നിസ്കാരം പാഴാക്കുന്നവർ ഇത് വായിക്കരുത് – നിങ്ങൾ തകർന്നുപോകും വരാൻ പോകുന്ന ദുരന്തങ്ങൾ കേട്ടാൽ

നിസ്കാരം പാഴാക്കുന്നവർ ഇത് വായിക്കരുത് – നിങ്ങൾ തകർന്നുപോകും വരാൻ പോകുന്ന ദുരന്തങ്ങൾ കേട്ടാൽ


നിസ്‌ക്കാരത്തെ അവഗണിക്കുന്നവര്‍ക്ക് പതിനഞ്ച് രീതിയിലുള്ള ശിക്ഷകള്‍ ലഭിക്കും. അതില്‍ അഞ്ചെണ്ണം ഈ ഭൗതിക ലോകത്തുവെച്ചും മൂന്നെണ്ണം മരണ സമയത്തും മൂന്നെണ്ണം ഖബ്‌റില്‍ വെച്ചും മൂന്നെണ്ണം ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴും ലഭിക്കുന്നതാണ്.

ദുനിയാവില്‍ വെച്ചുണ്ടാകുന്ന അഞ്ച് ശിക്ഷകള്‍ :

1 – അവന്റെ ജീവിതത്തില്‍ ബറക്കത്തുണ്ടാവുകയില്ല

2 – സ്വാലിഹീങ്ങളുടെ (സജ്ജനങ്ങളുടെ) ലക്ഷണം അവന്റെ മുഖത്തു നിന്നും നീക്കം ചെയ്യപ്പെടും.

3 – അവന്റെ അമലുകള്‍ക്കൊന്നും അല്ലാഹു പ്രതിഫലം നല്‍കുകയില്ല.

4 – അവന്റെ ദുആകള്‍ സ്വീകരിക്കപ്പെടുകയില്ല.

5 – സജ്ജനങ്ങളുടെ ദുആയില്‍ അവന് യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല.

മരണ സമയമുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – നിന്ദ്യനായി അവന്‍ മരണപ്പെടും

2 – അവന്‍ വിശന്നു മരിക്കും

3 – അവന്‍ ദാഹിച്ചു മരിക്കും. ദുനിയാവിലെ സമുദ്രങ്ങളിലെ വെള്ളം അവനെ കുടിപ്പിക്കപ്പെട്ടാലും അവന്റെ ദാഹം ശമിക്കുകയില്ല.

ഖബ്‌റിലുണ്ടാകുന്ന മൂന്നു ശിക്ഷകള്‍ :

1 – വാരിയെല്ലുകള്‍ പരസ്പരം കോര്‍ത്തു പോകുന്ന നിലയില്‍ ഖബ്ര്‍ അവനെ ഞെരുക്കും.

2 – ഖബ്‌റില്‍ തീകത്തിക്കപ്പെടും. രാപകലുകള്‍ ആ തീയില്‍ അവന്‍ മറിഞ്ഞു കൊണ്ടിരിക്കും.

3 – അവന്റെ ഖബ്‌റില്‍ ഒരു പാമ്പിനെ നിശ്ചയിക്കപ്പെടും. അതിന്റെ പേര് ശുജാഉല്‍അഖ്‌റഅ് എന്നാണ്. അതിന്റെ കണ്ണുകള്‍ തീകൊണ്ടുള്ളതും നഖങ്ങള്‍ ഇരുമ്പുകൊണ്ടുള്ളതുമാണ്. ഓരോ നഖത്തിന്റെയും നീളം ഒരു ദിവസത്തെ വഴിദൂരവുമാണ്. ഇടിമുഴക്കം പോലെയുള്ള ശബ്ദത്തില്‍ അത് അവനോടു പറയും നീ സുബഹി നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ സൂര്യന്‍ ഉദിച്ചുയരുന്നതുവരെയും ള്വുഹര്‍ നിസ്‌ക്കാരം മുടക്കിയതിന്റെ പേരില്‍ അസര്‍ വരെയും അസര്‍ നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ മഗ്‌രിബുവരെയും മഗ്‌രിബു നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ ഇശാഅ് വരെയും ഇശാഅ് നിസ്‌കാരം മുടക്കിയതിന്റെ പേരില്‍ സുബഹി വരെയും നിന്നെ കൊത്തിക്കൊണ്ടിരിക്കുവാന്‍ എന്റെ റബ്ബ് എന്നോട് കല്‍പ്പിച്ചിരിക്കുന്നു. ആ പാമ്പ് അവനെ ഒന്നു കൊത്തുമ്പോള്‍ തന്നെ എഴുപതു മുഴം ഭൂമിയില്‍ അവന്‍ താഴ്ന്നുപോകും. ഖിയാമത്തു നാളുവരെയും ഖബ്‌റില്‍ അവന്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും.

