💧Part-11💧 കണ്ണീരിൽ കുതിർന്ന 💖പ്രണയം💖
കണ്ണീരിൽ കുതിർന്ന
💖പരണയം💖
🔘➖🔘➖🔘➖🔘➖🔘➖🔘
🔥Part-11🔥
(വായിച്ചു തുടങ്ങിയാൽ ഈ കഥ പൂർത്തിയാക്കാതിരിക്കില്ല)
ഉമർ(റ) അതിശക്തിയോടെ അമ്പ് വലിച്ചൂരി.
ആ വലിയുടെ ശക്തിയിൽ അബ്‌ദുല്ല എഴുന്നേറ്റിരുന്നു.
നെഞ്ച് പിളർന്നു ചോര എന്റെ മുഖത്തേക്ക് തെറിച്ചു.
അവൻ താഴേക്കുവീണു മലർന്നുകിടന്നു.
വിശുദ്ധ ശഹാദത്തിന്റെ മന്ത്രം ഉച്ചരിച്ചുകൊണ്ടവൻ എന്നന്നേക്കുമായി പുഞ്ചിരിച്ചുകൊണ്ട് കണ്ണടച്ചു.
ഞാനവന്റെ മയ്യത്ത് വാരിയെടുത്ത്
ഉമൈമ കിടക്കുന്ന കൂടാരത്തിൽ കൊണ്ടുപോയി കിടത്തി.
ആ മയ്യത്ത് കണ്ട് അവൾ വാവിട്ട് നിലവിളിച്ചു.
പെട്ടെന്ന് ക്രോധം പൂണ്ട ഞാൻ ഉറയിൽ നിന്നും വാൾ വലിച്ചൂരിയിട്ട് പുറത്തേക്കിറങ്ങുമ്പോൾ
ഉമൈമ എന്റെ കൈപിടിച്ചിട്ടു ചോദിച്ചു ഉമർ എങ്ങോട്ടു പോവുന്നു.
ഞാൻ പറഞ്ഞു എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ കൊല്ലാക്കൊല ചെയ്‌തവരോട് എനിക്ക് പ്രതികാരം ചെയ്യണം.
അപ്പോൾ ഉമൈമ പറഞ്ഞു എങ്കിൽ ഞാനും നിന്റെകൂടെ വരും.
നിനക്ക് അബ്ദുല്ലയോട് ഇന്നലെ കണ്ട ബാധ്യതയാണെങ്കിൽ എനിക്ക് കൊച്ചുകുട്ടിക്കാലം മുതലുള്ള ബാധ്യതയുണ്ട്.
മരിച്ചിട്ടും പിടിവിടാത്ത ചോരപുരണ്ട അബ്ദുല്ലയുടെ വാൾ ഉമൈമ കയ്യിലെടുത്തു.
എന്നിട്ടവൾ പറഞ്ഞു ഏതൊരു പ്രാവചകന്റെ നാമം എന്റെ നാവുകൊണ്ട് ഉച്ചരിച്ചുവോ...
ഏത് ജഗന്തിയദ്ധാവായ പടച്ചവന്റെ നാമം എന്റെ നാവുകൊണ്ട് ഉച്ചരിച്ചുവോ...
ആ പടച്ചവൻ സാക്ഷി
ആ പ്രവാചകൻ സാക്ഷി ഞാൻ നിന്റെകൂടെ വരും ഉമറെ.
അവളെ അവിടെത്തന്നെ നിർത്തിപ്പോയാൽ പട്ടാളക്കാർ അവളെ കൊണ്ടുപോകുമെന്നു ഭയന്ന് ഞാൻ അവളെ കൂടെക്കൂട്ടി.
ഞാൻ പറഞ്ഞു നിനക്കെന്റെ കൂടെ വരാം. പക്ഷെ നിന്നെ രക്ഷിക്കുമെന്നു ഞാനവന് വാക്കു കൊടുത്തിട്ടുണ്ട്.
അതുകൊണ്ടു നീ എന്റെ പിറകിൽ നിൽക്കണം
നിന്റെ ഒരു കൈ എന്റെ കയ്യിലേക്ക് തരണം.
പട്ടാളക്കാർ പുറകിലൂടെ വന്നാൽ നീ നോക്കിയാൽ മതി.
അങ്ങനെ അവളുടെ ഇടതുകൈ ചേർത്തുപിടിച്ചു കൂടാരത്തിൽനിന്നും പുറത്തേക്കിറങ്ങി.
അപ്പോൾ താഴ്‌വാരത്തു ഒളിഞ്ഞിരിക്കുന്നവർ വീണ്ടും വന്നു.
അവരുമായി ഞാൻ വാശിയോടെ പൊരുതി.
എന്റെ വാൾപഴറ്റിൻ്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ അവർ പിന്തിരിഞ്ഞു.
നിലാവിന്റെ വെളിച്ചത്തിൽ അവരെ നോക്കുമ്പോൾ ഞാൻകണ്ട ഒരു കാഴ്ചയുണ്ട്!!!
അബ്‌ദുല്ലയുടെ നെഞ്ചിലേക്ക് അമ്പെയ്തതുപോലെ അവർ എന്റെ നെഞ്ചിലേക്കും അമ്പെയ്തു...
അല്ലാഹുവിന്റെ പ്രവാചകനെ കണ്ടുകൊണ്ട് ദീൻ വിശ്വസിക്കാൻ പടച്ചവൻ എനിക്ക് ആയുസ്സ് നൽകിയതുകൊണ്ടാവണം ആ അമ്പ് വരുന്നത് ഞാൻ കണ്ടത്.
ആ അമ്പ് എന്റെ ശരീരത്തിൽ തറക്കാതിരിക്കാൻ ഞാനൊന്ന് കറങ്ങി.
ആ കറക്കത്തിൽ പിന്നിലുള്ള ഉമൈമയെ ഞാൻ മറന്നു പോയി എൻ്റെ റസൂലെ.
അവൾ തിരിഞ്ഞു മറുഭാഗത്തേക്കു വന്നു!
എന്റെ നെഞ്ച് തുളക്കേണ്ട അമ്പ് എന്നെക്കാൾ നീളം കുറവായ ഉമൈമയുടെ തൊണ്ട തുളച്ചുകയറി.
അമ്പ് തുളച്ചപ്പോൾ അവളൊരു വിളിവിളിച്ചു
ഉമറേ.........
ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ
ചോരയിൽപുരണ്ടു കിടന്നു കരയുന്ന ഉമൈമയെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല റസൂലേ....
ഞാൻ എന്റെ വാളുമായി പട്ടാളക്കാരുടെ ഇടയിലൂടെ അലറി വിളിച്ചുകൊണ്ടും പൊട്ടിച്ചിരിച്ചുകൊണ്ടും സമനില തെറ്റിയവനെപോലെ താണ്ഡവമാടി ഞാൻ പൊരുതി....
എല്ലാവരും ഓടിമറഞ്ഞപ്പോൾ അവൾ മരിച്ചിട്ടുണ്ടാവുമെന്നു കരുതി ഞാൻ തിരിച്ചുവന്നപ്പോൾ 😱😱
🔷♦️🔷♦️🔷♦️🔷♦️🔷♦️🔷
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെൻകിൽ പറഞ്ഞു തരിക😊
♻️അവസാന ഭാഗങ്ങളിലേക്ക്
FULL PART _ കണ്ണീരിൽ കുതിർന്ന പ്രണയം
Post a Comment