📿PART - 54📿 ❤🩹അവസാന ഭാഗം❤🩹🍀സ്വലാത്തിന്റെ ഈരടികൾ🍀
🍀സവലാത്തിന്റെ ഈരടികൾ🍀
🔹〰️〰️🔻❤🩹🔻〰️〰️🔹
📿PART - 54📿
❤🩹അവസാന ഭാഗം❤🩹
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
"ആയിഷൂ.... എന്താണ് പറ്റിയത്? " അവൻ അവളെ ഇരുത്തിക്കൊണ്ട് വീണ്ടും ചോദിച്ചു. അവൾ അവനെ തന്നെ ഉറ്റുനോക്കി.
" പെട്ടെന്നെന്താണൊരു സുഗന്ധം! നിന്നിൽ നിന്നത് എനികാവാഹിക്കാൻ കഴിയുന്നുണ്ട്.... " അവൻ സംശയത്തോടെ അവളെ നോക്കി. അവളെ thanne മിഴിച്ചു നോക്കിയ കണ്ണുകളിൽ ബാഷ്പകണങ്ങൾ ഉരുണ്ടു കൂടുന്നതവൻ കണ്ടു.പതിയെ അതു കവിളിൽ മുത്തം വെച്ചിറങ്ങാൻ തുടങ്ങി.
"ആയിഷു നീ കരയേണോ? Are you ok? " അവളുടെ മുഖം കൈകളിൽ കോരിയെടുത്തു കൊണ്ട് ചോദിച്ചു .
"ഇക്കാ..... എന്റെ തങ്ങള്ﷺ ....." അവളുടെ കണ്ഠം ഇടറി.
" ന്റെ തങ്ങള് ﷺ വന്നു ". അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് റബീഇന്റെ നെഞ്ചിലേക്ക് വീണു. "മാഷാ അല്ലാഹ്.... നീ ശരിക്കും കണ്ടോ ആയിഷൂ..... അൽഹംദുലില്ലാഹ്.... എങ്ങനെയാ എന്റെ തങ്ങളെﷺ കാണാൻ.... വന്നിട്ട് ന്താ ചോദിച്ചത്? " അവന്റെ ഉള്ളകവും ആകാംക്ഷ അടക്കാൻ കഴിയുന്നതായിരുന്നില്ല.
"വല്ലാത്തൊരു പ്രഭ തന്നെയാണ് ഇക്കാ...... ഞാൻ കാണാൻ ഒരു വട്ടം കൂടി എത്തിനോക്കിയപ്പോൾ എന്റെ ഹബീബ് ﷺ പോയി. ആ പുഞ്ചിരി എനിക്ക് ഇനിയും കാണണം....എന്തൊരു മൊഞ്ചാ..... അറിയാതെ ഞാൻ ' ഉപ്പാപ്പാ ' എന്ന് വിളിച്ചപ്പോൾ അവിടുത്തെ തിളക്കമുള്ള മുൻപല്ല് കാട്ടി ചിരിക്കുവാ................... "
അവൾ കണ്ടതും കേട്ടതും ഒരു തേങ്ങലോടെ വിശദീകരിച്ചു. റബീഇന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പ്രവഹിക്കാൻ തുടങ്ങി.
"എന്തു ഭാഗ്യമാണ് മോളെ...... ഹബീബിനോട് ﷺ നിന്റെ ഇഷ്ട്ടം പോലെ നിന്നെയും അവിടുന്ന് ﷺ എത്രയോ ഇഷ്ട്ടപ്പെടുന്നു...... ഈ മദീനയുടെ ഹൃദയത്തിൽ നിനക്കാ പരിമളം ആസ്വദിക്കാൻ കഴിയുന്നുണ്ടല്ലോ.... ഇവനെത്ര പാപി...... എനിക്ക് വേണ്ടിയൊന്ന് ദുആ ചെയ്യുമോ ആയിഷൂ...... ഈ പാപിയുടെ കിനാവിലും തങ്ങളൊന്ന് ﷺ അണയാൻ തങ്ങളോടൊന്ന് ﷺ പറയുമോ....? ". റബീഉം കരഞ്ഞു കൊണ്ട് അവളോടായി ചോദിച്ചു.
" അല്ലാഹ്...... ഈ പാപി ഇങ്ങളോളം വരില്ലല്ലോ..... അല്ലാഹു ആ ഭാഗ്യം നിങ്ങൾക്കും നൽകും...... " പെട്ടെന്നവൾ കയ്യിലുണ്ടായിരുന്ന ഡയറി അന്വേഷിച്ചു .അതവളുടെ മടിയിൽ ഉണ്ടായിരുന്നു.തുറന്നു നോക്കിയപ്പോൾ വല്ലാത്തൊരു സുഗന്ധം..... അവളത് നന്നായി ആസ്വദിച്ചു. അവൾ വരച്ച കുബ്ബയ്ക്ക് താഴെയുള്ള വരികളിൽ മുത്തം കൊടുത്തു.തന്നെ നോക്കികൊണ്ടിരിക്കുന്ന റബീഇനെ നോക്കി കൊണ്ടവൾ പറഞ്ഞു.
" എന്റെ ഡയറി തങ്ങൾക്ക് ﷺ ഇഷ്ട്ടായി. ഞാൻ എഴുതിയ ഈ വരികളിൽ അവിടുത്തെ ﷺ ചുണ്ടുകൾ ചേർത്തൊരു ചുംബനം നൽകിയിട്ടുണ്ട്.ഇക്കാ നോക്കി... " അവൾ അവന്റെ മൂക്കിനോട് ആ ഡയറി ചേർത്തു വെച്ചു. അവനിക്കും ആ സുഗന്ധം ആസ്വദിക്കാൻ കഴിഞ്ഞു. ആയിഷ മുത്തം കൊടുത്ത വരികളിൽ അവനും ചുംബിച്ചു. ഈറനണിഞ്ഞ കണ്ണുനീർ തുള്ളികൾ ആ താളിലേക്ക് പതിഞ്ഞു.
