Part-1💧കണ്ണീരിൽ കുതിർന്ന 💖പ്രണയം💖

 


           കണ്ണീരിൽ കുതിർന്ന

                💖പ്രണയം💖

🔘➖🔘➖🔘➖🔘➖🔘➖🔘

💧Part-1💧


*ഈ കഥ ഉമൈമ എന്ന രാജകുമാരിയുടേയും ആ രാജകുമാരിയെ സ്നേഹിച്ച  ഒരു കൂലിപ്പണിക്കാരൻ്റെയും കഥയാണ്.ഈ ലോകത്ത് നമ്മൾ ധാരളം പ്രണയങ്ങൾ  കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്. പക്ഷേ ഈ പ്രണയകഥയുടെ അവസാനം ഒരിക്കലും കണ്ണീരോടെയല്ലാതെ  ഹൃദയം തേങ്ങിയിട്ടല്ലാതെ നമ്മുക്ക് പൂർത്തിയാക്കാൻ സാധിക്കൂല.*


*NB : ഇതൊരു പ്രണയകഥയായതു കൊണ്ട് തന്നെ ഇതിൽ നിന്ന് നമ്മുക്ക് എല്ലാവരേയും* *പ്രണയിക്കാം എന്ന് ആരും മനസ്സിലാക്കരുത്.കാരണം ഇതിൽ നായകൻ* *ശരിക്കും ആരെയാണ് പ്രണയിച്ചതെന്ന് നമ്മുക്ക് അവസാനം മാത്രമേ മനസ്സിലാകുകയുള്ളു.*

*അതു കൊണ്ട് എല്ലാവരും ഈ കഥ അവസാനം വരെ വായിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.*


ഈ കഥ  ഉമർ (റ) ഒരിക്കൽ നബി (സ) തങ്ങൾക്ക് പറഞ്ഞു കൊടുത്ത കഥയാണ്. അതുകൊണ്ട് തന്നെ നബിതങ്ങളുടെ ജീവിതത്തിൽ കൂടിയാണ് കഥ മുന്നോട്ടു നീങ്ങുന്നത്.കാരണം എന്തു കൊണ്ടാണ് ഉമർ (റ) കഥ നബി തങ്ങളോട് പറഞ്ഞത്. അതിൻ്റെ സാഹചര്യം എന്തായിരുന്നു. അതൊക്കെ അറിയണമെങ്കിൽ നമ്മുക്ക് ആദ്യമായി ലോകത്തിലെ ഏറ്റവും നല്ല പ്രണയ ജോഡികളായ മുഹമ്മദ് (സ), ഖദീജ (റ) എന്നീ രണ്ട് കുസുമങ്ങളുടെ ജീവിതത്തിലേക്ക് കടന്നു പോകാം.


വിശുദ്ധ മക്കയിലെ കോടീശ്വരിയായ കച്ചവടക്കാരിയാണല്ലോ മഹതിയായ ഖദീജബീവി (റ).


ഖദീജബീവി (റ) മക്കത്ത് ഒരു പരസ്യം നടത്തി.

തന്റെ കച്ചവടസംഘത്തിന്

ഒരു വിശ്വസ്ഥനായ നേതാവിനെ വേണം എന്ന്.


ആ പരസ്യത്തിന്റെ പ്രതിഫലനമെന്നവണ്ണം

മഹതിയുടെ വീട്ടിലേക്ക് പലരും കടന്നുവന്നു.

ഖദീജബീവിക്ക്  അവരെയാരെയും അത്രക്കങ്ങ് പിടിച്ചില്ല.

കാരണം സത്യാസന്ധരായവർക്കാണല്ലോ ബീവി മുൻഗണന കൊടുക്കുന്നത്.


അങ്ങനെയിരിക്കെ ഈ പരസ്യം അറിഞ്ഞ് മൂത്താപ്പയായ അബൂത്വാലിബിന്റെകൂടെ ലോകഗുരു മുഹമ്മദ് മുസ്ത്വഫ (സ) മഹതിയുടെ വീട്ടിലേക്കു കടന്നുവന്നു.

ഖദീജബീവി ഒരിക്കലും കരുതിയിരുന്നില്ല റസൂലുല്ലാന്റെ  വരവ് ഈ പരസ്യം കണ്ടിട്ടാണെന്ന്.

