📿PART - 51📿 🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 51📿

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



     ഇടുപ്പിൽ കൈ കൊടുത്തു പുരികം കൂർപ്പിച്ചു കൊണ്ട് ആയിഷ റബീഇനെ നോക്കി. റബീഇന് ചിരിപൊട്ടി.

" എന്നാൽ ഇങ്ങൾ തരേണ്ട. എനിക്ക് റീചാർജ് ചെയ്യാണമായിരുന്നു. ഇങ്ങളവിടെ കിനാവും കണ്ടിരുന്നോളീൻ...... ". ആയിഷ പറഞ്ഞു കൊണ്ട് പോകാനൊരുങ്ങിയതും റബീഅ് ആയിഷയുടെ കയ്യിൽ പിടിച്ചു.

 " ന്റെ ബീവീ..പിണങ്ങല്ലേ...... " അവൻ അവളെ ബെഡിൽ പിടിച്ചിരുത്തി.

 " ആയിഷുന് അറിയോ ഞാൻ ആരെ നോക്കിയാ കിനാവ് കണ്ടെന്നു.....? ". 

"ഇല്ല. ആരെ? ". 

" എനിക്ക് പടച്ചവൻ ഹൂറിയാക്കിയ എന്റെ ഹുമൈറയെ...... " ഒരു കുസൃതിയോടെ അവനത് പറഞ്ഞപ്പോൾ ആയിഷയുടെ ചുവന്ന ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. മുത്ത് നബി ﷺ ആയിഷ ബീവിയെ വിളിച്ചിരുന്ന നാമം. അവൾ ഓർത്തു.എങ്കിലും ഗൗരവം മുഖത്തു  വരുത്തിക്കൊണ്ട് അവൾ ചോദിച്ചു.

 "ഏത് ഹുമൈറ? ". 

" ദാ  ഈ ഹുമൈറ.... " അവൻ ചിരിച്ചു കൊണ്ട് താൻ നോക്കി കൊണ്ടിരുന്ന ഫോട്ടോ കാണിച്ചു കൊടുത്തു. ആയിഷ ഫോൺ വാങ്ങി നോക്കി.

 " കല്യാണ ദിനത്തിൽ എടുത്ത താൻ മാത്രമുള്ള ഫോട്ടോ. എന്തോ പറയുന്നത് കേട്ട് ചിരിച്ചപ്പോൾ എടുത്ത ഒരു unexpected click!. നുണക്കുഴികൾ വിരിഞ്ഞ ആ കവിളിൽ make up ന്റെ ആവശ്യമില്ലായിരുന്നു. കണ്മഷി കൊണ്ട് വരഞ്ഞ കറുത്ത മുന്തിരി കണ്ണുകൾ പ്രത്യേകം എടുത്തറിയിച്ചിരുന്നു.

" കൈ തട്ടി ഗാലറി ഓപ്പൺ ആയപ്പോൾ ആദ്യം വന്ന ഫോട്ടോയാ...... കണ്ടപ്പോൾ തന്നെ ന്റെ കിളിയും കിളിക്കൂടും പോയി ". റബി പറയുന്നത് കേട്ടപ്പോൾ ആയിഷയുടെ കവിൾ നാണം കൊണ്ട് ചുവന്നു.


പ്രണയം നിറഞ്ഞിടുന്ന ഓർമകൾക്ക് മധുരം കൂട്ടുന്ന നിമിഷങ്ങൾ ഇരുവർക്കുമിടയിൽ കടന്നുപോയി. നിക്കാഹ് കഴിഞ്ഞു ദിനങ്ങളുടെ ചീറിപ്പായിച്ചിലുകൾക്കിടയിൽ 6 മാസം കടന്നു. ആയിടയായി ആയിഷയുടെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങൾ റബീഅ് ശ്രദ്ധിച്ചു കൊണ്ടേ ഇരുന്നു. ഒരു ദിവസം മുറിയിലേക്ക് കടന്നു ചെന്നപ്പോൾ ആയിഷ ജനൽ പാളികൾക്കിടയിലൂടെ പുറത്തേക്ക് നോക്കുന്നതിയിരുന്നു കണ്ടത്. അവനൊരു കുസൃതി തോന്നി. പിന്നിൽ നിന്നും ആയിഷയെ 

" dhoo! " എന്ന ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അവളുടെ രണ്ടു കയ്യും അമർത്തിപ്പിടിച്ചു. ആയിഷ ഞെട്ടിത്തരിച്ചു കൊണ്ട് പിന്നിലേക്ക് നോക്കി. വിവർണമായ ആയിഷയുടെ മുഖം കണ്ട് റബി അന്ധാളിച്ചു.

