മൈലാഞ്ചി അണിയൽ ആർക്കാണ് സുന്നത്ത്.?


 🌹 *മൈലാഞ്ചി അണിയൽ* 🌹


ഇസ്ലാമിക പഠനങ്ങൾ✍🏽1⃣✅


*മൈലാഞ്ചി അണിയൽ ആർക്കാണ് സുന്നത്ത്.?*❓


ഇന്ന് പലരും മൈലാഞ്ചി അണിയാറുണ്ട് പക്ഷെ കൂടുതൽ പേർക്കും അതിന്റെ  മതവിധി അറിയില്ല.


ഭർത്യമതികളായ സ്ത്രീകൾക്ക് മൈലാഞ്ചിയണിയൽ സുന്നത്തുണ്ട്.

അത് പ്രതിഫലാർഹമായ കാര്യമാണ്. എന്നാൽ അവിവാഹിതരായ പെൺകുട്ടികൾ മൈലാഞ്ചി അണിയുന്നത് കറാഹത്താണെന്ന കാര്യം പലരും അറിയാതെയോ അറിഞ്ഞ് കൊണ്ടോ തിരസ്കരിക്കുന്നു.


ഇബ്നുഹജർ(റ) പറയുന്നു:


ഇഹ്റാം ചെയ്യാത്ത സ്ത്രീകൾക്ക് വിവാഹിതരാണെങ്കിൽ മൈലാഞ്ചി അണിയൽ സുന്നത്താണ് അവിവാഹിതകൾക്ക് കറാഹത്തുമാണ്.

(തുഹ്ഫ)


ഇന്ന് കൂടുതലും കണ്ട് വരുന്നത് അവിവാഹിതർ മൈലാഞ്ചി അണിയുന്നതാണ്. എന്നാൽ വിവാഹിതരായ സ്ത്രീകൾ അതിൽ നിന്ന് മാറി നിൽക്കുന്നു.


പുരുഷന്മാർക്കും ഇദ്ദയിരിക്കുന്ന സ്ത്രീകൾക്കും കൈകാലുകലിൽ മൈലാഞ്ചി അണിയൽ ഹറാമാണ്.

എന്നാൽ ചൊറി പോലുള്ള രോഗത്തിന് വേണ്ടി പുരുഷൻ മരുന്നായി മൈലാഞ്ചി ഉപയോഗിക്കുന്നത് അനുവദനീയമാണ്.


ഇമാം ശർവാനി(റ) പറയുന്നത് കാണുക.


ഇമാം സുയൂത്തി(റ) തന്റെ ഫതാവയിൽ പറയുന്നു പരുഷന് നരച്ച തലമുടിയിലും താടി രോമങ്ഹളിലും മൈലാഞ്ചി അണിയൽ സുന്നത്താണ്. നവവി ഇമാം ഇത് വെക്തമാക്കിയാതണ്. രണ്ട് കൈ കാലുകളിൽ മൈലാഞ്ചി അണിയൽ വിവാഹിതരായ സ്ത്രീകൾക്ക് സുന്നത്താണ്. പുരുഷന് ഹറാമുമാണ്.( ശർവാനി).


ചുരുക്കത്തിൽ മൈലാഞ്ചിയുടെ ഇസ്ലാമിക വിധി ഇങ്ങനെ കുറിക്കാം.


📮വിവാഹിതരായ സ്ത്രീകൾക്ക്- സുന്നത്ത്

📮നരച്ച തല-താടി രോമങ്ങളിൽ പുരുഷന്-സുന്നത്ത്

📮അവിവാഹിതരായ സ്ത്രീകൾക്ക്- കറാഹത്ത്

📮ഇദ്ദയിലിലിരിക്കുന്ന സ്ത്രീകൾക്ക്- ഹറാം

📮അകാരണമായി കൈകാലുകളിൽ പുരുഷന്- ഹറാം

📮ഇഹ്റാം ചെയ്ത സ്ത്രീകൾക്ക്-ഹറാം

📮ഇഹ്റാമിന് മുന്നോടിയായി വിവാഹിത-അവിവാഹിത സ്ത്രീകൾക്ക്- സുന്നത്ത്. 

ട്യൂബ് മൈലാഞ്ചി

ഇന്ന് കടകളിന്ന് നിന്ന് വാഹ്ങുന്ന പല മൈലാഞ്ചി ട്യൂബുകളും കെമിക്കൽ ഉപയോഗിച്ച് നിർമിക്കുന്നതായതിനാൽ മൈലാഞ്ചി ധരിച്ച സുന്നത്ത് ലഭിക്കാതെ പോകുന്നു.

മാത്രമല്ല അത് വൂളൂഇന്റെ വെള്ളത്തെ തടയുകയും ചെയ്യുന്നു. ഈ വിഷയം ശ്രദ്ധിക്കേണ്ടതാണ്.


/ *മദീനയുടെ👑വാനമ്പാടി✍🏽*