ഖൽബിൽ ചേർത്തുപിടിച്ച ഇഷ്‌ഖിന്റെ സാഗരത്തിലേക്ക് ഊളിയിട്ടിറങ്ങിയ സ്വഹാബാക്കളുടെ സ്നേഹപ്രകടനം അവൻ ഓർത്തു. അവിടുന്നൊന്ന്ﷺ തുപ്പിയാൽ ഏറ്റു വാങ്ങുന്നവർ.....അവിടുത്തെ ﷺ മുടി സൂക്ഷിച്ചു വെച്ചു അതിൽ നിന്നും ബറക്കത്തെടുക്കുന്നവർ..... അവിടുത്തെﷺ കാലിലൊരു മുള്ള് തറയ്ക്കുന്നത് പോലും സഹിക്കാൻ കഴിയാതെ അവിടുത്തെ ﷺ നിഴലായി കൂടിയവർ..... " നബിയെ ﷺ, അവരോളം വരുന്നില്ല എന്റെ ഖൽബിലെ ഇഷ്‌ഖ്....എങ്കിലും ആഗ്രഹിക്കുന്നു തങ്ങളെ ﷺ..... ഒന്ന് വന്നിടുമോ എന്റെ കനവിലും.... "
ഇരുനേത്രങ്ങളും ഇടതടവില്ലാതെ ഹബീബിനെ ﷺ കാണാൻ കൊതിച്ചു കൊണ്ട് ഒഴുകിയെങ്കിൽ ഈ നിമിഷമിതാ അവിശ്വസനീയമായ ആ സുന്ദരസ്വപ്നം തന്നിലും സമാഗതമായി എന്നതിലാണ് ഒഴുകുന്നത്.... അത് സന്തോഷത്തിന്റെ കുളിരണിയിക്കുന്ന കണ്ണുനീരാണ്....... ആയിഷയുടെ മനമകം വീണ്ടുമാ മുഖം കാണാൻ കൊതിച്ചു. കണ്ട് മതിവരാത്തതാണല്ലോ ആ വദനം!
ദിനങ്ങൾ കൊഴിയവേ തിങ്കളുടെﷺ ചാരെ നിന്നും മടങ്ങാൻ സമയമടുത്തു കൊണ്ടേ ഇരുന്നു. നിരാശ തരാത്ത ആ പ്രണയമുറ്റത്ത് തങ്ങാൻ ഇരുവേഴാമ്പൽ പക്ഷികളുടെയും ഖൽബ് കൊതിച്ചു. അവസാന ദിവസത്തോടടുത്തപ്പോൾ ആയിഷ ക്ഷീണിതയായി കാണപ്പെട്ടു. എങ്കിലും ആ പനിനീർ ചേലിൽ ലങ്കുന്നാ മുഖം പ്രസന്നതയോടെ കാണപ്പെട്ടിരുന്നു. കൂട്ടുകാരുമൊത്ത് വീഡിയോ കാൾ ചെയ്തപ്പോൾ ഫിദ മദീന വീട്ടില്ലെന്ന് മനസ്സിലായി. അവളുടെ ഹൃദയം കാണാമറയത്തെ കൂട്ടുകാരിയെ കാണാൻ വെമ്പൽ കൊണ്ടു. എല്ലാവരോടുമായി സലാം പറഞ്ഞു കാൾ കട്ട് ചെയ്യുന്നതിന് മുൻപായി അവൾ അവരോടായി പറഞ്ഞു.
"മദീനയിലായി ചിറകൊടിഞ്ഞു വീഴാൻ ഈ പാപിക്ക് ഭാഗ്യം കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ......". ആദ്യമൊന്നും മനസ്സിലാകാത്ത അവർ പൊരുൾ തിരിച്ചറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചു കൊണ്ട് ആയിഷയെ വിളിച്ചു.
"ഇങ്ങളെന്താണിങ്ങനെയൊക്കെ പറയണേ..... ഇങ്ങളെ ഇക്ക തനിച്ചാവുലേ..... ഞങ്ങളോട് മിണ്ടുന്നതാരാ... അല്ലാഹു ദീർഘയുസ്സ് നൽകി ഒരുപാട് തവണ മദീന കാണാൻ ഭാഗ്യം നൽകട്ടെ.... " കാതങ്ങളകലേ പ്രിയ സ്നേഹിതരുടെ വാക്കുകൾ സന്തോഷം നൽകിയെങ്കിലും ഉള്ള് തിരു നൂറിനെﷺ വേർപിരിയുന്നതിന്റെ ദുഃഖം കടിച്ചമർത്തുകയായിരുന്നു.
അവൾ ഫിദയെ കാണുന്നതിനെപ്പറ്റി റബീഇനോടായി പറഞ്ഞു. ആദ്യം ചില തടസ്സങ്ങളാൽ വിസമ്മതിച്ചെങ്കിലും അവളുടെ നിർബന്ധത്താൽ അവൻ സമ്മതിച്ചു.പ്രെഗ്നൻസി സ്റ്റേജ് ആയതിനാൽ ക്ഷീണം കൊണ്ട് അടുത്ത ബിൽഡിങ്ങിലെ റൂമിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.വിളിച്ചപ്പോൾ റൗളയിൽ വരുന്നുണ്ട്, അവിടെ വെച്ചു കാണാമെന്ന് അറിയിച്ചു.ആയിഷയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം!.
കാത്തിരുന്നതുപോലെ ഇരുവരും ഫോണിന്റെ സഹായത്താൽ കണ്ടുമുട്ടി. ഇരുവരുടെയും കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാതെ നിന്നു. കാണുന്നത് മിഥ്യയോ യാഥാർഥ്യമോ എന്നറിയാതെ അവർ തൊലിയിൽ നുള്ളി നോക്കി.
"അൽഹംദുലില്ലാഹ് " നാഥനെ സ്തുതിച്ചു കൊണ്ട് ഇരുവരും പുണർന്നു. തങ്ങളെ ചാരെ ഇരുന്ന് ഒത്തിരി സംസാരിച്ചിരുന്നു.
