Part-2💧കണ്ണീരിൽ കുതിർന്ന 💖പ്രണയം💖
💖പ്രണയം💖
🔘➖🔘➖🔘➖🔘➖🔘➖🔘
💧Part -2💧
(വായിച്ചു തുടങ്ങിയാൽ ഈ കഥ പൂർത്തിയാക്കാതിരിക്കില്ല)
തൻ്റെ വീടിന്റെ മട്ടുപ്പാവിലിരിക്കുമ്പോഴാണ് ആ അത്ഭുതമായ കാഴ്ച്ച ബീവി ഖദീജ (റ) കാണുന്നത് .
കച്ചവടവും കഴിഞ്ഞു വരുന്ന
റസൂൽ (സ) യെ മാത്രം കേന്ദ്രീകരിച്ച് ഒരുമേഘക്കീർ
തണലേകുന്നു.
⛅️⛅️⛅️⛅️
നബി (സ) ബീവിയെ കാര്യങ്ങളെല്ലാം ഏൽപ്പിച്ചു തിരിച്ചുപോയി.
ശേഷം ഖദീജബീവി മൈസറയെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
മൈസറ നടന്ന അത്ഭുത സംഭവങ്ങളെല്ലാം വിവരിച്ചു. രണ്ടു വിവാഹങ്ങൾക്ക് ശേഷം അതുവരെ മറ്റൊരു കല്യാണത്തിനെ കുറിച്ച് ചിന്തിക്കാത്ത ബീവിയുടെ ഖൽബിൽ അന്ന് നബി തങ്ങളോടുള്ള സ്നേഹം മൊട്ടിട്ടു.
നമ്മുടെ യഥാർത്ഥ കഥയുടെ മണിച്ചെപ്പിലേക്ക് ആഴ്ന്നിറങ്ങാൻ വേണ്ടി
നബി (സ)യുടെയും, ഖദീജാ (റ)യുടെയും വിശാലമായ ജീവിത ചരിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ മാത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഖദീജാ ബീവി (റ) മൈസറയെ കല്യാണാലോചനയുമായി അബൂത്വാലിബിന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
അബൂത്വാലിബ് കാര്യങ്ങൾ കേട്ടറിഞ്ഞു മനസ്സിലാക്കിയതിനു ശേഷം ലോകഗുരു നബി (സ)യെ അരികത്തേക്കു വിളിച്ചു പറഞ്ഞു മോനെ! നിന്റെ കച്ചവടത്തിന്റെ ഉടമസ്ത്ഥയായ ഖദീജ (റ) എന്റെ മുന്നിലേക്ക് ഒരു കാര്യം ഇട്ടു തന്നിരിക്കുന്നു.
ലോകഗുരു മുത്ത് റസൂൽ (സ) കാര്യം കേട്ട ശേഷം നാണം കൊണ്ട് മുഖം താഴ്ത്തി മൗനമായി നിന്നു.
ചരിത്രം പറയുന്നു രണ്ടാമതും അബൂത്വാലിബ് ചോദ്യം ആവർത്തിച്ചു.
25 വയസ്സു മാത്രം പ്രായമായ നാണംകുണുങ്ങിയായ
തിരുനബി (സ) നാണംകൊണ്ട് പിതൃവ്യന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു എന്നിട്ട് മെല്ലെ അവിടുന്ന് നടന്നുനീങ്ങി.
അബൂത്വാലിബ് മൈസറയെ വിളിച്ചു പറഞ്ഞു. എന്റെ മോന് സമ്മതമാണെന്നു ഖദീജയെ അറിയിച്ചുകൊള്ളൂ...
മൈസറ ഖദീജാബീവിയെ വിവരമറിയിച്ചു.
ഖദീജബീവി (റ) കാര്യങ്ങൾ നീക്കാൻ തുടങ്ങിയപ്പോൾ പിതാവ് ഖുവൈലിദ് എതിർപ്പുമായി വന്നു. മോളെ !
എത്രയോ പ്രഭുക്കന്മാരും, കോടീശ്വരന്മാരും കല്യാണാലോചനയുമായി വന്നതെല്ലാം നീ മുടക്കി.
എന്നിട്ട് ദരിദ്രനിൽ ദരിദ്രനായ മുഹമ്മദിനെയാണോ നിനക്ക് കിട്ടിയത്? തന്റെ ആഗ്രഹത്തിന് വിലങ്ങുതടിയായി പിതാവ് വന്നപ്പോൾ
ബീവി പറഞ്ഞ മറുപടിയുണ്ട് ചരിത്രത്തിൽ!
ഖുറൈശി ഗോത്രത്തോട് കിടപിടിക്കാൻ ഇന്ന് മറ്റേത് ഗോത്രമാണ് വാപ്പാ ഈ ലോകത്തുള്ളത്. സമ്പത്താണെങ്കിൽ എന്റെടുത്തു ഇഷ്‌ടംപോലെയുണ്ടല്ലോ!
സമ്പത്തു ഞാൻ മാനദണ്ഡമാക്കുന്നില്ല.
