📿PART - 50📿🍀സ്വലാത്തിന്റെ ഈരടികൾ🍀

 

🍀സ്വലാത്തിന്റെ ഈരടികൾ🍀

        🔹〰️〰️🔻❤‍🩹🔻〰️〰️🔹

               📿PART - 50

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿



         " ആയിഷു അവിടെ നിസ്കരിക്കാൻ മുസല്ല ഉണ്ടോ? " മാമിയുടെ ചോദ്യത്തിന് അതെ എന്ന് പറഞ്ഞു കൊണ്ട് വാതിൽ തുറന്ന് മുസല്ല എടുത്തു കൊടുത്തു. 

"താഴെ എല്ലായിടവും ആളുകൾ നിറഞ്ഞു. ഞാൻ ഇവിടെ നിൽക്കാം. നീ ഇമാമത്ത് നിൽക്ക് ". അവർ ആയിഷയ്ക്ക് പിന്നിലായി നിന്നു. ഇരുവരും ജമാഅത്തായി നിസ്കരിച്ചു.


കല്യാണത്തിന്റെ ഒരുക്കങ്ങൾ തകൃതിയിലായി നടന്നു. സമയം 9 കഴിഞ്ഞപ്പോൾ ആലിമീങ്ങളുടെ നിര അവിടെ പ്രത്യക്ഷമായി. ബുർദ ചേലിൽ താളങ്ങളുടെ തംബുരു മീട്ടിക്കൊണ്ട് ചൊല്ലാനാരംഭിച്ചു. ആയിഷ നേരെ അടുത്ത മുറിയിൽ അണിഞ്ഞൊരുങ്ങി ബുർദയിൽ ലയിച്ചു കൊണ്ട് ഇരുന്നു.

 " مولاي صل وسلم داء من ابدا 

على حبيبك خير الخلق كلهم "


അവളുടെ ചുണ്ടുകളും ഏറ്റുചൊല്ലി. ഇഷ്‌ഖിന്റെ ലോകത്തേക്ക് പാറിപ്പറക്കുന്ന ഒരു പക്ഷിയാകാൻ ഹൃദയം തുടികൊണ്ടു . ബുർദയുടെ വശ്യതയാർന്ന സൗന്ദര്യത്തിൽ ലയിച്ചു ചേർന്നില്ലെങ്കിലെത്ര അത്ഭുതം!


സമയം കടന്നു പോകുന്നതിനനുസൃതമായി ബുർദയുടെ അവസാന ഫസ്ലുകളോടടുത്തപ്പോൾ റബീഉം കൂട്ടരും കടന്നു വന്നു. അവനും ഒപ്പം കൂടി. റബീഇന്റെ ഉമ്മയും സഹോദരങ്ങളും മറ്റു സ്ത്രീകളും ആയിഷയുടെ അരികിലേക്ക് പോയി.

അധികം വൈകാതെ ബുർദ സമാപ്‌തം കുറിച്ചു . മനോഹരമായ മംഗല്യത്തിൻ മധുസുന്ദര ഗാനത്തോടൊപ്പം പരിപാടി അവസാനിപ്പിച്ചു ദുആയിലേക്ക് കടന്നു.


റബീഇന്റെ കണ്ണുകൾ ആയിഷയെ കാണാൻ കൊതിച്ചു. നാട്ടിൽ വന്നിട്ട് വന്നു കണ്ടെങ്കിലും നാളേറെ ഉള്ള കാത്തിരുപ്പ് പോലെയാണ് അനുഭവപ്പെടുന്നത്. ആയിഷയുടെ ഹൃദയതാളം ആവേശത്തോടെ അതിലേറെ പേടിയോടെ മിടിക്കാൻ തുടങ്ങി. അവളെ അവന്റെ അടുത്തേക്ക് കൊണ്ട് വന്നു. സലാം പറഞ്ഞു കൊണ്ട് അടുത്തിരുത്തിയപ്പോൾ ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് കൈകളെ മുറുകെ പിടിച്ചു കൊണ്ട് കണ്ണു ചിമ്മി. പതിയെ കയ്കുടഞ്ഞു പുഞ്ചിരിച്ചു കൊണ്ട് ആയിഷ അവനെ നോക്കി. ഇരുവരുടെയും പ്രണയ നൗകയിൽ തുഴഞ്ഞു കൊണ്ട് ഹൃദയം ഒരേ ഈണത്തിൽ തംബുരു മീട്ടി.


ആയിഷയുടെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് നിറയുന്നതവൻ ശ്രദ്ധിച്ചു. എങ്കിലും ആരും കാണാതെ അവളത് തുടയ്ക്കുന്നുണ്ട്. ആഹാരവും കഴിഞ്ഞു എല്ലാവരോടും യാത്ര പറയാൻ അവളോരോരുത്തരുടെയും അരികിൽ ചെന്നു. ഉമ്മാമ്മയുടെ ചാരെ അവൾ ശ്രദ്ധയോടെ നടന്നടുത്തു. 

"ഉമ്മാമ്മ.... ഞാൻ പോയിട്ട് വരാം.in shaa allah...... ദുആ ചെയ്യിം...അസ്സലാമു അലൈക്കും  വറഹ്മതുല്ലാഹ്...." പറഞ്ഞു തീരും മുന്നേ ആയിഷയുടെ കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികൾ ഒഴുകാൻ തുടങ്ങി. ഉമ്മാമ്മയ്ക്കും സഹിക്കാൻ കഴിഞ്ഞില്ല. കരഞ്ഞു കൊണ്ടവർ സലാം മടക്കി. അവളുടെ നെറ്റിത്തടത്തിൽ മുത്തം കൊടുത്തു. ഓരോരുത്തരും ആയിഷയെ പുണർന്നു കൊണ്ട് ആശംസകളും ചുംബനങ്ങളും നൽകി. അവസാനം അവൾ തന്നെ നോക്കി നിൽക്കുന്ന അൻവറിക്കയെ കണ്ടു. കയ്യിൽ ഐസ മോളെയും പിടിച്ചു പ്രതീക്ഷയോടെ ആയിഷയെ നോക്കുന്നുണ്ട്. ആ കണ്ണുകൾ കരഞ്ഞു കലങ്ങിയ അവസ്ഥയിൽ ചുമന്നിട്ടുണ്ട്. അവളുടെ ഹൃദയം ഇക്കാക്കയെ പുണരാൻ കൊതിച്ചു. പക്ഷെ.... അന്ന് റൈഹുന്റെ വാക്കുകൾ ഹൃദയം ഏറ്റെടുത്തതിന് ശേഷം പിന്നെ ഒരിക്കലും പഴയതുപോലൊരു അടുപ്പം അൻവറിക്കയോട് കാണിക്കാൻ നിന്നിട്ടില്ല. ആ ഒഴിഞ്ഞു മാറ്റം ആ സഹോദര ഹൃദയം പിടയുന്നതവൾ മനസ്സിലാക്കിയിരുന്നു. അവൾ പതിയെ അൻവറിന്റെ അരികിലേക്ക് ചുവടുകൾ വെച്ചു. പടച്ചവന്റെ നിയമ വരകൾ മായിക്കപ്പെടുന്നുവോ...!?

അവൾ ഐസ മോളുടെ കൈകളിൽ പിടിച്ചു. കണ്ണുകൾ താഴ്ത്തിക്കൊണ്ട് അൻവറിനോടായി പറഞ്ഞു. 

" വല്ലിക്കാ ഞാൻ പോയിട്ട് വരാം.... ദുആ ചെയ്യി... " പിടിച്ചു നിർത്തിയ കണ്ണുനീർ അൻവറിൽ നിന്നും മുറിയുന്നത് കണ്ട ആയിഷയുടെ ഉള്ള് പിടഞ്ഞു. ആയിഷ ഒഴിവാക്കിയാലും അവളെന്നും തന്റെ കുഞ്ഞോളാ..... തന്റെ ഒരേ ഒരു പെങ്ങളൂട്ടി..... അവൻ അവളുടെ മൂർദ്ധാവിൽ കൈകൾ വെച്ചു കൊണ്ട് ചുംബിച്ചു. അവൾ കണ്ണുകൾ തുടച്ചുകൊണ്ട് ഐസ മോളുടെ കവിളിൽ മുത്തം കൊടുത്തു. ആയിഷ ഉമ്മയുടെ അരികിലേക്ക് നീങ്ങി. കണ്ണുകൾ തുടച്ചു കൊണ്ട് അവർ പുഞ്ചിരിയോടെ അവളെ നോക്കി. 