" ഡുണ്ടുസേ രണ്ട് ദിവസം കഴിഞ്ഞാൽ മദീന വിടുകയാണ്..... നിങ്ങളെന്നാ പോകുന്നത്? "
"ഉടനെ തന്നെ....., എനിക്ക് യാത്രയ്ക്ക് കഴിയാതെ ക്ഷീണമായതുകൊണ്ടാ ഇത്രയും നീണ്ടു പോയത് ".
"ഒരു പക്ഷെ ഈ കണ്ടു മുട്ടലിനായിട്ടാകാം റബ്ബ് നിന്നെ നിർത്തിച്ചത് ല്ലേ...."
"ഹാ.... Sure ". ഇരുവരും കൂടിക്കാഴ്ചയ്ക്ക് ശേഷം ദുആ വസിയ്യത്തു കൊണ്ട് പിരിഞ്ഞു.
പിറ്റേദിവസം ആയിഷ സിയാറത്തും കഴിഞ്ഞു തിരികെ റൂമിലേക്ക് പോകുന്നതിനിടയിൽ സഫ മോളും ഡോക്ടറും ഒപ്പമുണ്ടായിരുന്നു.
" ആയിച്ത്ത ന്ത്നാ കരയണേ....? ".
"ആരുമറിയാതെ തുടച്ച കണ്ണുനീർ ആ കുഞ്ഞിക്കണ്ണുകൾ കണ്ടു.
" കരയുകയോ... ഞാൻ കരയുന്നില്ലല്ലോ...." അവൾ തല ചെരിച്ചു കൊണ്ട് പറഞ്ഞു.
"ഇല്ല കള്ളം പറയാ.... ഞാൻ കണ്ടതാ...".
"അതെ. സഫ പറയുന്നതിലും കാര്യമുണ്ട്. ആയിഷു നല്ല ടെൻസ്ഡ് ആണെന്ന് മുഖം കണ്ടാലറിയാം. ഈയൊരു സമയത്ത് ടെൻഷൻ വരാണ്ട് നോക്കണം ട്ടൊ..... വെറുതെ ഓരോന്നും ചിന്തിച്ചു വരുത്തി വെയ്ക്കരുത് ". Dr. ഫാത്തിമയുടെ വാക്കുകൾക്ക് അവൾ ചെറു പുഞ്ചിരി മറുപടി കൊടുത്തു.
അവസാന ദിവസവും അവളിലേക്ക് സമാഗതമായി.
"ഇത്താ ഇന്ന് വൈകിട്ടല്ലേ പോകുന്നത്. ളുഹർ കഴിഞ്ഞു ഫുഡ് കഴിക്കാൻ ഞാനിങ്ങോട്ട് വരാം. ഇങ്ങള് ഇക്കാനോട് പറയണേ....." ഫാത്തിമയോടായി ആയിഷ പറഞ്ഞുകൊണ്ട് ഹബീബിന്റെﷺ ചാരെ പോകാനായി പുറത്തേക്കിറങ്ങി.
" നീ ഒറ്റയ്ക്കോ? ".
"ആഹ് ".
"വേണ്ട ഞാനും വരുന്നുണ്ട്......". അവളും ആയിഷയോടൊപ്പം കൂടി. സ്വലാത്തുകൾ ചൊല്ലി തിരു ഹള്രത്തിൽ ഇരുവരും സഫ മോളോടൊപ്പം ഇരുന്നു. സമയം കടന്നു പോകുംതോറും ആയിഷ വല്ലാണ്ട് ടെൻഷൻ ആകാൻ തുടങ്ങി. ളുഹായോടടുത്തപ്പോൾ അവൾ നിസ്കരിക്കാനായി എഴുന്നേറ്റു.ഫാത്തിമയും ളുഹാ നിസ്കരിക്കാനായി ആയിഷയോടൊപ്പം പോയി. നിസ്കാരമൊക്കെ കഴിഞ്ഞു നീണ്ട ദുആയിൽ ആയിഷയുടെ പൊട്ടിക്കരച്ചിൽ കാണാമായിരുന്നു. പെട്ടെന്ന് അവളുടെ മിഴികൾ ക്ഷീണിതമായി അടഞ്ഞു പോകാൻ തുടങ്ങി. ശരീരം തളരുന്നത് പോലെ.....
"ഇത്താ..." ഒരു ബലത്തിനായി, ഒരു താങ്ങിനായി അവൾ ഫാത്തിമയുടെ കൈകളിൽ പിടിച്ചു. പെട്ടെന്നുള്ള ആയിഷയുടെ മാറ്റത്തിൽ അവൾക്ക് അസ്വസ്ഥത തോന്നി. " ആയിഷാ എന്തു പറ്റി? " അവൾ ആയിഷയുടെ മുഖത്തേക്ക് നോക്കിയതും ഒരൽപ്പം ഞെട്ടലോടെ പരിഭ്രമിച്ചു നിന്നു.
" ആയിഷു നിന്റെ മൂക്കിൽ നിന്ന് ചോരയൊഴുകുന്നുണ്ടല്ലോ.... ".
" ooh എന്റെ സമയമടുത്തുവോ......സർജറി വേണ്ടി വരുമായിരുന്നല്ലോ.... ".
" നീ എന്തൊക്കെയാ പറയുന്നത്? നിനക്ക് ശാരീരികമായി മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? ".
" ഇത്താ എനിക്കാ കുബ്ബയുടെ കീഴിലായി ഇരിക്കണം.... ശരീരം തളരുന്നു. എന്നെയങ്ങു കൊണ്ടുപോകുവൊ ".
