ഖസ്വീദത്തുൽ ബുർദ ആശയം, വിശദീകരണം - ⁦⁦3️⃣9️⃣

 

🔹🔸🔹🔸🔹🔸🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦3️⃣9️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി ⁦⁦3️⃣9️⃣🌷*


*🌹وكُـلُّهُـمْ مِنْ رَسُـولِ اللهِ مُـلْـتَـمِـسٌ*✨

*غَـرْفًا مِنَ الْبَـحْرِ أَوْ رَشْـفًا مِـنَ الـدِّيَـمِ*🌹


*മറ്റുള്ള നബിമാരെല്ലാം عليهم السلام തിരുനബിയുടെ ﷺ ജ്ഞാന സമുദ്രത്തിൽ നിന്ന് ഒരു കൈകുമ്പിൾ, അല്ലെങ്കിൽ ആ പേമാരിയിൽ നിന്ന് ഒരു മുറുക്ക് (ഒരല്പം) മാത്രമോ സ്വന്തമാക്കിയവരാണ്.*

ಎಲ್ಲಾ ಇತರ ಪ್ರವಾದಿಗಳು عليه السلام ಪವಿತ್ರ ಪ್ರವಾದಿ ﷺ ಅವರ ಜ್ಞಾನದ ಸಾಗರದಿಂದ ಕೇವಲ ಬೆರಳೆಣಿಕೆಯಷ್ಟು ಅಥವಾ ಆ ಪ್ರವಾಹದಿಂದ ಒಂದು ಮುರುಕ್ (ಸ್ವಲ್ಪ) ಹೊಂದಿದ್ದರು.

*************************************


*പദാനുപദ അർത്ഥം*


وَكُـلُّهُـمْ =

അവരെല്ലാം (എല്ലാ അമ്പിയാക്കളും )


ْ مِنْ رَسُـولِ اللهِ =

മുത്ത് നബി ﷺ തങ്ങളിൽ നിന്നും 

ِ 

مُـلْـتَـمِـسٌ=

കരസ്ഥമാക്കിയിരിക്കുന്നു 


  غَـرْفًا =

ഒരു കൈകുമ്പിൾ 


مِنَ الْبَـحْرِ=

ആ കടലിൽ നിന്ന് 


 أَوْ رَشْـفًا =

അല്ലെങ്കിൽ ഒരു മുറുക്ക് മാത്രം (ഒരല്പം മാത്രം)


مِـنَ الـدِّيَـمِ =

ആ പേമാരിയിൽ നിന്ന് 


***************************************

_തൊട്ടുമുമ്പത്തെ  വരികളുടെ തുടർച്ചയും സമർഥനവുമാണ് ഈ വരി.  പുണ്യ റസൂലിന്റെ ﷺ ജ്ഞാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതര നബിമാരുടേത് عليهم الصلاة والسلام സമുദ്രത്തിൽ നിന്നുള്ള ഒരു കൈകുമ്പിളിനോ പേമാരിയുടെ ഒരു കണികക്കോ സമാനമാണ് എന്ന് കവി رضي الله عنه പറയുന്നു._


_"ഞാൻ ﷺ അറിവിന്റെ പട്ടണമാണ്, അലി رضي الله عنه അതിലേക്കുള്ള കവാടമാണ്" എന്ന പുന്നാര ഹബീബ് ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ. ആ അലിയാർ തങ്ങളോട് رضي الله عنه ഒരിക്കൽ 'ബിസ്മി'യുടെ വിശദീകരണം ചോദിക്കപ്പെട്ടപ്പോൾ മഹാനവർകൾ പറഞ്ഞത്; 40 ഒട്ടകങ്ങൾക്ക് ചുമക്കാനുള്ളത്ര എഴുതുവാൻ തയ്യാറായ എഴുത്തുകാരും എഴുത്ത് സാമഗ്രികളും ഉണ്ടെങ്കിൽ ഞാൻ അത് നിങ്ങൾക്ക് വിശദീകരിച്ചു തരാം എന്നായിരുന്നു. ഇത് കേൾക്കുമ്പോൾ തന്നെ ഹബീബായ മുത്ത് നബിയുടെ ﷺ ഒരു സ്വഹാബിയായ അലിയ്യിബ്നു അബീത്വാലിബ് رضي الله عنه തങ്ങളുടെ ഇൽമിന്റെ ആഴവും പരപ്പും എത്രയാണെന്ന് ചിന്തിക്കാൻ തന്നെ  നാം വല്ലാതെ പ്രയാസപ്പെടുന്നു. അപ്പോൾപിന്നെ നബിമാരുടെ علیهم السلامഇൽമിന്റെ ആഴവും പരപ്പും എത്രയായിരിക്കും. അത്രയധികം ഇൽമ് നൽകപ്പെട്ട നബിമാരുടെعلیهم السلام അറിവ്, അത് നമ്മുടെ പുന്നാരപ്പൂമുത്ത് സയ്യിദുനാ മുഹമ്മദ് റസൂലുല്ലാഹി ﷺ തങ്ങൾക്ക് നൽകിയ ഇൽമിൽ നിന്നുള്ള ഒരു കൈകുമ്പിൾ മാത്രമാണെന്ന് മനസ്സിലാക്കുമ്പോഴാണ് മുത്ത് നബിയുടെ ﷺ ഇൽമിന്റെ ആഴവും പരപ്പും എത്രമാത്രം വിശാലമാണെന്ന് നാം അറിയുന്നത്. അതേ, നമ്മുടെ ചിന്തകൾക്ക് ഒരിക്കലും എത്തിപ്പെടാൻ ആവാത്തതത്രെ അത്..._

اللهم صل وسلم وبارك عليه...


_ഇതാകട്ടേ സ്വാഭാവികവുമാണ്. കാരണം, മുൻവേദഗ്ര൩ഥങ്ങളും നിയമ സംഹിതകളും അവ കൊണ്ടുവന്ന നബിമാരുടെعلیهم السلام വിയോഗത്തോടെ  കാലഹരണപ്പെടുകയുണ്ടായി. വിശുദ്ധ ഖുർആൻ ലോകാവസാനം വരെ നിലനിൽക്കാനുള്ളതാണ്. അതുൾക്കൊള്ളുന്ന ജ്ഞാനത്തിനു പരിധിയില്ല.  മുത്തു നബിക്ക്  ﷺ അല്ലാഹു നൽകിയ ജ്ഞാനം ലോകത്തെ മുഴുവൻ മനുഷ്യർക്കും മുഴുവൻ കാലത്തേക്കും ഉള്ളതാണ്. മറ്റു നബിമാർക്കു علیهم السلامനൽകിയ ജ്ഞാനമാകട്ടെ ചെറിയ  കാലത്തേക്കും, ചെറിയ സമൂഹത്തിനും മാത്രം ആവശ്യമുള്ളത്രയും. മുത്തു നബിയുടെ  ﷺ ജ്ഞാനത്തിന്റെ വ്യാപ്തി ലോകാവസാനം വരെ വ്യാപിക്കുകയും അതിനപ്പുറവും കടന്നു ചെല്ലുകയും ചെയ്യുന്നു._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


_*മുത്ത് നബിയോട് ﷺ അടങ്ങാത്ത പ്രണയം വേണം. നാഫിആയ ഇൽമ് വേണം. ഇൽമിൽ ബറക്കത്ത് വേണം. ഇൽമ് കൊണ്ട് വിജയിക്കണം...*_

_*നീ തൗഫീഖ് ചെയ്യണേ الله...*_


*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