ഖബ്‌റില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള ശിക്ഷകള്‍ :

1 – ശക്തമായ വിചാരണ നേരിടേണ്ടി വരും

2 – രക്ഷിതാവായ അല്ലാഹുവിന്റെ കോപമുണ്ടാവും

3 – നരകത്തില്‍ കടക്കേണ്ടി വരും

ഇതെല്ലാം ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) സവാജിറില്‍ ഉദ്ധരിച്ചിട്ടുണ്ട്. പതിനഞ്ച് ശിക്ഷകളില്‍ പതിനാലെണ്ണം മാത്രമാണ് ഇതുവരെയും പറഞ്ഞത്. പതിനഞ്ചാമത്തേത് ഇത് റിപ്പോര്‍ട്ടു ചെയ്ത റാവി മറന്നുപോയിട്ടുണ്ടാവാമെന്ന് മഹാനവര്‍കള്‍ പറയുന്നു. (സവാജിര്‍ 1 : 196)

നിസ്‌ക്കരിക്കുന്നവര്‍ക്ക് ലഭിക്കുന്ന അഞ്ച് രീതിയുള്ള ആദരവും നിസ്‌ക്കാരത്തെ അവഗണിച്ചവര്‍ക്കുള്ള ശിക്ഷകളും ഹദീസില്‍ വന്നിട്ടുള്ളതാണ്.

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം വന്നിരിക്കുന്നു: നിസ്‌ക്കാരം പാഴാക്കിയവന്റെ മുഖത്ത് മൂന്നു വരികള്‍ എഴുതപ്പെട്ടിരിക്കും.

ഒന്നാമത്തെ വരിയില്‍ : അല്ലാഹുവിനോടുള്ള കടമ പാഴാക്കിയവനേ

രണ്ടാമത്തെ വരിയില്‍ : അല്ലാഹുവിന്റെ കോപം കൊണ്ട് പ്രത്യേകമാക്കപ്പെട്ടവനേ

മൂന്നാമത്തെ വരിയില്‍ : നീ ദുനിയാവില്‍ വെച്ച് അല്ലാഹുവിനോടുള്ള കടമ പാഴാക്കിയതുപോലെ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നീയും നിരാശനായിക്കൊള്‍ക (സവാജിര്‍ 1 : 196)

നിസ്‌ക്കാരമുള്ളവര്‍ക്ക് ദുനിയാവിലും നാളെ ആഖിറത്തിലും അനുഗ്രഹങ്ങള്‍ ലഭിക്കും. അതില്ലാത്തവര്‍ക്ക് ഈ ദുനിയാല്‍ തന്നെ അനുഗ്രഹവും സന്തുഷ്ടിയും നഷ്ടപ്പെടും. മരണം മുതല്‍ വേദനയുടെ നാളുകളാണ് അവനെ പ്രതീക്ഷിച്ചിരിക്കുന്നത്.

ഖബ്‌റില്‍ തീ കത്തുന്നു

ഒരു മുന്‍ഗാമിയായ വ്യക്തിയില്‍ നിന്നുദ്ധരിക്കുന്നു : അദ്ദേഹത്തിന്റെ സഹോദരി മരണപ്പെട്ടപ്പോള്‍ അവളെ ഖബറടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പണസഞ്ചി ഖബ്‌റില്‍ വീണുപോയി. പക്ഷേ അദ്ദേഹമത് അറിഞ്ഞിരുന്നില്ല. ഖബറടക്കം കഴിഞ്ഞ് പിരിഞ്ഞപ്പോഴാണ് അതിനെക്കുറിച്ചോര്‍ത്തത്. അങ്ങനെ അദ്ദേഹം മടങ്ങി വന്ന് ഖബ്‌റുമാന്തി നോക്കുമ്പോള്‍ ഖബ്‌റില്‍ അവളുടെ മേല്‍ തീകത്തുന്നു. പിന്നെയദ്ദേഹം മണ്ണിട്ടു ഖബ്‌റുമൂടിയ ശേഷം വേദനയോടെ കരഞ്ഞുകൊണ്ട് സ്വന്തം ഉമ്മയുടെ സമീപത്തു വന്നു ചോദിച്ചു,

ഓ ഉമ്മാ എന്റെ സഹോദരിയുടെ പ്രവൃത്തി എന്തായിരുന്നുവെന്ന് എന്നെ അറിയിക്കണം.

ഉമ്മ ചോദിച്ചു, അവളെക്കുറിച്ച് നീ ചോദിക്കാന്‍ കാരണമെന്ത് ?

മകന്‍ : ഓ ഉമ്മാ ഖബ്‌റില്‍ അവളുടെ മേല്‍ തീ ആളിക്കത്തുന്നു.

ഉമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു : ഓ എന്റെ മോനെ നിന്റെ സഹോദരി നിസ്‌ക്കരിക്കുന്ന വിഷയത്തില്‍ വീഴ്ച വരുത്തുകയും നിസ്‌ക്കാരത്തെ അതിന്റെ സമയത്തെ തൊട്ടു പിന്തിക്കുകയും ചെയ്തിരുന്നു.

ശാഫിഈ മദ്ഹബിലെ ഏറ്റവും പ്രബല ഗ്രന്ഥമായ തുഹ്ഫയുടെ രചയിതാവും ഫത്ഹുല്‍ മുഈനിന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)യുടെ ഗുരുവര്യരുമായ ഇമാം ഇബ്‌നുഹജറില്‍ ഹൈതമി (റ) ഈ സംഭവം സവാജിറില്‍ ഉദ്ധരിച്ച ശേഷം പറഞ്ഞു.

നിസ്‌കാരത്തെ അതിന്റെ സമയത്തെയും വിട്ട് പിന്തിച്ചവര്‍ക്ക് ഈ അവസ്ഥയാണെങ്കില്‍ തീരെ നിസ്‌ക്കരിക്കാത്തവരുടെ അവസ്ഥ എന്തായിരിക്കും?’ (സവാജിര്‍ 1 : 196)