" വാക്കുകൾ മുറിയുന്നുണ്ടെങ്കിലും പൂർണമാക്കാൻ അവൾ ശ്രമിച്ചു. ഫാത്തിമയ്ക്ക് എന്തിനെന്നില്ലാതെ സങ്കടം തോന്നി. " അവൾ സഫാമോളോട് തന്നോട് ചേർന്നു നിൽക്കാൻ പറഞ്ഞു കൊണ്ട് ആയിഷയെ താങ്ങി പച്ച കുബ്ബയ്ക്ക് കീഴിലായി കൊണ്ടു വന്നു. ആയിഷയുടെ കാലുകൾ കുഴയുന്നതുപോലെ തോന്നി. അവൾ ഫാത്തിമയുടെ കരങ്ങളിൽ നിന്നും വഴുതി നിലത്തിരുന്നു . കൂമ്പിയടഞ്ഞ മിഴികളുയർത്തിക്കൊണ്ടവൾ പച്ചക്കുബ്ബയെ നോക്കി. " ആയിഷൂ മോളെ നിനക്കെന്താണ് പറ്റിയത്..? " ഫാത്തിമയുടെ കണ്ണുകളും ഈറനണിഞ്ഞു. അവൾ ആയിഷയുടെ തല തന്റെ നെഞ്ചിലേക്ക് എടുത്തു വച്ചു കൊണ്ട് ചോദിച്ചു.
" ഒന്നുമില്ല ഇത്ത.... ഞാൻ.... ഞാൻ.... കില്ല പിടിച്ചു കരഞ്ഞ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചെന്നു തോന്നുന്നു. ദുആയ്ക്ക് ഉത്തരം കിട്ടുന്ന നിമിഷങ്ങളൊന്നും ഞാൻ പാഴാക്കിയില്ല. എന്റെ പ്രതീക്ഷകളെ നാഥൻ നിരാശയാക്കാതെ എന്റെ ആഗ്രഹം പൂവണിയുന്നു എന്ന് തോന്നുന്നു". പെട്ടെന്ന് മേഖങ്ങൾ കറുത്തിരുണ്ട് കൂടി ഒരു ചാറ്റൽ മഴ പുറപ്പെടുവിച്ചു. ഫാത്തിമ അവളുടെ ഭർത്താവിനെ കാൾ ചെയ്ത് ആയിഷയെ കുറിച്ച് പറഞ്ഞു. റബീഉമായി വരാൻ പറഞ്ഞു.
" മഴ നനയണ്ട. വാ നമുക്കങ്ങോട്ടേക്ക് മാറിയിരിക്കാം". അവൾ തണലിന്റെ ചോട്ടിലേക്ക് നീങ്ങാൻ ശ്രമിച്ചപ്പോൾ ആയിഷ തടഞ്ഞു.
" ഈ മഴ ഞാനാഗ്രഹിച്ചതാണ്...... നാഥൻ എത്ര കരുണയുള്ളവനാണ് അല്ലെ ഇത്താ.... അവന്റെ അടിമകളോട് അവനോളം ഹുബ്ബ് ആർക്കാണ് ഉള്ളത്? അവന്റെ അടിമകളുടെ ഹൃദയം കൊതിക്കുന്നത് അവൻ നടത്തിക്കൊടുക്കുന്നു".
ആയിഷയ്ക്ക് ഭാരം കൂടുന്നതായി ഫാത്തിമ അറിഞ്ഞു. അവൾക്ക് കൈകൾ കൊണ്ട് താങ്ങിപ്പിടിക്കാൻ കഴിയാതെ വന്നപ്പോൾ ആയിഷയെ മടിയിൽ കിടത്തി. ഈ രംഗം കണ്ടു കൊണ്ട് വന്ന ഒരു ഫാമിലി ആയിഷയുടെ അരികിലേക്ക് ഓടി.സ്ഥിതി മോശമാണെന്ന് അറിഞ്ഞ അവർ ആയിഷയുടെ ചുണ്ടുകളിലേക്ക് കയ്യിലുണ്ടായിരുന്ന സംസമിന്റ നനവെത്തിച്ചു. ആയിഷ ബലമായി കണ്ണുകൾ തുറന്ന് പിടിച്ചു കൊണ്ട് കുബ്ബയെ നോക്കി. പെട്ടെന്ന് അവളുടെ കണ്ണുകൾ കാണാൻ കൊതിച്ച ഏതോ കാഴ്ച്ച കണ്ടതുപോലെ വിടർന്നു. അതിൽ നിന്നും കണ്ണുനീർ പ്രവഹിക്കാൻ തുടങ്ങി. പുഞ്ചിരിയാൽ ആ മുഖത്തൊരു പ്രകാശം മിന്നിമറഞ്ഞു.
"الصلاة والسلام عليك يا رسول الله "
സലാം3 വട്ടം ആവർത്തിച്ചു.ഫാത്തിമ കയ്യിലുണ്ടായിരുന്ന കർച്ചീഫ് കൊണ്ട് ആയിഷയുടെ മൂക്ക് തുടച്ചു കൊണ്ടേ ഇരുന്നു.
" ഇത്താ...... ന്റെ... ന്റെ ഇക്കാനോട്...... എന്റെ... ന്റെ സ... ലാം..... പറയണേ..... അസ്സ.... ലാമു....അല..... അലൈക്കും...... ". ഫാത്തിമയുടെ കൺകോണിൽ കണ്ണുനീർ തുള്ളി തിങ്ങിക്കൊണ്ട് കവിളിലേക്കൊഴുകി. കണ്ടുനിന്നവരുടെ ഹൃദയവും പിടഞ്ഞു. അവരുടെ മിഴികളിലും നനവ് പടർന്നു. അവളുടെ കണ്ണുകൾ ആകാശത്തേക്കുയർന്നു. പതിയെ ആ പനിനീർ പുഷ്പത്തിന്റെ കവിളിൽ നുണക്കുഴി വീണു കൊണ്ടൊരു സുന്ദരമായ പുഞ്ചിരി പ്രത്യക്ഷമായി..........
" ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ... "
തിരു ﷺ പ്രണയത്തിൽ അലിഞ്ഞു ചേർന്ന റൂഹ് ആ ജസദിനെ വിട്ടകന്നു. ആയിഷയുടെ വേർപാടിൽ പ്രകൃതിയും ദുഃഖം കൊണ്ട് ബാഷ്പകണങ്ങളെ ശക്തമായി പൊഴിക്കാൻ തുടങ്ങി. ജീവിത വഴിത്താരയിൽ കണ്ടുമുട്ടിയ പ്രിയ കൂട്ട്കാരി വേർപിരിഞ്ഞ ഫാത്തിമ അവളെ ചേർത്തുപിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു. സഫയുടെ കണ്ണുകളും നിറഞ്ഞൊഴുകി. പെട്ടെന്ന് ആയിഷയുടെ കിടത്തം കണ്ട് ഓടിയടുത്ത റബി സ്തംഭിച്ചു അവൽക്കരികിൽ നിന്നു. ഫാത്തിമ പതിയെ റബീ ഇന്റെ കരങ്ങളിൽ വെച്ചു കൊണ്ട് മാറിനിന്നു.
" ആയിഷൂ..... " അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തുകൊണ്ട് വിളിച്ചു.
"അവൾ സലാം പറയാൻ ഏൽപ്പിച്ചു. അസ്സലാമു അലൈക്കും ". കരഞ്ഞു കൊണ്ട് ഫാത്തിമ മൊഴിഞ്ഞു.
"മുത്തേ കണ്ണുതുറക്കെടീ.... ഇക്കായെ നോക്ക് ". ഇടർച്ചയോടെ അവനത് പറഞ്ഞപ്പോൾ കണ്ടുനിന്നവരുടെ ഖൽബ് പൊടിഞ്ഞു.
" ഇക്കായെ തനിച്ചാക്കി പോകല്ലേ.... എന്നെയും കൂട്ട് പൊന്നെ.... ഇന്നലെയും ഞാൻ പറഞ്ഞതല്ലേ അടുത്ത തവണ നമ്മുടെ വാവയുമായി വരണമെന്ന്.... എല്ലാം നേരത്തെ അറിഞ്ഞത് കൊണ്ടാണോ ഒന്നും പറയാതെ ചിരിച്ചു തന്നത്.... ".
" ആയിഷൂ..... മുത്തേ.... എഴുന്നേൽക്കേടാ..... " അവന്റെ തേങ്ങലുയർന്നു. കണ്ണുനീർ അനുസരണയില്ലാതെ താടിരോമങ്ങളെ തഴുകി. കണ്ടു നിന്നവർ മുഖം പൊത്തി കരയാൻ തുടങ്ങി. മൂക്കിലേക്കൊഴുകുന്ന ചോരയവൻ ശ്രദ്ധിച്ചു.
" ആയിഷൂ.... എന്തിനായിരുന്നു സ്കാനിംഗ് വേണ്ടെന്ന് പറഞ്ഞത്. തങ്ങടെﷺ ചാരെ എന്നെ തനിച്ചാക്കി പോകാനായിരുന്നോ..... എന്തേ തങ്ങളെﷺ കിട്ടിയപ്പോൾ എന്നെ വേണ്ടാതായോ....? സഹിക്കാൻ കഴിയില്ലെടീ..... നീയില്ലാതെ ഈ റബിക്ക് കഴിയില്ലാ...... " അവൻ അവളെ ചേർത്തു പിടിച്ചു കരഞ്ഞു. മറ്റുള്ളവർ അവനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ആയിഷ അവനിൽ നിന്നും അടരുന്നത് കണ്ട റബി അവളെ ഗാഠമായി ചേർത്തുപിടിച്ചു.
" റബി പറയുന്നത് മനസ്സിലാക്ക്. ബോഡി തണുക്കും മുന്നേ നിവർത്തിക്കിടത്തണം". ഫാത്തിമയുടെ ഭർത്താവ് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അവൻ അവളുടെ വിശാലമായ നെറ്റിത്തടത് അവസാനമായൊരു ചുംബനം നൽകി. ഇനി ഈ ശരീരത്തോട് ചേർന്നിരിക്കാൻ ആയിഷ ഇല്ലെന്ന ദുഃഖം അവന്റെ ഹൃദയത്തെ കീറിമുറിച്ചു.
പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു. ആ ചാറ്റൽ മഴ അതിശക്തമായി ഭൂമിയിലേക്ക് പതിച്ചു. ജന്നത്തുൽ ബഖീഇന്റെ ആറടിമണ്ണിൽ ഒരിടം ആയിഷയുടെ ശരീരവും സ്വന്തമാക്കി.
ജീവിതത്തിലെ വലിയൊരു അഭിലാശം സാധിച്ചെടുത്തവൾ..... ഹബീബിലായിﷺ
*സ്വലാത്തിന്റെ ഈരടികളാൽ*
ലയിച്ച ഹബീബിന്റെ ﷺ പ്രണയിനി...... സ്വയം മാറിയതുപോലെ മറ്റുള്ളവരെയും മാറ്റിയെടുത്തവൾ.... മാറാൻ കാരണഹേതുവായവൾ......ഖൽബ് മദീനയിലേക്ക് തിരിച്ചു അധരം സ്വലാത്തിനെ നിറച്ചവൾ...... സ്വലാത്ത് കൊണ്ട് മദീനയിലെത്തണമെന്ന് മോഹിച്ചവൾ....... സ്വലാത്ത് കൊണ്ട് മദീനയുടെ മണ്ണിൽ മുത്തം വെച്ചുറങ്ങാൻ കഴിഞ്ഞവൾ....... പ്രിയപ്പെട്ടവരുടെ ആയിഷൂട്ടി...... ആ മാടപ്പ്രാവിന്റെ ചിറകും അവളാഗ്രഹിച്ചതുപോലെ അടർന്നു.
വാർത്തകൾ എല്ലാവരിലും എത്തി. ഗ്രൂപ്പുകളിൽ അവൾക്കായി ഖത്ത്മകളും തഹ്ലീല്കളും ഏറ്റെടുത്തു.
അവസാനമായി ആ ഖബറിൻ ചാരെ റബിയുടെ മിഴിനീർ വീണു. ആയിഷയില്ലാതെ ഇന്ന് മദീന വിടുകയാണ്........