മറിച്ച് ഉന്നതകുലജാതനായ ഒരാൾ എനിക്ക് ഭർത്താവായിവേണം.
അതാണ് എന്റെ ആഗ്രഹം.
ഒടുവിൽ ഖുവൈലിദ് സമ്മതിച്ചു. കല്യാണം നടന്നു....
മക്കയിലെ ജനങ്ങൾ ഈ കല്യാണത്തെ കുറിച്ചു പലതും പറഞ്ഞു ചിരിച്ചു.
ഇതറിഞ്ഞ ബീവി (റ) മക്കയിലെ എല്ലാ ജനങ്ങളെയും ഒരു വിരുന്നിനു വിളിച്ചു.
എന്നിട്ടു അവിടെവെച്ചു പ്രഖ്യാപിച്ചു. നിങ്ങളിൽ പലർക്കും എൻ്റെ ഭർത്താവ് ഒരു ദരിദ്രനാണെന്ന് സംശയമുണ്ടവും . എന്നാൽ നിങ്ങളെ എല്ലാവരെയും സാക്ഷിനിർത്തി ഞാൻ പറയുന്നു! എന്റെ എല്ലാ സ്വത്തുക്കളും ഞാൻ എന്റെ ഭർത്താവിന് തീറെഴുതിക്കൊടുക്കുയാണ്.
ഇന്നുമുതൽ എന്റെ ഭർത്താവാണ് സമ്പന്നൻ. ഈ ഖദീജ ദരിദ്രയാണ്.
റസൂൽ(സ)യെ കൊണ്ട് ഖദീജബീവിയെ കല്യാണം കഴിപ്പിച്ചതിൽ അല്ലാഹുവിന് യുക്തിപൂർവ്വമായ രണ്ടു തീരുമാനമുണ്ടെന്നാണ് ചരിത്രം പറയുന്നത്.
ഒന്നാമതായി റസൂൽ (സ) ക്ക് ഖദീജ ബീവിയിൽനിന്നും ഒരു മാതൃസ്‌നേഹം കിട്ടിയെന്നതാണ്, അതുകൊണ്ടാണ് ഹിറാഗുഹയിൽനിന്നും പേടിച്ചു പനിപിടിച്ചു വന്നപ്പോൾ സമ്മിലൂനി യാ ഖദീജാ... എന്നെയൊന്ന് പുതപ്പിട്ട് മൂടെന്റെ ഖദീജാ എന്ന് പറഞ്ഞിട്ട് ബീവിയുടെ വീട്ടിലേക്കാണ് വന്നത്.
മറ്റൊന്ന് സമ്പത്താണ്.
ദീൻ വളരണമെങ്കിൽ സമ്പത്തു വേണം.
അല്ലാഹുവിന്റെ പ്രവാചകന് ദീനിനെ വളർത്താൻ സമ്പത്തു ഉപകരിക്കാൻ ഖദീജാ (റ)യുമായുള്ള വിവാഹത്തിലൂടെ അല്ലാഹു തീരുമാനിച്ചു. അങ്ങനെ എല്ലാം തന്റെ ഭർത്താവിന്റെ കാൽച്ചുവട്ടിൽ സമർപ്പിച്ച ഖദീജബീവി ഒരുദിവസം അല്ലാഹുവിന്റെ പ്രവാചകനേയും മറ്റെല്ലാവരേയും വേദനിപ്പിച്ചു കൊണ്ട് ഈ ലോകത്തിൽനിന്നും യാത്രയായി.
റസൂലിനെ സംബന്ധിച്ചിടത്തോളം അത് സഹിക്കാൻ പറ്റാത്ത ഒന്നായിരുന്നു.
എപ്പോഴും താങ്ങും തണലുമായ പ്രിയപത്നിയുടെ വേർപാട് ഒരുപാട് വേദനിപ്പിച്ചു. ബീവിയുടെ വഫാത്തിന്റെ കുറച്ചു ദിവസങ്ങൾക്കു ശേഷം പരിശുദ്ധ റസൂൽ (സ) സ്വഹാബത്തിന് ദീനിന്റെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ വഹ്‌യിന്റെ കാര്യങ്ങൾ പടിപ്പിച്ചുകൊണ്ടിരിക്കെ നബി (സ) പറഞ്ഞു യാ സ്വഹാബാ!
ദീൻ വളരണമെങ്കിൽ സമ്പത്തു അനിവാര്യമാണ് .
അതുകൊണ്ട് നിങ്ങൾക്ക് കഴിയുന്നത് ദീനിന് നൽകണം എന്നുപറഞ്ഞു പിന്നെ ഒന്നും മിണ്ടിയില്ല. സ്വഹാബത്തിന്റെ മുഖത്തുനിന്നു കണ്ണെടുത്ത് പിന്നെ നിലത്തേക്ക് നോക്കി നിൽക്കുന്ന അല്ലാഹുവിന്റെ പ്രവാചകന്റെ മുഖത്തേക്കു
സഹാത്ഭുതം നോക്കിനിന്നു സ്വഹാബത്ത്.
റസൂൽ (സ)യുടെ മുഖത്തേക്ക് നോക്കിയ സ്വഹാബത്ത് ഞെട്ടി.