മറ്റെന്തോ ആവശ്യത്തിനാണ് വന്നതെന്ന് കരുതിയ ബീവിയുടെ മുന്നിൽ അബൂത്വാലിബ് കാര്യം അവതരിപ്പിച്ചു.

ഖദീജാ നിന്റെ പരസ്യം കണ്ടിട്ടാണ് ഞാൻ വന്നത്.

ഒരു സത്യസന്ധനായ വ്യക്തിയെയാണ് ആവശ്യമെങ്കിൽ എന്റെ അൽഅമീനായ ഈ മകനെ കവച്ചുവെക്കാൻ ഈ മക്കത്ത് മറ്റാരാണുള്ളത് ഖദീജാ.

അതുകൊണ്ട് സാമ്പത്തികമായി കുറച്ച് പിന്നിലായ എന്റെ കുടുംബത്തിന് അത്താണിയാകും എന്റെ മുഹമ്മദിന്  ജോലി കിട്ടിയാൽ എന്ന് അബൂത്വാലിബ് പറഞ്ഞപ്പോൾ നിനച്ചിരിക്കാതെ മഹാഭാഗ്യത്തിന് തിരശീല ഉയർത്തുകയാണ് മഹതി ഖദീജ (റ).


വാതിലിൻ്റെ മറവുപറ്റി ബീവി പറഞ്ഞു. സത്യസന്ധതക്ക് തന്നെയാണ് ഞാൻ മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട് അങ്ങയുടെ മുഹമ്മദ്  വന്നാൽ അത്രയും സന്തോഷം.


അബൂത്വാലിബ് നന്ദിയും പറഞ്ഞുകൊണ്ട് മടങ്ങി.

ബീവി പറഞ്ഞ ആ ദിവസം കൃത്യമായി റസൂൽ (സ) ബീവിയുടെ വീട്ടിലേക്കു വന്നു. അങ്ങനെ ആ കച്ചവട സംഘത്തിന്റെ നേതാവായി തങ്ങളെ ബീവി നിയമിച്ചു.

ഒരുപാട് വിലമതിക്കുന്ന ആ കച്ചവട സാധനങ്ങൾ ബീവി നബി (സ) യെ ഏൽപിച്ചു......


കച്ചവട സാധനങ്ങളുമായി നബി (സ) സിറിയയിലേക്ക് യാത്ര തിരിച്ചു.

കൂടെ മൈസറയെന്ന അടിമസ്‌ത്രീയെയും അയച്ചു.

യാത്രയിൽ മൈസറ റസൂൽ (സ)യെ ശ്രദ്ധിക്കാൻ തുടങ്ങി. ഇതെന്തൊരത്ഭുതം

മേഘക്കീറുകൾ ഇദ്ദേഹത്തിന് തണൽ വിരിക്കുന്നു.

⛅️⛅️⛅️⛅️

ഈ അൽഅമീനിന് എന്തൊക്കെയോ പ്രത്യേകതയുണ്ട്. മൈസറ മനസ്സിൽ കരുതി.

വഴിയിൽ കാണുന്ന 

പാതിരിമാരെല്ലാം (പുരോഹിതർ) ചോദിച്ചു ഇതാരാണ്? ഇത് അവസാനത്തെ പ്രവാചകനല്ലേ? വരാനിരിക്കുന്ന നബിയല്ലേ? 


സിറിയയിൽ ചെന്നപ്പോൾ

കച്ചവടം പൊടിപൊടിച്ചു.

നബി (സ) കച്ചവട സാധനങ്ങളുടെ ന്യൂനതകളും  ഗുണങ്ങളും എടുത്തു പറഞ്ഞു. എന്നത്തെക്കാളും വലിയ ലാഭവുമായാണ് റസൂൽ (സ)യുടെ നേതൃത്തത്തിലുള്ള കച്ചവട സംഘം മടങ്ങിയത്. മടങ്ങി വരുന്നത് ദൂരെ തൻ്റെ വീടിൻ്റെ മട്ടുപ്പാവിലിരുന്ന് ഖദീജ ബീവി കണ്ടു. അപ്പോഴാണ്‌ ബീവി അത്ഭുതമായ ആ കാഴ്ച്ച കണ്ടത്. എന്തായിരുന്നു അത്...


🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്🌷

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘

💘💘💘💘💘💘💘💘💘💘💘

Contact Us

WhatsApp

FULL PART _ കണ്ണീരിൽ കുതിർന്ന പ്രണയം