അവളുടെ ഓർമ്മകൾ മയങ്ങുന്ന വീടിന്റെ ഉള്ളകം സുഗന്ധം അലയടിച്ചു. കരഞ്ഞു തളർന്നവശരായി മുസല്ലയിൽ വീണുകിടക്കുന്നു പ്രിയ ഉമ്മ..... താങ്ങാനാകാതെ ഖൽബിൽ കയ്കൊടുത്തു ഒരു മൂലയിൽ ഒതുങ്ങിക്കൂടിയിരിക്കുകയാണ് പ്രിയ ഉപ്പ.ഇടറുന്ന ചുണ്ടുകളോടെ ദുആ ചെയ്യുകയാണ് പ്രിയ ഉമ്മാമ്മ.... തനിക്ക് താങ്ങായവൾ.... തനിക്ക് കുടുംബം നൽകിയവൾ.... ഇന്നിതാ പ്രായമായ ഈ കിഴവിയെ തനിച്ചാക്കി മറഞ്ഞു പോയി.... ആ ചുളിവുകൾ വീണ കവിൾതടത്തിൽ കണ്ണുനീർ ചാലിട്ടു. തലയണയിലമർന്ന മുഖത്തെ കണ്ണുനീർ തലയണ മുഴുവനായും നനച്ചു കൊണ്ട് കിടക്കുകയാണ് ആദിൽ..... അറിഞ്ഞവർ അറിഞ്ഞവർ വ്യസന സമേതം ആയിഷയുടെ വീട്ടിലേക്ക് ചേക്കേറി. വാർത്ത കാട്ടുത്തീപോലെ പടർന്നപ്പോൾ അജ്മലിന്റെ കാതുകളിലും എത്തിച്ചേർന്നു. ആവിശ്വസനീയമായ ആ വാർത്ത അവന്റെ കണ്ണുകളെ ഈറനണിയിച്ചു.അവസാനം മെഹ്റിന്റെ കാതുകളും ആ വാർത്ത കേട്ടു.
"ആയിഷ മദീനയിൽ മരണപ്പെട്ടു". അവൾ ബെഡിലമർന്നു പൊട്ടിക്കരഞ്ഞു. ആയിഷയുടെ വേർപാട് കുടുംബം മുഴുവൻ ദുഖത്തിലായി. അല്ലാഹുവിന്റെ വിധിയിൽ ക്ഷമിച്ചു കൊണ്ട് അവർ ദിനങ്ങൾ തള്ളിനീക്കി.
കാലങ്ങൾ ഒരുപാട് പിന്നിട്ടു. പുതിയ വസന്തങ്ങൾ വന്നുചേർന്നു. വേനലും മഞ്ഞും മാറിമാറി എത്തിനോക്കി. പിറവിയും മരണവും നടന്നുകൊണ്ടേ ഇരുന്നു. മനുഷ്യബന്ധങ്ങൾ പുതിയത് രൂപപ്പെട്ടുകൊണ്ടേ ഇരുന്നു.മധുരമാർന്ന ഓർമകളിൽ മനുഷ്യനും ജീവിതം മുന്നോട്ട് കൊണ്ടുപോയി.
" അബീ.... അബീ ...... അബി ക്കെന്താ ചെവി കേൾക്കില്ലേ....? " കിനാവ് കണ്ടിരിക്കുന്ന റബീഇന്റെ കഴുത്തിനെ ചുറ്റിപ്പിടിച്ചു കൊണ്ട് കുഞ്ഞു റാബി ദേഷ്യം പിടിച്ചു.
" ooh ഇതാരാ അബീന്റെ തങ്കക്കുടമോ... ".
" അവൻ റാബിആയെ മടിയിലേക്ക് പിടിച്ചിരുത്തി. " അബി സ്വലാത്ത് ചൊല്ലിക്കഴിഞ്ഞോ? " 6 വയസ്സിന്റെ നിഷ്കളങ്കതയോടെ അവൾ ചോദിച്ചു.
" mm.... " അവന്റെ കയ്യിലിരിക്കുന്ന ഡയറി ശ്രദ്ധയോടെ നോക്കി കൊണ്ട് അവൾ ചോദിച്ചു.
" മോള് കഴിച്ചോ? ഇക്കാക്ക എവിടെ? ".
" ഇല്ല. ഇക്കാക്ക ഉമ്മിനടുത്താ....... ".
" അവിടെ എന്തേയ്യാ ഉമ്മിയും ഇക്കാക്കയും? ".
" ഗാർഡനിൽ ചെടി വെയ്ക്കുന്നൂ.... " അവൾ ഈണത്തിൽ പറഞ്ഞു.
" ന്നാ മോള് ഉമ്മിയെ വിളിച്ചു കൊണ്ട് വാ.... " അവൻ അവളെ പറഞ്ഞു വിട്ടു. റബി മുസല്ലയിൽ നിന്നുമെഴുന്നേറ്റു. വെള്ളിയാഴ്ച സുബഹി കഴിഞ്ഞാൽ നീണ്ട ഇരുത്തം പതിവാണ്. ആയിഷയുടെ ആ സുഗന്ധമുള്ള ഡയറിയുമായി. അതിലെ സ്വലാത്തുകൾ ചൊല്ലി ചൊല്ലി ഇരുന്നപ്പോഴാണ് പേജ് മറിഞ്ഞു അവൾ വരച്ച പച്ചക്കുബ്ബ അവന്റെ കണ്ണിൽ പെട്ടത്. മദീനയിലെ അവളുമൊത്തുള്ള നിമിഷം ഓർമയിൽ തികട്ടി വന്നു. ഈറനണിഞ്ഞ അവന്റെ മിഴികൾ അവൻ തുടച്ചു മാറ്റിക്കൊണ്ട് കുബ്ബയ്ക്ക് താഴെയുള്ള ഇഷ്‌ഖിൻ വരികളിൽ മുത്തം കൊടുത്തു. പതിയെ അതവൻ അടച്ചു വെച്ചു. ഡയറിക്ക് മുൻപേജിൽ അവൾ കൊടുത്ത പേര് വായിച്ചു.