തിരുനബി(സ)യുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ സ്വഹാബത്ത് വളരെ വേദനയോടെ ചോദിച്ചു. യാ റസൂലല്ലാഹ് അങ്ങേയ്ക്കു എന്താണ് പറ്റിയത്. അങ്ങെന്തിനാണ് കരയുന്നത്.?
നബി(സ) പറഞ്ഞു യാ സ്വഹാബാ എന്റെ പ്രിയപ്പെട്ട ഖദീജ!
ദീനിന് സമ്പത്ത് വേണമെന്ന് പറയുമ്പോൾ ഞാൻ എന്റെ ഖദീജയെ ഓർത്തുപോയതാണ്. ഒരുപാട് സമ്പന്നയായിരുന്നു എന്റെ ഖദീജ.
പക്ഷെ എല്ലാം ഈ വിശുദ്ധമതത്തിന് സമർപ്പിച്ചിട്ടു എന്റെ പ്രിയപ്പെട്ടവൾ നേരാവണ്ണം ധരിക്കാൻ ഒരു കഫൻപുടവപോലുമില്ലാതെ തുന്നിക്കൂട്ടിയ ഒരു കഫൻപുടവ ഉപയോഗിച്ചാണ് ഞാൻ കൊണ്ടുപോയി ഖബറടക്കിയത് സ്വഹാബാ
മുത്ത് റസൂലിന്റെ (സ) കണ്ണൊന്നു നിറഞ്ഞാൽ നീറുന്നത് സ്വഹാബത്തിന്റെ ഖൽബാണ്.
നബി (സ)യുടെ വേദനക്ക് മുന്നിൽ മറുപടി ഒന്നും പറയാൻ വയ്യാതെ പകച്ചുനിന്നു പോയി അവർ.
ഞാൻ കരഞ്ഞാൽ എന്റെ സ്വഹാബത്തും കരയും എന്ന കൃത്യമായി അറിയുന്ന റസൂലുല്ലാഹ് (സ) പറഞ്ഞു സ്വഹാബാ കണ്ടില്ലേ എന്റെ വേദന.
മനസ്സിലാക്കിയില്ലേ എന്റെ ദുഖം:
അതുകൊണ്ട് ഞാൻ നിങ്ങളോട് ഒരുകാര്യം ആവശ്യപ്പെടുകയാണ്.
എന്റെ വേദന മറക്കാൻ എന്റെ വിഷമം പോകാൻ നിങ്ങളെനിക്കൊരു മരുന്ന് തരണം!
അവർ ചോദിച്ചു വേദനക്ക് മരുന്നോ?
അതെ! മരുന്നെന്റെ ശരീരത്തിനല്ല എന്റെ ഹൃദയത്തിനാണ് വേണ്ടത്.
എന്റെ വേദന മറക്കാൻ ആരാണ് എനിക്ക് ഒരു കഥ പറഞ്ഞു തരിക ?
സ്വഹാബത്ത് മുഖത്തോട് മുഖം നോക്കി. ആരും കഥ പറയുന്നില്ല. എന്ത് കഥ പറയും ആരോട് പറയും പ്രപഞ്ചത്തിന്റെ സത്യങ്ങളും,മിത്യങ്ങളും രഹസ്യങ്ങളുമെല്ലാം അറിയുന്ന റസൂലുല്ലയോട് എന്ത് കഥ പറയും?
റസൂലുള്ള സിദ്ധീഖ് (റ)യോട് ചോദിച്ചു
യാ ഇബ്നു ഖുഹാഫാ താങ്ങളൊരു കഥ പറയുമോ അബൂബക്കറേ?
സിദ്ധീഖ് (റ) വളരെ വേദനയോടെ പറഞ്ഞു യാ റസൂലല്ലാഹ് എനിക്കെന്ത് കഥയാണ് അറിയുക. എന്റെ എല്ലാ കഥയും നിങ്ങളാണ്.
നിങ്ങൾക്കപ്പുറത്തേക്കു എനിക്കൊരു കഥയുമില്ല റസൂലേ.
ഇത് കേട്ടപ്പോൾ റസൂലുല്ലാഹ് (സ) വിഷമിച്ചു തലതാഴ്ത്തിയിരുന്നു.
അതു കണ്ടപ്പോൾ സിദ്ധീഖ് (റ) പറഞ്ഞു
യാ റസൂലല്ലാഹ് അബൂബക്കർ കഥ പറഞ്ഞില്ലെങ്കിലെന്താ നബിയെ. കഥ പറയാനറിയുന്ന മറ്റൊരാളുണ്ടല്ലോ ഈ സദസ്സിൽ.
അത് കേട്ടപ്പോൾ തിരുനബി (സ) തലയുയർത്തി ചോദിച്ചു ആരാണ് ഇബ്നുഖുഹാഫാ അത് 😳?
🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്🌷
😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘
💘💘💘💘💘💘💘💘💘💘💘
Contact Us
FULL PART _ കണ്ണീരിൽ കുതിർന്ന പ്രണയം
Post a Comment