വരി ⁦⁦4️⃣0️⃣🌷അറിവിന്റെ ഉറവ പുണ്യ റസൂൽ ﷺ || ബുര്‍ദ ലൈന്‍ - 40 ||


🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം -  ⁦⁦4️⃣0️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘

🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി ⁦⁦4️⃣0️⃣🌷*

*🌹ووَاقِفُـونَ لَـدَيْـهِ عِنْـدَ حَدِّهِـمِ*✨
 *مِنْ نُـقْـطَـةِ الْعِلْـمِ أَوْ مِـنْ شَـكْلَـةِ الْحِكَـمِ*🌹

*അതീവ ജ്ഞാനികളായ മറ്റു നബിമാരെല്ലാം عليهم السلام മുത്ത് നബി തങ്ങളുടെ ﷺ അതിർത്തിക്കു സമീപം നിലകൊള്ളുകയാണ്, അവിടുത്തെ ﷺ അറിവിന്റെ പുള്ളിയോ തത്വജ്ഞാനത്തിന്റെ സ്വരചിഹ്നമോ എന്നപോലെ.*

ಇತರ ಎಲ್ಲಾ ಅತ್ಯಂತ ಬುದ್ಧಿವಂತ ಪ್ರವಾದಿಗಳು عليهم السلام ಅವರ ﷺ ಪ್ರವಾದಿ ಮುಹಮ್ಮದ್ ﷺ ಅವರ ಗಡಿಯ ಬಳಿ ಜ್ಞಾನದ ತಾಣವಾಗಿ ಅಥವಾ ಬುದ್ಧಿವಂತಿಕೆಯ ಧ್ವನಿ ಸಂಕೇತವಾಗಿ ನಿಂತಿದ್ದಾರೆ

மற்ற நபிமார்கள் பெருமானார் ﷺ அவர்களின் முன்னிலையில் தனது எல்லையில் நிற்கின்றார்கள், அவ்வாறு நின்றும் கூட அவர்கள்  அடைந்திருப்பது அண்ணலார் ﷺ அவர்களின் பேரறிவின் ஒரு புள்ளி அளவாகும். அல்லது அவர்களின் ஞானத்தின் ஒரு சிறு கோட்டின் அளவாகும்..

*************************************

*പദാനുപദ അർത്ഥം*

وَوَاقِفُـونَ=
അവരെല്ലാം (മറ്റു നബിമാരെല്ലാം علیهم السلام ) വന്നു നിലകൊണ്ടു

لَـدَيْـهِ=
ആരമ്പ റസൂൽ ﷺ തങ്ങളുടെ അടുക്കൽ 

 عِنْـدَ حَدِّهِـمِ =
അവരുടേതായ ഒരു പരിധിയിൽ 

 مِنْ نُـقْـطَـةِ الْعِلْـمِ =
അറിവിന്റെ ഒരു പുള്ളിയാകുന്ന (പരിധിയിൽ)

ِ أَوْ مِـنْ شَـكْلَـةِ الْحِكَـمِ =
അല്ലെങ്കിൽ തത്വജ്ഞാനത്തിലെ സ്വരചിഹ്നമാകുന്ന (ഒരു പരിധിയിലും)

**************************************
_തൊട്ടു മുൻപ് പറഞ്ഞ വരിയുടെ ആശയത്തെ ഒന്നുകൂടെ വ്യക്തമാക്കാൻ മറ്റൊരു ഉപമ കൂടി പറയുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه ഇവിടെ._

_ഒരു പുസ്തകത്തിലെ മുഴുവൻ അറിവ്, അതിലെ ഒരു അധ്യായത്തിൽ അടങ്ങിയിരിക്കുന്ന അറിവിനേക്കാൾ ഒരുപാട് വലുതായിരിക്കും. ആ അധ്യായത്തിലെ ഒരു ഖണ്ഡികയിലെ അറിവുമായി താരതമ്യം ചെയ്യുമ്പോൾ പുസ്തകത്തിലെ അറിവിന്റെ അളവ് വീണ്ടും വലുതാകും. ആ ഖണ്ഡികയിലെ ഒരു വാക്യവുമായോ, അല്ലെങ്കിൽ ആ വാക്യത്തിൽ ഒരു അക്ഷരവുമായോ, അല്ലെങ്കിൽ ആ അക്ഷരത്തിനോട് ചേർന്നു നിൽക്കുന്ന ഒരു വള്ളിയുമായോ പുള്ളിയുമായോ ചിഹ്നവുമായോ താരതമ്യം ചെയ്യുമ്പോൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന മുഴുവൻ അറിവിന്റെ  വലിപ്പം എത്രയെത്ര വലുതായിരിക്കും..._

_മനഃശാസ്ത്രം, ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, തത്വജ്ഞാനം, ആത്മീയജ്ഞാനം, അദൃശ്യജ്ഞാനം തുടങ്ങി അല്ലാഹുവിന്റെ മറ്റു നബിമാർക്ക് علیهم السلام നൽകപ്പെട്ടിട്ടുള്ള തുല്യതയില്ലാത്ത വിജ്ഞാനത്തിന്റെ ഭണ്ഡാരമാണ് ഇവിടെ മഹാനായ ബൂസ്വീരി ഇമാം رضي الله عنه സാമ്യപ്പെടുത്തിയിരിക്കുന്ന ഈ പുള്ളിയിലും സ്വരചിഹ്നങ്ങളിലും  അടങ്ങിയിരിക്കുന്ന ജ്ഞാനം എന്ന് തിരിച്ചറിയുമ്പോഴാണ് മുത്ത് നബിയുടെ ﷺ ജ്ഞാനത്തിന്റെ വലിപ്പം നമ്മുടെ ചിന്തകൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ ആവുന്നതിലും അപ്പുറമാണെന്ന വസ്തുത മനസ്സിലാക്കി നാം ആശ്ചര്യപ്പെട്ടു നിൽക്കേണ്ടി വരുന്നത്..._
*الصلاة والسلام عليك يا سيدنا يا رسول الله...*

(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

_*മുത്ത് നബിയോട് ﷺ അടങ്ങാത്ത പ്രണയം വേണം. നാഫിആയ ഇൽമ് വേണം. ഇൽമിൽ ബറക്കത്ത് വേണം. ഇൽമ് കൊണ്ട് വിജയിക്കണം...*_
_*നീ തൗഫീഖ് ചെയ്യണേ الله...*_

*امين امين امين يا ارحم الراحمين...*

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


 ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