*"സ്വലാത്തിന്റെ ഈരടികൾ"*
അവനത് ശ്രദ്ധയോടെ സൂക്ഷിച്ചു മാറ്റി വെയ്ച്ചു.
"എന്താ ഇക്കാ....?" പിന്നിൽ നിന്നും ഭാര്യയുടെ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി.
" ജുമുഅയ്ക്ക് ഇട്ടു കൊണ്ടു പോവാറുള്ള എന്റെ കുപ്പായമെവിടെ മിസ്രി....? ഞാനത് അലമാരയിൽ വെച്ചിരുന്നിടത്ത് കാണുന്നില്ലല്ലോ.... ".
" ഹാ അത് ഇന്നലെ ഞാൻ ഒതുക്കുന്നതിനിടയിൽ മുകളിലെ തട്ടിൽ മടക്കി വെയ്ച്ചു. Na'al മുബാറക്ക് ഉള്ളതല്ലേ..... അപ്പോൾ ഉയരത്തിൽ ഇരിക്കട്ടെന്ന് കരുതി ".
" ആഹ് ". അവൻ അവൾക്ക് പുഞ്ചിരിച്ചുകൊണ്ട് അതെടുക്കാനായി അലമാര തുറന്നു. മിസ്രിയ്യ ഗാർഡനിലേക്ക് പോയി.
"റബി അത്തർ പൂശി മടക്കിവെച്ച ആ കുപ്പായം എടുത്തു. ഇടതു നെഞ്ചിന്റെ ഭാഗത്തായി ഖമീസിൽ എംബ്രോയ്‌ഡറി കൊണ്ട് ആയിഷ നെയ്തെടുത്ത na'l മുബാറക്കിലേക്ക് അവന്റെ വിരലുകൾ തഴുകി. ഒരു വെള്ളിയാഴ്‌ചത്തെ അവളുടെ പിറന്നാൾ സമ്മാനം...... അവന്റെ മിഴികോണിൽ കണ്ണുനീർ തങ്ങി.
" ആയിഷാ.. ഇന്നും ഈ കുപ്പായത്തിൽ നിന്നും നിന്റെ സുഗന്ധം അനുഭവിക്കുന്നുണ്ട്. എന്നും നീ തന്ന ഈ പിറന്നാൾ സമ്മാനം ഞാൻ സൂക്ഷിച്ചുവെയ്ക്കും. നീ പറഞ്ഞതുപോലെ എല്ലാ വെള്ളിയാഴ്‌ചയും ഞാനിത് ജുമുഅയ്ക്ക് ധരിക്കാറുണ്ട്. നിന്നെയൊന്നു പുണരാൻ തോന്നുമ്പോൾ ഈ കുപ്പായം ഞാൻ ചേർത്തുപിടിക്കാറുണ്ട്. മിസ്രിയ്യ ജീവിതത്തിലേക്ക് കടന്നുവന്നുവെങ്കിലും നീ ഇന്നും എന്റെ പ്രിയപ്പെട്ടവൾ തന്നെയാണ്. മുത്ത് നബിയ്ക്ക് ﷺ ഖദീജ (r) പ്രിയപ്പെട്ടവരായതുപോലെ.....പണം ബുദ്ധിമുട്ടായി വന്നപ്പോൾ മകളുടെ വിവാഹത്തിന് നിവർത്തിയില്ലാതെ ഒരു മുഴം കയറിനു കഴുത്തുവെയ്ക്കാൻ പോയ ഒരുപ്പയുടെ വേദന എന്റെ ഉമ്മ കണ്ടില്ലായിരുന്നെങ്കിൽ..... മിസ്രിയ്യ എന്റെ ബീവിയാകുമായിരുന്നില്ല. ഈ റബി ആയിഷയുടെ മാത്രം ഇണയായി ഈ ദുനിയാവിൽ കഴിയുമായിരുന്നു.ആ മദീനത്തെ മണ്ണിൽ മുത്തം വെച്ചുറങ്ങുമ്പോൾ...., തങ്ങളെﷺ കാണുമ്പോൾ....., ഈ ഇക്കാനെപ്പറ്റിയൊന്ന് പറയണേ..... " റബീഇന്റെ കണ്ഠം ഇടറി. അവൻ ആ കുപ്പായം ചേർത്തുപിടിച്ചു കൊണ്ട് തേങ്ങി.....
" മെഹ്‌റൂ..... "
"mm...? " റിയാസ് അവളുടെ വീർത്ത വയറിൽ കൈ വെച്ചു.
" നമ്മുടെ കുഞ്ഞു ആണാണെങ്കിൽ എന്തു പേരിടണം? ".
" അത്..... Dr. Junior Riyas എന്ന് വെച്ചാലോ.... " അവൾ ഒരു കുസൃതിയോടെ ചോദിച്ചു.
" ഹോ തമാശ.... " അവൻ ചിരിച്ചു കൊണ്ട് കളിയാക്കി.
" ആണാണെങ്കിൽ ഞാൻ കണ്ടെത്തുന്ന പേരിടാം. പെണ്ണാണെങ്കിൽ നീ പേര് കണ്ടെത്തണം. ന്താ ok അല്ലെ? ".
"ആഹ് ok." അവൾ തലയാട്ടി.
" പെണ്ണാണെങ്കിൽ നീ ഏത് പേര് വെയ്ക്കും? ". അവൾ മിഴികൾ വലത്തോട്ട് പായിച്ചുകൊണ്ട് ഒന്ന് ചിന്തിച്ചു. പൊടുന്നനെ മെഹറുന്റെ കണ്ണുകൾ നിറയുന്നതവൻ കണ്ടു.
"ഞാൻ പറയട്ടെ..... " അവൾ അവനോടായി ചോദിച്ചു.