" എന്തു പറ്റി ആയിഷു..... നീ എന്തിനാ കരയുന്നെ....? " അതുവരെ ചിന്തകളുടെ നീർക്കയറ്റത്തിൽ ആയിരുന്ന ആയിഷ വേഗം മുഖം തുടച്ചു. 

" ഏയ് ഒന്നുമില്ല ". അവൾ മുറി വിട്ട് പുറത്തേക്ക് പോയി. അവന്റെ മനസ്സിലേക്ക് ആയിരം ചിന്തകളുടെയും സംശയങ്ങളുടെയും വേലിയേറ്റമുണ്ടായി.


" ഇക്കാക്ക..... ഞങ്ങടെ നാത്തൂന് ന്താ പറ്റിയെ...? ഇങ്ങളാ പാവത്തിനെ വഴക്ക് പറഞ്ഞോ...?.... അതോ..... ഇനി ഉപദ്രവിച്ചോ....?" ഗാർഡനിലിരിക്കുകയായിരുന്ന റബീഇന്റെ അടുത്തു വന്നുകൊണ്ട് റാഹില ചോദിച്ചപ്പോൾ റബീഅ് സ്തംഭിച്ചു.

 " ഉപദ്രവിച്ചേന്നോ ! എന്താ റാഹി നീ ചോദിക്കണേ..... ". 

" പിന്നെന്താ ആയിഷുത്ത പഴയതുപോലെ കളിചിരിയൊന്നുമില്ല. ഇപ്പോൾ ഭയങ്കര മൂഡ് ഓഫ്‌..... രണ്ടു മൂന്ന് ദിവസായി ശ്രദ്ധിക്കുവാ..... ". 

" hmm.... ഞാനും ശ്രദ്ധിച്ചു. ചോദിച്ചിട്ടൊന്നും പറയുന്നില്ല. ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ട് തന്നെ കാര്യം ". റബീഅ് വീടിനുള്ളിലേക്ക് പ്രവേശിച്ചു. മുറിയിൽ നോക്കിയപ്പോൾ ആയിഷയെ കണ്ടില്ല. നേരെ അടുക്കളയിലേക്ക് ചെന്നപ്പോൾ ഉമ്മയോടൊപ്പം ജോലി ചെയ്യുന്നു. ഉമ്മയ്ക്ക് ആയിഷയെ വല്യ ഇഷ്ട്ടമാ.... അവൾ വീട്ടിൽ പോകുന്ന ദിവസം ആകെ സൈലന്റ് ആകും. ആയിഷയോട് ഓരോ കാര്യങ്ങളും സംസാരിക്കുന്നുണ്ടെങ്കിലും അവൾ ചിരിച്ചു കൊണ്ട് മൂളുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല.

 "ആയിഷാ....." റബീഇന്റെ വിളി കേട്ടുകൊണ്ട് അവൾ തിരിഞ്ഞു നോക്കി.

 "ഇങ്ങോട്ട് വന്നേ...... ഒരത്യാവശ്യം ഉണ്ട് ". അവൾ ഒന്നും തിരിച്ചു ചോദിക്കാതെ അവന്റെ ഒപ്പം നടന്നു. മുറിയിലേക്ക് കേറിയതും റബി വാതിൽ കുറ്റിയിട്ടു . 

" ഇങ്ങളെന്തിനാ വാതിലടച്ചേ....? ". അവൾ സംശയത്തോടെ ചോദിച്ചു. റബി അവൾക്കരികിലേക്ക് നടന്നടുത്തു.......



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