"ഉമ്മാ...." ഇടറുന്ന ചുണ്ടുകളോടെ വിളിച്ചതും ഇരുവരും പുണർന്നു കൊണ്ട് കരഞ്ഞു . ആയിഷയുടെ ഉള്ളകം  അവളുടെ ഉമ്മയുടെയും ഉപ്പയുടെയും കുഞ്ഞുമോളാകാൻ ആഗ്രഹം കൊണ്ടു. അവളുടെ കണ്ണുകൾ ആർക്കോ വേണ്ടി തിരഞ്ഞു. തനിക്ക് ചുറ്റുമുള്ളവരിലേക്ക് അവൾ നോക്കി. പെട്ടന്നവളുടെ കണ്ണുകൾ വിടർന്നു.

 " വാപ്പീ.... " അവൾ ഓടിയടുത്തു. കണ്ണു നിറയുന്നത് ആരും കാണാതെ നിൽക്കാൻ മാറിനിൽക്കുകയായിരുന്നു. അവൾ ഇറുക്കെ കെട്ടിപ്പുണർന്നപ്പോൾ അടക്കി വെച്ച കണ്ണുനീർ ധാര ധാരയായി ആ താടിരോമങ്ങൾക്കിടയിലൂടെ ഒഴുകി. പിന്നെയവൾ ആദിയെയും കെട്ടിപ്പിടിച്ചു.

" അയ്യേ ഇത്ത കരയില്ലെന്ന് പറഞ്ഞിട്ട്....." കണ്ണുകൾ നിറഞ്ഞിട്ടും അവൻ അവളെ ചിരിപ്പിക്കാൻ നോക്കി. ആയിഷയ്ക്ക് തിരികെ കൊടുക്കാൻ മറുപടി ഇല്ലായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞുകൊണ്ട് അവൾ റബീഇനൊപ്പം കാറിലേക്ക് കേറി. വായുവിൽ ധൂളികളെ ഉയർത്തിക്കൊണ്ട് ചക്രങ്ങൾ വേഗത്തിൽ കറങ്ങി. 

" എന്റെ ആയിഷൂ......ഉള്ള make up ഒക്കെ ഇങ്ങനെ കളയല്ലേ..... " കരച്ചിൽ മാറ്റാനെന്നോണം. .. ആയിഷയെ ചിരിപ്പിക്കാനായി റബീഅ് അവളുടെ ചെവിയോട് ചുണ്ടുകൾ ചേർത്തു പതിയെ പറഞ്ഞു. കാർമേഘ കൂട്ടങ്ങൾക്കിടയിൽ നിന്നും സൂര്യ കിരണങ്ങൾ ഭൂമിയിലേക്ക് അരിച്ചിറങ്ങുന്നതുപോലെ കരഞ്ഞു ചുമന്ന അവളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നു. അവൻ അവളുടെ കൈ ചേർത്തു പിടിച്ചു. നീണ്ട യാത്രയ്ക്കൊടുവിൽ വണ്ടി നിർത്തി. Reception ഒക്കെ ആയി സമയം കടന്നു പോകുന്നതിനിടയിലും നിസ്കാരം ഖളാഅ് ആകാതെ അവൾ ശ്രദ്ധിച്ചു.


രാത്രിയുടെ ഇരുൾ ആകാശം മുഴുവനായി വ്യാപിച്ചു. പരിഹാസവാക്കുകളുമായി ആയിഷയെ റൂമിലേക്ക് കസിൻസ് തള്ളിവിട്ടു. നീണ്ട മൂന്ന് മാസം നല്ല പരിചയം ഇരുവർക്കുമിടയിൽ ഉണ്ടായെങ്കിലും ആയിഷയുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. 

" ആയിഷൂ...... " അവൻ പതിഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു. 

"മ്മ്മ്....." അവൾ നാണത്തോടെ മൂളിക്കൊണ്ട് തലതാഴ്ത്തി ഇരുന്നു.

 " ഇന്ന് നമ്മുടെ ആദ്യ ദിനമല്ലേ.....? രണ്ട് റകഅത് സുന്നത് നിസ്കരിക്കണ്ടേ...? ".

 " ആഹ് ".

 "എന്നാൽ വുളൂഅ് ചെയ്തു വാ.....".


ഇരുവരും വുളൂഅ് ചെയ്തു ജമാഅത്തായി നിസ്കരിക്കാൻ തുടങ്ങി. റബീഇന്റെ മനോഹരമായ ഖിറാഅത്തിൽ അവൾ ആസ്വദിച്ചു കൊണ്ട് നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞു ഇരുവരും ദുആ ചെയ്യാനായി നാഥനിലേക്ക് കൈകളുയർത്തി. നീണ്ടുപോയ ദുആഇനിടയിൽ ആയിഷയുടെ നേർത്ത തേങ്ങലുയർന്നു.