" ഈ ലോകത്ത് എനിക്കേറ്റവും പ്രിയപ്പെട്ടവരിലൊരാളുണ്ട്. ജീവിതത്തിൽ ഒത്തിരി അറിവുകൾ പകർന്നു തന്ന് ഹബീബിനോട്ﷺ ഇഷ്ട്ടം വെയ്ക്കാൻ സ്വലാത്തിലൂടെ പ്രചോദനം തന്ന ഒരാൾ.....ഇന്ന് ഈ മെഹ്റിൻ സുൽത്താന ഹബീബിന്റെﷺ മേൽ സ്വലാത്ത് ചൊല്ലുന്നുണ്ടെങ്കിൽ അതവർ കാരണമാ.....സ്വലാത്ത് കൊണ്ട് എന്റെ ജീവിതം തന്നെ മാറ്റിയെടുത്ത എന്റെ ഇത്താത്ത......മദീനയിൽ അണഞ്ഞ ആ ആഷിഖത്തിന്റെ നാമം.... അതെന്റെ കുഞ്ഞിന് വെച്ചാൽ മതി". അവളുടെ വെളുത്ത കവിളിൽ കണ്ണുനീർ ചാലായി ഒഴുകാൻ തുടങ്ങി. "ആരാണത്? ". ആകാംക്ഷയോടെ റിയാസ് ചോദിച്ചു.
" ആയിഷ മറിയം!. എന്റെ ആയിഷുത്ത...".
"ആയിഷ മറിയം....!" അവന്റെ ചുണ്ടുകൾ ആ നാമം ചൊല്ലി. ഓർമകളിലെവിടെയോ ആ പേര് മിന്നിതെളിഞ്ഞു. അതെ. തന്റെ മാറ്റത്തിന് കാരണമായ പെണ്ണ്. അജ്മൽ വഴി തന്റെ ഖൽബിലേക്ക് പ്രകാശം ചൊരിഞ്ഞവൾ........നിസ്കാരത്തിനും സുഖമുണ്ടെന്ന് പഠിപ്പിച്ച പെൺകൊടി. സ്വലാത്തിലൂടെ ഹബീബിലേക്ക്ﷺ കൈപിടിച്ച ആയിഷ..... ആയിഷ മറിയം....
" ആയിഷയെ നിനക്കെങ്ങനെ അറിയാം? ". അവൻ ആകാക്ഷയോടെ ചോദിച്ചു.
" അതു നമ്മൾ തമ്മിലുള്ള യാദൃച്ഛികമായ കണ്ടുമുട്ടൽ പോലെ ആണ്". അവൾ വിശദീകരിച്ചു കൊടുത്തു.
" അല്ല.... ഇക്കാ അപ്പോൾ നിങ്ങൾക്കറിയോ...? ".
"Mm. അറിയാം. ഇന്ന് ഈ റിയാസ് നിനക്ക് ഇമാമത്ത് നിന്ന് നിസ്കരിക്കുന്ന നല്ല ഇണയായി.....ഹബീബിനെ ﷺ ഇഷ്ട്ടം വെയ്ക്കുന്ന ഒരു അടിമയായി നിൽക്കുന്നുണ്ടെങ്കിൽ അത് ആ ആയിഷ കാരണമാണ്..... അവന്റെ ഓർമ്മകളിലെ താളുകൾ അവൾക്കു മുന്നിൽ നിവർത്തിക്കാണിച്ചു." അപ്പോൾ നമ്മളൊക്കെ വളരെ മുൻപേ ഒരേ ചങ്ങലക്കണ്ണികളിൽ ചേർന്നവരായിരുന്നു ല്ലേ? " അതിശയത്തോടെ അവൾ ചോദിച്ചു.
" ഹാ...... ഒരു പക്ഷെ.... അന്ന് നിന്നെ ഹോസ്പിറ്റലിൽ കണ്ടില്ലായിരുന്നെങ്കിൽ..... " അവൻ മെഹ്റിനെ ചേർത്തുപ്പിടിച്ചു. പഴയ ഓർമകളിൽ ചേക്കേറി. ജനാല പഴുതിലൂടെ അരിച്ചിറങ്ങുന്ന നിലാ വെളിച്ചം റിയാസിന്റെ ഓർമ്മകളിലേക്ക് വഴിതെളിയിച്ചു.
(താൾക്കാലികമായി അവസാനിച്ചു )
✍🏻 *Shahina binth haroon*
Nb: മദീനയിൽ വെച്ചുള്ളൊരു മരണം പല സ്റ്റോറി യിലും വായിച്ചിട്ടുള്ളതാണ്. അങ്ങനൊരു ending കൊടുക്കരുതേ എന്നും മരിക്കുകയാണെങ്കിൽ റബിയും ആയിഷുവും ഒരുമിച്ചു മരിക്കണേ എന്നൊക്കെ അഭിപ്രായം പറഞ്ഞിരുന്നു പലരും. ഇങ്ങനെയൊരു എൻഡിങ് കഥ എഴുതിത്തുടങ്ങിയപ്പോഴേ ഞാൻ കരുതിയതാണ്.അതങ്ങനെ തന്നെയാണ് ആയിഷയുടെ കാര്യത്തിൽ വേണ്ടതും 😊.തങ്ങളിൽ ﷺ അലിഞ്ഞവർക്ക് ആ മദീനയിൽ അണയുക എന്ന ആത്മാർത്ഥമായ അഭിലാശം തീർച്ചയായും സാധിക്കപ്പെടും...... 🥰
അല്ലാഹു ആ മണ്ണിലേന്നെന്നേക്കുമായി ഉറങ്ങുന്നവരുടെ കൂട്ടത്തിൽ നമ്മയൊക്കെയും ഉൾപ്പെടുത്തട്ടെ..... ആമീൻ
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ comments കൾ പ്രതീക്ഷിക്കുന്നു😊
നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഈയുള്ളവളെയും ഉൾപ്പെടുത്തണേ 😥
❄️ഉപകാരപ്പെടുമെങ്കിൽ മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ.❄️
*മുത്ത് നബിയ്ക്കൊരു ﷺസ്വലാത്ത് ചൊല്ലാം.* 😘
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
(വളരെ ശ്രേഷ്ഠ തയുള്ള സ്വലാത്താ. നാരിയ്യത് സ്വാലാത്. ചൊല്ലാൻ മടിക്കരുതേ 😘)
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
Post a Comment