോയി. ഒടുവിൽ എനിക്ക് എത്താൻ പറ്റില്ലെന്ന് ഉറപ്പായപ്പോൾ ഞാൻ വിളിച്ചുപറഞ്ഞു ടേയ് ഒന്ന് നിൽക്കടോ.
അവൻ നിൽക്കുന്നില്ല അവൻ ഒടുക്കത്തെ പോക്ക്.
അവസാനം ഞാൻ വിളിച്ചു പറഞ്ഞു ഒന്നുനിൽക്കടോ
ഞാൻ തോറ്റു...
എടാ ഞാൻ തോറ്റെടാ എന്ന് പറഞ്ഞപ്പോൾ ആ കുതിരയുടെ കടിഞ്ഞാൺ അവൻ വലിച്ചിട്ടുണ്ടാവണം.
ആ കുതിരയുടെ മുന്നിലെ കാൽ മണ്ണിലേക്കാണ്ട് കുതിര അവിടെ നിന്നു. ഞാനവന്റെ മുന്നിലേക്കെത്തിയപ്പോൾ ആ ചെറുപ്പക്കാരൻ എന്നോട് ചോദിക്കുകയാണ്. ഏയ് കാട്ടിലെ വമ്പാ തോറ്റുപോയോടാ മണ്ടാന്ന്
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ മുഖത്തുനോക്കി ഇങ്ങനെ ചോദിക്കുന്നത്.
ഞാൻ ചോദിച്ചു ടേയ്.. നീ ആരെടാ..
അവൻ ചോദിച്ചു താനാരാടാ..
ഞാൻ പറഞ്ഞു എന്റെ പേരുകേട്ടാൽ നീ ഞെട്ടും
അവൻ: ഞെട്ടാനോ താനാരാടോ
അതുംകൂടെ കേട്ടപ്പോൾ ഞാൻ പറഞ്ഞു തനിക്കറിയണോ ഞാനാരാണെന്നു?
എന്നാൽ കേട്ടോ ഞാനാണ് മക്കത്തെ ഉമർ! ഖത്താബിന്റെ മകൻ ഉമർ!
ഉക്കാളാചന്തയുടെ നായകൻ ഉമർ!
എന്നിട്ട് റസൂലെ ഞാനെന്റെ വാൾ വലിച്ചൂരി
ഞാൻ പറഞ്ഞു. ഈ വാൾ ഞാൻ അലങ്കാരത്തിന് കൊണ്ട് നടക്കുന്നതല്ലടാ.
എന്നെ എതിർക്കുന്നവന്റെ തല വെട്ടാൻതന്നെയാ ഞാനിതു കൊണ്ടുനടക്കുന്നത്.
ഇതിന്റെ മൂർച്ച ഞാൻ നോക്കാറുള്ളത് ഞാനേതെങ്കിലും വഴിയിലൂടെ നടന്നു പോകുമ്പോൾ ആരാന്റെ ഒട്ടകത്തിനെ കണ്ടാൽ
വെറുതെ ഒരു വെട്ടു കൊടുക്കും.
ഒറ്റ വെട്ടിനു തല താഴെ വീണാൽ ഞാൻ ഉറപ്പിക്കും ഇതിനു മൂർച്ചയുണ്ടെന്ന്..
ഇല്ലെങ്കിൽ ഞാൻ വേറെ വാളും തേടിപോകും.
ഏതൊരു ഒട്ടകത്തിനെ വെട്ടിയാലും ഖത്താബിന്റെ മകനോട് ചോദ്യംചെയ്യാൻ ആരും വരില്ല.
അങ്ങനത്തെ ഉമറിനോടാണോ നിന്റെ കളി?
ഞാനാരാണെന്നും എന്റെ ശക്തിയെന്താണെന്നും എല്ലാം ഞാൻ അവനോട് പറഞ്ഞപ്പോൾ അവൻ ചിരിച്ചോണ്ട് പറയാ. ഹും അതുശരി നീയാണ് ആ ഉമറല്ലേ? കേട്ടിട്ടുണ്ട് ഒരുപാട് ഹ.. ഹ.. ഞാൻ കേട്ട ഉമറും കണ്ട ഉമറും ഒരുപാട് അന്തരമുണ്ടല്ലോ. ഒരുപാട് വ്യത്യാസമുണ്ടല്ലോ
ഞാൻ കേട്ട ഉമർ ധീരനാണ്, ശൂരനാണ്,പരാക്രമിയാണ്. ആ ഉമറിന്റെ മുന്നിലൂടെ ഒരാൾക്കും ചോദിക്കാതെ കടന്നുപോകാൻ പറ്റില്ല എന്നാണ് ഞാൻ കേട്ടതും പഠിച്ചതും അറിഞ്ഞതുമെല്ലാം.
പക്ഷെ കണ്ടപ്പഴോ എന്റെ പിന്നാലെ ഓടിക്കിതച്ചിട്ട് ഞാൻ തോറ്റടാ എന്ന് വിളിച്ചു പറഞ്ഞ ഭീരുവായ ഉമർ!
ഉമർ (റ) പറഞ്ഞു. ടാ തോറ്റത് ഞാനെല്ലെടാ എന്റെ കുതിരയാ.
അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു മണ്ടത്തരം പറയരുത് ഉമറെ. നീ ധീരനാണെങ്കിൽ നിന്റെ കുതിര തോൽക്കില്ല!
ഞാൻ ജയിച്ചത് എന്റെ മിടുക്കാ അല്ലാതെ എന്റെ കുതിരയുടെ മിടുക്കല്ല.
സത്യത്തിൽ റസൂലെ ഞാനവന്റെ മുന്നിൽ മൊത്തത്തിൽ തോറ്റു.
ഞാൻ തോറ്റത് മറ്റാരും കണ്ടില്ലല്ലോ എന്ന് ഞാൻ സമാധാനിച്ചു.
പക്ഷെ എന്റെ ഭാവിജീവിതത്തിൽ
തിരിഞ്ഞുനോക്കുമ്പോൾ എനിക്കവകാശമുണ്ട്. ആരോടാണ് ഞാനീ ആദ്യമായി തോറ്റത്
അതുകൊണ്ട് പറയൂ ആരാണു നീ !
അവൻ പറഞ്ഞു അങ്ങനെ മാന്യമായിട്ട് ചോദിക്ക് അല്ലാതെ പേടിപ്പിക്കല്ലേ.
ഉമർ (റ) പറഞ്ഞു. ശരി മാന്യാ നീ ആരാണ്
അവൻ പറഞ്ഞു എന്റെ പേര്....
Contact Us
Post a Comment