 " ഹറാം കണ്ട മിഴികളാ നാഥാ..... ഹറാം കേട്ട ചെവികളാ നാഥാ..... ഹറാമിലേക്ക് നടന്നടുത്ത കാലുകളാ നാഥാ..... ഹറാം ചെയ്ത കരങ്ങളാ നാഥാ...... അനാവശ്യമായി ഉപയോഗിക്കപ്പെട്ട നാവാ നാഥാ...... ഹറാമിൽ നിന്നൊഴിഞ്ഞു നിന്നിലലിയാൻ ആഗ്രഹിക്കുന്നുണ്ട്  ഈ ഹൃദയങ്ങൾ..... അർഹതയില്ലെങ്കിലും അതിമോഹമാണെങ്കിലും ചോദിക്കട്ടെ റബ്ബേ..... ഞങ്ങളുടെ റൂഹ് പിരിയുന്ന നിമിഷമെങ്കിലും തിരുﷺ നൂറേ കാണാൻ...... തിരുﷺ ചാരെ ആകാൻ തൗഫീഖ് നൽകണേ.....പാപമാൽ ഇരുണ്ടു പോയ ഈ ഖൽബുകളെ തിരു ﷺ ഹുബ്ബിനാൾ പ്രകാശപൂരിതമാക്കണേ...... " റാബീഇന്റെ ദുആ ആയിഷയുടെ ഹൃദയത്തെ ഇളക്കിമറിച്ചു. അവളുടെ ഹൃദയം വിങ്ങിപ്പൊട്ടുന്നതായി അനുഭവപ്പെട്ടു. തങ്ങളെ ﷺ കാണാൻ വെമ്പൽ കൊള്ളുമ്പോഴെല്ലാം അനുരാഗത്തിന്റെ തീചൂള ഹൃദയത്തെ ചുട്ടെരിക്കുന്ന പ്രതീതിയാണ് ആയിഷയിൽ. കണ്ണുനീർ ആ കവിളുകളിലേക്കൊഴുകി. കുറച്ചും കൂടി കഴിഞ്ഞു ദുആ അവസാനിപ്പിച്ചു കൊണ്ട് ഇരുവരും എഴുന്നേറ്റു. ബെഡിലിരുന്നപ്പോൾ ആയിഷയുടെ തലയിൽ റബീഅ് കരം വെച്ചു.


*بارك الله لكل واحد منا في صاحبهي ......*


റബീഇന്റെ ചുണ്ടുകൾ മന്ത്രിച്ചു....

രാത്രി അതിന്റെ കരിമ്പടം പുതച്ചു.....കുളിർമഞ്ഞിന്റെ  സുഖം നൽകുന്ന തണുപ്പ് അന്തരീക്ഷത്തിലേക്ക് തുളഞ്ഞു കയറി. പുതിയ പുലരിയിലേക്കായി എല്ലാവരും നിദ്രപൂണ്ടു.


പുതിയ പ്രഭാതങ്ങൾ കടന്നു വന്നു...... രാവുകൾ ക്ഷീണിതർക്കാശ്വാസമായി പുലരികളെ മറികടന്നുമെത്തി.ആയിഷയുടെയും റബീഇന്റെയും പ്രണയ നൗക താളം തെറ്റാതെ ഒഴികിക്കൊണ്ടിരുന്നു....


"ഇക്കാ...." ആയിഷയുടെ വിളി കേട്ട് ഫോണിൽ നോക്കി ഏതോ സ്വപ്ന ലോകത്തായിരുന്ന റബീ ഞെട്ടിപ്പിടന്നെഴുന്നേറ്റു. 

" എത്ര നേരായി വിളിക്കുന്നു. എന്തു നോക്കിയാ ഇരിക്കണേ..... ". 

" ആയിഷയെ കണ്ട റബീഅ് ചെറുതായൊന്ന് പല്ല് കാണിച്ചു കൊണ്ട് ചിരിച്ചു.

 " അത്... അത്..... ഒന്നുമില്ല.... ". അവൻ ഒഴിഞ്ഞുമാറി.

"എന്ത് ഒന്നുമില്ല. ഇങ്ങോട്ട് തരീം. ആ ഫോൺ..... ". അവൾ വാങ്ങാൻ പോയതും അവൻ കൈ പിറകോട്ടു വലിച്ചു.



🔘إن شاء الله🔘

(തുടരും)


✍🏻shahina binth haroon


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


മുത്ത് നബിﷺ ക്കൊരായിരം സ്വലാത്ത്


😘اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم😘


❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